Search
  • Follow NativePlanet
Share
» » സ്പിതി വാലി സന്ദര്‍ശിക്കാന്‍ പത്തു കാരണങ്ങള്‍

സ്പിതി വാലി സന്ദര്‍ശിക്കാന്‍ പത്തു കാരണങ്ങള്‍

ഒട്ടേറെ മലയിടുക്കുകളാല്‍ ചുറ്റപ്പെട്ട സ്പിതി സന്ദര്‍ശിക്കുന്നതിന് വെറുതെ സ്ഥലങ്ങള്‍ കാണുക എന്ന ലക്ഷ്യം മാത്രം പോര.

By Elizabath

ഇന്ത്യയ്ക്കും ടിബറ്റിനും ഇടയില്‍ കിടക്കുന്ന സ്പിതി വാലി എന്ന സ്ഥലം ഹിമാലയന്‍ യാത്രയില്‍ ആരും പോകാന്‍ കൊതിക്കുന്ന ഒരിടമാണ്.
തണുത്ത മഞ്ഞുറഞ്ഞു കിടക്കുന്ന, ഒരു മരുഭൂമിയോട് സമാനമായ ഇവിടെ എത്തിച്ചേരുക എന്നത് ഓരോ ഹിമാലയന്‍ യാത്രികന്റെയും സഞ്ചാരിയുടെയും ആഗ്രഹമാണ്. ഇന്ത്യയിലെ ഏറ്റവും ജനവാസം കുറഞ്ഞ സ്ഥലങ്ങളിലൊന്നു കൂടിയായ ഇവിടം വടക്കു കിഴക്കന്‍ ഇന്ത്യയിലേക്കുള്ള പ്രവേശന കവാടമാണ്. ഒട്ടേറെ മലയിടുക്കുകളാല്‍ ചുറ്റപ്പെട്ട സ്പിതി സന്ദര്‍ശിക്കുന്നതിന് വെറുതെ സ്ഥലങ്ങള്‍ കാണുക എന്ന ലക്ഷ്യം മാത്രം പോര.
സ്പിതി വാലി സന്ദര്‍ശിക്കാനുള്ള പത്തു കാരണങ്ങള്‍ നമുക്ക് നോക്കാം.

പരുക്കന്‍ മലകള്‍

പരുക്കന്‍ മലകള്‍

പരുക്കന്‍ മലകള്‍കൊണ്ടും മലയിടുക്കുകള്‍കൊണ്ടും ചുറ്റപ്പെട്ട സ്പിതി വാലിയില്‍ എത്തിപ്പെടാന്‍ ഒത്തിരി ബുദ്ധിമുട്ടുമില്ല. ഒരിക്കല്‍ അവിടെ എത്തിയാല്‍ കാത്തിരിക്കുന്ന കാഴ്ചകള്‍ ഓര്‍ക്കുമ്പോള്‍ തന്നെ എത്താനുള്ള ബുദ്ധിമുട്ടുകള്‍ എളുപ്പം മറക്കും.
സ്പിതി വാലിയെ കുളു വാലിയില്‍ നിന്നും വേര്‍തിരിക്കു റോത്താങ് പാസും മറ്റു മലയിടുക്കുകളും ചേര്‍ന്ന് സ്പിതി വാലിയെ കുറച്ച് ഭീകരനായി ചിത്രീകരിച്ചിട്ടുണ്ടെങ്കില്‍ അത്ഭുതമൊന്നും വേണ്ട.

PC:Wolfgang Maehr

പുരാതനമായ ആശ്രമങ്ങള്‍

പുരാതനമായ ആശ്രമങ്ങള്‍

സ്പിതി വാലിയുടെ മറ്റൊരു പ്രധാന ആകര്‍ഷണമാണ് പുരാതനമായ ആശ്രമങ്ങള്‍. ആയിരം വര്‍ഷത്തോളം പഴക്കമുള്ള അതിപുരാതന ബുദ്ധാശ്രമങ്ങളും അതിനെചുറ്റിപ്പറ്റിയുള്ള സംസ്‌കാരവുമാണ് ഇവിടെ കാണാന്‍ സാധിക്കുക. ദലൈ ലാമയുടെ പ്രിയപ്പെട്ട ആശ്രമമായ ടാബോ മൊണാസ്ട്രിയും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

PC:Darinka Maja

പിന്‍ വാലി

പിന്‍ വാലി

സ്പിതി വാലിക്കു സമീപമുള്ള പിന്‍വാലി ഇവിടുത്തെ മറ്റൊരു മനോഹരമായ സ്ഥലമാണ്. പ്രകൃതിഭംഗിയും മനോഹരമായ കാഴ്ചകളും സമ്മാനിക്കുന്ന ഇവിടം സ്പിതി വാലി യാത്രയില്‍ ഒഴിവാക്കാന്‍ പറ്റാത്ത സ്ഥലമാണ്.

PC:Ra.manimtech

ആകര്‍ഷകമായ ഗ്രാമങ്ങള്‍

ആകര്‍ഷകമായ ഗ്രാമങ്ങള്‍

ഹിമാചലിന്റെ തനതായ ഗ്രാമങ്ങളില്‍ നിന്നും വ്യത്യസ്തമായുള്ള ഒരു വിഭാഗം ആളുകളാണ് ഇവിടെയുള്ളത്. തീരെ ജനവാസമില്ലാത്ത പ്രദേശങ്ങളിലൊന്നായ ഇവിടെ അതിനനുസരിച്ചുള്ള രീതികളാണ് ജനങ്ങള്‍ പിന്തുടരുന്നത്. ചതുരക്കട്ടകള്‍ അടുക്കിവെച്ചതുപോലെ നിര്‍മ്മിച്ച വീടുകളും സ്‌നേഹസമ്പന്നരായ നാട്ടുകാരും ഇവിടുത്തെ പ്രത്യേകതയാണ്.
വര്‍ഷത്തില്‍ 250 ദിവസം മാത്രം സൂര്യപ്രകാശം എത്തുന്ന ഇവിടെ ഹിമപ്പുലികള്‍ കാണപ്പെടുന്ന സ്ഥലം കൂടിയാണ്. സൂര്യന്‍ അല്പമൊന്ന് തലപുറത്തിടുന്ന സമയങ്ങളിലാണ് ഇവിടം ഉഷാറാവുന്നത്. കടകളും ടെന്റുകളും ആളുകളുമായി ആകെ ഒരു ഉത്സവാന്തരീക്ഷം ആയിരിക്കും ഇവിടെ.

PC:Krishna G S

ഒളിഞ്ഞിരിക്കുന്ന പുല്‍മേടകളും അരുവികളും

ഒളിഞ്ഞിരിക്കുന്ന പുല്‍മേടകളും അരുവികളും

സ്പിതിയിലേക്കുള്ള യാത്രയില്‍ ഭൂപ്രകൃതികള്‍ മാറിവരും. പ്രധാനറോഡില്‍ നിന്നും കുറച്ചുമാറി കാണപ്പെടുന്ന പുല്‍മേടുകളും അതിനു സമീപത്തുകൂടി ഒഴുകുന്ന അരുവികളുമൊക്കെ ഇവിടുത്തെ മനോഹരമായ കാഴ്ചകളാണ്.

PC:Wolfgang Maehr

മനോഹരമായ സൂര്യോദയം

മനോഹരമായ സൂര്യോദയം

പര്‍വ്വതങ്ങള്‍ക്കിടയില്‍ നിന്നും രാവിലെ സൂര്യന്‍ പുറപ്പെടുന്ന കാഴ്ചയാണ് സ്പിതിയിലെത്തുന്നവര്‍ കണ്ടിരിക്കേണ്ട കാഴ്ചകളിലൊന്ന്.

PC:Carlos Adampol Galindo

വര്‍ണ്ണം നിറഞ്ഞ സൂര്യാസ്തമയം

വര്‍ണ്ണം നിറഞ്ഞ സൂര്യാസ്തമയം

വര്‍ഷത്തില്‍ ഏകദേശം 250 ദിവസം മാത്രം സൂര്യപ്രകാശം എത്തുന്ന ഇവിടെ സൂര്യസ്തമയം കാണാന്‍ സാധിക്കുക എന്നാല്‍ അത്ഭുതമായിരിക്കും.

PC:Krishna G S

നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം

നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം

ഇവിടെ മാത്രം എങ്ങനെയാണ് ഇത്രയധികം നക്ഷത്രങ്ങള്‍ എന്നു തോന്നിപ്പോകും രാത്രിയില്‍ ഇവിടുത്തെ ആകാശം കണ്ടാല്‍. അത്രയധികം
നക്ഷത്രങ്ങള്‍ ഇവിടെ കാണാന്‍ സാധിക്കും.

PC:fliker

 ക്യാംപിങ്

ക്യാംപിങ്

നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്തിനു താഴെ ടെന്റടിച്ചു കിടക്കുന്ന സുഖം സ്പിതിയില്‍ ഒന്നു വേറെത്തന്നെയാണെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

PC:Shiraz Ritwik

ചന്ദ്രതാല്‍

ചന്ദ്രതാല്‍

ചന്ദ്രക്കലയുടെ ആകൃതിയില്‍ സ്പിതിയിലുള്ള പ്രശസ്തമായ തടാകമാണ് ചന്ദ്രതാല്‍ തടാകം. ട്രെക്കേഴ്‌സിന്റെയും ക്യാംപേഴ്‌സിന്റെയും പ്രിയപ്പെട്ട ഇടമായ ചന്ദ്രതാല്‍ സ്പിതിയിലെത്തുന്നവര്‍ കണ്ടില്ലെങ്കില്‍ നഷ്ടം എന്നു മാത്രമേ പറയാന്‍ കഴിയൂ.
സൂര്യാസ്തമയത്തിനു ശേഷമാണ് ചന്ദ്രതാലില്‍ കാഴ്ചകള്‍ തുടങ്ങുന്നത്. എണ്ണമറ്റ നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്ത് ക്ഷീരപഥത്തിന്റെ കാഴ്ച മനോഹരമാണ്.

PC:Shiraz Ritwik

Read more about: himachal pradesh ladakh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X