Search
  • Follow NativePlanet
Share
» »പത്മനാഭ സ്വാമി ക്ഷേത്രം തീര്‍ച്ചയായും സന്ദർശിക്കണം...കാരണം ഇതാണ്!

പത്മനാഭ സ്വാമി ക്ഷേത്രം തീര്‍ച്ചയായും സന്ദർശിക്കണം...കാരണം ഇതാണ്!

ലോകത്തിലെ തന്നെ ഏറ്റവും അധികം സമ്പത്ത് ഒളിഞ്ഞിരിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ വിശേഷങ്ങൾ അറിയാം...

By Elizabath Joseph

നിഗൂഢതകളും രഹസ്യങ്ങളും അളന്നു തീർക്കുവാൻ കഴിയാത്ത സമ്പത്തും ഒളിഞ്ഞിരിക്കുന്ന ക്ഷേത്രം...തിരുവനന്തപുരത്തിന്റെ വിസ്മയങ്ങളിൽ ഒന്ന്...പറ‍ഞ്ഞു തീർക്കുവാൻ കഴിയാത്തത്ര വിശേഷങ്ങളുണ്ട് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വൈഷ്ണവ ക്ഷേത്രങ്ങളിലൊന്നായ പത്മനാഭ സ്വാമി ക്ഷേത്രത്തിന്. അനന്തനാഗത്തിന്റെ പുറത്ത് ശയിക്കുന്ന മഹാവിഷ്ണുവിനെ പ്രതിഷ്ഠിച്ചിരിക്കുന്ന ഇവിടം തിരുവനന്തപുരത്തിന്റെ എല്ലാ വിധ ഐശ്വര്യങ്ങളുടെയും കേന്ദ്രമായി അറിയപ്പെടുന്നു.
തിരുവിതാംകൂർ രാജവംശത്തിന്റെ കുലദൈവമായ പത്മനാഭസ്വാമിയുടെ ദാസൻമാരായാണ് തിരുവിതാംകൂർ ഭരണാധികാരികൾ അറിയപ്പെട്ടിരുന്നത്. ലോകത്തിലെ തന്നെ ഏറ്റവും അധികം സമ്പത്ത് ഒളിഞ്ഞിരിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ വിശേഷങ്ങൾ അറിയാം...

ദ്രാവിഡ വാസ്തുവിദ്യയും കേരളീയ നിർമ്മാണ ശൈലിയും

ദ്രാവിഡ വാസ്തുവിദ്യയും കേരളീയ നിർമ്മാണ ശൈലിയും

തിരുവനന്തപുരം സന്ദർശിക്കുന്ന ഏതൊരാളം നിർബന്ധമായും സന്ദർശിച്ചിരിക്കേണ്ട ഇടമാണ് അനന്തപത്മനാഭ സ്വാമി ക്ഷേത്രം. ചരിത്രങ്ങളും ഐതിഹ്യങ്ങളും മാറ്റി നിർത്തിയാൽ ഇവിടേക്ക് സന്ദർശകരെ കൂടുതൽ ആകർഷിക്കുന്നതിനുള്ള ഒരു കാരണം ഇതിന്റെ രൂപകല്പന തന്നെയാണെന്ന കാര്യത്തിൽ സംശയമില്ല.
കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിൽ കാണുന്നതിൽ നിന്നും വ്യത്യസ്തമായി ഉയരം കൂടിയ ക്ഷേത്രഗോപുരങ്ങളാണ് ഇവിടെയുള്ളത്. സാധാരണയായി തമിഴ്നാട്ടിൽ കാണപ്പെടുന്ന ക്ഷേത്രങ്ങളോടാണ് ഇതിനു രൂപസാദൃശ്യമുള്ളത്, തമിഴ് ശൈലിയിലുള്ള ഏഴു നിലകളോടു കൂടിയ കിഴക്കേ ഗോപുരം തിരുവനന്തപുരത്തിന്റെ മുഖമുദ്രയായി നിൽക്കുന്നു. തഞ്ചാവൂർ ശൈലിയിൽ ആണ് ഈ ഗോപുരങ്ങൾ നിർമ്മിച്ചിരിക്കുന്നത്. നൂറ് അടി ഉയ‌ര‌ത്തിൽ കൃഷ്ണ ശിലയാണ് ഇതിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഏഴ് തട്ടുകളും, ഏഴ് സ്വർണ്ണ താഴികകുടങ്ങളും ഏഴ് കിളിവാതിലുകളും കിഴക്കേ ഗോപുരത്തിനുണ്ട്. മറ്റുഗോപുരങ്ങൾ സാധാരണ കാണുന്ന കേരളീയ ശൈലിയിൽ രണ്ടുനിലകളോടുകൂടി നിർമ്മിച്ചിരിയ്ക്കുന്നു.
ചുവർ ചിത്രങ്ങളും ശില്പങ്ങളും ദാരു ശില്പങ്ങളുമാണ് ഇവിടുത്തെ മറ്റൊരാകർഷണം. കേരളത്തിലെ ഏറ്റവും വലിയ ചുവർചിത്രങ്ങളിലൊന്ന് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

PC:Ilya Mauter

ക്ഷേത്രത്തിനുള്ളിലെ തിരുവിതാംകൂർ രാജാക്കൻമാരുടെ കിരീടം

ക്ഷേത്രത്തിനുള്ളിലെ തിരുവിതാംകൂർ രാജാക്കൻമാരുടെ കിരീടം

തിരുവിതാംകൂർ രാജ്യത്തിന്റെ കാവലാളും സംരക്ഷകനുമാണ് അനന്തനുമേൽ ശയിക്കുന്ന വിഷ്ണു. തിരുവിതാംകൂർ രാജവംശത്തിന്റെ കുലദൈവമായാണ് അനന്തപത്മനാഭനെ കണക്കാക്കുന്നത്. തിരുവിതാംകൂർ രാജ്യത്തിലെ ഏറ്റവും മഹത്തായ സംഭവങ്ങളിലൊന്നായാണ് തൃപ്പടി ദാനം അറിയപ്പെടുന്നത്. 1750 ജനുവരി മൂന്നാം തിയതി മാർത്താണ്ഡ വർമ്മ മഹാരാജാവ് തിരുവിതാംകൂർ മഹാരാജ്യത്തെ ശ്രീ പത്മനാഭ സ്വാമിക്ക് സമർപ്പിക്കുകയുണ്ടായി. തന്റെ ഉടവാളാണ് അദ്ദേഹം പത്മനാഭന് അടിയറ വെച്ചത്. പിന്നീട് അത് പത്മനാഭ ദാസൻ എന്ന പേരിൽ തിരിച്ചു വാങ്ങുകയും പത്മനാഭന്റെ പ്രതിപുരുഷനായി രാജ്യം ഭരിക്കുകയും ചെയ്തു. പിന്നീട് തിരുവിതാംകൂറിന്റെ കിരീടവും ഇവിടെ സൂക്ഷിക്കുകയുണ്ടായി.

PC:P.K.Niyogi

 ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രം

ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രം

അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം എന്നു പറയുന്നത് ഇവിടെയുള്ള വിലമതിക്കാനാവാത്ത നിധി ശേഖരമാണ്. 2011 ലാണ് ഇവിടുത്തെ നിധിയെക്കുറിച്ച് പുറംലോകം അറിയുന്നത്. ലോകത്തിൽ അന്നുണ്ടായിരുന്ന സർവ്വ നിധിശേഖരങ്ങളെയും നാണിപ്പിക്കുന്ന വിധത്തിൽ അളക്കാൻ കഴിയാത്തത്രയും മൂല്യമുള്ള നിധിയാണ് ഇവിടെയുണ്ടെന്ന് വിശ്വസിക്കപ്പെടുന്നത്. മുഗൾ രാജവംശത്തിന്റെ 90 ബില്യൺ ഡോളർ നിധിയായിരുന്നു അതിനു മുൻപ് ഒരു രാജവംശത്തിന് ഉണ്ടായിരുന്ന നിധികളിൽ അല്ലെങ്കിൽ സമ്പത്തിൽ ഏറ്റവും കൂടുതൽ. എന്നാൽ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി കണ്ടെത്തിയതോടെ മുഘൽ നിധിയൊക്കെ ചിത്രത്തിലേ ഇല്ലാത്ത അവസ്ഥയാണ്. ഒരു ട്രില്യൺ ഡോളറിൽ അധികം മൂല്യമുണ്ട് ഇവിടുത്തെ നിധി ശേഖരത്തിനെന്നാണ് കരുതപ്പെടുന്നത്.

PC:Ashcoounter

മഹാവിഷ്ണുവിന്റെ അവതാരമായ ശിലകൾകൊണ്ടു നിർമ്മിച്ച പ്രതിഷ്ഠ

മഹാവിഷ്ണുവിന്റെ അവതാരമായ ശിലകൾകൊണ്ടു നിർമ്മിച്ച പ്രതിഷ്ഠ

ക്ഷേത്രത്തിലെ പത്മനാഭ സ്വാമിയുടെ വിഗ്രഹം ശ്രേഷ്ഠമെന്നു കരുതപ്പെടുന്ന സാളഗ്രാമം കൊണ്ടു നിർമ്മിച്ചവയാണ്. ഏകദേശം പന്ത്രണ്ടായിരത്തോളം സാളഗ്രാമങ്ങളാണ് ഇതിനായി വേണ്ടി വന്നത്.
മഹാവിഷ്ണുവിന്റെ അവതാരം എന്നു വിശേഷിപ്പിക്കപ്പെടുന്ന കല്ലുകളാണ് സാളഗ്രാമം. സാധാരണയായി വിഷ്ണുവിന്റെ പ്രതിമ നിർമ്മിക്കുവാൻ ഈ കല്ലുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ ശാസ്ത്രമനുസരിച്ച് ജുറാസിക് യുഗത്തിൽ കാണപ്പെട്ടിരുന്ന ഫോസിലുകളാണ് ഇവ. അമോണൈറ്റ് കല്ലുകൾ എന്നും ഇതിനെ പറയുന്നുണ്ട്.
സാധാരണയായി നേപ്പാളിലെ ഗണ്ഡകി ഗണ്ഡകി നദിയുടെ തീരത്താണ് ഇത്തരത്തിലുള്ള കല്ലുകൾ കാണപ്പെടുന്നത്.

PC: chetanpathak1974

ആറാമത്തെ അറ

ആറാമത്തെ അറ

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യമായ സമ്പത്തുകൾ ശേഖരിച്ചു വച്ചിരിക്കുന്നത് ഇവിടുത്തെ അറകളിലാണ്. എന്നാൽ ഈ അറകൾ ഇനിയും മുഴുവനായും തുറക്കുവാൻ സാധിച്ചിട്ടില്ല. ആറാമത്തെ അറയെ രഹസ്യ അറയായാണ് കണക്കാക്കുന്നത്. മനുഷ്യർക്ക് ഇത് തുറക്കുവാൻ കഴിയില്ല എന്നും ഒരു വിശ്വാസമുണ്ട്. കാരണം ശ്രീ പത്മനാഭന്റെ സ്വന്തം അറയാണിതെന്നും ശ്രീ ചക്രം പോലുള്ള അമൂല്യ വസ്തുക്കൾ ഇവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നുമാണ് വിശ്വസിക്കപ്പെടുന്നത്. എന്നാൽ അറയുടെ ഉള്ളല്‍ അറകളായിട്ടാണ് ആറാമത്തെ അറ നിർമ്മിച്ചിരിക്കുന്നത്. 1931 ൽ ആറാമത്തെ അറയ്ക്കുള്ളിലെ ആദ്യ അറ തുറന്നിട്ടുണ്ട്. 1908 ൽ ആറാമത്തെ പ്രധാന അറ തുറക്കാൻ ശ്രമിച്ചപ്പോൾ ൾ അതിൽ നിന്നും വിഷം ചീറ്റുന്ന നാഗങ്ങൾ പുറത്തു ചാടി എന്നും പറയപ്പെടുന്നു. ഈ അറ തുറന്നാൽ ദൈവകോപം ഉണ്ടാകുമെന്ന വിശ്വാസിക്കുന്നതിനാൽ ഇതിനുള്ള ശ്രമങ്ങൾ താത്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്. കൂടാതെ ദേവന്മാർ, ഋഷിമാർ, കാഞ്ഞിരോട്ടു യക്ഷിയമ്മ എന്നിവർ അദൃശ്യരായി സ്വാമിയെ സേവിച്ചു ഈ അറയ്ക്കുള്ളിൽ വസിക്കുന്നുണ്ടെന്നാണ് വിശ്വാസം.

ഒരേ ശ്രീകോവിലിലെ ത്രിമൂർത്തികൾ

ഒരേ ശ്രീകോവിലിലെ ത്രിമൂർത്തികൾ

നിർമ്മാണത്തിൽ മാത്രമല്ല, പ്രതിഷ്ഠകളലും വ്യത്യാസങ്ങൾ ഇവിടെ കാണാം. പതിനെട്ടടി നീളം വരുന്ന അനന്തപത്മനാഭനാണല്ലോ ഇവിടുത്തെ പ്രതിഷ്ഠ. കടുശർക്കരയോഗക്കൂട്ടുകൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.ഇതിൽ അഭിഷേകം ചെയ്താൽ ഇത് അലിഞ്ഞു പോകുമെന്നതിനാൽ ഇവിടെതന്നെയുള്ള മറ്റൊരു വിഗ്രഹത്തിലാണ് അഭിഷേകം നടത്തുന്നത്. വിഷ്ണുവിന്റെ വലതു കൈ അനന്തതൽപ്പത്തിനു താഴേക്ക് തൂക്കിയിട്ടിരിക്കുന്നു. അതിനു താഴെ ശിവലിംഗ പ്രതിഷ്ഠ കാണാം. വിഷ്ണുവിന്റെ നാഭിയിൽ നിന്നും പുറപ്പെടുന്ന താമരയിൽ ബ്രഹ്മാവിനെ കാണാം. ചതുർമുഖനായാണ് ബ്രഹ്മാവുള്ളത്. ഇത്തരത്തിൽ ഒറ്റ ശ്രീ കോവിലിനുള്ളിൽ ത്രീമൂർത്തികളെ കാണാൻ സാധിക്കുകയെന്നത് ഇവിടുത്തെ പ്രത്യേകതയാണ്.

PC:wikipedia

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X