Search
  • Follow NativePlanet
Share
» »ഗോവയെ ഇന്ത്യക്കാര്‍ ഇഷ്‌ടപ്പെടുവാന്‍ കാരണം ഇതാണ്!!

ഗോവയെ ഇന്ത്യക്കാര്‍ ഇഷ്‌ടപ്പെടുവാന്‍ കാരണം ഇതാണ്!!

ഇന്ത്യക്കാര്‍ക്കിടയില്‍ ഏറ്റവും പ്രസിദ്ധമായ, ചെറുപ്പക്കാര്‍ ജീവിതത്തില്‍ ഒരരിക്കലെങ്കിലും പോകണമെന്ന് ആഗ്രഹിക്കുന്ന ഇടം ഏതാണെന്ന് ചിന്തിച്ചിട്ടുണ്ടോ? മണാലിയും ലഡാക്കുമെല്ലാം മനസ്സിലൂടെ മിന്നി മറയുമെങ്കിലും എത്തിനില്‍ക്കുക ഗോവയില്‍ തന്നെയാണ്. ബീച്ചും രാത്രിജീവിതവും കിടിലന്‍ കാലാവസ്ഥയും ത്രില്ലടിപ്പിക്കുന്ന സാഹസിക വിനോദങ്ങളും ഒക്കെയുള്ള ഗോവ. എന്തുകൊണ്ടാണ് സഞ്ചാരികള്‍ ഗോവയെ ഇഷ്ടപ്പെടുന്നത് എന്നു ചോദിച്ചാല്‍ അത് വിശദീകരിക്കുവാന്‍ വാക്കുകള്‍ പോരാതെ വരും. ഇതാ ഗോവയെ ഇഷ്‌‌ടപ്പെടുവാനുള്ള കാരണങ്ങള്‍ നോക്കാം.

കൊതിപ്പിക്കുന്ന ബീച്ചുകള്‍

കൊതിപ്പിക്കുന്ന ബീച്ചുകള്‍

ബീച്ചുകളാണ് ഗോവയുടെ ഏറ്റവും വലിയ ആകര്‍ഷണം. ഈ ബീച്ചുകളുടെ സാന്നിധ്യം മാത്രമാണ് സഞ്ചാരികളെ ഇവിടേക്ക് എത്തിക്കുന്നത്. 100 കിലോമീറ്ററിനു മുകളിലായുള്ള തീരപ്രദേശവും അവിടങ്ങളിലെ നൂറുകണക്കിന് ബീച്ചുകളും മതി ഗോവയിലേക്ക് ഒരു ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍. വന്ന് കണ്ട് ആസ്വദിച്ച്, ഇഷ്ടം പോലെ സമയം ചിലവഴിക്കുവാന്‍ ഇവിടെ സൗകര്യമുണ്ട്.

വെള്ളത്തിലെ വിനോദങ്ങള്‍

വെള്ളത്തിലെ വിനോദങ്ങള്‍

ബീച്ചുകള്‍ ഉള്ളതിനാല്‍ തന്നെ വാട്ടര്‍ സ്പോര്‍ട്സുകള്‍ ഇവിടെ ഒഴിവാക്കുവാന്‍ സാധിക്കാത്തവയാണ്. വ്യത്യസ്ത രീതികളില്‍ വെള്ളത്തില്‍ അര്‍മ്മാദിക്കുവാന്‍ സഹായിക്കുന്നവയാണ് ഇവിടുത്തെ വാട്ടര്‍ സ്പോര്‍ട്സുകള്‍. കാലന്‍ഗുട്ടെ, കാന്‍ഡോലിം, സിന്‍ക്വിരിം, വാഗട്ടോര്‍ ബാഗ തുടങ്ങിയ ബീച്ചുകളാണ് വാ‌‌ട്ടര്‍ സ്പോര്‍ട്സുകള്‍ക്ക് പ്രസിദ്ധമായിരിക്കുന്നത്. സ്കൂബാ ഡൈവിങ്ങില്‍ തുടങ്ങി ജെറ്റ് സ്കീയിങ്, കയാക്കിങ്, ഫ്ലൈ ബോര്‍ഡിങ്, വിന്‍ഡ് സര്‍ഫിങ്, ബനാന റൈഡിങ്, ബംപര്‍ റൈഡിങ്. സ്പീഡ് ബോട്ടിങ്, പാരാസെയ്ലിങ് തുടങ്ങിയവയെല്ലാം ഗോവയില്‍ ആസ്വദിക്കുവാന്‍ സാധിക്കും.

രുചികരമായ ഭക്ഷണം

രുചികരമായ ഭക്ഷണം

ഭക്ഷണ പ്രേമികള്‍ക്ക് ഒരു ആശങ്കയും കൂടാതെ ധൈര്യമായി വരുവാന്‍ സാധിക്കുന്ന ഇടമാണ് ഗോവ. ഗോവയുടെ തനത് കടല്‍ വിഭവങ്ങള്‍ മുതല്‍ ലോകത്തിന്റെ ഏതു കോണിലുമുള്ള രുചികളും ഇവിടെ സുലഭമാണ്. ഗോവന്‍ ശൈലിയില്‍ വെച്ചുണ്ടാക്കുന്ന കടല്‍ വിഭവങ്ങളാണ് ഇവി‌ടെ ആസ്വദിക്കേണ്ടത്.

 കാര്‍ണിവലുകള്‍

കാര്‍ണിവലുകള്‍

കാര്‍ണിവല്‍ പോലുള്ള ആഘോഷങ്ങളെ ഗോവയോളം പ്രോത്സാഹിപ്പിക്കുന്ന മറ്റൊരു നാടില്ല. ഫെബ്രുവരി മാസമാണ് ഇവിടുത്തെ കാര്‍ണിവല്‍ സീസണ്‍, ഇതില്‍ പങ്കെടുക്കുവാനായി ആയിരക്കണക്കിന് വിദേശികളും ഇന്ത്യക്കാരും ഇവിടെ എത്താറുണ്ട്. ഗോവയ‌ുടെ ചരിത്രത്തിലെ പോര്‍ച്ചുഗീസ് പാരമ്പര്യത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് കാര്‍ണിവല്‍. അക്കാലത്തെ വേഷം ധരിച്ച ആളുകളാണ് ഇതില്‍ പ്രധാനം.

പനാജി, മാപുസ, മര്‍ഗോവ തുടങ്ങിയ ഇടങ്ങളാണ് കാര്‍ണിവലിന്‍റെ കേന്ദ്രങ്ങള്‍.

ക്രൂസുകള്‍

ക്രൂസുകള്‍

ക്രൂസിങ്ങിന്റെ പരിധിയില്ലാത്ത ആഹ്ളാദം തരുന്ന ഇടമാണ് ഗോവ. വാട്ടര്‍ സ്പോര്‍സിനെയും ബീച്ച് യാത്രകളേയും സാഹസികതകളേയുംകാള്‍ തീര്‍ച്ചയായും പരീക്ഷിച്ചിരിക്കേണ്ടതാണ് ക്രൂസിലെ യാത്ര. ഗോവ യാത്രയില്‍ ഇത്രത്തോളം ഓര്‍ത്തിരിക്കാവുന്ന മറ്റൊരു കാര്യമുണ്ടാവില്ല എന്നത് തീര്‍ച്ച.

നൈറ്റ് ക്ലബ്ബുകള്‍

നൈറ്റ് ക്ലബ്ബുകള്‍

നാടും നഗരവും ഉറങ്ങുമ്പോഴാണ് യഥാര്‍ഥത്തില്‍ ഗോവ ഉണരുന്നത്. ഗോവയുടെ ജീവന്‍ നൈറ്റ് ക്ലബ്ബുകളാണ്. ഈ ഒരൊറ്റ കാരണം മാത്രമാണ് മിക്കപ്പോഴും ഇവിടം സഞ്ചാരികളുടെ പ്രിയപ്പെ‌ട്ട ഇ‌‌ടമായി മാറുവാന്‍ കാരണം. പരിധിയില്ലാത്ത ആഹ്ലാദമാണ് രാത്രി ജീവിതം നല്കുന്നത്. ഡാന്‍സ് ചെയ്യുവാനും കഴിക്കുവാനും അര്‍മ്മാദിക്കുവാനും പ്രണയിക്കുവാനുമെല്ലാം ഗോവയിലെ രാത്രി ജീവിതം രസകരമാണ്.

അത്ഭുതം ജനിപ്പിക്കുന്ന നിര്‍മ്മിതകള്‍

അത്ഭുതം ജനിപ്പിക്കുന്ന നിര്‍മ്മിതകള്‍

ഇന്നും അത്ഭുതം തോന്നിപ്പിക്കുന്ന പുരാതനങ്ങളായ നിര്‍മ്മിതികളാണ് ഗോവയുടെ പ്രത്യേകത. വിശേഷിച്ചും ഓള്‍ഡ് ഗോവയാണ് ഗോവയിലെ മറ്റിടങ്ങളില്‍ നിന്നും വേറിട്ട് നില്‍ക്കുന്നത്. ക്രിസ്തീയ ദേവാലയങ്ങളാണ് അതില്‍ പ്രധാനം. പോര്‍ച്ചുഗീസുകാരുടെ കാലത്ത് നിര്‍മ്മിക്കപ്പെട്ട, നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളികള്‍ ഇവിടെയുണ്ട്. അതില്‍ മിക്കവയും തീര്‍ഥാടന കേന്ദ്രം എന്നതിലുപരി വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്.

കയ്യിലൊതുങ്ങുന്ന യാത്ര

കയ്യിലൊതുങ്ങുന്ന യാത്ര

ഇതിനെല്ലാം ഉപരിയായി സഞ്ചാരികളെ, പ്രത്യേകിച്ച് യുവാക്കളെ, ഗോവയിലേക്ക് ആകര്‍ഷിക്കുന്നത് ഇവിടുത്തെ കുറഞ്ഞ ചിലവ് തന്നെയാണ്. കയ്യിലൊതുങ്ങുന്ന തുകയ്ക്ക് പോയി പരമാവധി ആസ്വദിച്ച് തിരികെ വരുവാന്‍ ഗോവ സഹായിക്കും. ഏറ്റവും തിരക്കുള്ല സമയത്തെ ടിക്കറ്റ് നിരക്ക് ഒഴിച്ചു നിര്‍ത്തിയാല്‍ ഗോവ എപ്പോഴും ഒരു ഇക്കണോമിക് ഡെസ്റ്റിനേഷനാണ്. ഇവിടെ എത്തിയായും കുറഞ്ഞ തുകയില്‍ തന്നെ താമസ സൗകര്യങ്ങളും ഭക്ഷണവും ലഭിക്കുകയും ചെയ്യും. കുറഞ്ഞ തുകയില്‍ ഇവിടെ ചെയ്യുവാന്‍ പറ്റിയ മറ്റൊരു കാര്യം ഷോപ്പിങ്ങാണ്. ഏറ്റവും പുതിയ ഫാഷനിലുള്ള വസ്ത്രങ്ങള്‍ ഏറ്റവും കുറഞ്ഞ തുകയില്‍ ഇവിടെ നിന്നും ലഭിക്കും.

ഗോവയിലൂടെ ഒറ്റയ്ക്കുള്ള യാത്ര ഒഴിവാക്കണം...കുറഞ്ഞത് ഈ സ്ഥലങ്ങളിലൂടെയെങ്കിലും!!

ഭാവിയിലെ യാത്രകള്‍ക്കായി തയ്യാറെടുക്കാം ഇങ്ങനെ

ഗോവ...മലയാളിയുടെ മാറാത്ത യാത്ര ഇഷ്ടങ്ങളിലൊന്ന്

ഗോവയെന്നു കേട്ടാലോ...അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

Read more about: goa travel tips beach ഗോവ
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X