Search
  • Follow NativePlanet
Share
» »റിപ്പബ്ലിക് ദിനം 2022: തലസ്ഥാനം അവസാനവട്ട ഒരുക്കത്തിലേക്ക്... വലിയ മാറ്റങ്ങളുമായി ആഘോഷം...

റിപ്പബ്ലിക് ദിനം 2022: തലസ്ഥാനം അവസാനവട്ട ഒരുക്കത്തിലേക്ക്... വലിയ മാറ്റങ്ങളുമായി ആഘോഷം...

ഇതാ 2022 റിപ്പബ്ലിക് ദിനാഘോഷത്തിലെ പ്രധാന മാറ്റങ്ങളെക്കുറിച്ച് വിശദമായി വായിക്കാം.

കാത്തിരുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ആരംഭിക്കുവാന്‍ ഇനി മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. തലസ്ഥാന നഗരി അതിന്റെ അവസാനവട്ട ഒരുക്കങ്ങളിലേക്ക് കടന്നു. കൊവിഡ് കാലമായതിനാല്‍ മുന്‍ വര്‍ഷങ്ങളിലേതുപോലെ കാണികളുടെ തിരക്കും ബഹളങ്ങളും കുറവാമെങ്കിലും ആഘോഷങ്ങളെ അതൊട്ടുംതന്നെ ബാധിച്ചിട്ടില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും വ്യത്യസ്തമായി സമയമടക്കമുള്ള കാര്യങ്ങളില്‍ വ്യത്യാസമുണ്ട് ഈ വര്‍ഷം. ഇതാ 2022 റിപ്പബ്ലിക് ദിനാഘോഷത്തിലെ പ്രധാന മാറ്റങ്ങളെക്കുറിച്ച് വിശദമായി വായിക്കാം.

വൈകി തുടങ്ങും

വൈകി തുടങ്ങും

ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡ് പതിവിലും അര മണിക്കൂർ വൈകി തുടങ്ങും. നിലവിലെ കാലാവസ്ഥ അനുസരിച്ച് മൂടല്‍ മഞ്ഞുള്ള പ്രഭാതമായിരിക്കും ജനുവരി 26 ന്‍റേത് എന്നതാണ് കാരണം. അതുകൊണ്ടു തന്നെ പരേഡ് രാവിലെ 10 ന് പകരം 10.30 ന് ആരംഭിക്കുമെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. മാത്രമല്ല, പരേഡിൽ കാണികൾക്ക് മികച്ച കാഴ്ചാനുഭവം ലഭിക്കാൻ രാജ്പഥിന്റെ ഓരോ വശത്തും അഞ്ച് വീതം 10 വലിയ എൽഇഡി സ്‌ക്രീനുകൾ സ്ഥാപിക്കും.

ക്യൂറേറ്റഡ് സിനിമകൾ

ക്യൂറേറ്റഡ് സിനിമകൾ

മുൻ റിപ്പബ്ലിക് ദിന പരേഡുകളിൽ നിന്നുള്ള ദൃശ്യങ്ങളും സായുധ സേനയെക്കുറിച്ചുള്ള ഹ്രസ്വചിത്രങ്ങളും 2022 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള വിവിധ സംഭവങ്ങളുമായി ബന്ധപ്പെട്ട കഥകളും സംയോജിപ്പിച്ച് ക്യൂറേറ്റഡ് സിനിമകൾ പരേഡ് ആരംഭിക്കുന്നതിന് മുമ്പ് പ്രദർശിപ്പിക്കും. പിന്നീട്, ഈ സ്ക്രീനുകളില്‍ തത്സമയ പരേഡും കാണിക്കും.

PC:wikimedia

24,000 ആളുകള്‍

24,000 ആളുകള്‍

കൊവിഡിന്റെ നിലവിലെ അവസ്ഥ പരിഗണിച്ച് ഈ വര്‍ഷം പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിലും കാണികളുടെ എണ്ണത്തിലും കുറവ് വരുത്തിയിട്ടുണ്ട്. ഈ വർഷം റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ ഏകദേശം 24,000 പേരെ അനുവദിക്കും. ഈ വർഷം പരേഡിൽ പങ്കെടുക്കുന്ന ഏകദേശം 24,000 ആളുകളിൽ 19,000 പേര് ക്ഷണിതാക്കളും ടിക്കറ്റ് വാങ്ങി റിപ്പബ്സിക് ദിന പരിപാടികള്‍ കാണുവാന്‍ വരുന്ന പൊതുജനങ്ങളുമാണ്. കഴിഞ്ഞ വർഷവും, കൊവിഡ് പകർച്ചവ്യാധികൾക്കിടയിലാണ് പരേഡ് നടന്നത്, അതിൽ 25,000 ത്തോളം പേർക്ക് പങ്കെടുക്കാൻ അനുവാദമുണ്ടായിരുന്നു. , 2020 പരേഡിൽ ഏകദേശം 1.25 ലക്ഷം ആളുകളെ അനുവദിച്ചിരുന്നു.

PC:Antônio Milena

അമര്‍ ജവാന്‍ ജ്യോതി....ധീരജവാന്മാർക്ക് വേണ്ടി ജ്വലിക്കുന്ന അനശ്വര ജ്വാല!!അമര്‍ ജവാന്‍ ജ്യോതി....ധീരജവാന്മാർക്ക് വേണ്ടി ജ്വലിക്കുന്ന അനശ്വര ജ്വാല!!

വിദേശ മുഖ്യാതിഥി ഇല്ല

വിദേശ മുഖ്യാതിഥി ഇല്ല

തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയായി വിദേശ പ്രമുഖർ ഇല്ലാതെയിരിക്കുന്നത്. കൊവിഡ് സാഹചര്യം കണക്കിലെടുത്താണിത്. 1950 ജനുവരി 26 ന് നടന്ന ആദ്യ പരേഡിൽ ഇന്തോനേഷ്യ പ്രസിഡന്റ് ഡോ. സുകർനോയെ അതിഥിയായി ക്ഷണിച്ചു. 1955 ൽ രജ്പഥില്‍ ആദ്യത്തെ പരേഡ് നടന്നപ്പോൾ പാകിസ്ഥാൻ ഗവർണർ ജനറലായ മാലിക് ഗുലാം മുഹമ്മദ് ആയിരുന്നു മുഖ്യാതിഥി.
PC:Press Information Bureau

 സ്വാതന്ത്ര്യത്തിന്‍റെ 75-ാം വര്‍ഷത്തിലെ റിപ്പബ്ലിക് ദിനം

സ്വാതന്ത്ര്യത്തിന്‍റെ 75-ാം വര്‍ഷത്തിലെ റിപ്പബ്ലിക് ദിനം

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിലാണ് ഈ വർഷത്തെ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. അതുകൊണ്ടു തന്നെ വളരെ പ്രത്യേകതകള്‍ ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന ആഘോഷങ്ങളില്‍ കാണുവാന്‍ സാധിക്കും. ആസാദി കാ അമൃത് മഹോത്സവമായി ചേര്‍ന്നാണ് ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.
PC: Matthew T Rader

ഓരോ ഭാരതീയനും അഭിമാനിക്കുന്ന റിപ്പബ്ലിക് ദിനം! അറിയാം ചരിത്രവും പ്രത്യേകതകളുംഓരോ ഭാരതീയനും അഭിമാനിക്കുന്ന റിപ്പബ്ലിക് ദിനം! അറിയാം ചരിത്രവും പ്രത്യേകതകളും

ഫ്ലൈ പാസ്റ്റ്

ഫ്ലൈ പാസ്റ്റ്

ചടങ്ങിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്ന പരമ്പരാഗത ഫ്ലൈ-പാസ്റ്റിൽ പങ്കെടുക്കാൻ 75 വിമാനങ്ങൾ സജ്ജമാണ്. വിന്റേജ് കൂടാതെ റഫാൽ, സുഖോയ്, ജാഗ്വാർ, എംഐ-17, സാരംഗ്, അപ്പാച്ചെ, ഡക്കോട്ട തുടങ്ങിയ ആധുനിക വിമാനങ്ങളും പ്രദർശിപ്പിക്കും. ഈ വിമാനങ്ങൾ/ഹെലികോപ്റ്ററുകൾ വഴി 15 വ്യത്യസ്ത രൂപങ്ങൾക്ക് ഫ്ലൈ-പാസ്റ്റ് സാക്ഷ്യം വഹിക്കും

PC:ruben alexander

Read more about: republic day india celebrations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X