Search
  • Follow NativePlanet
Share
» »ഹ‌രിദ്വാറിൽ നിന്ന് ഋഷികേശിലേക്ക് യാത്ര പോകാം

ഹ‌രിദ്വാറിൽ നിന്ന് ഋഷികേശിലേക്ക് യാത്ര പോകാം

By Anupama Rajeev

വെറും 25 കിലോമീറ്ററിന്റെ അകലങ്ങളിൽ സ്ഥിതി ചെയ്യുന്ന രണ്ട് പുണ്യ നഗരങ്ങളാണ് ഉത്തരാഖണ്ഡിലെ ഹ‌രി‌ദ്വാറും ഋഷികേശും. അതിനാൽ തന്നെ ഹ‌രിദ്വാറിലേക്ക് യാത്ര പോകുന്നവർ ഋഷികേശും ഋഷികേശിലേക്ക് യാത്ര പോകുന്നവർ ഹരിദ്വാറും സന്ദർശിക്കുന്നത് പതിവാണ്.
ഏകദേശം 45 മിനു‌റ്റാണ് ഇരു സ്ഥലങ്ങളിലേക്കുമുള്ള യാത്ര സമയം. ഹരിദ്വാറിൽ നിന്ന് ഋഷികേശിലേക്ക് യാത്ര ‌പോകാനുള്ള മാർഗങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.

അലഞ്ഞ് നടക്കാന്‍ കൊതിക്കുന്നവര്‍ക്ക് ഹരിദ്വാറിലേക്ക് പോകാംഅലഞ്ഞ് നടക്കാന്‍ കൊതിക്കുന്നവര്‍ക്ക് ഹരിദ്വാറിലേക്ക് പോകാം

ടാക്സി

ചെ‌ലവ് കുറഞ്ഞ ഒരു യാത്ര മാർഗമല്ല നിങ്ങൾക്ക് ആവശ്യമെങ്കിൽ ടാക്സിയിൽ യാത്ര ചെയ്യുക എന്നത് തന്നെയാണ് ഋഷികേശിൽ എത്തിച്ചേരാൻ ഏറ്റവും സുഖകരമായ കാര്യം. നി‌ങ്ങൾ വാടകയ്ക്ക് എടുക്കുന്ന കാറിന്റെ നിലവാരം അനുസരിച്ച് 1000 രൂപ മുതലാണ് ഹരിദ്വാറിൽ നിന്ന് ഋഷികേശിലേക്കുള്ള ടാക്സി നിരക്ക്.

Read In Malayalam Haridwar to Rishikesh Transport Options

Photo Courtesy: christian0702

ഋഷികേശ് യാത്രയിൽ ആവേശം പകരുന്ന കാര്യങ്ങൾഋഷികേശ് യാത്രയിൽ ആവേശം പകരുന്ന കാര്യങ്ങൾ

ടെമ്പോ

ഹരിദ്വാറിൽ നിന്ന് ഋഷികേശിലേക്ക് ടെമ്പോയിൽ യാത്ര ചെയ്യുന്ന സഞ്ചാരികൾ നിരവധിയാണ്. എട്ട് പേർക്ക് യാത്ര ചെയ്യാവുന്ന ടെമ്പോയ്ക്ക് 500 രൂപയാണ് വാടക. എന്നാൽ കാറിലുള്ള യാത്ര പോലെ എളുപ്പമായിരിക്കില്ല ടെമ്പോയിലുള്ള യാത്ര. ടെമ്പോയിൽ ഷെയർ ചെയ്ത് യാത്ര ചെയ്യുന്നവരുമുണ്ട്. 40 മുതൽ 60 രൂപയെ ഇങ്ങനെ യാത്ര ചെയ്യുമ്പോൾ ചെലവാകുകയുള്ളു. പക്ഷെ യാത്ര അതി കഠിനമായിരിക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

Read In Malayalam Haridwar to Rishikesh Transport Options

Photo Courtesy: mckaysavage

ആഹ്ലാദം പെണ്ണുങ്ങള്‍ക്കുമാകാം! പെ‌ണ്‍യാത്രയ്ക്ക് 5 സ്ഥലങ്ങള്‍ആഹ്ലാദം പെണ്ണുങ്ങള്‍ക്കുമാകാം! പെ‌ണ്‍യാത്രയ്ക്ക് 5 സ്ഥലങ്ങള്‍

ബസ്

ബസ് യാത്രയാണ് ഋഷികേശിൽ നിന്ന് ഹരിദ്വാറിൽ എത്തിച്ചേരാനുള്ള ഏറ്റവും ചെലവ് കുറഞ്ഞ മാർഗം. എല്ലാ അര മണിക്കൂറിലും ഹരി‌ദ്വാറിൽ നിന്ന് ഋഷികേശിലേക്ക് ബസ് പുറപ്പെടുന്നുണ്ട്. 30 മുതൽ 40 രൂപ വരെയേ ബസ് യാത്രയിൽ നിങ്ങൾക്ക് ചെലവാകു. ഹ‌രിദ്വാർ റെയിൽവെ സ്റ്റേഷന്റെ തൊട്ടടുത്ത് തന്നെയാണ് ബസ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നത്.

ഡല്‍ഹി - ഹരിദ്വാര്‍ ബസ് യാത്രയേക്കുറിച്ച്ഡല്‍ഹി - ഹരിദ്വാര്‍ ബസ് യാത്രയേക്കുറിച്ച്

ട്രെയിൽ യാത്ര

ട്രെയിൻ യാത്രയാണ് ഋഷികേശിൽ എത്തിച്ചേരാനുള്ള മറ്റൊരു മാർഗം. എന്നാൽ ഋഷികേശിലേക്ക് അധികം ട്രെയിനുകൾ ഇല്ല എന്നതും എത്തിച്ചേരാൻ ഒരു മണിക്കൂറിൽ കൂടുതൽ സമയം എടുക്കും എന്നതും ട്രെയിൻ യാത്രയുടെ പോരായ്മയാണ്.

ഋഷികേശിനേക്കുറിച്ച് വിശദമായി അറിയാം

ഹരിദ്വാറിനേക്കുറിച്ച് വിശദമായി അറിയാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X