Search
  • Follow NativePlanet
Share
» »റിപ്പബ്ലിക് ദിനം 2020- ചരിത്രവും പരേഡും അറിയേണ്ടതെല്ലാം

റിപ്പബ്ലിക് ദിനം 2020- ചരിത്രവും പരേഡും അറിയേണ്ടതെല്ലാം

2020 ൽ ഇന്ത്യ റിപ്പബ്ലിക്കായതിന്റെ 71-ാം വാര്‍ഷികമാണ് ആഘോഷിക്കുന്നത്.

ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിവസമാണ് റിപ്പബ്ലിക് ഡേ ആയി നാം ആഘോഷിക്കുന്നത്. ജനക്ഷേമ രാഷ്ട്രം എന്നാണ് റിപ്പബ്ലിക് എന്ന വാക്കിനർഥം. സ്വന്തമായി ഭരണഘടനയുള്ള പരമാധികാര രാഷ്ട്രമായി ഇന്ത്യ മാറിയ ദിനമാണ് റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്. ഭരണ ഘടന നിലവിൽ വന്നത് 1950 ജനുവരി 26 നാണ്. 2020 ൽ ഇന്ത്യ റിപ്പബ്ലിക്കായതിന്റെ 71-ാം വാര്‍ഷികമാണ് ആഘോഷിക്കുന്നത്.

റിപ്പബ്ലിക് ദിനം; അല്പം ചരിത്രം

റിപ്പബ്ലിക് ദിനം; അല്പം ചരിത്രം

1947 ഓഗസ്റ്റ 15ന് ബ്രിട്ടീഷുകാരിൽ നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയിരുന്നുവെങ്കിലും സ്വന്തമായി ഒരു ഭരണഘടന ഇന്ത്യയ്ക്ക് ആ സമയം ഉണ്ടായിരുന്നില്ല. ഒരു രാജ്യത്തിന്റെ നടത്തിപ്പിനും നിയമ നിർമ്മാണങ്ങൾക്കും ഒക്കെയായി ഒരു ഭരണഘടന വേണ്ചതിന്റെ ആവശ്യകതയെ തുടർന്ന് 1947 ആഗസ്റ്റ് 29 നു ഭരണഘടനാ നിർമ്മാണത്തിനുള്ള കരട് കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഡോ.ബി.ആർ. അംബേദ്കറുടെ നേതൃത്വത്തിലാണ് ഭരണഘടനാ നിർമ്മാണ സഭ രൂപീകരിക്കപ്പെട്ടത്. പിന്നീട് വെറും 141 ദിവസം കൊണ്ട് ആരണഘടനയുടെ ആദ്യം രൂപം തയ്യാറാവുകയും 1950 ജനുവരി 26ന് ഭരണഘടന നിലവിൽ വരുകയും ചെയ്തു. ഇന്ന് ലോകത്തുള്ളതിൽ എഴുതിത്തയ്യാറാക്കിയ ഏറ്റവും വലിയ ഭരണഘടന നമ്മുടെ രാജ്യത്തിന്‍റേതാണ്.

PC:wikimedia

റിപ്പബ്ലിക് ദിന ആഘോഷങ്ങൾ

റിപ്പബ്ലിക് ദിന ആഘോഷങ്ങൾ

ഭാരത്തിൽ പൊതു അവധിയായി ആഘോഷിക്കപ്പെടുന്ന റിപ്പബ്ലിക് ദിനത്തിൽ ഒട്ടേറെ പരിപാടികൾ രാജ്യ തലസ്ഥാനമായ ഡെൽഹിയിൽ സംഘടിപ്പിക്കാറുണ്ട്. സൈനിക പരേഡുകളാണ് അതിൽ ഏറ്റവും പ്രധാനം. കരസേന, നാവികസേന, വ്യോമസേനയിൽ നിന്നുള്ളവർ അവരുടെ ഔദ്യോഗിക വേഷത്തിൽ പരേഡ് നടത്തുകയും രാഷ്ട്രപതി അവരുടെ സല്യൂട്ട് സ്വീകരിക്കുയും ചെയ്യുന്നു. ഇത് കൂടാതെ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങളുടെ പാരമ്പര്യത്തെ എടുത്തു കാണിക്കുന്ന പ്രദർശനങ്ങളും ഉണ്ടായിരിക്കും.

PC:Prime Minister's Office

റിപ്പബ്ലിക് ഡേ പരേഡ്

റിപ്പബ്ലിക് ഡേ പരേഡ്


റിപ്പബ്ലിക് ദിനത്തിൽ ഡെൽഹി രാജ്പഥിൽ തുടങ്ങി ചെങ്കോട്ടയിൽ അവസാനിക്കുന്ന പരേഡാണ് റിപ്പബ്ലിക് പരേഡ് എന്നറിയപ്പെടുന്നത്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉൾപ്പെടെയുള്ളവർ സന്നിഹിതാരായിരിക്കുന്ന ഈ ചടങ്ങിൽ സൈനികരുടെ സല്യൂട്ട് രാഷ്ട്രപതി സ്വീകരിക്കും. കുതിരപ്പുറത്തുള്ള മാർച്ച്, തിരഞ്ഞെടുക്കപ്പെട്ട സ്കൗട്ട് ആന്‍ഡ് ഗൈഡ്, എൻസിസി അംഗങ്ങളുടെയും മാർച്ചും ഇതിന്റെ ഭാഗമാണ്.
റിപ്പബ്ലിക് ദിന പരേഡിന്റെ ഇതുവരെയുള്ള ചരിത്രത്തിൽ ആദ്യമായി വിമൻ ആർമി ഓഫീസർ ആർമി ഡേ പരേഡ് നയിക്കും.

PC:Ministry of Defence

റിപ്പബ്ലിക് ഡേ 2020 മുഖ്യാതിഥി

റിപ്പബ്ലിക് ഡേ 2020 മുഖ്യാതിഥി

എല്ലാ വർഷത്തെയും റിപ്പബ്ളിക് ദിനാഘോഷങ്ങൾക്ക് ക്ഷണിക്കപ്പെട്ട നേതാക്കൾക്കൊപ്പം ഒരു മുഖ്യാതിഥിയും ഉണ്ടായിരിക്കും. റിപ്പബ്ലിക് ഡേ 2020 ലെ മുഖ്യാതിഥി ബ്രസീൽ പ്രസിഡന്റ് ജെയ്ർ ബോൽസൊനാരോയാണ്. ബ്രസീലിൽ നടന്ന 11-ാമത് ബ്രിക്സ് ഉച്ചകോടിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി അദ്ദേഹത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കു മുഖ്യാതിഥിയായി ക്ഷണിച്ചത്.

PC:Ministry of Defence

റിപ്പബ്ലിക് ഡേ പരേഡ് 2020 ടിക്കറ്റ്

റിപ്പബ്ലിക് ഡേ പരേഡ് 2020 ടിക്കറ്റ്

റിപ്പബ്ലിക് ഡേ പരേഡിന്‍റെയും ഫുള്‍ ഡ്രെസ് റിഹേഴ്സൽ അഥവാ ബീറ്റിങ് റിട്രീറ്റിന്റെയും ടിക്കറ്റ് വില്പന ജനുവരി ഏഴ് മുതൽ ആരംഭിച്ചിട്ടുണ്ട്.
റിപ്പബ്ലിക് ഡേ പരേഡിന് 500 രൂപ, 200 രൂപ. 20 രൂപ എന്നിങ്ങനെയും ബീറ്റിങ് റിട്രീറ്റിന് 50 രൂപ, 20 രൂപ എന്നിങ്ങനെയുമാണ് ടിക്കറ്റ് നിരക്ക്.

PC:Ministry of Defence

ടിക്കറ്റ് വില്പന കേന്ദ്രങ്ങൾ

ടിക്കറ്റ് വില്പന കേന്ദ്രങ്ങൾ

നോർത്ത് ബ്ലോക്ക് റൗണ്ട് എബൗട്ട്, സേനാ ഭവൻ (ഗേറ്റ് നമ്പർ 2), പ്രഗതി മൈതാൻ (ഗേറ്റ് നമ്പർ 1), ജന്ധർ മന്ധർ (മെയിൻ ഗേറ്റ്), ജാംനഗർ ഹൗസ് (ഇന്ത്യാ ഗേറ്റിന് എതിർവശം), ശാസ്ത്രി ഭവൻ (ഗേറ്റ് നമ്പർ 3), റെഡ് ഫോർട്ട് ( ഓഗസ്റ്റ് 15 പാർക്കിന് ഉള്ളിലും ജയിൻ ക്ഷേത്രത്തിന് എതിർവശത്തും), പാർലമെന്‍റ് ഹൗസ് (റിസപ്ഷൻ ഓഫീസ്) എന്നിവിടങ്ങളാണ് ടിക്കറ്റ് വില്പന കേന്ദ്രങ്ങൾ.

മേൽപ്പറഞ്ഞ സ്ഥലങ്ങളിലെല്ലാം ജനുവരി 25 വരെ രാവിലെ 10.00 മുതൽ 12.30 വരെയും ഉച്ചകഴിഞ്ഞ് 2.00 മുതൽ4.30 വരെയും ടിക്കറ്റ് വില്പന ഉണ്ടായിരിക്കും. ജനുവരി 23 മുതൽ 25 വരെ സേനാ ഭവനിലെ ടിക്കറ്റ് കൗണ്ടർ മാത്രം രാത്രി 7.00 വരെ പ്രവർത്തിക്കും. ഫുള്‍ ഡ്രെസ് റിഹേഴ്സലുള്ളതിനാൽ ജനുവരി 23ന് ഉച്ചകഴിഞ്ഞായിരിക്കും എല്ലാ ടിക്കറ്റ് കൗണ്ടറുകളും തുറക്കുക.

PC: Ministry of Defence

റിപ്പബ്ലിക് ദിനത്തിൽ ഓർമ്മിക്കാം ഈ ഇടങ്ങളെ<br />റിപ്പബ്ലിക് ദിനത്തിൽ ഓർമ്മിക്കാം ഈ ഇടങ്ങളെ

Read more about: india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X