കഴിഞ്ഞ കുറച്ചുനാളുകളായി യാത്രാരംഗത്തുണ്ടായ മാറ്റങ്ങളിലൊന്നാണ് ഹോംസ്റ്റേകളുടെ സ്വീകാര്യത.തനിച്ചാണ് യാത്രയെങ്കിലും കുടുംബത്തോടും സുഹൃത്തുക്കളോടുമൊന്നിച്ചാണെങ്കിലും മിക്കവരും തിരഞ്ഞെടുക്കുന്നത് ഹോംസ്റ്റേകളാണ്. സ്വന്തം വീട്ടില്‍ നിന്നും അകലെയാണെങ്കിലും ഹോം എന്ന വാക്കു നല്കുന്ന സുരക്ഷിതത്വവും സമാധാനവും ഹോംസ്റ്റേകള്‍ തിരഞ്ഞെടുക്കുന്നതിനു സഞ്ചാരികളെ പ്രേരിപ്പിക്കുന്ന കാരണം തന്നെയാണ്. എന്താണ് ഹോംസ്റ്റേ എന്നും യാത്രകളില്‍ ഹോം സ്റ്റേ തിരഞ്ഞെടുക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ എന്താണെന്നും നോക്കാം

എന്താണ് ഹോംസ്റ്റേ
വളരെ ലളിതമായി പറഞ്ഞാല്‍ ഒരാള്‍ അയാളുടെ വീടിന്റെ തന്നെ ഒരു ഭാഗം യാത്രക്കാരുടെയും മറ്റ് അതിഥികളുടെയും സൗകര്യത്തിനായി ചെറിയ വാടകയില്‍ നല്കുന്നതാണ് ഹോം സ്റ്റേ. താമസസൗകര്യങ്ങള്‍ മാത്രം നല്കുന്ന ഹോംസ്റ്റേകളു ഭക്ഷണം, യാത്രാ സൗകര്യങ്ങള്‍, പിക്ക് അപ്പ്, യാത്രാ പ്ലാന്‍ തുടങ്ങിയവയും ചെയ്തുതരുന്ന ഹോംസ്റ്റേകളും ഉണ്ട്. കൂടുതലായി വരുന്ന സൗകര്യങ്ങള്‍ ഹോം സ്റ്റേയുടെ മുതലാളിയെ ആശ്രയിച്ചിരിക്കും. വീടനുഭവങ്ങള്‍ തന്നെയാണ് ഹോം സ്റ്റേകളുടെ പ്രത്യേകതയും ആകര്‍ഷണവും

ഹോട്ടലും ഹോംസ്റ്റേയും തമ്മിലുള്ള വ്യത്യാസം
മിക്കപ്പോഴും ഹോംസ്റ്റേകള്‍ ബെഡ്, ബ്രേക്ഫാസ്റ്റ് രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. കുറഞ്ഞ കാലത്തേന് താമസ സൗകര്യം നല്കുന്നവയാണ് ഹോട്ടലുകള്‍. മിക്കപ്പോഴും ഹോട്ടലുകള്‍ അവയുടെ സേവനങ്ങളില്‍ ഒരുപോലെയായിരിക്കും. എന്നാല്‍ ഹോംസ്റ്റേകള്‍ എല്ലാം പോകുന്ന സ്ഥലവും ആതിഥേയരും അനുസരിച്ച് മാറും. വീടകളുടെ അനുഭവം നല്കുന്നതിനാല്‍ ഹോമ സ്റ്റേകള്‍ക്കു മാത്രം അവകാശപ്പെടുവാന്‍ സാധിക്കുന്ന പ്രത്യേകതകളുമുണ്ട്. എന്നാല്‍ ജിം, പൂള്‍, സ്പാ തുടങ്ങിയ വലിയ സൗകര്യങ്ങള്‍ ഹോട്ടലുകള്‍ക്ക് മാത്രം അവകാശപ്പെടുവാന്‍ സാധിക്കുന്നവയാണ്.

പ്രാദേശിക പരിചയങ്ങള്‍
മിക്ക യാത്രകളും സ്ഥലങ്ങള്‍ കണ്ടുമടങ്ങുക എന്നതിലുപരിയായി ആ പ്രദേശത്ത അറിയുക, പരിചയപ്പെടുക എന്ന ഉദ്ദേശം കൂടി യാത്രകള്‍ക്കുണ്ട്. അതുകൊണ്ടുതന്നെ പുതിയ കാര്യങ്ങള്‍ പരീക്ഷിക്കു എന്നത് യാത്രകളുടെ ഒരു ചേരുവ തന്നെയായി ഇപ്പോള്‍ മാറിയിട്ടുണ്ട്. ഇതിനു ഏറ്റവും യോജിച്ചതാവട്ടെ ഹോംസ്റ്റേയില്‍ ആ കുടുംബത്തോടൊപ്പമുള്ള 2 3 ദിവസത്തെ താമസം തന്നെയാണ്. ഹോട്ടലുകളിലെ ആഢംബര സൗകര്യങ്ങള്‍ ഹോംസ്റ്റേയില്‍ ലഭിക്കില്ലെങ്കിലും ഒരിക്കലും ഇതില്‍ നിരാശപ്പെടേണ്ടിവരില്ല.

വീടിനകലെയാണെങ്കിലും വീട്ടുതാമസം
ഹോട്ടലുകളില്‍ രണ്ടുമൂന്നു ദിവസം താമസിച്ചാല്‍തന്നെ വീടോര്‍മ്മകള്‍ കയറിവരുന്നവരാണ് കൂടുതല്‍ ആളുകളും. ഈ സാഹചര്യത്തില്‍ വീട്ടിലെ ഭക്ഷണവും അന്തരീക്ഷവും ഒക്കെ അനുഭവക്കുവാന്‍ സഹായിക്കും എന്നതാണ് ഹോം സ്റ്റേകളുടെ മെച്ചം. വീട്ടില്‍നിന്നു മാറിയാണെങ്കിലും വീടനുഭവങ്ങള്‍ നല്കും എന്നതാണ് ഹോംസ്റ്റേകളുടെ മെച്ചം. വീടിനോളം തന്നെ അടുപ്പമുള്ള പുതിയ കുറച്ചുമനുഷ്യരെ പരിചയപ്പെടുവാനും അടുക്കുവാനുമെല്ലാം ഹോം സ്റ്റേകള്‍ സഹായിക്കുന്നു.

അധികം കാണാം അറിയാം
മറ്റേത് ടൂറിസ്റ്റ് ഗൈഡിനേക്കാണും പുസ്തകത്തേക്കാളുമെല്ലാം അറിവും പരിചയവും ഉള്ളയാള്‍ ആയിരിക്കും ഓരോ ഹോംസ്റ്റേ ഉടമയും. പ്രദേശത്തിന്റെ ചരിത്രവും അധികമാര്‍ക്കും അറിയാത്ത ഇടങ്ങളും വഴികളും എല്ലാം ഇവര്‍ക്ക് സുപരിചിതമായതിനാല്‍ യാത്രയെ മറ്റൊരു തലത്തില്‍ വീക്ഷിക്കുവാനും അനുഭവിക്കുവാനും ഇത് സഹായിക്കുന്നു,

പ്രാദേശികരുചികള്‍
ഏതു യാത്രയാണെങ്കിലും വീട്ടില്‍നിന്നും പാകം ചെയ്ത് ചൂടോടെ കഴിക്കുന്ന രുചിയും അനുഭവവും വേറെയാണ്. യാത്രകളില്‍ ഈ അനുഭവം നല്കുവാന്‍ സാധിക്കുന്നവയാണ് ഹോംസ്റ്റേകള്‍. ഓരോ പ്രദേശത്തിന്റെയും തനനത് രുചി വീടിന്റെ സുഖത്തില്‍ ആസ്വദിക്കുവാന്‍ ഇവിടെ സാധിക്കും. ഭക്ഷണം തയ്യാറാക്കുന്നതില്‍ സഹായിക്കുവാനും എന്തൊക്കെ ചേര്‍ത്താണ് ഉണ്ടാക്കുന്നതെന്ന് അറിയുവാനും ആവശ്യത്തിനനുസരിച്ച് തയ്യാറാക്കുവാനുമെല്ലാം ഇവിടെ സാധിക്കും. മാത്രമല്ല, ഹോട്ടലുകളിലെ പോലെ ഭക്ഷണസമയത്തിലോ മറ്റും നിയന്ത്രണങ്ങളൊന്നുമില്ലാത്തിനാല്‍ കൂടുതല്‍ ആസ്വാദ്യകരമായിരിക്കുകയും ചെയ്യും. ഇനി പുറത്തുനിന്നു കഴിക്കുവാനാണ് താല്പര്യമെങ്കില്‍ നല്ല ഭക്ഷണം ലഭിക്കുന്ന ഇടങ്ങള്‍ ഇവര്‍ പരിചയപ്പെടുത്തുകയും ചെയ്യും.

പ്രാദേശിക സമ്പദ്‌വ്യവസ്ഥയിലേക്ക്
കുടുംബ വരുമാനം വർദ്ധിപ്പിക്കുന്നതിനായി കുടുംബം നടത്തുന്ന ചെറുതും ലളിതവുമായ സ്ഥാപനങ്ങളാണ് ഹോംസ്റ്റേകൾ. ഒരു ഹോംസ്റ്റേയിൽ താമസിക്കുന്നതിലൂടെ, നിങ്ങൾ പ്രാദേശിക വരുമാനത്തിലേക്ക് നേരിട്ട് സംഭാവന നൽകുകയും ലക്ഷ്യസ്ഥാനം വളരാനും അഭിവൃദ്ധി പ്രാപിക്കാനും സഹായിക്കുകയും ചെയ്യുന്നു . . ഉത്തരവാദിത്തമുള്ള യാത്രക്കാരുമായോ അല്ലാതെയോ ഹോട്ടലുകൾ എങ്ങനെയെങ്കിലും തഴച്ചുവളരും, പക്ഷേ ഹോംസ്റ്റേകൾ കൂടുതൽ നല്ല കാര്യങ്ങൾക്കായി യാത്രക്കാർക്കിടയിൽ സ്നേഹിക്കുകയും പരിപോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.

കുറഞ്ഞ ചിലവ്
ഒരു നല്ല ഹോട്ടലിന് അവരുടെ അതിഥികളുടെ ആവശ്യങ്ങൾ എളുപ്പത്തിൽ നിറവേറ്റുന്ന പ്രൊഫഷണൽ സേവനങ്ങൾ ഉണ്ട്, എന്നാൽ ചിലപ്പോൾ അത്തരം ഹോട്ടലുകൾ ചെലവേറിയതായിരിക്കും. മറുവശത്ത്, ഹോംസ്റ്റേകൾ മറഞ്ഞിരിക്കുന്ന ചെലവുകളൊന്നുമില്ലാതെ വൃത്തിയുള്ളതും താങ്ങാനാവുന്നതുമായ ഒരു ബദൽ വാഗ്ദാനം ചെയ്യുന്നു.

സുരക്ഷിതം
തനിയെ യാത്ര ചെയ്യുന്നവരാണെങ്കില്‍ ഏറെ സുരക്ഷിതമായ ഓപ്ഷനാണ് ഹോംസ്റ്റേകള്‍.
ഹോംസ്റ്റേകൾ പ്രധാനമായും ഒരു കുടുംബമാണ് നടത്തുന്നത്, അതിനാൽ യാത്രക്കാർക്ക് അവരുടെ സ്ഥലം സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടത് ഉടമസ്ഥരുടെ കൂടി താൽപ്പര്യവും ആവശ്യവുമാണ്. നിങ്ങൾ താമസിക്കുമ്പോൾ മതിയായ സ്വകാര്യത ഉണ്ടെന്ന് അവര്‍ ഉറപ്പാക്കുകയും ചെയ്യുന്നു.
ദാദാ ഹരിര്‍ പടവ്കിണര്‍,അന്തപ്പുര സംരക്ഷക ചരിത്രം മാറ്റിയെഴുതിയ നിര്‍മ്മിതി