Search
  • Follow NativePlanet
Share
» »വിമാനം ക്യാൻസൽ ചെയ്തോ? കാരണം ഇതൊക്കെയാണോ എന്നു നോക്കാം

വിമാനം ക്യാൻസൽ ചെയ്തോ? കാരണം ഇതൊക്കെയാണോ എന്നു നോക്കാം

ഇതാ സാധാരണയായി ഫ്ലൈറ്റുകൾ തങ്ങളുടെ സർവ്വീസ് ക്യാൻസൽ ചെയ്യുവാനുള്ള കാരണങ്ങൾ നോക്കാം...

ഒരു യാത്രയിൽ സംഭവിക്കാകുന്ന തിരിച്ചടികളിൽ ഏറ്റവും മോശമായത് അവിചാരിതമായി ഫ്ലൈറ്റ് ക്യാൻസൽ ആവുന്നതാണ്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളും സുരക്ഷാ പ്രശ്നങ്ങളും ഒക്കെയിതിന് കാരണമായി വരുമെങ്കിലും മിക്കപ്പോഴും യാത്രക്കാർ അതിനെക്കുറിച്ച് ബോധവാന്മാരാകണമെന്നില്ല. എന്നാൽ യാത്രക്കാർക്ക് എന്തുകൊണ്ടാണ് തങ്ങളുടെ ഫ്ലൈറ്റ് ക്യാൻസൽ ചെയ്തതെന്ന് അറിയുവാനുള്ള എല്ലാ അവകാശങ്ങളുമുണ്ട്. ഇതാ സാധാരണയായി ഫ്ലൈറ്റുകൾ തങ്ങളുടെ സർവ്വീസ് ക്യാൻസൽ ചെയ്യുവാനുള്ള കാരണങ്ങൾ നോക്കാം...

മോശമായ കാലാവസ്ഥ

മോശമായ കാലാവസ്ഥ

മിക്കവാറും സന്ദർഭങ്ങളിൽ ഫ്ലൈറ്റ് ക്യാൻസൽ ചെയ്യുവാനുള്ള കാരണങ്ങളിലൊന്ന് മോശമായ കാലാവസ്ഥയായിരിക്കും. അതുകൊണ്ടു തന്നെ മഴക്കാലങ്ങളിലും തണുപ്പിലും കൂടുതൽ ഫ്ലൈറ്റുകൾ ക്യാൻസൽ ചെയ്താലും അതൊരു അത്ഭുതമായി തോന്നേണ്ട ആവശ്യമില്ല. കനത്ത കാറ്റ്, ചുഴലിക്കാറ്റ്, ഹിമപാതം തുടങ്ങിയ കാര്യങ്ങളാണ് മോശം കാലാവസ്ഥയിലുൾപ്പെടുത്തി ഫ്ലൈറ്റ് ക്യാൻസൽ ചെയ്യുന്നത്.

എയർ ട്രാഫിക് റെസ്ട്രിക്ഷൻസ്

എയർ ട്രാഫിക് റെസ്ട്രിക്ഷൻസ്

എയർ ട്രാഫിക് കൈകാര്യം ചെയ്യുമ്പോളുള്ള ചില പ്രശ്നങ്ങളും വിമാനം ക്യാൻസൽ ചെയ്യുന്നതിലേക്ക് കമ്പനികളെ നയിക്കാറുണ്ട്. ഇത് സംഭവിക്കുക ഫ്ലൈറ്റ് താമസിക്കുമ്പോഴാണ് ഡിപ്പാർട്ടിങ് ഷെഡ്യൂൾ അനുസരിച്ച് ഫ്ലൈറ്റ് ലാൻഡ് ചെയ്യുവാൻ
ആവശ്യത്തിന് ടൈം സ്ലോട്ട് ലഭിക്കാതെ വരുമ്പോൾ സർവ്വീസ് റദ്ദാക്കേണ്ടതായി വരും,

സുരക്ഷാ കാരണങ്ങൾ

സുരക്ഷാ കാരണങ്ങൾ

വിമാനം ക്യാൻസൽ ചെയ്യുന്ന കാരണങ്ങളിലെ മറ്റൊരു പ്രധാനിയാണ് സുരക്ഷാ കാരണങ്ങൾ. ഭീകരാക്രമണങ്ങൾ, രാജ്യത്തെ സ്ഥിതി, ആഭ്യന്തര പ്രശ്നങ്ങൾ തുടങ്ങിയ സുരക്ഷാ കാരണങ്ങളുടെ പരിധിയിൽ പെടുന്നവയാണ്. കാട്ടുതീ പോലെയുള്ള കാരണങ്ങളും വിമാനം ക്യാൻസൽ ചെയ്യുന്നതിലേക്ക് നയിക്കും. ഇത്തരം സാഹചര്യങ്ങളിൽ ഒരു ഫ്ലൈറ്റ് മാത്രമല്ല, മിക്കവാറും അവിടുത്തെ എല്ലാ ഫ്ലൈറ്റുകളും ക്യാൻസൽ ചെയ്യേണ്ടി വരും.

മെക്കാനിക്കൽ പ്രശ്നങ്ങൾ

മെക്കാനിക്കൽ പ്രശ്നങ്ങൾ

ഒരു ഫ്ലൈറ്റ് പറന്നുയരുന്നതിനു മുൻപായി നിരവധി സുരക്ഷാ പരിശോധനകളിലൂടെ കടന്നു പോകേണ്ടതുണ്ട്. ഇതിലേതെങ്കിലുമൊന്നിൽ പരാജയപ്പെട്ടാൽ യാത്ര തുടങ്ങുവാൻ താമസിക്കുമെങ്കിലും മിക്കവാറും സന്ദർഭങ്ങളിലും ഫ്ലൈറ്റ് ക്യാൻസൽ ചെയ്യാറില്ല. പകരം അല്പം സമയമെടുത്തിട്ടായാലും യാത്ര തുടങ്ങുകയാണ് ചെയ്യുന്നത്.

 പക്ഷികൾ വന്നിടിക്കുന്നത്

പക്ഷികൾ വന്നിടിക്കുന്നത്

പക്ഷികൾ പ്ലെയിനുമായി കൂട്ടിയിടിക്കുന്നതിനെയാണ് ബേഡ് സ്ട്രൈക്സ് എന്നു പറയുന്നത്. ഇത് വളരെ അപൂർവ്വമായി മാത്രം സംഭവിക്കുന്നതാണെന്ന് കരുതിയാൽ തെറ്റി. ചില കണക്കുകൽ അനുസരിച്ച് അമേരിക്കയിൽ വർഷത്തിൽ ഇത്തരത്തിലുള്ള 13000ഓളം സംഭവങ്ങൾ നടന്നിട്ടുണ്ടത്രെ. ഇത്തരം കൂട്ടിയിടിയിൽ അപകടങ്ങൾ വളരെ കുറവാണെങ്കിലും ഫ്ലൈറ്റുകൾ, ചില സുരക്ഷാ കാരണങ്ങളുടെ പേരിൽ ക്യാൻസൽ ചെയ്യാറുണ്ട്.

യാത്രക്കാരുടെ കുറവ്

യാത്രക്കാരുടെ കുറവ്

ഒരു വിമാനം പറത്തുക എന്നത് വളരെ ചെലവേറിയ കാര്യങ്ങളിലൊന്നാണ്. ഇന്ധന ചിലവും പരിപാലന ചിലവും മാത്രമല്ല, ഭാരിച്ച പല ചാർജുകളും എയർപോർട്ടിനും മറ്റുമായി നല്കേണ്ടി വരാറുണ്ട്. അങ്ങനെയുള്ളപ്പോൾ യാത്രക്കാരുടെ എണ്ണത്തില്‍ വളരെ കുറവ് വന്നാൽ അത് സാമ്പത്തികമായി വലിയ നഷ്ടമായിരിക്കും ഉണ്ടാക്കുക. അങ്ങനെയുള്ള അവസരങ്ങളിൽ കമ്പനികൾ യാത്ര ക്യാൻസൽ ചെയ്യാറുണ്ട്.

പൈലറ്റിന്‍റെയും ജീവനക്കാരുടെയും അഭാവം

പൈലറ്റിന്‍റെയും ജീവനക്കാരുടെയും അഭാവം

കേൾക്കുമ്പോൾ വിചിത്രമെന്നു തോന്നുമെങ്കിലും ഇങ്ങനെയും സംഭവിച്ചിട്ടുണ്ട്. ഈ അടുത്ത കാലത്ത് ഒരു വിദേശ എയർലൈൻസ് കമ്പനി പകരം ഒരു പൈലറ്റിനെ അന്വേഷിച്ചത് വലിയ വാർത്തയായിരുന്നു. അമിതമായി ആളുകൾ ബുക്ക് ചെയ്തതും അല്ലങ്കിൽ ജീവനക്കാരുടെ കുറവും ഒക്ക ഇതിനു കാരണമായി വരാം. ആവശ്യത്തിനു ജീവനക്കാർ ഫ്ലൈറ്റിൽ ഇല്ലെങ്കിൽ ഫ്ലൈറ്റ് ക്യാൻസൽ ചെയ്യാറുണ്ട്.

പൈലറ്റിനു വിമാനം നിയന്ത്രിക്കുവാൻ സാധിക്കാതെ വരുന്ന സന്ദർഭം

പൈലറ്റിനു വിമാനം നിയന്ത്രിക്കുവാൻ സാധിക്കാതെ വരുന്ന സന്ദർഭം

വിമാനം ഓടിക്കുക എന്നത് ഒരു വലിയ കാര്യമാണ്. ശാരീരികമായും മാനസീകമായും പൂർണ്ണമായും ഒകെ ആണെങ്കിൽ മാത്രമേ ഇവർ മുന്നോട്ട് പോകാറുള്ളൂ.സാധാരണ ഗതിയിൽ പ്രധാന പൈലറ്റിനൊപ്പം ഒരു ഫസ്റ്റ് ഓഫീസറും ചിലപ്പോൾ ഒരു സെക്കൻഡ് ഓഫീസറും ഉണ്ടായിരിക്കും. മൂന്നു പേരും ഒരുപോലെ ഒകെ ആയിരിക്കണമെന്നാണ് നിബന്ധന. യാത്രക്കാരുടെ സുരക്ഷിതത്വം പരിഗണിച്ചാണ് ഇത്തരം സമയങ്ങളിൽ ഫ്ലൈറ്റ് ക്യാൻസൽ ചെയ്യുന്നത്. അൺഫിറ്റ് ടു ഫ്ലൈ എന്നാണ് ഇത്തരം സന്ദര്‍ഭങ്ങൾ അറിയപ്പെടുക. ആരോഗ്യ പ്രശ്നങ്ങൾ മുതൽ, ശാരീരിക, മാനസീക പ്രശ്നങ്ങൾ വരെ ഇതിന്‍റെ പരിധിയിൽ ഉൾപ്പെടാറുണ്ട്.

 സാങ്കേതിക തകരാറുകൾ

സാങ്കേതിക തകരാറുകൾ

ഇന്ന് വിമാനം പറന്നു പൊങ്ങുന്നതു മുതൽ ഷെഡ്യൂൾ ചെയ്യുന്നതും റൂട്ടും എല്ലാം ഇന്ന് സാങ്കേതിക വിദ്യകളുടെ സഹായത്താലാണ് നടക്കുന്നത്. കംപ്യൂട്ടർ പ്രോഗ്രാമുകളിൽ എന്തെങ്കിലും തകരാറുകളോ, പിഴവുകളോ സംഭവിച്ചാൽ അത് ഫ്ലൈറ്റിനെ മുഴുവനായും ബാധിക്കുന്നു. ഇത്തരം സന്ദർഭങ്ങളിലും ഫ്ലൈറ്റുകൾ ക്യാൻസൽ ചെയ്യാറുണ്ട്.

ഇവിടെ പറന്നാൽ പണി പാളും... ഇന്ത്യയിലെ നോ-ഫ്ലൈ സോണുകളിതാഇവിടെ പറന്നാൽ പണി പാളും... ഇന്ത്യയിലെ നോ-ഫ്ലൈ സോണുകളിതാ

കൊച്ചി വിമാനത്താവളം നവീകരണം; നാലു മാസത്തേയ്ക്ക് സർവ്വീസുകൾ രാത്രി മാത്രംകൊച്ചി വിമാനത്താവളം നവീകരണം; നാലു മാസത്തേയ്ക്ക് സർവ്വീസുകൾ രാത്രി മാത്രം

സോളോ യാത്രയിൽ കൂടെക്കൂട്ടുവാൻ പറ്റിയ ആപ്പുകൾ!സോളോ യാത്രയിൽ കൂടെക്കൂട്ടുവാൻ പറ്റിയ ആപ്പുകൾ!

Read more about: travel ideas travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X