Search
  • Follow NativePlanet
Share
» »ഇപ്പോ പോയില്ലെങ്കിൽ പിന്നെ എപ്പോ പോകാനാ ജാർഖണ്ഡിലേക്ക്!?

ഇപ്പോ പോയില്ലെങ്കിൽ പിന്നെ എപ്പോ പോകാനാ ജാർഖണ്ഡിലേക്ക്!?

ജാർഖണ്ഡ് എന്ന വാക്കിനർത്ഥം "വനങ്ങളുടേയും സ്വർണ്ണങ്ങളുടേയും നാട്" എന്നാണ്. അതിമനോഹരമായ മലനിരകളും, പർവതശിഖരങ്ങളും വനങ്ങളും വെള്ളച്ചാട്ടങ്ങളുമൊക്കെ പരസ്പരം കൈകോർത്തുനിൽക്കുന്ന അനുഗൃഹീതമായ ഭൂപ്രകൃതിയാണ് ഇവിടുത്തേത്. അതിനാൽ തന്നെ പ്രകൃതി സ്നേഹികൾക്കും വന്യജീവി നിരീക്ഷകർക്കും ഈ സ്ഥലം പറ്റിയ ഇടമാണ്. എന്നാൽ ഇങ്ങോട്ട് വന്നെത്താനായി വീഥികളും റോഡുകളും പൊതുവേ കുറവായതിനാൽ അധികമാരും സന്ദർശിക്കാതെ പോകുന്ന സ്ഥലങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു ഇന്നിത്. ജാർഖണ്ഡ് സംസ്ഥാനം ആദിവാസികളുടെ ദേശമെന്ന പേരിലും അറിയപ്പെടുന്നു. നമ്മുടെയൊന്നും ശ്രദ്ധയിൽപെടാതെ മാറിയകന്ന് ജീവിക്കുന്ന ഒരു പ്രത്യേകതരം ഗോത്ര വർഗ്ഗത്തിൻറെ സ്ഥലമാണിത്. ഭക്ഷണത്തിനായി കന്നുകാലികളെ ആശ്രയിക്കുന്നതും കഠിനമായ ജീവിതസാഹചര്യങ്ങളോട് പോരാടുന്നതുമായ ഒരു ജനസമൂഹത്തെ നമുക്കിവിടെ കാണാനാവും.

അതുകൊണ്ടുതന്നെ ഇവിടുത്തെ ഉത്സവവാഘോഷങ്ങളൊക്കെ വളരെയധികം പ്രത്യേകത നിറഞ്ഞതും വ്യത്യസ്തതയാർന്നതുമാണ്. അതിനുദാഹരണമാണ് ഒക്ടോബർ മാസത്തിൽ ചത്ര ജില്ലയിൽ പൊതുവായി നടത്താറുള്ള കുന്ദ്രി മേള.

മൺസൂൺ മാസങ്ങളിൽ ജാർഖണ്ഡ് സംസ്ഥാനത്തിന്റെ സൗന്ദര്യം അത്ഭുതദീപ്തിയിലെത്തുന്നു,, വെള്ളച്ചാട്ടങ്ങൾ എല്ലാംതന്നെ അതിൻറെ പരിപൂർണ്ണ മഹിമയിലേക്ക് ഉണർന്നെണീക്കുന്നു,, അതിവിപുലമായ ജന്തുജാലങ്ങളെയും സസ്യലതാദികളെയും സാന്നിധ്യംകൊണ്ട് സമ്പന്നമായ ഇവിടുത്തെ വന്യജീവി സങ്കേതങ്ങൾ ഇക്കാലയളവിൽ നമുക്ക് സ്വർഗീയ സമ്പന്നമായ വിസ്മയകാഴ്ചകൾ ഒരുക്കിവയ്ക്കുന്നു,, അതുകൊണ്ടുതന്നെ പ്രകൃതിയുടെ സൗന്ദര്യത്തെ മതിമറന്ന് ആസ്വദിക്കാനായി അലഞ്ഞുതിരിയുന്നവർക്ക് ഇതിനേക്കാൾ മികച്ച മറ്റൊരു സ്ഥലമില്ല. അങ്ങോട്ടേക്കുള്ള നിങ്ങളുടെ യാത്രയിലും അതിനുമുൻപും നിങ്ങളെ സഹായിക്കാനായി ഞങ്ങളിവിടെയുണ്ട്. ജാർഖണ്ഡ് എന്ന ഈ അത്ഭുത നാട് തീർച്ചയായും സന്ദർശിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന വിശിഷ്ടമായ 8 കാരണങ്ങളെപ്പറ്റി നമുക്കവിടെ നിന്ന് വായിച്ചറിയാം

വെള്ളച്ചാട്ടങ്ങളുടെ നാട്

വെള്ളച്ചാട്ടങ്ങളുടെ നാട്

ജാർഖണ്ഡ് സംസ്ഥാനത്തിൽ എത്രയധികം വെള്ളച്ചാട്ടങ്ങൾ നിലകൊള്ളുന്നുണ്ടെന്ന കാര്യം നിങ്ങൾക്കറിയാമോ..? ലാതെഹാർ വനങ്ങളിൽ നിലകൊള്ളുന്നത് ലോദ് വെള്ളച്ചാട്ടം ഈ സംസ്ഥാനത്തെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ്. ആകാശങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന നീർപ്രവാഹമെന്ന തോന്നലുളവാക്കുന്ന ഈ പടുകൂറ്റൻ വെള്ളച്ചാട്ടം ഈ സംസ്ഥാനത്തിന്റെ ഏറ്റവും വിശിഷ്ടമായ സമ്പത്തുകളിലൊന്നാണ് 150 മീറ്ററാണ് ഇതിൻറെ ഉയരം. മൺസൂൺ സമയങ്ങളിൽ ഇവിടുത്തെ ജലസമ്പത്ത് ഇരട്ടിയാകുന്നത് കാണാനാവും. ഇതുകൂടാതെ ഇവിടുത്തെ ഹുൻഡ്രു വെള്ളച്ചാട്ടം, ദാസ്സാം വെള്ളച്ചാട്ടം, ജൊഹ്ന ഫാൾസ്, പഞ്ച്ഗാഗ് ഫാൾസ്, ഹിർണി വെള്ളച്ചാട്ടം എന്നിവയൊക്കെ പ്രകൃതിരമണീയത കാഴ്ചവയ്ക്കുന്ന മറ്റ് പ്രധാന വെള്ളച്ചാട്ടങ്ങളാണ്.

PC: Ajay kumar

അധികമാരും വന്നെത്തി പര്യവേഷണം ചെയ്തിട്ടില്ലാത്ത ഒരു മേഖല

അധികമാരും വന്നെത്തി പര്യവേഷണം ചെയ്തിട്ടില്ലാത്ത ഒരു മേഖല

ജാർഖണ്ഡ് സംസ്ഥാനത്തിന്റെ ഏതാണ്ട് നാലിൽ മൂന്നുഭാഗവും ഇടതിങ്ങിയ ഘോരവനങ്ങളാൽ നിറഞ്ഞുനിൽക്കുന്നു. അതിനാൽ തന്നെ ഇങ്ങോട്ടെത്തുന്ന യാത്രികർക്ക് സാഹസിക വിനോദങ്ങളുടെ അനവധി അവസരങ്ങൾ ഇവിടുത്തെ ഭൂപ്രകൃതി ഒരുക്കിവച്ചിരിക്കുന്നു.

ട്രക്കിംഗ്, മൗണ്ടൻ ബൈക്കിങ്, റോക്ക് ക്ലൈംബിംഗ്, കാനോയിംഗ്, പാരാഗ്ലൈഡിംഗ്, കയാക്കിംഗ് അങ്ങനെയങ്ങനെ എന്തൊക്കെയാണ് ഓരോരുത്തരെയും ഇവിടെ കാത്തിരിക്കുന്നത്. നിങ്ങളൊരു സീസണൽ ട്രെക്കങ്ങ് വിദഗ്ധനാണെങ്കിൽ, റാഞ്ചി പ്രാന്തപ്രദേശത്തിനടുള്ള സിക്കീദ്രിയും ദസ്സാം വെള്ളച്ചാട്ടവുമൊക്കെ നിങ്ങളെ തീർച്ചയായും സന്തോഷിപ്പിക്കും. ജംഷഡ്പൂർ, ദിയോഘർ, ഗിരിധിഹ് എന്നീ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുകയാണെങ്കിൽ ഇവിടുത്തെ വായു വിനോദങ്ങളേയും നിങ്ങൾക്ക് ആസ്വദിക്കാം

PC:Bikash Lakra

വ്യത്യസ്തമായ ഗോത്രവർഗ്ഗ പാരമ്പര്യവും സാംസ്കാരികതയും

വ്യത്യസ്തമായ ഗോത്രവർഗ്ഗ പാരമ്പര്യവും സാംസ്കാരികതയും

റാഞ്ചി 30 ഓളം ഗോത്ര വർഗക്കാരുടെ ആവാസകേന്ദ്രമാണ്. അതുകൊണ്ടുതന്നെ ജാർഖണ്ഡ് സംസ്ഥാനത്തിന്റെ ഓരോ കോണിലും നമുക്ക് സാംസ്കാരിക വൈവിധ്യത്തിന്റെ പ്രത്യേകതകൾ മിഴിനിറഞ്ഞ് ദർശിക്കാനാവും. നിങ്ങൾ എപ്പോഴെങ്കിലും ചൗ നാച്ച്‌ എന്ന് കേട്ടിട്ടുണ്ടോ? ഇവിടുത്തെ ഗോത്രവർഗ്ഗക്കാർ വർണാഭമായ മുഖംമൂടികൾ അണിഞ്ഞു കൊണ്ട് ഒരു തീകുണ്ഡത്തിനു ചുറ്റും ആവേശകരമായി നൃത്തം ചെയ്യുന്ന ഇവിടുത്തെ അതിവിശിഷ്ടമായ കലാരൂപങ്ങളിൽ ഒന്നാണിത്. ഇതുപോലെ തന്നെയുള്ള നിരവധി പരമ്പരാഗത കലാരൂപങ്ങളെ പരിചയപ്പെടാനായി ഇവിടുത്തെ ഗ്രാമങ്ങളിലേക്ക് ചെറിയൊരു യാത്ര നടത്തിയാൽ മതിയാകും. ശരീരത്തിൽ ചായം പൂശുന്നതും, കല്ല് കൊത്തുന്നതും, ഫ്രെസ്കോ പെയിന്റിംഗും മങ്ങനെ നിരവധി കരകൗശല വിദ്യകൾ നിങ്ങളെ അത്ഭുതപ്പെടുത്തും

PC:Wasim Raja

വായിൽ വെള്ളമൂറുന്ന രുചിഭേദങ്ങൾ

വായിൽ വെള്ളമൂറുന്ന രുചിഭേദങ്ങൾ

ഇവിടെയെത്തിയിട്ടും ഈ നാടിൻറെ അതിവിശിഷ്ടമായ ഭക്ഷണവിഭവങ്ങൾ രുചിച്ച് നോക്കാൽ ശ്രമിച്ചില്ലെങ്കിൽ പിന്നെന്ത് യാത്രയാണ് ...! ഇവിടുത്തെ ലിട്ടി ചോഖായ്, തെക്ക്വാ, മാൽപ്വാ, മിതാ ഖാജ തുടങ്ങിയ ഭക്ഷ്യവിഭവങ്ങൾക്കൊക്കെ മൺസൂൺ സമയങ്ങളിൽ കൂടുതൽ രുചിയേറും.. ചൂടുള്ള ഒരു കപ്പ് ചായയോടൊപ്പം ഇവയൊരോന്നും രുചിച്ചുനോക്കുകയാണെങ്കിൽ ഈ നാടിന് പാരമ്പര്യമായി പകർന്നുകിട്ടിയ പാചകരുചിഭേതവിദ്യകളെ നിങ്ങൾക്ക് നാവിൽ അനുഭവിച്ചറിയാനാകും

PC:juggadery

 ആയിരക്കണക്കിന് പൂന്തോട്ടങ്ങൾ

ആയിരക്കണക്കിന് പൂന്തോട്ടങ്ങൾ

ആയിരത്തോളം പൂന്തോട്ടങ്ങളുള്ള ഹസാരിബാഗ് എന്ന ചരിത്ര നഗരം ഇപ്പോൾ ഒരു ഹെൽത്ത് റിസോർട്ട് നഗരമായി രൂപാന്തരപ്പെടുത്തിയിരിക്കുന്നു. ഹസാരിബാഗ് നാഷനൽ പാർക്കിന്റെ പരിസരങ്ങളിൽ നിങ്ങൾക്ക് കടുവകളേയും, കാട്ടുപന്നികളേയും, പേടമാനുകളെയും കാണാൻ കഴിയും

PC:Ajay kumar

കലാചാരുതയുടെ വാസ്തുവിദ്യാ ശില്പങ്ങൾ

കലാചാരുതയുടെ വാസ്തുവിദ്യാ ശില്പങ്ങൾ

ദിയോഘർ എന്ന ചെറുപട്ടണത്തിൽ ശിവഭഗവാന് സമർപ്പിച്ചിരിക്കുന്ന നിരവധി ഹൈന്ദവക്ഷേത്രങ്ങൾ ഉണ്ട്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഒന്നായ ബാബ ബൈദ്യനാഥ് ക്ഷേത്രത്തിൽ രാജ്യത്തെ പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിലൊന്ന് നിലകൊള്ളുന്നു.

PC:TribhuwanKumar

ചരിത്ര പുസ്തകങ്ങളിൽ മാത്രം ഒതുങ്ങിക്കൂടാതെ പുറത്തേക്കിറങ്ങാം

ചരിത്ര പുസ്തകങ്ങളിൽ മാത്രം ഒതുങ്ങിക്കൂടാതെ പുറത്തേക്കിറങ്ങാം

ഇവിടുത്തെ ഇരട്ട പലാമു കോട്ടകൾ ചെറോ രാജവംശപരമ്പരയ്ക്ക് മുൻപേ നിലവിലുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ചരിത്രത്തെ തൊട്ടറിയാൻ ആഗ്രഹിക്കുന്നവരായ എല്ലാവർക്കും ഈ സ്ഥലത്തെ ഒരിക്കലും മാറ്റിനിർത്താനാവില്ല. ഈ രണ്ടു കോട്ടകളും തമ്മിൽ 20 കിലോമീറ്റർ മാത്രമേ അകലമുള്ളൂ.

മുസ്ലീം ശൈലിയിൽ നിർമിച്ചിരിക്കുന്ന ഒരു കോട്ടയുടെ അകത്തളങ്ങളിൽ നിങ്ങൾക്ക് സംസ്കൃത ഭാഷയിൽ കൊത്തിവച്ചിരിക്കുന്ന പലതരം ലിഖിതങ്ങൾ കാണാനാവും. മറ്റൊരു കോട്ട കുന്നിൻ മുകളിലായാണ് സ്ഥിതിചെയ്യുന്നത്. അതുകൊണ്ടുതന്നെ അങ്ങോട്ടേക്കുള്ള യാത്ര വളരെ രസകരമായിരിക്കും.

PC:Sankara Subramanian

സ്വർണ്ണ പരവതാനി വിരിച്ച നദി

സ്വർണ്ണ പരവതാനി വിരിച്ച നദി

നിങ്ങൾക്ക് സ്വന്തമായി ഒരു കാർ ഉണ്ടെങ്കിൽ (ഇല്ലെങ്കിൽ ഇവിടെ എത്തുമ്പോൾ നിങ്ങൾക്കൊന്ന് വാടകയ്ക്ക് എടുക്കാവുന്നതാണ്), നെഥാർഹത്ത് മലനിരകളിലെ മഗ്നോലിയ പോയിന്റിലേക്ക് ഒരു നീണ്ട ഡ്രൈവ് ആസൂത്രണം ചെയ്യുക. വൈകുന്നേരങ്ങളിൽ ഇവിടെ വന്നുനിന്നാൽ നിങ്ങൾക്ക് സൂര്യാസ്തമയ വേളയിൽ സൂര്യൻ ഇവിടുത്തെ കോയേൽ നദിയിൽ സ്വർണ പരവതാനി വിരിക്കുന്ന അപൂർവമായ കാഴ്ച കാണാനാവും. ഇവിടുത്തെ ഏറ്റവും മനോഹരമായ സൂര്യാസ്തമയ സ്ഥാനത്തിന് മഗ്നോലിയ എന്ന ബ്രിട്ടീഷ് പെൺകുട്ടിയുടെ പേരാണ് ഇട്ടിരിക്കുന്നത്. കുതിര സവാരി നടത്തുമ്പോൾ ആ പെൺകുട്ടി താഴെവീണ് മരിച്ചു പോയതാണത്രെ.

PC:Amitbasuri123

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X