Search
  • Follow NativePlanet
Share
» »നവംബർ യാത്ര ഇനിയും പ്ലാൻ ചെയ്തില്ലേ? ഇതാണ് ബെസ്റ്റ് ടൈം!!

നവംബർ യാത്ര ഇനിയും പ്ലാൻ ചെയ്തില്ലേ? ഇതാണ് ബെസ്റ്റ് ടൈം!!

ഇതാ നവംബറിലെ യാത്രയുടെ മെച്ചങ്ങളും ലാഭങ്ങളും അറിയാം.

തണുപ്പിന്‍റെ ആലസ്യത്തിൽ സ്ഥിരം യാത്രകൾക്കൊക്കെ ഒരു ബ്രേക്ക് എടുക്കുന്ന സമയമാണ് നവംബർ. മൂടിപ്പുതച്ച് വീട്ടിലിരിക്കുവാൻ കിട്ടുന്ന അവസരം പരമാവധി മുതലാക്കുന്ന സമയം. എന്നാൽ വളരെ കുറച്ച് ആളുകൾക്ക് ഇത് യാത്ര ചെയ്യുവാനുള്ള സമയമാണ്. ഇഷ്ട ഇടങ്ങൾ വളരെ കുറഞ്ഞ ചിലവിൽ അതും ഒരു തിരക്കുമില്ലാതെ കണ്ടു വരുവാനുള്ള സമയം. സാധാരണ ആളുകള്‍ നവംബർ മാസത്തിൽ യാത്രകളെ ഒഴിവാക്കുമ്പോൾ എന്തുകൊണ്ടായിരിക്കും ചിലർക്ക് നവംബറിനോട് ഇത്ര താല്പര്യം എന്നാലോചിച്ചിട്ടുണ്ടോ? ഇതാ നവംബറിലെ യാത്രയുടെ മെച്ചങ്ങളും ലാഭങ്ങളും അറിയാം.

കുറഞ്ഞ ചിലവ്

കുറഞ്ഞ ചിലവ്

ബെല്ലും ബ്രേക്കുമില്ലാതെ പോകുന്ന യാത്രാ ചിലവുകളാണ് മിക്കപ്പോഴും ആളുകളെ യാത്രകളില്‍ നിന്നും പിന്നിലേക്ക് വലിക്കുന്നത്. എന്നാൽ കുറഞ്ഞ ചിലവില്‍ യാത്ര പോകുവാൻ സാധിക്കുന്ന സമയമാണ് നവംബർ മാസം. മറ്റെല്ലാ മാസങ്ങളിൽ നിന്നും വ്യത്യസ്തമായി, ഏതു തരത്തിലുള്ള യാത്രകളും കുറഞ്ഞ ചിലവിൽ നടത്തുവാൻ പറ്റിയ സമയമാണ് ഇത്. കൂടുതൽ ആളുകളും യാത്ര ചെയ്യുവാൻ പൊതുവേ മടി കാണിക്കുന്ന സമയമാണ് നവംബർ മുതൽ ഡിസംബർ ആദ്യ രണ്ടാഴ്ച വരെയുള്ള സമയം. അതുകൊണ്ടു തന്നെ ടൂറിസം മേഖല പരമാവധി പിടിച്ചു നിൽക്കുവാൻ ശ്രമിക്കുന്ന സമയമായതിനാൽ ചിലവ് തീരെ കുറവായിരിക്കും.

ഷോൾഡർ സീസൺ

ഷോൾഡർ സീസൺ


നവംബർ മാസത്തിന്‍റെ മറ്റൊരു പ്രത്യേകത എന്നത് ഷോൾഡർ മാസമാണ് എന്നതാണ് വലിയ തിരക്കും എന്നാൽ വലിയ ഏകാന്തതയും ഇല്ലാതെ മിക്ക സ്ഥലങ്ങളും കാണാൻ സാധിക്കും. ലോകത്തിലെ തന്നെ മിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും ഷോൾഡർ സീസണെന്നത് ഒക്ടോബർ, നവംബർ മാസങ്ങളാണ്. വലിയ തിരക്കിനു മുന്നേ അനുഭവപ്പെടുന്ന തിരക്കു കുറഞ്ഞ സമയം എന്നിതിനെ വിശേഷിപ്പിക്കാം. സ്ഥലങ്ങൾക്കു മാത്രമല്ല, വിമാന ടിക്കറ്റുകൾക്കും ഹോട്ടൽ ഡീലുകൾക്കും ഒക്കെ ഇത് ബാധകമാണ്.

കാലാവസ്ഥ

കാലാവസ്ഥ


തിരക്ക് കുറവ്, കുറഞ്ഞ ചിലവ്, കിടിലൻ ഡീലുകൾ എല്ലാം ഒരുമിച്ച് വരുമ്പോൾ അല്പം മാറി നിൽക്കുന്ന ആൾ കാലാവസ്ഥ തന്നെയാണ്. മിക്ക ഭാഗങ്ങളിലും നല്ല തണുപ്പ് അനുഭവപ്പെടുന്ന സമയമാണ്. പെർഫക്ട് സീസൺ എന്നൊന്നും വിളിക്കുവാൻ കഴിയില്ലെങ്കിലും വലിയ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ പോയി വരുവാൻ സാധിക്കുന്ന സമയമാണിത്.

ഡീലുകൾ

ഡീലുകൾ

ഹോട്ടലുകളുടെയും ടിക്കറ്റുകളുടെയും കാര്യത്തിൽ ഇത്രയും മികച്ച ഡീലുകൾ കൊടുക്കുന്ന മറ്റൊരു സമയം കാണില്ല. സീസൺ തീരുവാൻ പോകുന്നതിന്റെയും ഓഫ് സീസണിന്‍റെ തുടക്കവും കൂടിയാകുമ്പോൾ വളരെ കുറഞ്ഞ ചിലവിൽ റസ്റ്റോറന്റും താമസവും ഫ്ലൈറ്റും ഒത്തു കിട്ടുന്ന സമയം കൂടിയാണ് നവംബർ എന്നോർക്കാം.

കാഴ്ചകൾ കാണാം

കാഴ്ചകൾ കാണാം


സാധാരണ തിരക്കേറിയ സമയത്ത് പോയി കാഴ്ചകളും സ്ഥലങ്ങളും കണ്ടു കണ്ടില്ല എന്നു പറഞ്ഞു വരുന്ന പോലെയായിരിക്കില്ല നവംബറിലെ അനുഭവം. തിരക്ക് തീരെ അനുഭവപ്പെടാത്ത സമയമായതിനാൽ കണ്ട് ആസ്വദിച്ച് സമയമെടുത്ത് യാത്ര ചെയ്തു വരാം. അതുകൊണ്ടു തന്നെ സാധാരണ യാത്ര പദ്ധതികളിലെ പോലെ തിരക്ക് പിടിച്ച് ഓടേണ്ടി വരുന്ന അനുഭവം ഈ സമയത്തുണ്ടാവില്ല.

തലപുകയ്ക്കാതെ യാത്ര എളുപ്പമാക്കാം...ഈ ആപ്പുകളുണ്ടെങ്കിൽതലപുകയ്ക്കാതെ യാത്ര എളുപ്പമാക്കാം...ഈ ആപ്പുകളുണ്ടെങ്കിൽ

ഇന്ത്യയിലെ വിവിധ തരം വിസകൾ-അറിഞ്ഞിരിക്കേണ്ടെതല്ലാംഇന്ത്യയിലെ വിവിധ തരം വിസകൾ-അറിഞ്ഞിരിക്കേണ്ടെതല്ലാം

കോന്നിയുടെ വിശേഷങ്ങള്‍ ഒരൊറ്റ പകലിൽ തീരുന്നതല്ലകോന്നിയുടെ വിശേഷങ്ങള്‍ ഒരൊറ്റ പകലിൽ തീരുന്നതല്ല

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X