Search
  • Follow NativePlanet
Share
» »നോർത്തിനേക്കാളും ബെസ്റ്റ് സൗത്ത് തന്നെയാ...ഈ കാരണങ്ങള്‍ ഒന്നു നോക്കിക്കേ!!!

നോർത്തിനേക്കാളും ബെസ്റ്റ് സൗത്ത് തന്നെയാ...ഈ കാരണങ്ങള്‍ ഒന്നു നോക്കിക്കേ!!!

ഒഴിവു ദിവസങ്ങൾ ചിലവഴിക്കുവാനും യാത്രകൾ നടത്തുവാനും ഒക്കെ സൗത്ത് ഇന്ത്യ തന്നെയാണ് ബെസ്റ്റ് എന്നു പറയുന്നതിന്റെ കാരണങ്ങള്‍ അറിയുമോ?!

മനസ്സിൽ ഒരു പച്ചപ്പുള്ളവരുടെയെല്ലാം പ്രിയപ്പെട്ട യാത്രായിടമാണ് സൗത്ത് ഇന്ത്യ. കേരളത്തിൽ തുടങ്ങി തമിഴ്നാടും കർണ്ണാടകയും ആന്ധ്രാപ്രദേശും ഒക്കെ പിന്നിട്ട് തെലുങ്കാനയിലെത്തി നിൽക്കുന്ന തെക്കേ ഇന്ത്യ സ‍ഞ്ചാരികളുടെ സ്വർഗ്ഗമായില്ലെങ്കിലേ അത്ഭുതമുള്ളൂ. വടക്കേ ഇന്ത്യയിലെ ചൂടും കാലാവസ്ഥയും ഒക്കെ നോക്കുമ്പോൾ ഒരു രക്ഷയും ഇല്ലാത്ത നാടാണിത്. നോർത്ത് ഇന്ത്യടെ വെച്ചു നോക്കുമ്പോൾ സൗത്ത് ഇന്ത്യ എങ്ങനെയാണ് സഞ്ചാരികളുടെ സ്വര്‍ഗ്ഗമാകുന്നത് എന്നു നോക്കാം...

 ബീച്ചുകൾ

ബീച്ചുകൾ

കേരളത്തിലെ ബീച്ചുകളുടെ അത്രയും സൗന്ദര്യം നിറഞ്ഞ ബീച്ചുകൾ ഇന്ത്യയിൽ തന്നെ വേറെ കാണാനില്ല. വിദേശ രാജ്യങ്ങളിൽ നിന്നുപോലും സഞ്ചാരികൾ തേടിയെത്തുന്ന കോവളവും പൂവാർ ഐലൻഡും ഒക്കെ വാക്കുകൾ കൊണ്ട് വിവരിക്കുവാൻ പറ്റാത്തത്രയും സൗന്ദര്യമുള്ളവയാണ്.
കാസർകോഡ് മുതൽ തിരുവനന്തപുരം വരെ നീണ്ടു കിടക്കുന്ന കടലോരവും കേരളത്തിന്റെ പ്രത്യേകതയാണ്. ഇതു കൂടാതെ ഗോകർണ്ണയും പോണ്ടിച്ചേരിയും മംഗലാപുരവും ഒക്കെ ബീച്ചുകൾ കൊണ്ട് ആകർഷിക്കുന്ന ഇടങ്ങളാണ്.

തിരക്കിൽ നിന്നും രക്ഷപെടുത്തുന്ന ആലപ്പുഴ

തിരക്കിൽ നിന്നും രക്ഷപെടുത്തുന്ന ആലപ്പുഴ

യാത്ര ചെയ്യുമ്പോൾ തിരക്കുള്ള സ്ഥലങ്ങൾ കഴിവതും ഒഴിവാക്കുവാനാണ് നമ്മൾ ശ്രമിക്കുക. എന്നാൽ അല്പം പച്ചപ്പും ഹരിതാഭയും ഒക്കെ നിറഞ്ഞ സ്ഥലങ്ങളാണെങ്കിൽ അവിടെയെത്തുന്ന സഞ്ചാരികളുടെ തിരക്ക് പറയുകയേ വേണ്ട. എന്നാൽ കേരളത്തിന്റെ മൊത്തെ പച്ചപ്പും ഒന്നിച്ചു നിൽക്കുന്ന ആലപ്പുഴയിലെത്തിയാൽ അനുഭവം വ്യത്യസ്തമായിരിക്കും. ഒരു തിരക്കുമില്ലാതെ കേരളത്തിന്റെ സ്വന്തം കാഴ്ചകൾ അനുഭവിച്ചു തിരികെ പോകാം എന്നതാണ് ഈ നാടിനെ വ്യത്യസ്തമാക്കുന്നത്. കൂടാതെ വടക്കേ ഇന്ത്യയിൽ ഒരിടത്തും കാണുവാൻ സാധിക്കാത്ത പച്ചപ്പു നിറഞ്ഞ കാഴ്ചകളാണ് ഇവിടെയുള്ളത്.

ഇഡലിയിൽ നിന്നും ദോശയിൽ നിന്നും ഒരു മോചനം

ഇഡലിയിൽ നിന്നും ദോശയിൽ നിന്നും ഒരു മോചനം

വെജിറ്റേറിയൻ ഭക്ഷണങ്ങൾ മാത്രം ആസ്വദിച്ചവർക്ക് ഭക്ഷണത്തിന്റെ മറ്റൊരു ലോകത്തേയ്ക്ക് വാതിൽ തുറക്കുന്ന നാടാണ് കോഴിക്കോട്. നോൺ വെജിറ്റേറിയൻ വിഭവങ്ങൾക്ക് ഇത്രയധികം വൈവിധ്യങ്ങളുണ്ടെന്ന് കാണിച്ചുതരുന്ന ഇവിടെ ഭക്ഷണ പ്രേമികൾ സന്ദർശിക്കേണ്ട ഇടം തന്നെയാണ്.

വന്യമൃഗങ്ങളെ കാണാൻ പോകാം നാഗർഹോളയിലേക്ക്

വന്യമൃഗങ്ങളെ കാണാൻ പോകാം നാഗർഹോളയിലേക്ക്

വന്യമൃഗസംരക്ഷണ കേന്ദ്രം എന്നെഴുതി വെച്ചിടത്ത് പോയി ആനയെ മാത്രം കണ്ടിട്ടു വരുന്ന അവസ്ഥ ഒഴിവാക്കണ്ടെ. എങ്കിൽ നേരെ നാഗർഹോളെയ്ക്ക് പോരെ. ഹൻസൂരിനും കുട്ടയ്ക്കും ഇടയിലായുള്ള 40 കിലോമീറ്റർ ദൂരം വരുന്ന ഡ്രൈവാണ് നാഗർഹോള ദേശീയോദ്യാനത്തിന്റെ ഏറ്റവും വലിയ ആകർഷണം. ആനയും കടുവയും കരടിയും കാട്ടുപോത്തുമെല്ലാം ഈ യാത്രയിലെ കാഴ്ചകളായി കടന്നു വരുമെന്നതിൽ സംശയമില്ല.

തിരക്കേറിയ സിറ്റിയിൽ നിന്നും കോട്ടയിലേക്ക്

തിരക്കേറിയ സിറ്റിയിൽ നിന്നും കോട്ടയിലേക്ക്

നഗരത്തിന്റെ തിരക്കിലും ചൂടിലും ഒക്കെ മടുത്തുവെങ്കിൽ രക്ഷപെടുവാൻ പറ്റിയ ഇടം ഹൈദരാബാദാണ്. ഇവിടുത്തെ ഗോൽകോണ്ട കോട്ടയും അവിടുത്തെ കാഴ്ചകളും നമ്മളെ മറ്റൊരു ലോകത്തെത്തിക്കും. വിശാലമായി നീണ്ടു കിടക്കുന്ന കോട്ടയിലെ കാഴ്ചകളും ഇവിടുത്തെ നടത്തവും ഒക്കെ പ്രത്യേക അനുഭവമായിരിക്കും.

PC:Bernard Gagnon

ക്ഷേത്രങ്ങൾ കഥ പറയുന്ന തമിഴ്നാട്

ക്ഷേത്രങ്ങൾ കഥ പറയുന്ന തമിഴ്നാട്

ഇന്ത്യയുടെ ഏത് ഭാഗങ്ങളിൽ പോയാലും ക്ഷേത്രങ്ങളിൽ വൈവിധ്യം കാണണമെങ്കിൽ അതിന് തമിഴ്നാട് തന്നെ വേണം. തലയുയർത്തി നിൽക്കുന്ന മധുര മീനാക്ഷി ക്ഷേത്രവും തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രവും ചിദംബരം ക്ഷേത്രവും ഒക്കെ വാസ്തു വിദ്യയുടെ മഹനീയ മാതൃകകളാണ്. ഇവിടുത്തെ ക്ഷേത്രങ്ങളുടെ ആയിരം തൂണുകളുള്ള മണ്ഡപവും ക്ഷേത്ര ഗോപുരങ്ങളും ഒക്കെ കാണേണ്ട കാഴ്ച തന്നെയാണ്.

അതിരുകളില്ലാത്ത സംസ്കാരവുമായി പോണ്ടിച്ചേരി

അതിരുകളില്ലാത്ത സംസ്കാരവുമായി പോണ്ടിച്ചേരി

സംസ്കാരത്തിന് അതിരുകളില്ലെന്ന് സൂചിപ്പിക്കുന്ന ഇടമാണ് പോണ്ടിച്ചേരി. പതിറ്റാണ്ടുകളേളം ഇവിടം താവളമാക്കിയ ഫ്രഞ്ച് ഭരണത്തിന്റെ അവശിഷ്ടങ്ങൾ ഇന്നും സൂക്ഷിച്ചിരിക്കുന്ന ഇവിടം തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ്. ഇതിന്റെ ബാക്കി പത്രമാണ് കണ്ണൂരിനടുത്തുള്ള മാഹിയിലും കാണാൻ കഴിയുക,. ഇത്തരത്തിലുള്ള സാംസാകാരിക കൈമാറ്റം ഇന്ത്യയിൽ കാണുവാൻ സാധിക്കുന്ന വളരെ ചുരുങ്ങിയ ഇടം കൂടിയാണിത്.

കന്യാകുമാരിയിലെ സൂര്യോദയം

കന്യാകുമാരിയിലെ സൂര്യോദയം

സൗത്ത് ഇന്ത്യയിലെ സൂര്യോദയം കാണാൻ പറ്റിയ ഇടങ്ങളിലൊന്നാണ് കന്യാകുമാരി. കടലുകൾ തമ്മിൽ ചേരുന്ന കാഴ്ചകളും ക്ഷേത്രവും അതിനെചുറ്റിയുള്ള ഐതിഹ്യങ്ങളും തീരത്തെ കാഴ്ചകളും താമസവും ഒക്കെയാണ് നോർത്ത് ഇന്ത്യൻസിന് കന്യാകുമാരിടെ പ്രിയപ്പെട്ടതാക്കുന്ന കാരണങ്ങൾ.

ഹിൽ സ്റ്റേഷനും ടീ എസ്റ്റേറ്റും ഒന്നുമല്ല... കാഴ്ച കാണാൻ നേത്രാണി

ഹിൽ സ്റ്റേഷനും ടീ എസ്റ്റേറ്റും ഒന്നുമല്ല... കാഴ്ച കാണാൻ നേത്രാണി

സൗത്ത് ഇന്ത്യ എന്നാൽ ഹിൽ സ്റ്റേഷനും ടീ എസ്റ്റേറ്റും ഒക്കെയാണെന്നാണ് പുറമേ നിന്നുള്ളവർ ധരിച്ചിരിക്കുന്നത്. എന്നാല്ഡ‍ അതുമാത്രമല്ല ഈ നാട് എമ്മു കാൺണിച്ചു കൊടുക്കുന്ന ഒന്നാണ് നേത്രാണി ദ്വീപ്. കർണ്ണാടകയിലെ മുരുടേശ്വറിൽ നിന്നും 16 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നേത്രാണി ദ്വീപ് കടലിനടിയിലെ സാഹസികതയെ തൃപ്തിപ്പെടുത്തുവാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവർക്ക് വേണ്ടിയുള്ളതാണ്.

വാതിലുകളില്ലാത്ത വീടുകൾ...മോഷണം നടത്തിയാൽ കാഴ്ച പോകും!! ഇങ്ങനെയൊരു അതിശയ ഗ്രാമം ഇവിടെയോ? വാതിലുകളില്ലാത്ത വീടുകൾ...മോഷണം നടത്തിയാൽ കാഴ്ച പോകും!! ഇങ്ങനെയൊരു അതിശയ ഗ്രാമം ഇവിടെയോ?

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കാർസോക്കിന്റെ വിശേഷങ്ങൾലോകത്തിലെ ഏറ്റവും ഉയരം കൂടിയ കാർസോക്കിന്റെ വിശേഷങ്ങൾ

ജയ്പൂരിൽ മറക്കാതെ ചെയ്യേണ്ട കാര്യങ്ങള്‍ ജയ്പൂരിൽ മറക്കാതെ ചെയ്യേണ്ട കാര്യങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X