Search
  • Follow NativePlanet
Share
» »മഴക്കാലം അത് കേരളത്തിലെ തന്നെയാണ് ബെസ്റ്റ്.. കാരണമിതാണ്

മഴക്കാലം അത് കേരളത്തിലെ തന്നെയാണ് ബെസ്റ്റ്.. കാരണമിതാണ്

കേരളത്തെ അതിന്‍റെ മുഴുവന്‍ പച്ചപ്പിലും ഭംഗിയിലും കാണണമെങ്കില്‍ അതിന് ഏറ്റവും യോജിച്ച സമയം എന്നത് മഴക്കാലം തന്നെയാണ്.

കേരളത്തില്‍ അങ്ങോളമിങ്ങോളം കറങ്ങിയടിച്ചു നടക്കുവാന്‍ പറ്റിയ സമയം ഏതാണ്? തോന്നുമ്പോള്‍ ബാഗും എടുത്ത് യാത്ര പോകുന്ന സഞ്ചാരികള്‍ക്ക് അങ്ങനെ പ്രത്യേകിച്ചൊരു സമയം പറയുവാനുണ്ടാവില്ല. എങ്കിലും കേരളത്തെ അതിന്‍റെ മുഴുവന്‍ പച്ചപ്പിലും ഭംഗിയിലും കാണണമെങ്കില്‍ അതിന് ഏറ്റവും യോജിച്ച സമയം എന്നത് മഴക്കാലം തന്നെയാണ്. എപ്പോള്‍ പെയ്തിറങ്ങുമെന്നറിയാതെ നില്‍ക്കുന്ന കാര്‍മേഘവും മഴയുടെ പെയ്തില്‍ രൂപപ്പെട്ട വഴിയരികിലെ താത്കാലിക വെള്ളച്ചാ‌ട്ടങ്ങളും കോടമഞ്ഞും കണ്ടുള്ള യാത്ര ഇതുവരെ നടത്തിയ യാത്രകളില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമായ ഒരു യാത്രയായിരിക്കും എന്ന കാര്യത്തില്‍ സംശയമേ വേണ്ട.

കവിഞ്ഞൊഴുകുന്ന വെള്ളച്ചാ‌ട്ടങ്ങള്‍

കവിഞ്ഞൊഴുകുന്ന വെള്ളച്ചാ‌ട്ടങ്ങള്‍

കേരളത്തിനെ ദൈവത്തിന്റെ സ്വന്തം നാടാക്കുന്ന പ്രകൃതിഭംഗി അതിന്റെ ഏറ്റവും മനോഹരമായ രൂപത്തില്‍ ആസ്വദിക്കുവാന്‍ പറ്റിയ സമയം മഴക്കാലമാണ്. അത് അറിയണമെങ്കില്‍ വെറുതേയൊന്ന് വയനാട്ടിലേക്കും ഇടുക്കിയിലേക്കും തൃശൂരിലേക്കും ഒക്കെയൊന്ന് ഇറങ്ങി നോക്കിയാല്‍ മതി. കാട്ടിലൂടെയും കുന്നിലൂടെയും ഒക്കെ കടന്നു പോകുന്ന വഴികളുടെ ഇരുവശത്തു നിന്നും പതിക്കുന്ന വെള്ളച്ചാ‌ട്ടം മഴക്കാലത്ത് കേരളത്തില്‍ കാണുവാന്‍ പറ്റിയ ഏറ്റവും മനോഹര കാഴ്ചകളിലൊന്നാണ്. കാടുകളില്‍ നിന്നും ഒലിച്ചിറങ്ങി വരുന്ന ഉറവകളും ഈ കാഴ്ചയുടെ മാറ്റ് കൂട്ടുന്നു. അതിരപ്പള്ളിയും തൊമ്മന്‍കുത്തും ചീയപ്പാറ വെള്ളച്ചാട്ടവും പിന്നെ വാഗമണ്ണിലേക്കും മൂന്നാറിലേക്കുമുള്ള വഴികളിലെ എണ്ണമില്ലാത്ത വെള്ളച്ചാട്ടങ്ങളും കേരളത്തിലെ മണ്‍സൂണ്‍ സീസണില്‍ മിസ് ചെയ്യുവാന്‍ പാടില്ലാത്ത കാഴ്ചകളാണ്.

പച്ചപ്പ്

പച്ചപ്പ്


എങ്ങു തിരിഞ്ഞാലും പച്ചപ്പ് മാത്രമുള്ള കേരളത്തില്‍ പച്ചപ്പ് കാണമെങ്കില്‍ പ്രത്യേകിച്ച് ഒരു കാലം വേണമെന്നില്ല. എങ്കിലും പച്ചയുടെ വിവിധ വകഭേദങ്ങള്‍ കാണുവാന്‍ പറ്റിയ സമയമാണ് മഴക്കാലം. പറമ്പിലെ ഓരോ പുല്‍ക്കൊടി പോലും പുതുനാമ്പുയര്‍ത്തി നില്‍ക്കുന്ന ഈ സമയം കേരളം മുഴുവനായും കണ്ടിരിക്കണം.

കായല്‍ക്കാഴ്ചകള്‍

കായല്‍ക്കാഴ്ചകള്‍

കേരളത്തില്‍ കായല്‍ക്കാഴ്ചകള്‍ കാണുവാന്‍ പറ്റിയ സമയമാണ് മഴക്കാലം. കായല്‍ക്കാഴ്ചകള്‍ കാണാത്ത മഴക്കാലം ഒരു വലിയ നഷ്ടം തന്നെയാണ്. പുരവഞ്ചികളിലൂ‌ടെ കായലിന്‍റെ ഓളങ്ങളെ വെ‌ട്ടി‌ച്ചുള്ള യാത്രകള്‍ ഒരിക്കലും മറക്കരുതാത് അനുഭവങ്ങള്‍ തന്നെയായിരിക്കും സമ്മാനിക്കുക എന്ന കാര്യത്തില്‍ തര്‍ക്കമില്ല, അക്കൂട്ടത്തില്‍ കള്ളും കപ്പയും മീനും കൂടി കഴിച്ച് അടിച്ചുപൊളിക്കുന്നത് യാത്ര കൂടുതല്‍ വ്യത്യസ്തമാക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

വള്ളംകളി

വള്ളംകളി

മഴക്കാലമായാല്‍ പിന്നെ ആഘോഷങ്ങളൊക്കെ കെട്ടടങ്ങിയ മട്ടാണ്. എങ്കിലും ചില പ്രമാദമായ ആഘോഷങ്ങള്‍ നടക്കുന്നതും ഇതേ സമയത്താണ്. കേരളത്തിലെ പേരുകേട്ട വള്ളംകളി മത്സരങ്ങളെല്ലാം നടക്കുന്നത് ഓണത്തിനോടും മഴക്കാലത്തിനോടും ചേര്‍ന്ന സമയത്താണ്. നെഹ്റു ട്രോഫി വള്ളംകളി, പായിപ്പാട് വള്ളംകളി, കുമരകം വള്ളംകളി, ആറന്മുള വള്ളംകളി തുടങ്ങിയവയാണ് കേരളത്തില്‍ നടക്കുന്ന പ്രധാന വള്ളംകളി മത്സരങ്ങള്‍. ഇതു കാണുവാനായി മാത്രം വിദേശികള്‍ കേരളത്തിലെത്താറുണ്ട്.

PC: Manojk

കിഴിവുകള്‍

കിഴിവുകള്‍


മഴക്കാലം കേരളാ വിനോദ സഞ്ചാരത്തിന് ഓഫ് സീസണ്‍ സമയമായതിനാല്‍ കിഴിവുകള്‍ ഇഷ്ടം പോലെ കാണും. പ്രതീക്ഷിച്ചതിലും വളരെ ചുരുങ്ങിയ ചിലവില്‍ കേരളത്തില്‍ കറങ്ങിയടിക്കുവാന്‍ ഈ സമയമാണ് ഏറ്റവും മെച്ചപ്പെട്ടത്. കുറഞ്ഞ തുകയില്‍ ലഭിക്കുന്ന താമസ സൗകര്യങ്ങളും ടൂറ്‍ ഓഫറുകളും പാക്കേജുകളും മഴക്കാലത്ത് യാത്ര ചെയ്യുവാനുള്ള ആവേശം ഇരട്ടിപ്പിക്കും.

കുറച്ച് മാത്രം ആളുകള്‍

കുറച്ച് മാത്രം ആളുകള്‍

കുറഞ്ഞ ചിലവ് എന്നതിനോടൊപ്പം തന്നെ ആളുകളെ ആകര്‍ഷിക്കുന്ന മറ്റൊന്ന് സഞ്ചാരികളുടെ എണ്ണത്തിലുള്ള കുറവാണ്. സാധാരണയായി സഞ്ചാരികളാല്‍ തിങ്ങി നിറഞ്ഞു നില്‍ക്കുന്ന ഇടങ്ങളില്‍ മഴക്കാലമായാല്‍ ആളുകളുടെ പൊടിപോലുമുണ്ടാകില്ല. ഓഫ്ബീറ്റ് യാത്രകള്‍ ഇഷ്ടപ്പെടുന്ന ഒരാളാണെങ്കില്‍ കേരളത്തിലെ കുന്നുകളും മലകളും കടന്നു യാത്ര ചെയ്യുവാന്‍ പറ്റിയ സമയം ഈ മഴക്കാലം തന്നെയാണ്. തിക്കും തിരക്കും ബഹളങ്ങളുമില്ലാതെ ഓരോ സ്ഥലവും ആസ്വദിച്ച് സമയമെടുത്ത് പോയി കാണാം.

ആയുര്‍വ്വേദം

ആയുര്‍വ്വേദം

ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുന്നവര്‍ക്ക്, പ്രത്യേകിച്ച് കേരളത്തിനു പുറത്തുള്ളവര്‍ക്ക് കേരളം സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം മഴക്കാലമാണ്. ആയുര്‍വ്വേദ ചികിത്സകളും മറ്റും ചെയ്യുവാന്‍ ഏറ്റവും യോജിച്ച സമയമാണിത്. ആയുര്‍വ്വേദ ചികിത്സാ കേന്ദ്രങ്ങള്‍ കൂണുപോലെ മുളച്ചുപൊങ്ങിയിട്ടുള്ള കേരളത്തില്‍ മികച്ച ഒരിടം കണ്ടെത്തി മാത്രമേ ചികിത്സയ്ക്ക് പോകാവൂ എന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു.

ബീച്ചുകളിലേക്ക്‌

ബീച്ചുകളിലേക്ക്‌

മഴക്കാലത്ത് സഞ്ചാരികളുടെ തിരക്ക് ഏറ്റവും കുറഞ്ഞ ഇടങ്ങളിലൊന്നാണ് ബീച്ചുകള്‍. എന്നാല്‍ മഴയോളം ബീച്ചുകളെ ഭംഗിയാക്കുന്ന മറ്റൊന്ന് കണ്ടെത്തുവാന്‍ പ്രയാസമാണ്. വന്യമായി അടിക്കുന്ന തിരകളും മുന്നറിയിപ്പില്ലാതെ എത്തുന്ന കാറ്റും എല്ലാം കടലിനെ ഈ സമയത്ത് ഉഗ്രരൂപിയാക്കുമെങ്കിലും വളരെ വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും തീരങ്ങള്‍ മഴക്കാലത്ത് നല്കുക.

സ്ഥലം മാത്രം നോക്കിയാൽ പോര....മഴയാത്രയ്ക്കിറങ്ങാൻ ഇതും അറിയണം!സ്ഥലം മാത്രം നോക്കിയാൽ പോര....മഴയാത്രയ്ക്കിറങ്ങാൻ ഇതും അറിയണം!

കണ്ണൂരിലെ കാണാത്ത വെള്ളച്ചാട്ടങ്ങൾ തേടിയൊരു യാത്ര!<br />കണ്ണൂരിലെ കാണാത്ത വെള്ളച്ചാട്ടങ്ങൾ തേടിയൊരു യാത്ര!

മീനച്ചിലാറിനെ നിറച്ചു പോകുന്ന കോട്ടയത്തെ മഴയിടങ്ങൾമീനച്ചിലാറിനെ നിറച്ചു പോകുന്ന കോട്ടയത്തെ മഴയിടങ്ങൾ

പരീക്ഷയില്‍ ജയിക്കുവാനും ദോഷങ്ങള്‍ അകലുവാനും ഈ ക്ഷേത്രത്തില്‍ പോകാംപരീക്ഷയില്‍ ജയിക്കുവാനും ദോഷങ്ങള്‍ അകലുവാനും ഈ ക്ഷേത്രത്തില്‍ പോകാം

Read more about: monsoon travel kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X