Search
  • Follow NativePlanet
Share
» »ഹിമാചലിനെ ഇന്ത്യയിലെ സൂപ്പർ സ്ഥലമാക്കി മാറ്റുന്ന കാരണങ്ങൾ!!

ഹിമാചലിനെ ഇന്ത്യയിലെ സൂപ്പർ സ്ഥലമാക്കി മാറ്റുന്ന കാരണങ്ങൾ!!

വിനോദ സഞ്ചാരരംഗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമായി ഹിമാചൽ അറിയപ്പെടാനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്ന് അറിയുമോ?

By Elizabath Joseph

ഇന്ത്യയിലെ സൂപ്പർ സ്ഥലങ്ങളുടെ ലിസ്റ്റ് എത്ര തവണ തിരുത്തി എഴുതിയാലും ഒരിക്കലും വിട്ടുപോകാത്ത ഒരിടമുണ്ട്. കേൾക്കുമ്പോഴും അറിയുമ്പോഴും പുതുമ ഒട്ടും നഷ്ടപ്പെടാതെ സഞ്ചാരികളിലെ ഭ്രാന്തൻമാരെ വീണ്ടും വീണ്ടും സന്ദർശിക്കുവാൻ പ്രേരിപ്പിക്കുന്ന ഒരിടം. ഹിമാചൽ പ്രദേശ്... സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി കല്ലും മുള്ളും നിറഞ്ഞതാണ് എന്നു പറയുന്നതുപോലെയാണ് ഹിമാചലിലേക്കുള്ള യാത്രയുടെ കാര്യവും. കഷ്ടപ്പെടാതെ ഇവിടെ എത്താൻ പറ്റില്ല. എത്ര ബുദ്ധിമുട്ടി എത്തിയാലും അതിനുള്ള സംഭവങ്ങൾ ഇവിടെ കാണാനുണ്ട് എന്നതു തന്നെയാണ സഞ്ചാരികളെ പിന്നെയും പിന്നെയും ഇവിടേക്ക് കൊണ്ടുവരുന്നത്. വിനോദ സഞ്ചാരരംഗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമായി ഹിമാചൽ അറിയപ്പെടാനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്ന് അറിയുമോ?

ജീവനോടെ കടന്നു കിട്ടിയാൽ ഭാഗ്യം എന്നുപറയാവുന്ന വഴികൾ

ജീവനോടെ കടന്നു കിട്ടിയാൽ ഭാഗ്യം എന്നുപറയാവുന്ന വഴികൾ

മുന്നോട്ട് പോകുന്തോറും കൂടുതൽ കൂടുതൽ ദുർഘടമായിക്കൊണ്ടിരിക്കുന്ന വഴികളാണ് ഹിമാചലിന്റെ ഏറ്റവും വലിയ പ്രത്യേകത. പാറകൾ ചീന്തിയരിഞ്ഞ വഴികളിലൂടടെ അറ്റം കാണാത്ത കൊക്കയുടെ സൈഡിലൂടെ പോകുമ്പോൾ എങ്ങനെയെങ്കിലും ഒന്നു കഴിഞ്ഞു കിട്ടിയാൽ മതി എന്നായിരിക്കും തോന്നുക. തൊട്ടു മുന്നിലെ കാഴ്ചകൾ പോലും മറയ്ക്കുന്ന ഷാർപ് ബ്ലൈൻഡ് വളവുകളാണ് ഇവിടുത്തെ പേടിപ്പിക്കുന്ന കാര്യം.
കിന്നർ റോഡ്, ലൂട്ടാ ഗൂപ്സ് തുടങ്ങിയവയാണ് ഇത്തരത്തിൽ പേടിപ്പിക്കുന്ന വഴികൾ.

PC:India Untravelled

 പിടിച്ചു നിർത്തുന്ന തടാകക്കാഴ്ചകൾ

പിടിച്ചു നിർത്തുന്ന തടാകക്കാഴ്ചകൾ

ഹിമാചൽ പ്രദേശിൻറെ സൗന്ദര്യം ആവോളം ആസ്വദിക്കുവാൻ പറ്റിയ ഇടങ്ങളാണ് ഇവിടുത്തെ തടാകങ്ങള്‌. കണ്ണുനീർ പോലെ തെളിഞ്ഞ വെള്ളമുള്ള, സീസണനുസരിച്ച് നിറം മാറുന്ന തടാകങ്ങള്‍ കണ്ടില്ലെങ്കിൽ പിന്നെന്തു ഹിമാചൽ പ്രദേശ യാത്രയാണ്
ചന്ദ്രക്കലയുടെ ആകൃതിയിൽ കാണുന്ന ചന്ദ്രതാൽ തടാകം, സ്പിതി വാലിയിൽ സ്ഥിതി ചെയ്യുന്ന ധൻകർ തടാകം, പ്രഷാർ തടാകം ഒക്കെയും ഇവിടെ കണ്ടിരിക്കേണ്ട ഇടങ്ങൾ തന്നെയാണ്.

PC:Ayepee99

അപൂർവ്വമായ വന്യജീവി അനുഭവങ്ങൾ

അപൂർവ്വമായ വന്യജീവി അനുഭവങ്ങൾ

വന്യജീവി സമ്പത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ മറ്റെല്ലാ ഇടങ്ങളെയും കടത്തി വെട്ടുന്ന സ്ഥലമാണ് ഹിമാചൽ പ്രദേശ്. ഇവിടെ കാണുന്ന ദേശീയോദ്യാനങ്ങളും വന്യജീവി സങ്കേതങ്ങളും അതിന്റെ ഉദാഹരണമാണ്.

PC:Kinkhab

ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം

ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം

ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ സ്ഥിതി ചെയ്യുന്ന ലോക പ്രശസ്തമായ ദേശീയോദ്യാനമാണ് ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം. ഒരു ഭാഗം എല്ലായ്പ്പോഴും മ‍ഞ്ഞു മൂടിക്കിടക്കുന്ന ഇവിടം സമുദ്ര നിരപ്പിൽ നിന്നും 1500 മുതൽ 6000 മീറ്റർ വരെ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.ജവഹർലാൽ നെഹ്റു ദേശീയോദ്യാനം എന്നും ഇതറിയപ്പെടുന്നുണ്ട്. വ്യത്യസ്തങ്ങളായ ജീവജാലങ്ങൾ പാർക്കുന്ന ഇതിലൂടെയുള്ള ട്രക്കിങ്ങാണ് ഏറെ അറിയപ്പെടുന്നത്.

PC:Rah.sin89

 അമ്പരപ്പിക്കുന്ന ക്ഷേത്രങ്ങൾ

അമ്പരപ്പിക്കുന്ന ക്ഷേത്രങ്ങൾ

ദേവ ഭൂമി എന്നറിയപ്പെടുന്ന സ്ഥലമാണ് ഹിമാചൽ പ്രദേശ്. ദൈവങ്ങളുടെ വാസസ്ഥലമായ ഇവിടെ എണ്ണിത്തീർക്കാവുന്നതിലുമധികം ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ഒന്നിനൊന്നു വ്യത്യസ്തമാണ് ഇവിടുത്തെ ക്ഷേത്രങ്ങൾ എന്നു പറയാതെ വയ്യ. നിർമ്മാണത്തിലും വാസ്തു വിദ്യയിലും ധാരാളം പ്രത്യേകതകളുള്ള ഈ ക്ഷേത്രങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ എത്തിച്ചേരുന്നുണ്ട്.

PC:Sanyam Bahga

വായിൽ കപ്പലോടിക്കുന്ന രുചികൾ

വായിൽ കപ്പലോടിക്കുന്ന രുചികൾ

ഭക്ഷണത്തിന്റെയും ആതിഥ്യമര്യാദയുടെയും കാര്യത്തിൽ കണ്ടുപഠിക്കേണ്ട കൂട്ടരാണ് ഹിമാചൽ പ്രദേശുകാർ.
മസാലകൾ അധികം നിറഞ്ഞ സ്പൈസി ഫൂഡാണ് ഇവരുടെ പ്രത്യേകത. പ്രാദേശികമായി കൃഷി ചെയ്തെടുക്കുന്ന വിഭവങ്ങളാണ് ഇവർ പാചകത്തിനുപയോഗിക്കുന്നത്. പഞ്ചാബിന്റെയും ടിബറ്റിന്റെയും സ്വാധീനം ഇവരുടെ രുചികളിൽ കാണുവാൻ സാധിക്കും. ദാം, മിത്താ, മോമോസ് തുടങ്ങിയവയാണ് ഇവിടുത്തെ സ്പെഷ്യൽ വിഭവങ്ങൾ.

PC:star5112

ടിബറ്റൻ സംസ്കാരം

ടിബറ്റൻ സംസ്കാരം

ഹിമാചലിലെത്തിയാൽ ഇവിടെ കൂടുതലും ടിബറ്റൻ സംസ്കാരത്തോടുള്ള ഒരു അടുപ്പം എല്ലായിടത്തും കാണുവാൻ സാധിക്കും. ജീവിത രീതികൾ മുതൽ, പ്രാർഥന, വസ്ത്രധാരണം. ഭക്ഷണം തുടങ്ങിയവയിലെല്ലാം ടിബറ്റിന്റെ അധിനിവേശമാണ് ഇവിടെയുള്ളത്. മാറ്റി വയ്ക്കുവാൻ കഴിയാത്ത വിധം അതിലടിയുറച്ചു പോയതാണ് ഇവിടുത്തെ ജീവിതം.

PC:Dennis Jarvis

ഷോപ്പിങ്ങ് പറുദീസ

ഷോപ്പിങ്ങ് പറുദീസ

കയ്യ് മറന്ന് ഷോപ്പിങ്ങ് നടത്തുവാൻ താല്പര്യമുള്ളവർക്ക് അപാരമായ സാധ്യതകൾ തുറന്നിടുന്ന സ്ഥലമാണ് ഹിമാചൽ പ്രദേശ്. ഇവിടെ മാത്രം ലഭിക്കുന്ന ഹിമാചൽ ഷോളുകൾ, കരകൗശല വസ്തുക്കൾ, കാർപെറ്റ്, തടികൊണ്ടുണ്ടാക്കിയ കളിപ്പാട്ടങ്ങൾ, കുളു ഷോൾ, പെയിന്റിംഗുകൾ തുടങ്ങിയവ ഇവിടുത്തെ പ്രത്യേകതയാണ്.

ചങ്കുറപ്പുണ്ടോ? തിരിച്ചുവന്നില്ലെങ്കിലും കുഴപ്പമില്ലെങ്കിൽ പേടിപ്പിക്കുന്ന ഈ വഴികൾ കാണാം!! <br />ചങ്കുറപ്പുണ്ടോ? തിരിച്ചുവന്നില്ലെങ്കിലും കുഴപ്പമില്ലെങ്കിൽ പേടിപ്പിക്കുന്ന ഈ വഴികൾ കാണാം!!

മോട്ടോർവാഹനങ്ങൾക്കു പോകാവുന്ന ഏറ്റവും ഉയരത്തിലുള്ള റോഡ് കർതുങ് ലാ അല്ല!! എന്താണ് സത്യം? മോട്ടോർവാഹനങ്ങൾക്കു പോകാവുന്ന ഏറ്റവും ഉയരത്തിലുള്ള റോഡ് കർതുങ് ലാ അല്ല!! എന്താണ് സത്യം?

PC:Jon Connell8

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X