Search
  • Follow NativePlanet
Share
» »കൊറോണക്കാലത്തും സഞ്ചാരികളൊഴിയാതെ മാലദ്വീപ്, കുറഞ്ഞ ചിലവു മുതല്‍ സുരക്ഷ വരെ!!

കൊറോണക്കാലത്തും സഞ്ചാരികളൊഴിയാതെ മാലദ്വീപ്, കുറഞ്ഞ ചിലവു മുതല്‍ സുരക്ഷ വരെ!!

സാധാരണ സമയത്തെ യാത്രകളെ അപേക്ഷിച്ച്മഹാമാരിക്കാലത്തെ യാത്ര അല്പം അല്പം അപകടം പിടിച്ചതു തന്നെയാണ്. അറിയാതെ ചെയ്യുന്ന ചെറിയ അശ്രദ്ധയ്ക്ക് പോലും വലിയ വിലക‍ൊടുക്കേണ്ടി വരുന്ന സമയമാണിത്. അതുകൊണ്ടു തന്നെ യാത്രകള്‍ക്കും പല മാറ്റങ്ങളും സ‌ംഭവിച്ചിട്ടുണ്ട്. യാത്രകളുടെ സ്വഭാവത്തിലും പോകുന്ന സ്ഥാനങ്ങള്‍ക്കും വന്ന മാറ്റം സഞ്ചാരികള്‍ സുരക്ഷിതത്വത്തിനു വലിയ പ്രാധാന്യം കൊടുക്കുന്നു എന്നതാണ്. യാത്രകള്‍ പുനരാരംഭിച്ചപ്പോള്‍ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ള സഞ്ചാരികള്‍ നേരേ പോയത് മാലദ്വീപിലേക്കായിരുന്നു. ആരെയും കൊതിപ്പിക്കുന്ന മാലിദ്വീപിന്റെ ഭംഗി മാത്രമല്ല അവിടേക്ക് സഞ്ചാരികളെ എത്തിച്ചത് എന്നതാണ് യാഥാര്‍ത്ഥ്യം. മഹാമാരിക്കാലത്തെ യാത്രകളില്‍ മാലദ്വീപിനെ വ്യത്യസ്തമാക്കുന്ന കാര്യങ്ങളും ദ്വീപിന്റെ പ്രത്യേകതകളും വായിക്കാം...

കൊറോണയെ പേടിക്കേണ്ട

കൊറോണയെ പേടിക്കേണ്ട

മാലദ്വീപിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന കാര്യം കൊറോണ വൈറസ് പേടിയില്ലാതെ പോയി വരാം എന്നത് തന്നെയാണ്. ആ സമയത്ത് ആളുകള്‍ യാത്രകള്‍ക്ക് പുറപ്പെടുംമുന്‍പ് ഏറ്റവുമധികം ശ്രദ്ധിക്കുന്ന കാര്യവും ഇതുതന്നെയാണ്. രോഗം പിടിപെടാതെ എങ്ങനെ സുരക്ഷിതമായി യാത്ര പോകാം എന്നതിനുത്തരമാണ് മാലദ്വീപ്, വളരെ കുറച്ച് കേസുകള്‍ മാത്രമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൃത്യമായ പ്രവര്‍ത്തനങ്ങളിലൂടെ കൊവിഡിനെ ഇവിടെ നിയന്ത്രിച്ചിരിക്കുന്നു.
കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ ഇവിടേക്കുള്ള യാത്ര സാധ്യമാകൂ. യാത്രയ്ക്ക് 72 മണിക്കൂര്‍ മുന്‍പേയുള്ള സര്‍ട്ടിഫിക്കറ്റ് ആണു വേണ്ടത്. ഇവിടെ നിന്നു തിരികെ വരുന്നതിനു മുന്‍പും ടെസ്റ്റ് നടത്തി നെഗറ്റീവ് റിസള്‍ട്ട് വേണം.

യോജിച്ച കാലാവസ്ഥ

യോജിച്ച കാലാവസ്ഥ

മാലിദ്വീപ് സന്ദര്‍ശിക്കുവാന്‍ ഏറ്റവും മികച്ച സമയം കൂടിയാണിത്. പ്രസന്നമായ കാലാവസ്ഥയും പ്രദേശത്തിന്റെ മുഴുവന്‍ സൗന്ദര്യവും ആസ്വദിക്കുവാന്‍ പറ്റിയ സമയവും ഇതായതിനാല്‍ സഞ്ചാരികള്‍ അധികം ആലോചിക്കാതെ തന്നെ ഇവിടം യാത്രയ്ക്കായി തിരഞ്ഞെടുക്കുന്നു. ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് മാലിദ്വീപിലെ ഏറ്റവും മികച്ച സമയം. ബീച്ചുകളില്‍ കറങ്ങുവാനും ആസ്വദിക്കുവാനും പറ്റിയ താപനിലയായ 29 ഡിഗ്രി മുതല്‍ 31 ഡിഗ്രി വരെയായിരിക്കും ഇവിടെ അനുഭവപ്പെടുക,,

ഒരു ഐലന്‍ഡ് ഒരു റിസോര്‍ട്ട്

ഒരു ഐലന്‍ഡ് ഒരു റിസോര്‍ട്ട്

സഞ്ചാരികള്‍ക്ക് പരമാവധി സുരക്ഷിതത്വം പ്രദാനം ചെയ്യുന്ന എന്ന ലക്ഷ്യത്തില്‍ മികച്ച ചില കാര്യങ്ങളാണ് ദ്വീപ് മുന്നോട്ട് വച്ചിരിക്കുന്നത്. ഒരു ഐലന്‍ഡ് ഒരു റിസോര്‍ട്ട് എന്ന രീതിയിലാണ് സഞ്ചാരികള്‍ക്ക് അനുവദിച്ചിരിക്കുന്നത്. അതായത് യാത്രയ്ക്കായി തിരഞ്ഞെടുക്കുന്ന മാലിദ്വീപിലെ ഒരു ദ്വീപും ഒരു റിസോര്‍ട്ടും മാത്രമാണ് സഞ്ചാരികള്‍ക്കുള്ളത്. അവിടെ തന്നെ എല്ലാ മാലിദ്വീപ് കാഴ്ചകളും അനുഭവങ്ങളും ലഭിക്കുന്നതിാല്‍ മറ്റൊരു ദ്വീപിലേക്ക് പോകേണ്ട യാതൊരു ആവശ്യവും വരുന്നില്ല. മറ്റു ദ്വീപുകളിലെത്തുന്ന സഞ്ചാരികളുമായി അധികം ഇടപെടേണ്ട ആവശ്യം ഇല്ലാത്തതിനാല്‍ രോഗം ആ വഴി പകരുന്നത് കുറയ്ക്കുകയും ചെയ്യാം. ഏതു തരത്തിലുള്ള വിനോദങ്ങളും ഇവിടെ ലഭ്യമായിരിക്കും.

കുറഞ്ഞ ചിലവ്

കുറഞ്ഞ ചിലവ്

സ്വപ്നങ്ങളിലെന്നതുപോലെ പണിതുയര്‍ത്തിയിരിക്കുന്ന നാടാണ് മാലിദ്വീപ്. അതുകൊണ്ടുതന്നെ ഇവിടേയ്ക്കുള്ള യാത്രകള്‍ വലിയ ചിലവേറിയത് ആയിരുന്നുവെങ്കിലം ഇപ്പോള്‍ ഇവയെല്ലാം പോക്കറിറിനിണങ്ങുന്ന നിലയിലേക്ക് മാറിയിട്ടുണ്ട്. പരമാവധി സഞ്ചാരികളെ സ്വീകരിക്കുക എന്ന ലക്ഷ്യത്തില്‍ മികച്ച ഓഫറുകളും സൗജന്യങ്ങളുമാണ് ഇവിടെ സഞ്ചാരികള്‍ക്കായി നല്കുന്നത്. മുന്‍പുണ്ടായിരുന്ന നിരക്കിനേക്കാള്‍ പലമടങ്ങ് കുറവാണ് ഇപ്പോള്‍ ഇവിടെ മിക്കയിടങ്ങളിലും ഈടാക്കുന്നത്.

വിസ ഓണ്‍ അറൈവല്‍

വിസ ഓണ്‍ അറൈവല്‍

സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം യാത്രകള്‍ ഏറ്റവും എളുപ്പത്തിലാക്കുന്ന കാര്യമാണ് വിസ ഓണ്‍ അറൈവല്‍. യാത്രയുടെ തയ്യാറെടുപ്പുകള്‍ക്കായി മാറ്റി വയ്ക്കുന്ന സമയം ലാഭിക്കാം എന്നതും വി, ഓണ്‍ അറൈവലിന്റെ പ്രത്യേകതയാണ്. എല്ലാ രാജ്യത്തു നിന്നുള്ളവര്‍ക്കും മാലിദ്വീപില്‍ വിസ ഓണ്‍ അറൈവല്‍ ലഭ്യമാണ്. നിലവില്‍ യാത്ര പോകുമ്പോള്‍ കൊവിഡ് പ്രോട്ടോക്കോളിന്റെ കാര്യത്തിലാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്.

ഒരിക്കലെങ്കിലും പോയിരിക്കണം

ഒരിക്കലെങ്കിലും പോയിരിക്കണം

മിക്ക ആളുകളും ജീവിതത്തില്‍ ഒരിക്കലെങ്കിലും പോയിരിക്കണം എന്നാഗ്രഹിക്കുന്ന വളരെ കുറച്ച് സ്ഥലങ്ങളില്‍ ഒന്നാണ് മാലിദ്വീപ്. 99 ശതമാനവും കടലിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടം അഭൗമികമായ ഭംഗിക്കാണ് പ്രസിദ്ധമായിരിക്കുന്നത്. നീസനിറത്തിലുള്ള വെള്ളവും പവിഴപ്പുറ്റുകളും കടല്‍ക്കാഴ്ചകളും കടല്‍ അനുഭവങ്ങളും വാട്ടര്‍ സ്പോര്‍ട്സുകളുമെല്ലാം കാണേണ്ടതു തന്നെയാണ്.

മഞ്ഞും തണുപ്പും!! ഹെവി ക്യാംപിങ് മൂഡും!! പോകാം കുന്നുകളിലേക്ക്മഞ്ഞും തണുപ്പും!! ഹെവി ക്യാംപിങ് മൂഡും!! പോകാം കുന്നുകളിലേക്ക്

ട്രെന്‍ഡായി മാറുന്ന സ്റ്റേക്കേഷന്‍! പണം ലാഭം,പേടിയും വേണ്ട! ധൈര്യമായി അടിച്ചുപൊളിക്കാംട്രെന്‍ഡായി മാറുന്ന സ്റ്റേക്കേഷന്‍! പണം ലാഭം,പേടിയും വേണ്ട! ധൈര്യമായി അടിച്ചുപൊളിക്കാം

അതിവേഗം മുങ്ങിത്താഴുന്ന നഗരങ്ങള്‍ ഇവയാണ്, സൂക്ഷിച്ചില്ലെങ്കില്‍ കാണില്ല!അതിവേഗം മുങ്ങിത്താഴുന്ന നഗരങ്ങള്‍ ഇവയാണ്, സൂക്ഷിച്ചില്ലെങ്കില്‍ കാണില്ല!

ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ദേവാലയം, പക്ഷേ ഇവിടെ പോയി പ്രാ‍ര്‍ത്ഥിക്കാന്‍ സാധിക്കില്ല!!ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ദേവാലയം, പക്ഷേ ഇവിടെ പോയി പ്രാ‍ര്‍ത്ഥിക്കാന്‍ സാധിക്കില്ല!!

Read more about: travel tips world islands
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X