Search
  • Follow NativePlanet
Share
» »ഇടുക്കി കാണാൻ ഈ കാരണങ്ങൾ മതിയാവില്ല! ഉറപ്പ്!!

ഇടുക്കി കാണാൻ ഈ കാരണങ്ങൾ മതിയാവില്ല! ഉറപ്പ്!!

മലയാളികളുടെ ഓർമ്മകളിൽ ഒരിക്കലും മാറ്റമില്ലാതെ കിടക്കുന്ന ഇടുക്കി സന്ദർശിക്കാനുള്ള കാരണങ്ങൾ പരിചയപ്പെടാം...

By Elizabath Joseph

എല്ലാ തരത്തിലുമുള്ള സഞ്ചാരികൾക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരിടം..ഇത്തരത്തിലുള്ള സ്ഥലങ്ങൾ താരതമ്യേന കണ്ടെത്തുവാൻ വലിയ പാടാണ്. എന്നാൽ സ‍ഞ്ചാരികളുടെ സ്വർഗ്ഗമായ നമ്മുടെ സ്വന്തം കേരളത്തിൽ ഇത്തരത്തിലുള്ള നിരവധി ഇടങ്ങളുണ്ട്.
കുട്ടികൾക്കു കാണാൻ ചിയപ്പാറയും തൊമ്മൻകുത്തു വെള്ളച്ചാട്ടവും കൗമാരക്കാർക്ക് പൊളിക്കുവാൻ മാങ്കുളവും യൂത്തൻമാർക്ക് തകർക്കാൻ സൂര്യനെല്ലിയും ഉളുപ്പുണിയും ഹണിമൂൺ ആഘോഷിക്കുന്നവർക്ക് ലോകത്തിലെ തന്നെ മികച്ച ഹണിമൂൺ ഡെസ്റ്റിനേഷനായ മൂന്നാറും കുറച്ചു പ്രായമുള്ളവർക്കായി വാഗമണ്ണും കുട്ടിക്കാവനവും ഒക്കെ സുന്ദരമായ കാഴ്ചകൾ ഒരുക്കുമ്പോൾ എങ്ങനെയാണ് പോവാതിരിക്കുക... മലയാളികളുടെ ഓർമ്മകളിൽ ഒരിക്കലും മാറ്റമില്ലാതെ കിടക്കുന്ന ഇടുക്കി സന്ദർശിക്കാനുള്ള കാരണങ്ങൾ പരിചയപ്പെടാം...

മിടുക്കിയായ ഇടുക്കി

മിടുക്കിയായ ഇടുക്കി

ഇടുക്കി അന്നും ഇന്നും എന്നും സ‍ഞ്ചാരികൾക്കായി വിസ്മയങ്ങൾ ഒരുക്കിയിരിക്കുന്ന ഇടമാണ്. മണിക്കൂറുകൾ കൊണ്ടു കണ്ടൂ തീർക്കുവാനും ദിവസങ്ങളോളം സഞ്ചരിച്ച് കാണുവാനും വേണ്ട കാഴ്ചകൾ ഇവിടെയുണ്ട്. പക്ഷേ, അതെല്ലാം നിങ്ങൾ ഏതു തരത്തിലുള്ള സഞ്ചാരിയാണ് എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും. ഹിൽ സ്റ്റേഷൻ എന്നാണ് പൊതുവേ അറിയപ്പെടുന്നതെങ്കിലും എല്ലാ തരത്തിലുമുള്ള കാഴ്തകളും ഇവിടെയുണ്ട്. കുന്നുകൾ, മലകൾ, ഡാമുകൾ, വെള്ളച്ചാട്ടങ്ങൾ, ക്ഷേത്രങ്ങൾ, കാടുകൾ, വന്യജീവി സങ്കേതങ്ങൾ. ട്രക്കിങ്ങ് റൂട്ടുകൾ തുടങ്ങി എല്ലാം എല്ലാം ഇവിടെയുണ്ട്. ഇതു തന്നെയാണ് വരുന്നവരെ വീണ്ടും വീണ്ടും ഇവിടേക്ക് ആകർഷിക്കുന്നതും വരാത്തവരെ ഒരിക്കലെങ്കിലും ഇവിടം കാണാൻ കൊതിപ്പിക്കുന്നതും....

 പ്രകൃതി ഭംഗി

പ്രകൃതി ഭംഗി

എവിടെത്തിരിഞ്ഞാലും കണ്ണിലുടക്കി നിൽക്കുന്ന കാഴ്ചകളുള്ള സ്ഥലമാണ് ഇടുക്കി. തേയിലത്തോട്ടങ്ങളും ദൂരെ നിന്നും ഉയർന്നു വന്ന് മുന്നിലെത്തി നിൽക്കുന്ന കോടമഞ്ഞും കയ്യെത്തും ദൂരെയുള്ള ആകാശവുംവന്യമൃഗങ്ങളുടെ സാന്നിധ്യവും അതിമനോഹരമായ ഭൂപ്രകൃതിയും ഒക്കെയുള്ള ഇടുക്കിയിലേക്ക് എങ്ങനെയാണ് ആളുകൾ വരാതിരിക്കുക എന്നതാണ്. വിസ്മയങ്ങളിലേക്ക് വാതിൽ തുറക്കുന്ന ഡാമിന്റെ കാഴ്ചയും ഇവിടുത്തെ രസങ്ങളിലൊന്നാണ്.

PC:Nishanth Jois

വെളളച്ചാട്ടങ്ങള്‍

വെളളച്ചാട്ടങ്ങള്‍

ഇടുക്കിയെ ഇടുക്കിയാക്കുന്ന മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് ഇടുക്കി തുടങ്ങുന്ന തൊടുപുഴ മുതൽ അങ്ങേയറ്റത്തുള്ള കൊളക്കുമല വരെയുള്ള വഴികളിൽ കാണപ്പെടുന്ന വെള്ളച്ചാട്ടങ്ങൾ. ഒറ്റയ്ക്കും കൂട്ടമായും ചിലപ്പോൾ ചെറിയ ഉറവയിൽ നിന്നും പൊട്ടിവീഴുന്നതുപോലെ തോന്നിക്കുന്ന വെള്ളച്ചാട്ടങ്ങൾ ഒന്നിറങ്ങി നനയുവാൻ നമ്മളെ തോന്നിപ്പിച്ചുകൊണ്ടേയിരിക്കും.
കീഴാർകുത്ത്, തൊമ്മൻകൂത്ത് ചീയ്യപ്പാറ, വളഞ്ഞങ്ങാനം, ലക്കോം, അട്ടുകാട്,മദാമക്കുളം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന വെള്ളച്ചാട്ടങ്ങൾ.
സാഹസികരാണെങ്കിൽ അധികമാർക്കും അറിയാത്ത ഒരിടമുണ്ട് ഇടുക്കിയിൽ...യാത്ര അവിടേക്കാകാം...ഇടുക്കിയിലെ പുറംലോകം അറിയപ്പെടാതെ കിടക്കുന്ന ഒരു സ്ഥലമാണ് 'ആനച്ചാടിക്കുത്ത്' എന്ന സ്ഥലം. തൊടുപുഴയ്ക്കു സമീപം സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണിത്. രിക്കല്‍ രണ്ട് ആനകള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാന കാല്‍വഴുതി ഇവിടെ വീണു മരിച്ചുവത്രെ. ആന ചാടിയതിനാല്‍ ഈ വെള്ളച്ചാട്ടം ആനച്ചാടികുത്ത് എന്നാണത്രെ പിന്നീട് അറിയപ്പെട്ടത്. ആനയടിക്കുത്ത് എന്നും ഈ വെള്ളച്ചാട്ടം അറിയപ്പെടുന്നു.

PC:Bimal K C

ഹൃദയത്തോട് ചേർക്കുന്ന ഗ്രാമങ്ങൾ

ഹൃദയത്തോട് ചേർക്കുന്ന ഗ്രാമങ്ങൾ

വെള്ളച്ചാട്ടങ്ങളും ഡാമുകളും മാത്രം കണ്ടിട്ടു തിരികെ പോരുന്ന ഇടുക്കി യാത്ര ഒരിക്കലും പൂർണ്ണതയുള്ളതായിരിക്കില്ല. ഇടുക്കിയിലെ സുന്ദരികളായ, പേരിലും കാഴ്ചകളിലും എല്ലാം വ്യത്യസ്തതകളുള്ള ഇവിടുത്തെ ഗ്രാമങ്ങൾ തന്നെയാണ് ഇടുക്കിയുടെ ജീവനും. തങ്കമണിയും പ്രകാശ് സിറ്റിയും പുരുഷു സിറ്റിയും രാജകുമാരിയും രാജാക്കാടും കുട്ടിക്കാനവും ഉടുമ്പൻ ചോലയും അ‍ഞ്ചുരുളിയുമെല്ലാം പേരനോളം തന്നെ വിസ്മയങ്ങൾ കാഴ്ചകളിലും ജനിപ്പിക്കുന്നവരാണ്.

PC:Rojypala

മംഗളാദേവി ക്ഷേത്രം

മംഗളാദേവി ക്ഷേത്രം

ഇടുക്കിയിലെ കുമളിക്ക് സമീപം സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ക്ഷേത്രമാണ് മംഗളാദേവി ക്ഷേത്രം. വർഷത്തിൽ ചിത്രപൗർണ്ണമി നാളിൽ മാത്രം പ്രവേശിക്കാൻ സാധിക്കുന്ന ഇവിടെ അന്നേ ദിവസം കേരളത്തിന്റെയും തമിഴ്നാടിന്റെയും എല്ലാ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ എത്താറുണ്ട്.
ഐതിഹ്യങ്ങളാൽ സമ്പന്നമാണ് കാടിനു നടുവിലെ ഈ ക്ഷേത്രം. രണ്ടായിരത്തോളം വർഷങ്ങൾക്കു മുൻപ് തമിഴ് രാജാവായിരുന്ന ചേരൻ ചെങ്കുട്ടവൻ സ്ഥാപിച്ചതാണെന്നാണ് ചരിത്രം. മധുര ചുട്ടെരിച്ച ശേഷം കണ്ണകി ഇവിടെ എത്തിയെന്നും ഇതറിഞ്ഞ ചേരൻ ചെങ്കുട്ടവൻ കാടിനു നടുവിൽ വണ്ണാത്തിപ്പാറയിൽ കണ്ണകിക്കായി ക്ഷേത്രം പണിതുവെന്നാണ് വിശ്വാസം. തുടർന്ന് 14 ദിവസത്തിനു ശേഷം കണ്ണകി ഇവിടെനിന്ന് കൊടിങ്ങല്ലൂരിനു പോയതായും പറയപ്പെടുന്നു.

PC:Reji Jacob

മലനിരകൾ

മലനിരകൾ

ഏതു കാലാവസ്ഥയിലും പോയി വരുവാൻ സാധിക്കുന്ന മലകളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. കാണുന്ന ദിക്കുകളിലെല്ലാം മലനിരകളുള്ള ഇവിടം പുറംനാടുകളിൽ നിന്നെത്തുന്നവർക്ക് അത്ഭുതമാണ് തോന്നിപ്പിക്കുക. മലകളും അവയിൽ നിന്നുത്ഭവിക്കുന്ന വെള്ളച്ചാട്ടങ്ങളും കോടമഞ്ഞും ഒക്കെ വേറൊരു ലോകത്തേക്കു തന്നെ കൊണ്ടുപോകും എന്ന കാര്യത്തിൽ സംശയമില്ല. വാഗമൺ, തേക്കടി, മൂന്നാർ, പീരുമേട്, കുട്ടിക്കാനം, പാഞ്ചാലിമേട്, ത്രിശങ്കു ഹിൽസ്, പോത്തമേട് തുടങ്ങിയവയാണ് ഇവിടെ അറിയപ്പെടുന്ന നലനിരകൾ.

PC:Mdmadhu

 നാടൻരുചികൾ

നാടൻരുചികൾ

വാട്ടുകപ്പയും കട്ടൻകാപ്പിയും ദേശീയ ഭക്ഷണമായിട്ടുള്ളവരാണ് ഇടുക്കിക്കാർ. മണ്ണിനോടൊപ്പം മനുഷ്യനോടും മലടിച്ചാണ് ഇന്നു കാണുന്നതെല്ലാം അവർ നേടിയെടുത്തിട്ടുള്ളത്. അധ്വാന ശീലരായ ഇടുക്കിക്കാരുടെ രുചികളിലും ഈ വ്യത്യാസം കാണാം. കപ്പയും മീനും മഴക്കാലത്ത് വാട്ടുകപ്പയും കാന്താരിച്ചമ്മന്തിയും ആഘോഷാവസരങ്ങളിൽ വിവിധയിനം മാംസങ്ങളുടെ കൊതിപ്പിക്കുന്ന രുചികളും ഇടുക്കിക്ക് മാത്രം സ്വന്തമാണ്.

PC:David Monniaux

തേയിലത്തോട്ടങ്ങൾ

തേയിലത്തോട്ടങ്ങൾ

മൂന്നാറിൻറെ സ്ഥിരം കാഴ്ചയാണ് ഇവിടെ കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന തേയിലത്തോട്ടങ്ങൾ. ഈ കാഴ്ചയും ഒരുപാടു പേരെ ഇവിടേക്ക് ആകർഷിക്കുന്നുണ്ട്. കുട്ടികൾക്കും പ്രായമായവർക്കുമാണ് ഈ കാഴ്തകൾ കൂടുതൽ ആനന്ദം നല്കുന്നത്. തേയലച്ചെടികൾക്കിടയിൽ നിന്ന് ഫോട്ടോ എടുക്കാനും ആളുകൾ ഉണ്ടാകും.

PC:NSiddhu

ഡാമുകൾ

ഡാമുകൾ

ഇടുക്കിയുടെ മറ്റൊരു പ്രധാനപ്പെട്ട ആകർഷണമാണ് ഇവിടുത്തെ ഡാമുകൾ. മറ്റൊരിടത്തും അത്ര പെട്ടന്ന തരപ്പെടാത്ത കാഴ്ചകളാണ് ഇവിടെ ലഭിക്കുന്നതിനാലും കുട്ടികളെ പെട്ടന്ന് ആകർഷിക്കുന്നതിനാലും ഡാമുകൾ എന്നും യാത്ര ലിസ്റ്റുകളിൽ ഉണ്ടായിരിക്കും. ഇടുക്കി ഡാം, ചെറുതോണി ഡാം, മുല്ലപ്പെരിയാർ ഡാം, കുളമാവു ഡാം, പൊൻമുടി ഡാം, മാട്ടുപ്പെട്ടി ഡാം എന്നിവയാണ് ഇവിടുത്തെ പ്രധാന ഡാമുകൾ.

ഇടുക്കി അണക്കെട്ട് തുറന്നപ്പോള്‍ഇടുക്കി അണക്കെട്ട് തുറന്നപ്പോള്‍

മലയാളികളുടെ മനസ്സു കുലുക്കിയ വൈശാലി ഒരു ഗുഹയാണ്മലയാളികളുടെ മനസ്സു കുലുക്കിയ വൈശാലി ഒരു ഗുഹയാണ്

</a></strong>PC:<a href=Rameshng " title="PC:Rameshng " />PC:Rameshng

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X