Search
  • Follow NativePlanet
Share
» »മണ്ണിലെ സുഖചികിത്സ കഴിഞ്ഞു നിൽക്കുന്ന താജ്മഹലിന്റെ വിശേഷങ്ങൾ

മണ്ണിലെ സുഖചികിത്സ കഴിഞ്ഞു നിൽക്കുന്ന താജ്മഹലിന്റെ വിശേഷങ്ങൾ

മൺ ചികിത്സ കൊണ്ട് മുഖം മിനുക്കി നിൽക്കുന്ന താജ്മഹലിന്‍റെ ഏറ്റവും പുതിയ വിശേഷങ്ങൾ വായിക്കാം

വിവാദങ്ങൾക്കും ആരോപണങ്ങൾക്കും ഒരു കുറവും ഇല്ലായിരുന്നുവെങ്കിലും സന്ദർശകരുടെ കാര്യത്തില്‍ ഈ വർഷം താജ്മഹൽ അല്പം പുറകിലായിരുന്നു... പുറംപാളികളിൽ മഞ്ഞനിറം വര്‍ധിച്ചു വന്നിരുന്നതിനാൽ ഒരു ചെറിയ സുഖ ചികിത്സയിലായിരുന്നു താജ്മഹൽ. ചികിത്സ പൂർണ്ണമായും കഴിഞ്ഞിട്ടില്ലെങ്കിലും ഇപ്പോൾ ഇവിടം സന്ദർശിക്കുവാൻ പ്രത്യേക വിലക്കുകൾ ഒന്നും ഇല്ല.
അടുത്ത വർഷത്തേയ്ക്കുള്ള യാത്രാ പ്ലാനുകളിൽ അതുകൊണ്ടു തന്നെ ഒട്ടും മടിക്കാതെ താജ്മഹലിനെയും ഉൾപ്പെടുത്താം. മൺ ചികിത്സ കൊണ്ട് മുഖം മിനുക്കി നിൽക്കുന്ന താജ്മഹലിന്‍റെ ഏറ്റവും പുതിയ വിശേഷങ്ങൾ...

2018 ൽ

2018 ൽ

ഫോഡോര്‍ ട്രാവല്‍ ഗൈഡ് എന്ന അന്താരാഷ്ട്ര ട്രാവല്‍ ഏജന്‍സി 2018 ല്‍ സന്ദര്‍ശന യോഗ്യമല്ലാത്ത സ്ഥലങ്ങളുടെ ലിസ്റ്റ് പുറത്തിറക്കിയിരുന്നു. അറ്റുകുറ്റപണികള്‍, സുരക്ഷാ ഭീഷണി, തുടങ്ങിയ കാര്യങ്ങള്‍ മാനദണ്ഡമാക്കിയ ലിസ്റ്റിലാണ് താജ്മഹൽ ഉൾപ്പെട്ടിരുന്നത്. അറ്റകുറ്റ പണികൾ നടക്കുന്നു എന്നതായിരുന്നു കാരണം.

PC:Mark Robinson

മണ്ണുകൊണ്ട് ചികിത്സിച്ച താജ്മഹൽ

മണ്ണുകൊണ്ട് ചികിത്സിച്ച താജ്മഹൽ

ഡെൽഹിയിൽ വർധിച്ചു വരുന്ന വായൂ മലിനീകരണവും പരിസ്ഥിതി മലിനീകരണവും താജ്മഹലിനെ ഒരുപാട് ബാധിച്ചിരുന്നു. ഇതു കാരണം താജ്മഹലിന്റ പുറംപാളികളും മറ്റും പ്രത്യക്ഷപ്പെട്ട നിറം മാറ്റമായിരുന്നു പ്രധാന കാരണം. വെണ്ണക്കല്ലുകൾ മലിനീകരണത്തെ തുടർന്ന് മഞ്ഞ നിറമായി മാറിയിരുന്നു. ഇതിൽ നിന്നും താജ്മഹലിനെ സംരക്ഷിക്കാനാണ് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്.

നിർമ്മാണത്തിനു ശേഷം ആദ്യം

നിർമ്മാണത്തിനു ശേഷം ആദ്യം

1653 ൽ നിർമ്മാണം പൂർത്തിയാക്കിയതിനു ശേഷം ആദ്യമായാണ് താജ്മഹലിന് എന്തെങ്കിലും തരത്തിൽ പുറമേ നിന്നുള്ള നിർമ്മാണ പ്രവർത്തനം നടത്തുന്നത്. മഡ് തെറാപ്പി എന്നു പേരായ ശുചീകരണമാണ് ഇതിന് ഇപ്പോൾ നടത്തുന്നത്. ഇതുവഴി താജ്മഹലിന്റെ പുറംപാളികൾക്കുണ്ടായിരിക്കുന്ന നിറവ്യത്യാസം മാറും എന്നാണ് കരുതുന്നത്.

PC:LASZLO ILYES

താജ്മഹൽ സന്ദർശിക്കേണ്ട സമയം

താജ്മഹൽ സന്ദർശിക്കേണ്ട സമയം

വെള്ളിയാഴ്ച ഒഴികെയുള്ള ഏതു ദിവസങ്ങളിലും താജ്മഹൽ സന്ദർശിക്കുവാൻ സാധിക്കും. വെള്ളിയാഴ്ച താജ്മഹലിനുള്ളിലെ മുസ്ലീം ദേവാലയത്തിൽ പ്രാർഥന നടക്കുന്നതിനാല്‌ ആ സമയത്ത് അതിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്കു മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.
സാധാരണ ദിവസങ്ങളിൽ സൂര്യോദയത്തിനു 30 മിനിട്ട് മുൻപ് മുതൽ സൂര്യാസ്തമയത്തിനു 30 മിനിട്ട് മുൻപ് വരെയുള്ള സമയങ്ങളിലാണ് ഇവിടം സന്ദർശിക്കുവാൻ അനുയോജ്യം.

PC:Suraj rajiv

താജ്മഹൽ ടിക്കറ്റ്

താജ്മഹൽ ടിക്കറ്റ്

നേരിട്ടും ഓൺലൈനിൽ കൂടിയും താജ്മഹൽ സന്ദർശിക്കുന്നതിനുള്ള ടിക്കറ്റുകൾ വാങ്ങുവാൻ സാധിക്കും.
താജ്മഹൽ വെസ്റ്റേൺ ഗേറ്റ്, താജ്മഹൽ ഈസ്റ്റേൺ ഗേറ്റ് എന്നിവിടങ്ങളിലാണ് നേരിട്ടെത്തി ടിക്കറ്റ് വാങ്ങുവാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. സൂര്യോദയത്തിനു ഒരു മണിക്കൂർ മുൻപ് മുതൽ സൂര്യാസ്തമയത്തിന് 45 മിനിട്ട് മുൻപേ വരെയാണ് ടിക്കറ്റുകൾ വാങ്ങാൻ കഴിയുക.

PC:Bjørn Christian Tørrissen

താജ്മഹലിലേക്കുള്ള പ്രവേശന നിരക്ക്

താജ്മഹലിലേക്കുള്ള പ്രവേശന നിരക്ക്

ഇന്ത്യൻ പൗരന്മാർക്ക് 50 രൂപയാണ് ടിക്കറ്റ് നിരക്ക്. സാർക്, ബിംസ്റ്റേക് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് 540 രൂപയും മറ്റു വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് 1100 രൂപയുമാണ് ഇപ്പോഴുള്ള ടിക്കറ്റ് നിരക്ക്. 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.
ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഇന്ത്യൻ ടിക്കറ്റുകൾക്ക് 5 രൂപയും വിദേശ ടിക്കറ്റുകൾക്ക് 50 രൂപയും കിഴിവുണ്ട്.
asi.payumoney.com എന്ന സൈറ്റിൽ നിന്നാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്.

PC:MANISH G. CHAUHAN

 22 വർഷത്തെ അധ്വാന ഫലം

22 വർഷത്തെ അധ്വാന ഫലം

ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ നിർമ്മിക്കാനിടയയാ സാഹചര്യം നമുക്ക് അറിയാവുന്നതാണ്. മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാൻ തന്റെ പ്രിയപത്നിയായിരുന്ന മുംതാസിന്റെ സ്മരണയ്ക്കായി യമുനാ നദിയുടെ തീരത്ത് നിർമ്മിച്ച പ്രണയത്തിന്റെ സ്മാരകമാണ് താജ്മഹൽ.
1632 ല്‍ നിർമ്മാണം ആരംഭിച്ച താജ്മഹലിന്റെ നിർമ്മാണം പൂർത്തിയാക്കുവാൻ നീണ്ട 22 വർഷങ്ങളാണെടുത്തത്. 1653 ലാണിത് പൂർത്തിയാക്കിയത്.

PC:Achuth Krishnan

ഉസ്താദ് അഹമ്മദ് ലാഹോറി

ഉസ്താദ് അഹമ്മദ് ലാഹോറി

ഉസ്താദ് അഹമ്മദ് ലാഹോറി എന്നയാളാണ് താജ്മഹലിന്റെ പ്രധാന ശില്പി. പേര്‍ഷ്യന്‍, ഓട്ടോമന്‍, ഇന്ത്യന്‍, ഇസ്ലാമിക് എന്നീ നാലു വ്യത്യസ്ത വാസ്തുവിദ്യകളുടെസങ്കലനമാണ് ഇന്നു കാണുന്ന ഈ താജ്മഹല്‍. ആയിരക്കണക്കിന് ശില്പികളും പതിനായിരക്കണക്കിന് വരുന്ന സാധാരണ പണിക്കാരുടെയും 22 വർഷം നീണ്ടു നിന്ന ഇടതടവില്ലാത്ത അധ്വാനത്തിന്റെ ഫലമാണ് ഇന്നു കാണുന്ന താജ്മഹൽ.

PC:Adithya0376

ഒരിക്കലും തീരാത്ത ഉടമസ്ഥാവകാശം

ഒരിക്കലും തീരാത്ത ഉടമസ്ഥാവകാശം

താജ്മഹലിൻറെ ഉടമസ്ഥാവകാശത്തെക്കുറിച്ച് ഇന്നും തർക്കങ്ങൾ നടന്നു കൊണ്ടിരിക്കുകയാണല്ലോ. ഒരു ഭാഗത്ത് മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാൻ മുംതാസിനു വേണ്ടി നിർമ്മിട്ട പ്രണയ സ്മാരകമെന്നു പറയപ്പെടുമ്പോൾ മറുഭാഗത്ത് ഇതൊരു ഹൈന്ദവ മഹാശിവക്ഷേത്രം ആയിരുന്നു എന്നാണ് പറയപ്പെടുന്നത്. ഷാജഹാൻ ഇത് കയ്യടക്കി താജ്മഹൽ ആക്കി മാറ്റിയതാണത്രെ. എന്നാൽ വാദങ്ങൾ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു എന്നല്ലാതെ അതിന് യാതൊരുവിധ തെളിവുകളും ഇതുവരെയും ലഭിച്ചിട്ടില്ല.

PC:Tripurari Pandey Photography

ക്ഷേത്രമാതൃകയിലുള്ള താജ്മഹൽ

ക്ഷേത്രമാതൃകയിലുള്ള താജ്മഹൽ

പാശ്ചാത്യ ഗവേഷകരുായ ഇ.ബി. ഹാവെല്‍, സര്‍ ഡബ്ല്യു.ഡബ്ല്യു ഹണ്ടര്‍ തുടങ്ങിയവരുടെ പഠനങ്ങളില്‍ താജ്മഹല്‍ ക്ഷേത്രത്തിന്റെ മാതൃകയിലാണ് പണിതിരിക്കുന്നതെന്ന് പറഞ്ഞിട്ടുണ്ട്. ജാവയിലെ പുരാതന ക്ഷേത്രത്തിന്റെ മാതൃകയിലാണത്രെ താജ്മഹലുള്ളത്. നാലുവാതിലുകളുള്ള ഈ നിര്‍മ്മിതിക്ക് കിഴക്കോട്ടാണ് ദര്‍ശനം. മുസ്ലീം നിര്‍മ്മിതിയാകണമെങ്കില്‍ അതിന് മക്കയിലേക്ക് ദര്‍ശനം വേണത്രെ.

PC:Achuth Krishnan

തൃശൂലവും രാജാ മാൻസിംഗിന്‌റെ കൊട്ടാരവും

തൃശൂലവും രാജാ മാൻസിംഗിന്‌റെ കൊട്ടാരവും

ഇതു കൂടാതെ മറ്റു പല കഥകളും താജ്മഹലിനെ ചുറ്റിയുണ്ട്. രജപുത്ര രാജാവായിരുന്ന രാജാ മാൻസിംഗിന്റെ കൊട്ടാരമായിരുന്നു ഇതെന്നും ഷാജഹാൻ വിലകൊടുത്ത് വാങ്ങിയതാണ് എന്നുമാണ് ഒന്ന്. കൂടാതെ താജ്മഹലിന് ശിവന്റെ തൃശൂലത്തിനോട് രൂപത്തിൽ സാദൃശ്യമുണ്ടെന്നും അതുകൊണ്ടുതന്നെ ഇതൊരു ക്ഷേത്രമാണെന്നുമാണ് അടുത്ത വാദം.

PC:Antrix3

സന്ദർശിക്കേണ്ട സമയം

സന്ദർശിക്കേണ്ട സമയം

ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയമാണ് താജ്മഹൽ സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്. പൗര്‍ണ്ണമി ദിവസവും അതിനു മുന്‍പും ശേഷവുമുള്ള രണ്ടുദിവസങ്ങളുമടക്കം ആരെ അഞ്ച് ദിവസങ്ങളില്‍ രാത്രി സന്ദര്‍ശനം അനുവദനീയമാണ്

2019 വരെ താജ്മഹലില്‍ പോകരുതെന്നു പറയുന്നതിനു പിന്നിലെ കാരണമെന്ത് 2019 വരെ താജ്മഹലില്‍ പോകരുതെന്നു പറയുന്നതിനു പിന്നിലെ കാരണമെന്ത്

താജ്മഹലിന് മുന്നിലെ ഫോട്ടോ പോസുകള്‍ താജ്മഹലിന് മുന്നിലെ ഫോട്ടോ പോസുകള്‍

താജ്മഹലിനെക്കുറിച്ച് ഓരോ സഞ്ചാരിയും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ താജ്മഹലിനെക്കുറിച്ച് ഓരോ സഞ്ചാരിയും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

നോക്കണ്ടാാ!! ഇത് ഞാനല്ല...എന്ന് സ്വന്തം താജ്മഹൽ നോക്കണ്ടാാ!! ഇത് ഞാനല്ല...എന്ന് സ്വന്തം താജ്മഹൽ

PC:Ranjitoberoi

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X