Search
  • Follow NativePlanet
Share
» »കാസർകോഡിനാണ് യാത്രയെങ്കിൽ ഇക്കാര്യങ്ങൾ മനസ്സില്‍ സൂക്ഷിക്കാം

കാസർകോഡിനാണ് യാത്രയെങ്കിൽ ഇക്കാര്യങ്ങൾ മനസ്സില്‍ സൂക്ഷിക്കാം

ഒരു സഞ്ചാരിയുടെ ട്രാവൽ ലിസ്റ്റില്‌ എന്തൊക്കെ കാരണങ്ങൾ കൊണ്ട് കാസർകോഡിനെ ഉൾപ്പെടുത്തണം എന്നു നോക്കാം...

കാസർകോഡ്...കേരളത്തിലാണെങ്കിലും വ്യത്യസ്തമായ ഒരു സംസ്കാരം കാത്തുസൂക്ഷിക്കുന്ന നാട്. സപ്തഭാഷകളുടെയും സംസ്കാരങ്ങളുടെയും സംഗമഭൂമിയെന്ന് അറിയപ്പെടുന്ന ഈ നാട് സഞ്ചാരികളെ എന്നും കൊതിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കോട്ടകളുടെയും കുന്നുകളുടെയും നാട് മാത്രമല്ല, ദൈവങ്ങളുടെയ നാട് കൂടിയാണ് ഈ നാട്ടുകാർക്ക് കാസർകോഡ്. ബേക്കൽകോട്ടയുടെ പേരിൽ മാത്രം ലോക സഞ്ചാര ഭൂപടത്തിൽ തന്നെ ഇടം നേടിയ കാസർകോഡിനെക്കുറിച്ച് പറയുവാനാണെങ്കിൽ ഏറെയുണ്ട്. ഒരു സഞ്ചാരിയുടെ ട്രാവൽ ലിസ്റ്റില്‌ എന്തൊക്കെ കാരണങ്ങൾ കൊണ്ട് കാസർകോഡിനെ ഉൾപ്പെടുത്തണം എന്നു നോക്കാം...

സപ്തഭാഷകളുടെ നാട്

സപ്തഭാഷകളുടെ നാട്

കേരളത്തിലെ മറ്റ് 13 ജില്ലകളിൽ പോയാലും ലഭിക്കാത്ത വ്യത്യസ്തമായ അനുഭവങ്ങൾ കാസർകോഡ് ജില്ലയിൽ നിന്നു ലഭിക്കും എന്നതിൽ സംശയമില്ല. ഔദ്യോഗിക ഭാഷയായ മലയാളം ഉൾപ്പെടെ ഏഴു ഭാഷകളാണ് ഇവിട ഉപയോഗിക്കുന്നത്. കന്നഡ, തുളു, കൊങ്കണി,ബ്യാരി, മറാത്തി, കൊറഡ ഭാഷ, തമിഴ്, ഹിന്ദി എന്നീ ഭാഷകളാണ് ഇവിട ഉപയോഗിക്കുന്നത്. ഭക്ഷണത്തിന്റെ കാര്യത്തിലും ആതിഥ്യ മര്യാദയിലും ഒക്കെ ഇവിടെയിത് കാണാം.

തടാകത്തില് നിധി സൂക്ഷിക്കുന്ന നാട്

തടാകത്തില് നിധി സൂക്ഷിക്കുന്ന നാട്

കാസർകോഡ് എന്ന പേരു വന്നതിനു പിന്നിൽ പല കഥകളും പറയുന്നുണ്ട്. കുസിരക്കൂട് എന്ന കന്നഡ വാക്കിൽ നിന്നും കാസർകോഡ് എന്ന പേരു വന്നുവെന്നാണ് കൂടുതൽ പ്രചരാമുള്ള വിശ്വാസം. കുസിരക്കൂട് എന്നാൽ കാഞ്ഞിരക്കൂട്ടം എന്നാണ് അർഥം. കാഞ്ഞിരോട് എന്ന വാക്കിൽ നിന്നുമാണ് ഈ പേരു കിട്ടയതെന്ന് കരുതുന്നവരുമുണ്ട്. കാസാര, കോദ്ര എന്നീ സസ്കൃത വാക്കുകൾ ചേർന്നാണ് കാസർകോഡ് വന്നതെന്ന് പറഞ്ഞാലും തെറ്റാവില്ല. കാസാര എന്നാൽ കുഴമെന്നും കോദ്ര എന്നാൽ നിധി സൂക്ഷിച്ചിരിക്കുന്ന സ്ഥലം എന്നുമാണ് അർഥം. എന്നാൽ എങ്ങനെയാണ് ഈ ഒരു അർഥം വന്നതെന്ന കാര്യത്തിൽ തെളിവുമില്ല.

വലിയപറമ്പു കായൽ

വലിയപറമ്പു കായൽ

കേരളത്തിലെ ഏറ്റവും മനോഹരമായ കായലുകളിലൊന്നാണ് കാസർകോഡ് ജില്ലയിലെ വലിയപറമ്പു കായൽ. കെട്ടുവള്ളത്തിലൂടെയുള്ള യാത്രും ചുറ്റിക്കിടക്കന്ന അറബിക്കടലും മീന്‍പിടുത്തവും കായൽക്കാഴ്ചകളും ഒക്കെ ഇവിടേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നു. അറബിക്കടലിൻറെ അതിർത്തിയിലെ ഈ ദ്വീപ് ഒരു ഫിഷിങ് ഗ്രാമം കൂടിയാണ്. കാസർകോഡ് നിന്നം 50 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

PC:Ajaiprabha

ബേക്കൽ കോട്ട

ബേക്കൽ കോട്ട

കാസർകോഡിനെ ലോക വിനോദ സഞ്ചാര ഭൂപടത്തിൽ അടയാളപ്പെടുത്തിയ കാരണം ഇവിടുത്തെ ബേക്കൽ കോട്ടയാണ്. ആധിപത്യത്തിന്റെയും അധിനിവേശത്തിന്റെയും ചോരക്കറകൾ വീണ കഥകള്‍ പറയുന്ന ഈ കോട്ട കേരളത്തിലെ ഏറ്റവും വലിയ കോട്ടകളിലൊന്നുകൂടിയാണ്. 35 ഏക്കർ സ്ഥലത്തിലധികമായി വ്യാപിച്ചു കിടക്കുന്ന ഈ കോട്ടയ്ക്ക് സൈനിക പ്രാധാന്യം ഏറെയുണ്ട്.
കാസർകോഡിന്‍റെ ചരിത്രം അന്വേഷിച്ചെത്തുന്നവർ തീർച്ചായും വന്നിരിക്കേണ്ട ഒരിടമാണിത്.

PC:Vijayanrajapuram

അനന്തപുരം തടാക ക്ഷേത്രം

അനന്തപുരം തടാക ക്ഷേത്രം

ഒരു തീർഥ യാത്രയ്ക്കൊരുങ്ങുന്നവർക്ക് വേണ്ടതെല്ലാം കാസർകോഡുണ്ട്. തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ ക്ഷേത്രം ഒരു തടാകത്തിന്റെ നടുവിലായാണ് സ്ഥിതി ചെയ്യുന്നത്. രണ്ടേക്കറേോളം പരന്ന് കിടക്കുന്ന തടാകത്തിനു നടുവിലെ ഈ ക്ഷേത്ര കേരളത്തിലെ തന്നെ ഏക തടാക ക്ഷേത്രമാണ്.
തിരുവനന്തപുരത്തെ ക്ഷേത്രം നിർമ്മിക്കുന്നതിനു മുൻപ് വരെ അനന്തപത്മനാഭൻ ഇവിടെയായിരുന്നുവത്രെ വസിച്ചിരുന്നത്. തിരുവനന്തപുരത്തെ ക്ഷേത്രത്തില്‍ ഭഗവാന്‍ കിടക്കുന്ന രൂപത്തിലാണെങ്കിൽ ഇവിടെ ഭഗവാൻ ഇരിക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ‌
എന്നാൽ കാലവർഷം എത്ര കനത്താലും വെള്ളം എത്ര പൊങ്ങിയാലും ഇവിടെ ഒന്നും സംഭവിക്കില്ലത്രെ. തടാകത്തിലെ ജലനിരപ്പ് എന്നും ഒരേ അളവിലായിരിക്കും.
സസ്യാഹാരം മാത്രം കഴിച്ച് ക്ഷേത്രക്കുളത്തിൽ ജീവിക്കുന്ന ബാബിയ എന്നു പേരായ ഒരു മുതല ഇവിടുത്തെ താരം തന്നെയാണ്. കുളത്തിനുള്ളിലെ രണ്ടു ഗുഹകളിലായാണ് ഈ മുതല വസിക്കുന്നത്. സാധാരണയായി ക്ഷേത്രത്തിലെ നിവേദ്യം മാത്രമാണ് ഇതിൻറെ ഭക്ഷണം. ഈ സമയത്തു മാത്രമേ മുതലയെ വെള്ളത്തിനു മുകളിൽ കാണുവാൻ സാധിക്കുകയുളളു.
കാസർകോഡു നിന്നും 16 കിലോമീറ++്റർ അകലെയാണ് അനന്തത്മനാഭ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

PC:Kateelkshetra

കാപ്പിൽ ബീച്ച്

കാപ്പിൽ ബീച്ച്

കാസർകോഡ് ജില്ലയിൽ എണ്ണംപറഞ്ഞ കാഴ്ചകൾ ഒരുപാടുണ്ടെങ്കിലും അതിലൊന്നും പെടാതെ കിടക്കുന്ന, എന്നാല്‍ തീർച്ചയായും കണ്ടിരിക്കേണ്ട ഇടമാണ് കാപ്പിൽ ബീച്ച്. ബഹളങ്ങള്‍ അധികമൊന്നുമില്ലെങ്കിലും മനസ്സിൽ കയറിപ്പറ്റുന്ന ഒരുകൂട്ടം കാഴ്ചകൾ ഇവിടെ കാണാം. കടലിന് നന്നേ ആഴം കുറവുള്ള ഇവിടെ നീന്തല്‍ പഠിക്കാനും സൂര്യനമസ്‌കാരത്തിനുമായാണ് ആളുകള്‍ എത്താറുള്ളത്. ബേക്കല്‍ കോട്ടയില്‍ നിന്നും ഏഴു കിലോമീറ്റര്‍ മാറിയാണ് കാപ്പില്‍ ബീച്ച് സ്ഥിതി ചെയ്യുന്നത്.

PC:Ikroos

കോട്ടഞ്ചേരി

കോട്ടഞ്ചേരി

കേരളത്തിലെ കുടക് എന്നറിയപ്പെടുന്ന സ്ഥലമാണ് കോട്ടഞ്ചേരി. കൊന്നക്കാടിനു സമീപമുള്ള മാലോം എന്ന സ്ഥലത്തുനിന്നും മൂന്നു കിലോമീറ്റര്‍ അകലെയാണ് ഇവിടം. ട്രക്കിങ്ങിനു ഏറെ അനുയോജ്യമായ ഇവിടം അധികം ആളുകളെത്താത്ത ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. കാവേരി നദിയുടെ ഉത്ഭവമായ തലക്കാവേരി ഇവിടെനിന്നും 14 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.

PC:Ashwin Kumar

റാണിപുരം

റാണിപുരം

സമുദ്ര നിരപ്പിൽ നിന്നും 750 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റാമിപുരം ഹിൽസ് ഇവിടുത്തെ പ്രധാന സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. കാഞ്ഞങ്ങാണ് രാജപുരത്തിനു സമീപം പനത്തട്ക്കടുത്താണ് റാണിപുരം സ്ഥിതി ചെയ്യുന്നത്. ജൈവവൈവിധ്യത്തിന്റെ കാര്യത്തിൽ ഏറെ സമ്പന്നമായ ഇവിടെ ട്രക്കിങ്ങിനായാണ് കൂടുതലും ആളുകൾ എത്തുന്നത്. ഇവിടുത്തെ പ്രത്യേകമായ ഭൂപ്രകൃതി കാരണം അതിരാവിലെ മലകയറ്റത്തിനായി എത്തിച്ചേരുന്നതായിരിക്കും നല്ലത്. കാസർകോഡ് നിന്നും 85 കിലോമീറ്ററും ബേക്കലിൽ നിന്നും 58 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. കാഞ്ഞങ്ങാടു നിന്നും ഇവിടേക്ക് 45 കിലോമീറ്റർ ദൂരമുണ്ട്.

PC:Vaikoovery

ആനന്ദാശ്രമം

ആനന്ദാശ്രമം

ബേക്കലിൽ നിന്നും 15 കിലോമീറ്റർ അകലെയാണ് ആനന്ദാശ്രമം സ്ഥിതി ചെയ്യുന്നത്. അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രസിദ്ധമാണ് ഈ ആശ്രമം. മഞ്ഞാമ്പൊതി കുന്നിന്റെ താഴ്വാരത്തിൽ സ്ഥിതി ചെയ്യുന്ന ആശ്രമം 1931 ൽ ആണ് സ്ഥാപിക്കുന്നത്. കാഞ്ഞങ്ങാട്-പാണത്തൂർ റൂട്ടിൽ റാംനഗർ എന്ന സ്ഥലത്താണ് ആശ്രമമുള്ളത്. രാവിലെ അഞ്ച് മണിക്ക് സഹസ്രനാമ ജപത്തോടെ ആരംഭിക്കുന്ന ആശ്രമത്തിലെ ഒരു ദിനം വൈകിട്ട് 9.30 ന് ആരതിയോടെ സമാപിക്കുന്നു.

PC:Prof tpms

 മധൂർ ക്ഷേത്രം

മധൂർ ക്ഷേത്രം

കാസർകോഡ് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട തീർഥാടന കേന്ദ്രങ്ങളിലൊന്നാണ് മധൂർ ക്ഷേത്രം. മധൂർ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം എന്നാണിതിന്റെ പേര്. മധൂർ ശ്രീ മദനന്തേശ്വര-സിദ്ധിവിനായകക്ഷേത്രം ഒരു ശിവക്ഷേത്രമാണെങ്കിലും ഗണപതിയുടെ പേരിൽ ആണ് അറിയപെടുന്നത്. ണേശ ചതുർത്ഥിയും മധുർ ബേടിയും ആണ് ക്ഷേത്രത്തിൽ ഏറ്റവും തിരക്കുള്ള സമയങ്ങൾ.

അടുത്ത യാത്ര പാലക്കാട്ടേക്ക് തന്നെ...കാരണങ്ങളിതാ<br />അടുത്ത യാത്ര പാലക്കാട്ടേക്ക് തന്നെ...കാരണങ്ങളിതാ

ഇന്ത്യയിലുണ്ട് എന്നു നിങ്ങൾ ഒരിക്കലും വിശ്വസിക്കാത്ത 10 കാര്യങ്ങൾ!! ഇന്ത്യയിലുണ്ട് എന്നു നിങ്ങൾ ഒരിക്കലും വിശ്വസിക്കാത്ത 10 കാര്യങ്ങൾ!!

PC:Vinayaraj

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X