Search
  • Follow NativePlanet
Share
» »ഇനി വായിച്ച് യാത്ര ചെയ്യാം...നാടു ചുറ്റാനിറങ്ങുന്നതിനു മുന്നേ ഇവ വായിക്കാം!!

ഇനി വായിച്ച് യാത്ര ചെയ്യാം...നാടു ചുറ്റാനിറങ്ങുന്നതിനു മുന്നേ ഇവ വായിക്കാം!!

ഇതാ നമ്മുടെ രാജ്യത്തെ അടയാളപ്പെ‌ടുത്തിയ ചില പുസ്തകങ്ങള്‍ പരിചയപ്പെടാം...

ചില പുസ്തകങ്ങള്‍ അങ്ങനെയാണ്, യാത്രയ്ക്കിടയിലായിരിക്കും വായിക്കേണ്ടത്..വേറെ ചിലതാവട്ടെ, യാത്ര ചെയ്യുവാന്‍ തോന്നിപ്പിക്കുന്നവയും...ഇതിലേതാണെങ്കിലും അതിനു യോജിച്ച ഇ‌ടങ്ങളിലൊന്ന് നമ്മുടെ രാജ്യമാണ്. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള ഇടങ്ങളും അവിടുത്തെ കാഴ്ചകളും ഒരു പുസ്തകവും വായിക്കാതെ തന്നെ യാത്ര ചെയ്യുവാന്‍ പ്രേരിപ്പിക്കുന്നവയാണ്. എങ്കിലും വായിച്ചറിഞ്ഞ് മനസ്സില്‍ കൊണ്ടുനടക്കുന്ന ഇടങ്ങള്‍ നേരിട്ട് കാണണമെന്ന് ആഗ്രഹിക്കുന്നവരും ഉണ്ട്. ഇതാ നമ്മുടെ രാജ്യത്തെ അടയാളപ്പെ‌ടുത്തിയ ചില പുസ്തകങ്ങള്‍ പരിചയപ്പെടാം...

ഗോഡ് ഓഫ് സ്മോള്‍ തിങ്സ്

ഗോഡ് ഓഫ് സ്മോള്‍ തിങ്സ്

കോട്ടയത്തെ അയ്മനം ഗ്രാമത്തിലൂടെ ഒരിക്കലെങ്കിലും ഇറങ്ങി നടക്കുവാനും കോട്ടയത്തിന്റെ ജീവനാഡിയായ മീനച്ചിലാറിന്റെ കരയില്‍ ഒന്നിരിക്കുവാനുമൊക്കെ വായനക്കാരെ കൊതിപ്പിച്ച കൃതികളില‍ൊന്നാണ് ഗോഡ് ഓഫ് സ്മോള്‍ തിങ്സ്. അരുന്ധതി റോയുടെ പ്രഥമ നോവലായ ഇതിന് 1998-ലെ ബുക്കർ പുരസ്കാരം ലഭിച്ചിരുന്നു. കേരളീയ ജീവിതത്തെ പ്രത്യേകിച്ച കോട്ടയം ജീവിതങ്ങളെയും അനുഭവങ്ങളുമാണ് ഇതില്‍ പ്രതിപാദിച്ചിരിക്കുന്നത്. കോട്ടയത്തെ മനോഹരമായാണ് ഈ കൃതിയില്‍ വരച്ചിട്ടിരിക്കുന്നത്.

 ഫോളോയിങ് ഫിഷ്

ഫോളോയിങ് ഫിഷ്

സാമന്ത് സുബ്രഹ്മണ്യത്തിന്‍റെ ഫോളോയിങ് ഫിഷ് എന്ന യാത്ര രചന യാത്രകളെ തീരങ്ങളിലേക്ക് അടുപ്പിക്കുന്ന തരത്തിലുള്ളതാണ്. ഒരു യാത്രാ രചന എന്നതിലുപരിയായി കടലിന്‍റെ കാഴ്ചകളെയും അവിടുത്തെ അനുഭവങ്ങളെയും കുറിച്ചിടുന്നതാണ്. രാജ്യത്തെ ചേര്‍ത്തു നിര്‍ത്തുന്ന ഘടകങ്ങളില്‍ ഒന്ന് സമുദ്രമത്സ്യ വിഭവങ്ങളാണെന്നും അദ്ദേഹം കുറിക്കുന്നു.മംഗലാപുരത്തെ ബാംഗ്ദാ കറി മുതല്‍ പശ്ചിമ ബംഗാളില്‍ ഹില്‍സയ്ക്കായി നടത്തിയ ഷോപ്പിങ്ങുകള്‍ വരെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതാണ് ഈ പുസ്തകം. ഒരു ഭക്ഷണപ്രിയനായ യാത്രക്കാരനാണെങ്കില്‍ ഈ പുസ്തകം നിങ്ങളെ ഒരു യാത്രയിലേക്ക് നയിക്കും.

ആല്‍ക്കമിസ്റ്റ്

ആല്‍ക്കമിസ്റ്റ്

യാത്ര ചെയ്യണമെന്ന മോഹം തീവത്രക്കുവാന്‍ സഹായിക്കുന്ന പുസ്തകങ്ങളിലൊന്നാണ് ലോകത്തിലെ തന്നെ എണ്ണപ്പെട്ട കൃതികളിലൊന്നായ ആല്‍ക്കമിസ്റ്റ്. സ്വപ്നത്തിലെ നിധി തേടി നടത്തുന്ന യാത്രയും അതിലെ അനുഭവങ്ങളുമെല്ലാം മനസ്സില്‍ ഒരു വലിയ യാത്ര കൊണ്ടുനടക്കുന്നവരെ ധൈര്യമായി പോകുവാന്‍ പ്രേരിപ്പിക്കന്നതാണ്. ലോകം ചുറ്റി സ‍ഞ്ചരിക്കുന്ന സ്വപനങ്ങളുള്ളവര്‍ക്ക് ഏറ്റവും നല്ല രീതിയില്‍ അത് നടപ്പാക്കുവാന്‍ സഹായിക്കുന്ന പുസ്തകങ്ങളിലൊന്നുകൂടിയായിരിക്കും ഇത്

ദ റ‍ൊമാന്‍റിക്സ്

ദ റ‍ൊമാന്‍റിക്സ്

അലസതയുടെ അന്തരീക്ഷത്തില്‍ ഇന്ന് ഭാരതത്തിനെ കണ്ടെത്തുന്ന കൃതികളിലൊന്നാണ് പങ്കജ് മിശ്രയുടെ ദ റ‍ൊമാന്‍റിക്സ്. കാശിയെന്ന നഗരത്തിനെ പരിചയപ്പെടുത്തുന്ന കൃതിയെന്ന് ഒറ്റവാക്കില്‍ വിശേഷിപ്പിക്കാമെങ്കിലും ആഴത്തിലുള്ള വായനയില്‍ ഒരു വ്യക്തി തന്‍റെ ഇടം അടയാളപ്പെടുത്തുവാന്‍ ശ്രമിക്കുന്നത് അറിയാം. എല്ലാത്തിനെയും എങ്ങനെയും ഉള്‍ക്ക‍ൊള്ളുന്ന ബനാറസ് എന്ന നഗരത്തിന്റെ കാണാക്കഥകളെക്കുറിച്ച് ഒരു സഞ്ചാരിയോട് സംവദിക്കുന്ന രീതിയില്‍ അദ്ദേഹം ദ റ‍ൊമാന്‍റിക്സില്‍ പറഞ്ഞു വയ്ക്കുന്നുണ്ട്. ആത്മീയതയില്‍ നിന്നും ഒരിക്കലും വേര്‍തിരിച്ചെടുക്കുവാനാകാത്ത നഗരമായാണ് ബനാറസിനെ അദ്ദേഹം ഇതില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ചേസിങ് ദ മണ്‍സൂണ്‍

ചേസിങ് ദ മണ്‍സൂണ്‍

സംസ്കാരവും കാലാവസ്ഥയും തമ്മിലുള്ള ബന്ധത്തെ മനോഹരമായി കാണിക്കുന്ന കൃതികളിലൊന്നാണ് ബ്രിട്ടീഷ്-ഓസ്ട്രേലിയന്‍ എഴുത്തുകാരനായ അലക്സാണ്ൊര്‍ ഫ്രാട്ടറിന്‍റെ ചേസിങ് ദ മണ്‍സൂണ്‍, എ മോഡേണ്‍ പില്‍ഗ്രിമേജ് ത്രൂ ഇന്ത്യ എന്ന പുസ്തകം. ഇന്ത്യയിലെ വേനല്‍ മണ്‍സൂണിനെ വാക്കുകളില്‍ പകര്‍ത്തി മുന്നോട്ട് പോകുന്ന ഈ പുസ്കകതത്തെ വേണമെങ്കില്‍ ഭാരതത്തിലൂടെയുള്ള ഒരു തീര്‍ഥയാത്രയായും കാണാം. നമ്മുടെ ചുറ്റുപാടുമുള്ള കാഴ്ചകളെ എങ്ങനെ മികച്ച അനുഭവങ്ങളാക്കി തീര്‍ക്കാമെന്നും ഇദ്ദേഹം ഇതില്‍ വിവരിക്കുന്നു.

ഈറ്റ് പ്രേ ലവ്

ഈറ്റ് പ്രേ ലവ്

എലിസബത്ത് ഗിൽബെർട് എന്ന അമേരിക്കൻ എഴുത്തുകാരിയുടെ ലോകം ഇരുകയ്യും നീട്ടി സ്വീകരിച്ച രചനകളിലൊന്നാണ് ഈറ്റ് പ്രേ ലവ്. പിന്നോട്ട് വലിച്ച ബന്ധങ്ങളെപ്പോലും മാറ്റി നിര്‍ത്തി ഏറ്റവും പ്രിയപ്പെട്ട യാത്രകള്‍ക്കായി പുറപ്പെടുന്ന എലിസബത്ത് ഗില്‍ബര്‍ട് ആണ് ഇതിലെ നായിക. ഗ്രന്ഥകാരിയുടെ ഒരു ഓര്‍മ്മക്കുറിപ്പ് കൂടിയാണിത്. എലിസബത്ത് തന്‍റെ മുപ്പതാമത്തെ വയസ്സില്‍ നടത്തിയ മൂന്നു യാത്രകളാണ് ഇതിന്റെ പ്രമേയം. അതില്‍ ആത്മീയ ഗുരുവിനെ കണ്ടെത്തുവാനായി അവര്‍ വരുന്നത് ഇന്ത്യയിലേക്കാണ്.

 പാതിരാ സൂര്യന്റെ നാട്ടില്‍

പാതിരാ സൂര്യന്റെ നാട്ടില്‍

താന്‍ കണ്ട നാടുകളിലെ കണ്ണിലുടക്കിയ കാഴ്ചകള്‍ അതിമനോഹരമായ പുസ്തകങ്ങളില്‍ വരച്ചിട്ട എസ്.കെ പൊറ്റക്കാടാണ് മിക്ക മലയാളികളുടെയും ആദ്യ പ്രിയപ്പെട്ട സഞ്ചാരി. സഞ്ചാര സാഹിത്യം മലയാളത്തിന് തീരെ പരിചിതമല്ലാതിരുന്ന ഒരു സമയത്താണേ ഇങ്ങനെയൊരു ശാഖയെ അദ്ദേഹം പരിചയപ്പെടുത്തുന്നത്. യൂറോപ്പ്‌, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ, പൂർവേഷ്യ തുടങ്ങി ഇടങ്ങളിലെ മിക്ക രാജ്യങ്ങളും സന്ദര്‍ശിച്ച അദ്ദേഹം അതിനെ അടിസ്ഥാനമാക്കി രചിച്ച പുസ്തകങ്ങള്‍ എന്നും മലയാള സാഹിത്യത്തിലെ ഒരു മുതല്‍ക്കൂട്ട് തന്നെയാണ്. പാതിരാ സൂര്യന്റെ നാട്ടില്‍ ആണ് അദ്ദേഹത്തിന്‍റെ പ്രസിദ്ധമായ യാത്ര വിവരണം.

ഇൻടു ദ വൈൽഡ് മുതൽ ബക്കറ്റ് ലിസ്റ്റ് വരെ... ലോക്ഡൗണില്‍ കണ്ടുതീര്‍ക്കാൻ കി‌ടിലൻ യാത്ര ചിത്രങ്ങൾഇൻടു ദ വൈൽഡ് മുതൽ ബക്കറ്റ് ലിസ്റ്റ് വരെ... ലോക്ഡൗണില്‍ കണ്ടുതീര്‍ക്കാൻ കി‌ടിലൻ യാത്ര ചിത്രങ്ങൾ

വാഗാബോണ്ടിങ്

വാഗാബോണ്ടിങ്

വാഗാബോണ്ടിങ്ങിന്‍റെ തലതൊട്ടപ്പന്‍ എന്നറിയപ്പെടുന്ന ഫോള്‍ഫ് പോട്ട്സ് എഴുതി പ്രസിദ്ധമായ പുസ്തകമാണ് വാഗാബോണ്ടിങ്. ദീര്‍ഘകാല യാത്രകള്‍ നടത്തുവാന്‍ ആഗ്രഹിക്കുന്നവരും പ്ലാന്‍ ചെയ്യുന്നവരും തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകങ്ങളില‍ൊന്നാണിത്. നീണ്ട 10 വര്‍ഷങ്ങള്‍ യാത്രയ്ക്കായി മാത്രം മാറ്റിവെച്ച അദ്ദേഹത്തിന്റെ അനുഭവങ്ങളും കണ്ടെത്തലുകളും ഒക്കെയാണ് ഇതില്‍ പറയുന്നത്. യാത്രകളെ സ്നേഹിക്കുന്നവരും യാത്ര ചെയ്യുന്നവരും തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകങ്ങളിലൊന്നുകൂടിാണ് ഇതെന്ന കാര്യത്തില്‍ സംശയമില്ല.

സ്ഥാനം മാറുന്ന പര്‍വ്വതങ്ങളും വിശുദ്ധ ആശ്രവും...ഹിമാലയത്തിന്‍റെ രഹസ്യങ്ങളിങ്ങനെസ്ഥാനം മാറുന്ന പര്‍വ്വതങ്ങളും വിശുദ്ധ ആശ്രവും...ഹിമാലയത്തിന്‍റെ രഹസ്യങ്ങളിങ്ങനെ

ഇത്തവണയും മൊട്ടിട്ട് മലരിക്കല്‍ ആമ്പല്‍പ്പാട...കാത്തിരിക്കാം കാഴ്ചകള്‍ക്കായിഇത്തവണയും മൊട്ടിട്ട് മലരിക്കല്‍ ആമ്പല്‍പ്പാട...കാത്തിരിക്കാം കാഴ്ചകള്‍ക്കായി

സഞ്ചാരികളായ സുഹൃത്തുക്കളെ ഒന്നു സന്തോഷിപ്പിച്ചാലോ? ഈ സമ്മാനങ്ങളാവട്ടെ സന്തോഷം!!സഞ്ചാരികളായ സുഹൃത്തുക്കളെ ഒന്നു സന്തോഷിപ്പിച്ചാലോ? ഈ സമ്മാനങ്ങളാവട്ടെ സന്തോഷം!!

സംശയിക്കേണ്ട, യാത്രയില്‍ കൂടെ‌ക്കൂട്ടുവാന്‍ പറ്റിയ ആളുകള്‍ ഇവരാണ്.സംശയിക്കേണ്ട, യാത്രയില്‍ കൂടെ‌ക്കൂട്ടുവാന്‍ പറ്റിയ ആളുകള്‍ ഇവരാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X