Search
  • Follow NativePlanet
Share
» »തണുപ്പു കാലത്ത് തന്നെ ലഡാക്കിൽ പോകണം..കാരണം ഇതാണ്

തണുപ്പു കാലത്ത് തന്നെ ലഡാക്കിൽ പോകണം..കാരണം ഇതാണ്

പച്ചയായ ലഡാക്കിനെ കാണമെങ്കിൽ തണുപ്പു കാലത്താണത്രെ ഇവിടെ വരേണ്ടത്?

തണുപ്പുകാലം വന്നതോടെ മാറ്റിവച്ച പല യാത്ര പ്ലാനുകളും പൊടിതട്ടിയെടുക്കുന്നതിന്റെ പണിപ്പുരയിലാണ് കുറേയേറെ സഞ്ചാരികള്‍. ആഹ്ളാദിച്ച് യാത്ര ചെയ്ത് അടിച്ചു പൊളിച്ചു വരുവാൻ ഒരുപാട് ഇടങ്ങളുണ്ടെങ്കിലും മിക്ക പ്ലാനുകളും ഒടുവിൽ എത്തി നിൽക്കുന്ന ഇടം ലഡാക്ക് തന്നെയാണ്. അതിശയിപ്പിക്കുന്ന കാഴ്ചകളാണ് ആ നാടിന്‍റെ പ്രത്യേകത എന്നു പറഞ്ഞാൽ അതു പോരാതെ വരും വിശേഷണങ്ങൾക്ക്.
ഹിമാലയൻ കാഴ്ചകളും മഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്ന മലകളും അതിനോട് ചേർന്നുള്ള ആശ്രമങ്ങളും എല്ലിനെപ്പോലും തണുപ്പിക്കുന്ന തണുപ്പും ഒക്കെയായാൽ ലഡാക്കായി. എന്നാൽ എന്തുകൊണ്ടായിരിക്കും ആളുകൾ വിന്‍റർ ഡെസ്റ്റിനേഷനായി ലഡാക്ക് തിരഞ്ഞെടുക്കുന്നത്? സാഹസികർക്കും സഞ്ചാരികൾക്കുമായി എന്തായിരിക്കും ഈ നാട് ഒരുക്കിവെച്ചിട്ടുണ്ടാവുക? ഐസിലൂടെയുള്ള ട്രക്കിങ്ങും മോട്ടോർ സൈക്കിൾ എസ്ക്പഡിഷനും ഒക്കെ കൂടിയ ആഘോഷങ്ങളും മാത്രമല്ല ഇവിടേക്ക് സഞ്ചാരികളെ കൊണ്ടു വരുന്നത്. പച്ചയായ ലഡാക്കിനെ കാണമെങ്കിൽ തണുപ്പു കാലത്താണത്രെ ഇവിടെ വരേണ്ടത്...

ലഡാക്കിനെ അറിയുവാൻ തണുപ്പു കാലം

ലഡാക്കിനെ അറിയുവാൻ തണുപ്പു കാലം

ഒരു വലിയ തണുപ്പിനെ പ്രതിരോധിക്കുവാൻ വേണ്ടതെല്ലാം ഒരുക്കിയിരിക്കുന്ന നാടല്ല ലഡാക്ക്. എന്നാൽ തണുപ്പു കാലത്ത് മാത്രമാണ് ഈ നാടിന്‍റെ യഥാർഥ ഭംഗി ആസ്വദിക്കുവാൻ സാധിക്കുക. നാട്ടുകാരെ അറിഞ്ഞും നാടിന്റെ മറ്റൊരു ഭംഗി ആസ്വദിച്ചും ഈ സമയം ഇവിടെ ചിലവഴിക്കാം. തണുപ്പു കാലം ഇവിടെ മിക്കപ്പോഴും മിക്ക ഇടങ്ങളും കാലിയായിരിക്കും. കച്ചവടം പൂട്ടിയ കടകളും അടഞ്ഞു കിടക്കുന്ന ഷോപ്പുകളും ഒക്കെയാണ് ഇവിടെ ആ സമയത്ത് കാണുവാൻ സാധിക്കുക. അതിനാൽ ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ആശ്രയമാവുക ഇവിടുത്തെ ഹോം സ്റ്റേകളും നാട്ടുകാരും ഒക്കെയാണ്.

മഞ്ഞിലുറച്ച വെള്ളച്ചാട്ടം

മഞ്ഞിലുറച്ച വെള്ളച്ചാട്ടം

ഐസ് ഏജിന്റെ കാലഘട്ടത്തെത്തിയ അനുഭവമായിരിക്കും വിന്‍ററിലെ ലഡാക്കിന് തരാൻ സാധിക്കുന്ന മറ്റൊരു അനുഭവം. മഞ്ഞും മലയും താഴ്വരയും പച്ചപ്പും എല്ലാം മഞ്ഞിൽ പൊതിഞ്ഞു കിടക്കുന്ന ഒരു കാഴ്ച ആലോചിച്ചു നോക്കൂ. മൈനസ് 35 ഡിഗ്രി തണുപ്പും അത് കൂടാതെ കാറ്റടിച്ചു കൊണ്ടുവരുന്ന മാനസ് പത്ത് ഡിഗ്രിയും ഒക്കെ കൂടുമ്പോൾ ജീവിൻ അവശേഷിക്കുന്നതു തന്നെ ഭാഗ്യം എന്നു പറയേണ്ടി വരും. നാലു ലെയറുള്ള വാം ക്ലോത്ത്സ് ഇട്ടാലും തണുപ്പു കയറി കുത്തുമെന്ന കാര്യത്തിൽ സംശയം വേണ്ട.

നാട്ടുകാരെ അടുത്തറിയാം

നാട്ടുകാരെ അടുത്തറിയാം

വേനലിലും മറ്റു സമയത്തും ഉറുമ്പ് ശേഖരിക്കുന്നതു പോലെ അധ്വാനിച്ച് ജീവിച്ച് തണുപ്പു കാലത്ത് വിശ്രമിക്കുന്നവരാണ് ലഡാക്കിലെ ആളുകൾ. അതുകൊണ്ടു തന്നെ ഈ സമയത്ത് ഇവിടെ എത്തിയാൽ ഒരുപാട് ആളുകളെ പരിചയപ്പെടുവാനും സംസാരിക്കുവാനും ഒക്കെ സാധിക്കും. എല്ലായ്പ്പോഴും മുഖത്തെ ഒരു ചെറിയ പുഞ്ചിരികൊണ്ട് അലങ്കരിച്ചിരിക്കുന്ന ആളുകളാണ് ലഡാക്കിലുള്ളവർ. കുട്ടികൾക്കാണെങ്കിൽ സ്കൂള്‍ അവധിയും. എന്തുകൊണ്ടും ഈ സമയം തന്നെയാണ് ലഡാക്ക് സന്ദർശിക്കുവാൻ യോജിച്ചത്.

തിരക്കില്ല

തിരക്കില്ല

വിന്‍റർ ലഡാക്കിലെ ഓഫ്ബീറ്റ് സമയമായാണ് അറിയപ്പെടുന്നത്. അതുകൊണ്ടു തന്നെ ആ സമയത്ത് ഇവിടെ സഞ്ചാരികൾ എത്തിച്ചേരുന്ന ഒരു പതിവില്ല. അതുകൊണ്ടു തന്നെ കാഴ്ചകളും അനുഭവങ്ങളും പങ്കിടുവാൻ അധികമാരും കൂടെയുണ്ടാവില്ല. തിരക്കൊഴിഞ്ഞ ലഡാക്കിനെ കാണണമെങ്കിൽ അതിനു യോജിച്ച സമയമാണ് വിന്‍റർ.

പണം ലാഭിക്കാം

പണം ലാഭിക്കാം

ഓഫ് സീസണായതിനാൽ വളരെ ന്യായമായ ചിലവിൽ ഇവിടം സന്ദർശിക്കാം. ഫ്ലൈറ്റിനു ഇവിടേക്കുള്ള ചാർജ് മുതൽ ഹോട്ടലിന്റെയും താമസത്തിൻറെയും ഒക്കെ ചാർജ്ജിൽ ഈ കുറവ് പ്രതീക്ഷിക്കാം.

മികച്ച ഫോട്ടോകൾ

മികച്ച ഫോട്ടോകൾ

ലഡാക്കിന്‍റെ മുഴുവൻ സൗന്ദര്യവും പുറത്ത് വരുന്ന സമയമാണ് തണുപ്പു കാലം. അതുകൊണ്ടു തന്നെ ആ സമയത്ത് ഇവിടെയുണ്ടെങ്കിൽ ഈ പ്രദേശത്തിന്റെ ഏറ്റവും മികച്ച ഫോട്ടോകളായിരിക്കും പകർത്തുന്നത് എന്നതിൽ സംശയമില്ല.

ആഘോഷങ്ങളെ അടുത്തറിയാം

ആഘോഷങ്ങളെ അടുത്തറിയാം

വിന്‍റർ ലഡാക്കുകാരുടെ ആഘോഷങ്ങളുടെ സമയമാണ്. ആ സമയത്ത് ഇവിടെ എത്തിയാൽ അതിൽ പങ്കെടുക്കാം എന്നു മാത്രമല്, വ്യത്യസ്തമായ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും അടുത്തറിയാം എന്നൊരു ഗുണവുമുണ്ട്. ഫോട്ടോഗ്രാഫർമാര്‍ ഈ സീസൺ നോക്കി ഇവിടെ എത്താറുണ്ടെങ്കിലും ആ സമയത്തെത്തുന്ന സന്ദർശകർ അധികമില്ല എന്നു പറയേണ്ടി വരും. ഈ സമയത്ത് തന്നെയാണ് വലിയ ആശ്രമങ്ങളിൽ നിന്നും മുതിർന്ന ലാമാമാർ ചെറിയ ആശ്രമങ്ങളിലേക്ക് സന്ദർശനത്തിനായി എത്തുന്നതും. ഇവരെ കാണുവാനായി ദൂരദേശങ്ങളിൽ നിന്നു പോലും ആളുകൾ എത്താറുണ്ട്.

മേഘാലയയിലെ വിശുദ്ധ വനങ്ങൾ...വിശേഷങ്ങളറിയാംമേഘാലയയിലെ വിശുദ്ധ വനങ്ങൾ...വിശേഷങ്ങളറിയാം

വിന്‍റർ ട്രക്കിങ്ങിന് പോകുമ്പോള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണംവിന്‍റർ ട്രക്കിങ്ങിന് പോകുമ്പോള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X