Search
  • Follow NativePlanet
Share
» »ലോണാര്‍ തടാകത്തിലെ പിങ്ക് നിറത്തിനു പിന്നിലെ കാരണം കണ്ടെത്തി ശാസ്ത്ര ലോകം

ലോണാര്‍ തടാകത്തിലെ പിങ്ക് നിറത്തിനു പിന്നിലെ കാരണം കണ്ടെത്തി ശാസ്ത്ര ലോകം

കഴിഞ്ഞ കുറച്ചു ആഴ്ചകളായി സ‍ഞ്ചാരികളുടെ ഇടയിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നായിരുന്നു ലോണാര്‍ തടാകത്തിന്‍റെ പിങ്ക് നിറം

കഴിഞ്ഞ കുറച്ചു ആഴ്ചകളായി സ‍ഞ്ചാരികളുടെ ഇടയിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നായിരുന്നു ലോണാര്‍ തടാകത്തിന്‍റെ പിങ്ക് നിറം. നേരമിരു‌ട്ടി വെളുത്തപ്പോള്‍ പിങ്ക് നിറമായി മാറിയ തടാകം കുറച്ചൊന്നുമല്ല ശാസ്ത്ര ലോകത്തെ അത്ഭുതപ്പെടുത്തിയത്. ഭൂമിയില്‍ ഉല്‍ക്കകള്‍ കൂട്ടിയിടിച്ചതിന്‍റെ ആഘാതത്തില്‍ 5200 വര്‍ഷങ്ങള്‍ക്കു മുന്‍പ് രൂപപ്പെട്ടതെന്നു വിശ്വസിക്കുന്ന ഈ തടാകത്തിനു വിസ്മയിപ്പിക്കുന്ന വേറെയും കാര്യങ്ങളുണ്ട്.
കൃഷ്ണശിലയില്‍ നിര്‍മ്മിക്കപ്പെ‌ട്ട്, ഉപ്പുവെള്ളം നിറഞ്ഞിരിക്കുന്ന ലോകത്തിലെ ഒരേയൊരു തടാകമാണ് ഇതെന്നാണ് കരുതപ്പെടുന്നത്.

lonar lake

പിങ്ക് നിറത്തിനു പിന്നില്‍
പെട്ടന്നു ഒരു ദിവസം തടാകത്തിനുണ്ടായ പിങ്കു നിറം ശാസ്ത്രജ്ഞരെയും സഞ്ചാരികളെയും ആശങ്കയിലാക്കിയിരുന്നു. മുന്‍പും തടാകത്തിന് നിറംമാറ്റം സംഭവിച്ചിരുന്നുവെങ്കിലും ഇത്രയും നിറമാറ്റം വന്നിരുന്നില്ല. കടുത്ത പിങ്ക് നിറത്തിലാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തടാകമുള്ളത്. ചില പ്രത്യേകയിനം പായലുകളുടെ സാന്നിധ്യവും ജലത്തിലെ ലവണാംശത്തിലെ വ്യത്യാസവുമാണ് ഇതിനു പിന്നിലെ കാരണമെന്നാണ് ആദ്യം വിലയിരുത്തിയിരുന്നത്. തിലര്‍ തടാകത്തിന്റെ ജീവശാസ്ത്രപരമായ പ്രത്യേകതയാണ് ഇതിനു പിന്നിലെന്നും വിശദീകരിച്ചിരുന്നു.

എന്നാല്‍ ഏറ്റവും പുതിയ പഠനങ്ങളനുസരിച്ച് ഉപ്പുവെള്ളത്തിൽ ജീവിക്കുന്ന 'ഹാലോഅർക്കിയ' എന്ന സൂക്ഷ്മാണുക്കളാണ് നിറം മാറ്റത്തിനു പിന്നിലെന്നാണ് പറയുന്നത്. ലവണ ജലത്തില്‍ ജീവിക്കുന്ന ഈ സൂക്ഷ്മാണുക്കളുടെ എണ്ണം തടാകത്തില്‍ വളരെ കൂടുതലായതിനാല്‍ ആണ് തടാകത്തിന് പിങ്ക് നിറമായത്. പിങ്ക് നിറത്തിലുള്ള പിഗ്മെന്‍റും ഈ സൂക്ഷ്മാണുക്കള്‍ ഉല്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍ ഈ നിറം മാറ്റം സ്ഥിരമല്ല എന്നും സൂക്ഷ്മാണുക്കള്‍ അടിത്തട്ടിലേക്ക് പോകുന്നതോടെ ജലം വീണ്ടും പഴയപടി ആകുമെന്നുമാണ് പരീക്ഷണങ്ങള്‍ പറയുന്നത്.

നാഗ്പൂർ ആസ്ഥാനമായുള്ള നാഷണൽ എൻവയോൺമെന്റൽ എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (NEER) അഗാർക്കർ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തു‌ടങ്ങിയ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.

മഹാരാഷ്‌ട്രയിലെ ബുല്‍ധാന ജില്ലയിലാണ് ലോണാര്‍ ലേക്ക് സ്ഥിതി ചെയ്യുന്നത്. ഔറംഗാബാദിലാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. മന്‍മദ് ജംങ്ഷനാണ് അ‌ടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.

ചുവന്ന് തുടുത്ത് 52,000 വര്‍ഷം പഴക്കമുള്ള തടാകം! അത്ഭുതത്തിന് പിന്നില്‍ചുവന്ന് തുടുത്ത് 52,000 വര്‍ഷം പഴക്കമുള്ള തടാകം! അത്ഭുതത്തിന് പിന്നില്‍

'ലൂസിഫറിന്‍റെ' ‌ ഡ്രാക്കുള പള്ളി 'ഉയര്‍ത്തെഴുന്നേറ്റു‌'!!'ലൂസിഫറിന്‍റെ' ‌ ഡ്രാക്കുള പള്ളി 'ഉയര്‍ത്തെഴുന്നേറ്റു‌'!!

തമിഴ്നാട്ടിലെ ആൻഡമാൻ..ചെരിപ്പിടാത്ത ഒരു ഗ്രാമംതമിഴ്നാട്ടിലെ ആൻഡമാൻ..ചെരിപ്പിടാത്ത ഒരു ഗ്രാമം

Read more about: lake maharashtra mystery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X