Search
  • Follow NativePlanet
Share
» »രായിരനല്ലൂർ.. നാറാണത്ത് ഭ്രാന്തൻ കാലടികളെ ആരാധിച്ചിരുന്ന വിചിത്ര ക്ഷേത്രം

രായിരനല്ലൂർ.. നാറാണത്ത് ഭ്രാന്തൻ കാലടികളെ ആരാധിച്ചിരുന്ന വിചിത്ര ക്ഷേത്രം

നാറാണത്തു ഭ്രാന്തന്റെ പേരിൽ അറിയപ്പെടുന്ന പ്രസിദ്ധമായ തീര്‍ഥാടന കേന്ദ്രമാണ് പാലക്കാട് ജില്ലയിലെ രായിരനെല്ലൂർ കുന്ന്.

നാറാണത്ത് ഭ്രാന്തൻ...ഒരു വലിയ മലയുടെ മുകളിലേക്ക് കല്ലുകൾ ബദ്ധപ്പെട്ട് ഉരുട്ടിക്കയറ്റി മുകളിലെത്തുമ്പോൾ അത് താഴേക്കിട്ട് കൈകൊട്ടി ചിരിക്കുന്ന നാറാണത്തു ഭ്രാന്തന്റെ കഥകൾ കേൾക്കാത്തവരുണ്ടാവില്ല. മനുഷ്യന്റെ അർഥമില്ലാത്ത ചിന്തകൾക്കും മൂല്യമില്ലാത്ത പെരുമാറ്റങ്ങൾക്കും തക്ക മറുപടി നല്കി ഒരു അവതാരമെന്നോണം ജീവിച്ചിരുന്ന നാറാണത്തു ഭ്രാന്തന്റെ കഥകൾ എന്നും അതിശയിപ്പിക്കുന്നതും അതോടൊപ്പം ചിന്തിപ്പിക്കുന്നതുമാണ്. അദ്ദേഹത്തിനു ദേവി ദർശനം ലഭിച്ച ഇടം എന്ന നിലയിൽ പ്രസിദ്ധമായ രായിരനെല്ലൂർ ഇന്ന് കേരളത്തിലെ പ്രധാനപ്പെട്ട തീർഥാടന കേന്ദ്രങ്ങളിലൊന്നാണ്. നാറാണത്ത് ഭ്രാന്തനെക്കുറിച്ചും അദ്ദേഹത്തിന്റെ ഓർമ്മയിൽ നടത്തുന്ന രായിരനല്ലർ മലകയറ്റത്തെക്കുറിച്ചും വായിക്കാം...

നാറാണത്തു ഭ്രാന്തൻ

നാറാണത്തു ഭ്രാന്തൻ

പറയിപെറ്റ പന്തിരു കുലത്തിലെ അംഗമായ നാറാണത്ത് ഭ്രാന്തൻ കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഐതിഹ്യ കഥാപാത്രമാണ്. ഭ്രാന്തൻ എന്ന് അറിയപ്പെടുന്നുവെങ്കിലും ഒരു അവതാരമായും പ്രവാചകനായുമൊക്കെയാണ് അദ്ദേഹത്തെ ആളുകൾ കണക്കാക്കുന്നത്.

കല്ലുരുട്ടി കയറ്റുന്ന ഭ്രാന്തൻ

കല്ലുരുട്ടി കയറ്റുന്ന ഭ്രാന്തൻ

നാറാണത്തു ഭ്രാന്തന്‍റെ കഥകളിൽ ഏറ്റവും പ്രചാരത്തിലുള്ളത് അദ്ദേഹം കല്ലുരുട്ടിക്കയറ്റുന്നതാണ്. ഒരു വലിയ മലയുടെ മുകളിലേക്ക് കല്ലുരുട്ടിക്കയറ്റി മുകളിൽ നിന്നും അത് താഴേക്ക് ഉരുട്ടിയിട്ട് കൈകൊട്ടി ചിരിക്കുന്ന ഭ്രാന്തന്‍റെ കഥ കേൾക്കാത്തവർ കാണില്ല. അദ്ദേഹം ഈ കല്ലുരുട്ടികയറ്റി എന്ന വിശ്വസിക്കപ്പെടുന്ന രായിരനല്ലൂർ മല ഇന്ന് ഒരു വലിയ തീർഥാടന കേന്ദ്രമാണ്.

ദേവി പ്രത്യക്ഷപ്പെട്ടയിടം

ദേവി പ്രത്യക്ഷപ്പെട്ടയിടം

പാലക്കാട് ജില്ലയിടെ രായിരനെല്ലൂർ മലയിൽ ഒരിക്കൽ ഭ്രാന്തനു മുന്നിൽ ദേവി എത്തിയത്രെ. മലമുകളിലേക്ക് ആയാസപ്പെട്ട് കല്ലുകയറ്റിക്കൊണ്ടിക്കുമ്പോളാണ് ദേവി മുന്നിൽപെടുന്നത്. ഭ്രാന്തനെ കണ്ടു പേടിച്ച ദേവി അവിടെ നിന്നും ഓടി മറഞ്ഞു എന്നും ദേവിയുടെ കാല്പ്പാട് അവിടെ പാറയിൽ പതിഞ്ഞു എന്നുമാണ് വിശ്വാസം. പിന്നീട് ദേവി ഭൂമിക്കടിയിലേക്ക് മറഞ്ഞു എന്നുമാണ് വിശ്വാസം. ഇവിടെയാണ് ആളുകൾ തീർഥാടനത്തിനായി എത്തുന്നത്.

തുലാം ഒന്നിന്

തുലാം ഒന്നിന്

നാറാണത്ത് ഭ്രാന്തന് തുലാം മാസം ഒന്നാം തീയതിയാണ് ദേവിയുടെ ദർശനം ലഭിച്ചത് എന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ അന്നേ ദിവസം മലകയറാനായി ധാരാളം പേർ ഇവിടെ എത്തിച്ചേരുന്നുണ്ട്.

ദേവിയുടെ കാൽപ്പാടുകൾ

ദേവിയുടെ കാൽപ്പാടുകൾ

ഭ്രാന്തനെ കണ്ട് ദേവി ഓടിമറഞ്ഞ സ്ഥലത്ത് ദേവിയുടെ കാല്പാടുകൾ പതിഞ്ഞിട്ടുണ്ട്. ഇതിൽ ഭ്രാന്തൻ പൂജ നടത്തി. അതാണ് ഇന്ന് ഇവിടെ ആരാധിക്കപ്പെടുന്നത്. കൂടാതെ ആറാമത്തെ കാലടിപ്പാടിലൂടെ ഊറി വരുന്ന ജലമാണ് വിശ്വാസികൾക്ക് തീർഥമായി നല്കുന്നത്. പ്രതിഷ്ഠയൊന്നും ഇല്ല എന്നതും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.

 നാറാണത്തു ഭ്രാന്തന്റെ ശില്പം

നാറാണത്തു ഭ്രാന്തന്റെ ശില്പം

മലകയറി മുകളിലെത്തുന്ന വിശ്വാസികളെ കാത്തിരിക്കുന്നത്നാറാണത്തു ഭ്രാന്തന്റെ പ്രതിമയാണ്. 20 അടിയോളം ഉയരമുള്ള ഈ പ്രതിമ ശില്പിയായ സുരേന്ദ്ര കൃഷ്ണൻ 1995 ൽ സ്ഥാപിച്ചതാണ്.

എത്തിച്ചേരാൻ

എത്തിച്ചേരാൻ

പാലക്കാട് ജില്ലയിൽ പട്ടാമ്പി കൊപ്പം വളാഞ്ചേരി പാതയിൽ നടുവട്ടം എന്ന സ്ഥലത്തിനടുത്താണ് രായിരനല്ലൂർ മല സ്ഥിതി ചെയ്യുന്നത്.

വിദ്യയിൽ ഉന്നതനാവാൻ ഈ ക്ഷേത്രങ്ങളിൽ വിദ്യാരംഭം കുറിക്കാം!!വിദ്യയിൽ ഉന്നതനാവാൻ ഈ ക്ഷേത്രങ്ങളിൽ വിദ്യാരംഭം കുറിക്കാം!!

നിലയ്ക്കലിനെ ഒരു കലാപഭൂമിയാക്കിയവര്‍ അറിയണം ഈ നാടിനെക്കുറിച്ച്...അതിന്‍റെ ചരിത്രത്തെക്കുറിച്ച്...നിലയ്ക്കലിനെ ഒരു കലാപഭൂമിയാക്കിയവര്‍ അറിയണം ഈ നാടിനെക്കുറിച്ച്...അതിന്‍റെ ചരിത്രത്തെക്കുറിച്ച്...

വേദകാലം ഒക്കെ വെറും കെട്ടുകഥ...ദൈവവുമില്ല...വിശ്വാസവുമില്ല..2500 വർഷം മുൻപത്തെ ആർഷഭാരതം ഇങ്ങനെയാണ്...വേദകാലം ഒക്കെ വെറും കെട്ടുകഥ...ദൈവവുമില്ല...വിശ്വാസവുമില്ല..2500 വർഷം മുൻപത്തെ ആർഷഭാരതം ഇങ്ങനെയാണ്...

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X