Search
  • Follow NativePlanet
Share
» »നായാട്ടുകേന്ദ്രം ലോക പൈതൃക സ്ഥാനമായി മാറിയ കഥ! കാടനുഭവങ്ങള്‍ നല്കുന്ന രണ്‍ഥംഭോര്‍

നായാട്ടുകേന്ദ്രം ലോക പൈതൃക സ്ഥാനമായി മാറിയ കഥ! കാടനുഭവങ്ങള്‍ നല്കുന്ന രണ്‍ഥംഭോര്‍

കാട്ടിലൂടെയുള്ള സഫാരിയും കാടനുഭവങ്ങളും ബംഗാള്‍ കടുവകളും അതിമനോഹരമായ ഭൂപ്രകൃതിയും എല്ലാമായി വളരെ മനോഹരമായ കുറേ നിമിഷങ്ങളാണ് രണ്‍ഥംഭോര്‍ നല്കുന്നത്...

രാജസ്ഥാനിലെ രാജാക്കന്മാരുടെ നായാട്ടു സ്ഥലം ലോകം അംഗീകരിച്ച ദേശീയോദ്യാനമായി മാറിയ കഥയാണ് രാജസ്ഥാനിലെ രണ്‍ഥംഭോര്‍ ദേശീയോദ്യാനത്തിന്‍റേത്. ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയോദ്യാനം അല്ലെങ്കില്‍ പോലും വിദേശത്തു നിന്നടക്കം സഞ്ചാരികള്‍ എത്തിച്ചേരുന്ന ഈ പ്രദേശത്തിന്റ പ്രത്യേകതകളും കാഴ്ചകളും ഏതൊരു സഞ്ചാരിയെയും ആകര്‍ഷിക്കുന്ന ഒന്നാണ് എന്നതില്‍ സംശയമില്ല.

പ്രശസ്തരായ സിനിമാ താരങ്ങളുടെ സന്ദര്‍ശനം കൊണ്ടും രണ്‍ഥംഭോര്‍ എന്നും വാര്‍ത്തകളില്‍ ഇടംപി‌ടിക്കാറുണ്ട്. 2021ലെ പുതുവര്‍ഷം ആഘോഷിക്കുവാനായി ദിപിക പദുക്കോണ്‍, രണ്‍വീണ്‍ സിങ്, അലിയ ഭട്ട്, രണ്‍ബീര് കപൂര്‍ തുടങ്ങിയവര്‍ ഇവിടെ എത്തിയിരുന്നു.

കാട്ടിലൂടെയുള്ള സഫാരിയും കാടനുഭവങ്ങളും ബംഗാള്‍ കടുവകളും അതിമനോഹരമായ ഭൂപ്രകൃതിയും എല്ലാമായി വളരെ മനോഹരമായ കുറേ നിമിഷങ്ങളാണ് രണ്‍ഥംഭോര്‍ നല്കുന്നത്...

രൺഥംഭോർ ദേശീയോദ്യാനം

രൺഥംഭോർ ദേശീയോദ്യാനം

പൈതൃകത്തിലും വന്യജീവി സമ്പത്തിലും ഒരുപോലെ സമ്പന്നമായ സാവോയ് മധോപൂർ ജില്ലയിലാണ് രൺഥംഭോർ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. റോയല്‍ ബംഗാള്‍ കടുവകളുടെ കാഴ്ചകള്‍ മുതല്‍ റാണി പത്മാവതി സതി നടത്തിയ സ്ഥലം വരെയ തീര്‍ത്തും വ്യത്യസ്തങ്ങളായ കുറേയധികം കാഴ്ചകളാണ് ഇവിടെ കാണുവാനുള്ളത്. കാടിന്‍റെ കാള്ചകളില്‍ താല്പര്യമുള്ളവരെ മാത്രമല്ല, ഫോ‌ട്ടോഗ്രഫിയില്‍ താല്പര്യമുള്ളവര്‍ക്കും നിവവധി സാധ്യതകളാണ് ഈ പ്രദേശം വാഗ്ദാനം ചെയ്യുന്നത്.

PC:PARTEEK SHARMA

വേട്ടനിലം ദേശീയോദ്യാനമാകുന്നു

വേട്ടനിലം ദേശീയോദ്യാനമാകുന്നു

ജയ്പൂരിലെ മഹാരാജാക്കന്മാരു‌ടെ വേട്ടനിലമായിരുന്ന ഇ‌ടമാണ് ഇന്ന് ലോകമറിയുന്ന ദേശീയോദ്യാനമായി മാറിയത്. പതിറ്റാണ്ടുകള്‍ നീണ്ടു നില്‍ക്കുന്ന ചരിത്രം ഇതിനു പിന്നിലുണ്ട്. 1955 ല്‍ സാവോയ് മധോപൂർ ഗെയിം സാങ്ച്വറിയായി ഉയര്‍ത്തപ്പെട്ടതു മുതലാണ് ഇതിന്റെ ചരിത്രം തു‌ടങ്ങുന്നത്. 1973 ല്‍ പ്രോജക്ട് ടൈഗര്‍ റിസര്‍വ്വുകളിലൊന്നായി പ്രഖ്യാപിക്കപ്പെട്ടതോടെ ദേശീയതലത്തില്‍ തന്നെ ഇവിടം പ്രസിദ്ധമായി. 1980 നവംബര്‍ ഒന്നിനാണ് ഇവിടം രണ്‍ഥംഭോര്‍ ദേശീയോദ്യാനമായി ഉയര്‍ത്തപ്പെടുന്നത്. തുടര്‍ന്ന് 1984 ൽ തൊട്ടടുത്തുള്ള വനങ്ങളെ സവായ് മാൻ സിംഗ് സങ്കേതമായും കേളദേവി സങ്കേതമായും പ്രഖ്യാപിച്ചു. 1992-ൽ കടുവ സംരക്ഷണ കേന്ദ്രം വടക്ക് കേളദേവി സങ്കേതവും തെക്ക് സവായ് മാൻസിംഗ് സങ്കേതവും മറ്റ് വനങ്ങളും ഉൾപ്പെടുത്തി വിപുലീകരിച്ചതോടെ ഇന്നു കാണുന്ന ദേശീയോദ്യാനം പൂര്‍ണ്ണ സജ്ജമായി എന്നു പറയാം.
PC:Shashankk Rai

 392 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതി

392 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതി

രണ്‍ഥംഭോര്‍ ദേശീയോദ്യാനം മാത്രം 392 ചതുരശ്ര കിലോമീറ്റര്‍ വിസ്ത‍ൃതിയിലാണ് സ്ഥിതി ചെയ്യുന്നത്. സവായ് മാൻസിംഗ് സങ്കേതത്തിന്റെ പ്രദേശം കൂടി ചേരുമ്പോള്‍
1,334 ചതുരശ്ര കിലോമീറ്റര്‍ അഥവാ 515 ചതുരശ്ര മൈല്‍ ആയി ഇതിന്‍റെ വിസ്തൃതി മാറും. പ്രസിദ്ധമായ ആരവല്ലി പര്‍വ്വത നിരയുടെ ഭാഗമായാണ് ഈ ദേശീയോദ്യാനമുള്ളത്. ബാണാസ് നദി ഈ ദേശീയോദ്യാനത്തിലൂടെ ഒഴുകുന്നുമുണ്ട്.
PC:Farhan Khan

സമ്പന്നമായ ആവാസ വ്യവസ്ഥ

സമ്പന്നമായ ആവാസ വ്യവസ്ഥ

അതിസമ്പന്നമായ ആവാസ വ്യവസ്ഥയും ജൈവവൈവിധ്യവുമാണ് ഇവിടെയുള്ളത്. 40 ഇനം സസ്തനികൾ, 320 ഇനം പക്ഷികൾ. 40 ഇനം ഉരഗങ്ങൾ. 50 ഇനം ചിത്രശലഭങ്ങൾ, 300 ഇനം സസ്യങ്ങൾ എന്നിവ ചേരുന്നതാണ് ഇവിടുത്തെ ജീവജാലങ്ങള്‍. ബംഗാള്‍ റോയര്‍ ടൈഗേഴ്സിന്‍റെ പേരിലാണ് ഇവിടം പ്രസിദ്ധമായിരിക്കുന്നത്. ഒപ്പം ഹന്മാൻ ലംഗൂര്‍, സംഭാർ, ചിങ്കാര, പെരുമ്പാമ്പ്, മൂർഖൻ, മുതല, സ്ലോത്ത് കരടി തുടങ്ങിയ ജീവികളെയും ഇവിടെ കാണാം.
PC: Priyanka.kn

രണ്‍ഥംഭോര്‍ സഫാരി

രണ്‍ഥംഭോര്‍ സഫാരി

രണ്‍ഥംഭോറിലെ ഏറ്റവും പ്രധാന ആകര്‍ഷണങ്ങളിലൊന്ന് ഇവിടുത്തെ ജിപ്സി സഫാരി തന്നെയാണ്. കാടിനുള്ളിലൂടെ സുരക്ഷിതമായ ജിപ്സിയില്‍ വന്യമൃഗങ്ങളെ തേ‌ടിയുള്ള യാത്രയാണത്. രണ്ടു തരത്തിലാണ് സഫാരിയുള്ളത്. രണ്‍ഥംഭോര്‍ ദേശീയോദ്യാനത്തിലൂടെയും ജിപ്സിയിലും ബസിലുമുള്ള യാത്രയാണിത്. സൈഡുകള്‍ തുറന്നുള്ള ജീപ്പിലെ യാത്രയില്‍ ആറു പേര്‍ക്കാണ് പോകുവാന്‍ സാധിക്കുന്നത്. ചെറിയ സ്ഥലത്തുകൂടി പോലും പോകുവാന്‍ സാധിക്കുന്നതിനാല്‍ കൂടുതല്‍ മൃഗങ്ങളെ കാണുവാനുള്ള സാധ്യതയും ഈ യാത്രയിലാണ്. രണ്ടു ഷിഫ്റ്റുകളിലായി 17 ജീപ്പുകളാണ് ഇവിടെ യാത്ര നടത്തുന്നത്.
20 സീറ്റര്‍ ബസില്‍ ന‌‌ടത്തുന്ന യാത്രയാണ് രണ്ടാമത്തേത്. ജീപ്പിനെ അപേക്ഷിച്ച് ഇടുങ്ങിയ സ്ഥലങ്ങളിലൂടെ ക‌ടന്നു പോകുന്നതിന് പരിമിതികളുണ്ടെങ്കിലും ഇത് നല്കുന്ന കാഴ്ചാനുഭവങ്ങള്‍ വ്യത്യസ്തമായിരിക്കും.
ഓരോ മാസത്തിനും കാലാവസ്ഥയ്ക്കും അനുസരിച്ച് സഫാരി സമയത്തില്‍ വ്യത്യാസങ്ങളുണ്ടാവും,
PC:Abhishek Kashyap

രണ്‍ഥംഭോര്‍ കോട്ട

രണ്‍ഥംഭോര്‍ കോട്ട

രണ്‍ഥംഭോര്‍ ദേശീയോദ്യാനത്തിനകത്താണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. യുസ്കോയുടെ പൈതൃക സ്മാരകങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്ന കോട്ട പത്താം നൂറ്റാണ്ടിലാണ് നിര്‍മ്മിക്കപ്പെട്ടതെന്നാണ് കരുതുന്നത്. കാടിന്റെ മൊത്തത്തിലുള്ള ഒരു കാഴ്ച ഇവിടെ നിന്നും കാണുവാന്‍ സാധിക്കും. 700 അടി ചുറ്റളവില്‍ നിര്‍മ്മിച്ചിരിക്കുന്ന കോട്ട പലരാജവംശങ്ങളുടെയും കൈകളിലൂടെ കടന്നു പോയിട്ടുണ്ട്. കുറേ കാലം മുഗള്‍ ചക്രവര്‍ത്തിയായിരുന്ന അക്ബറും കോട്ട കൈവശം വെച്ചിട്ടുണ്ട്. കോട്ടയ്ക്കുള്ളില്‍ നിരവധി ക്ഷേത്രങ്ങളും കാണാം.

PC:Abhipalsinghjadon1

മാലിക് തലാവ്

മാലിക് തലാവ്

ദേശീയോദ്യാനത്തിനുള്ളിലെ അതിമനോഹരങ്ങളായ ത‌ടാകങ്ങളില്‍ ഒന്നാണ് മാലിക് തലാവ്. പ്രകൃതി സൗന്ദര്യം അതിന്‍റെ പൂര്‍ണ്ണതയില്‍ കാണിച്ചു തരുന്ന ഇവിട‌ം സഞ്ചാരികള്‍ പ്രത്യേകം തിരഞ്ഞെടുത്തു കാണുന്ന പ്രദേശം കൂടിയാണ്. ഇവിടെ ചതുപ്പിവ്‍ ധാരാളം മുതലകളും അതിവസിക്കുന്നു.
PC:Subhayan Bhattacharyya

പടാം തലാവ്

പടാം തലാവ്

രണ്‍ഥംഭോര്‍ കാടിനുള്ളിലെ കാഴ്ചകളില്‍ ഒരിക്കലും ഒഴിവാക്കരുതാത്ത ഒന്നാണ് പടാം തലാവിന്റേത്. നിരവധി ദേശാടന പക്ഷികളുടെ സങ്കേതമായ ഈ തടാകം രണ്‍ഥംഭോര്‍ സങ്കേതത്തിലെ ഏറ്റവും വലിയ തടാകം കൂടിയാണ്. ഇതിനോട് ചേര്‍ന്നാണ് ജോഗി മഹല്‍ സ്ഥിതി ചെയ്യുന്നത്. തടാകത്തിന്‍റെ പൗരാണികതയ്ക്ക് ഒരു മുതല്‍ക്കൂട്ട് തന്നെയാണ് ഈ കൊ‌ട്ടാരം. വേട്ടയാടുന്ന സമയത്തെ വിശ്രമത്തിനും താമസത്തിനും ഒക്കെയായാണ് അന്ന് ജോഗി മഹല്‍ നിര്‍മ്മിച്ചത്.
PC:Cvj0604

രാജ് ബാഗ്

രാജ് ബാഗ്

വന്യജീവി ജീപ്പ് സഫാരി വേളയിൽ മാത്രം ആസ്വദിക്കാവുന്ന മറ്റൊരു സ്ഥലമാണ്
രാജ് ബാഗും അതിന്റെ അവശിഷ്ടങ്ങളും. അവശിഷ്ടങ്ങൾ ഇടതൂർന്ന കാടിനാൽ ചുറ്റപ്പെട്ടതിനാൽ റോയൽ ബംഗാൾ പുലികളുടെ ഒളിത്താവളമാണ് ഇത്. പദം തലോയ്ക്കും രാജ് ബാഗ് താലോയ്ക്കുമിടയിൽ സ്ഥിതി ചെയ്യുന്ന രാജ് ബാഗ് അവശിഷ്ടങ്ങൾ അതിമനോഹരമായ കാഴ്ചാനുഭവം സമ്മാനിക്കുന്നു.
PC:Gowri Subramanya

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

രൺഥംഭോർ ദേശീയ ഉദ്യാനം ഇന്ത്യയുടെ പടിഞ്ഞാറൻ ഭാഗത്തായി സ്ഥിതിചെയ്യുന്നതിനാൽ വരണ്ട ഉപ ഉഷ്ണമേഖലാ കാലാവസ്ഥയാണ് ഇവിടുത്തേത്.
വേനൽക്കാലത്ത് 45 ഡിഗ്രി കവിയുന്നതിനൊപ്പം ശൈത്യകാലത്ത് 2 ഡിഗ്രി വരെ താഴുകയും ചെയ്യുന്നതാണ് ഇവിടുത്തെ കാലാവസ്ഥ.
ഒക്‌ടോബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ യോജിച്ച സമയം. കാരണം താപനില പകൽ സമയത്ത് മിതമായ ചൂടും രാത്രിയിൽ തണുപ്പും ആയിരിക്കും
ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ, മഴക്കാലം കാരണം പാർക്ക് അടച്ചിരിക്കും, കൂടാതെ മഴക്കാലം കടുവകളുടെ ഇണചേരൽ കാലവുമാണ്. എന്നിരുന്നാലും, വേനൽക്കാലം കടുവയെ കാണാൻ ഏറ്റവും അനുയോജ്യമായി കണക്കാക്കപ്പെടുന്നു.
പക്ഷി നിരീക്ഷണമാണ് ലക്ഷ്യമെങ്കില്‍ ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് ഏറ്റവും

PC: Psoham87

മീശക്കാരന്‍ മുതല്‍ ‍ഒട്ടകങ്ങളുടെ ഫാഷന്‍ ഷോ വരെ! പുഷ്കര്‍ മേളയെന്ന അത്ഭുതം!!മീശക്കാരന്‍ മുതല്‍ ‍ഒട്ടകങ്ങളുടെ ഫാഷന്‍ ഷോ വരെ! പുഷ്കര്‍ മേളയെന്ന അത്ഭുതം!!

ഇന്ത്യയു‌ടെ മൈലാഞ്ചി സിറ്റിയിലേക്ക് നിറങ്ങള്‍ തേ‌ടിയൊരു യാത്ര!!ഇന്ത്യയു‌ടെ മൈലാഞ്ചി സിറ്റിയിലേക്ക് നിറങ്ങള്‍ തേ‌ടിയൊരു യാത്ര!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X