Search
  • Follow NativePlanet
Share
» »റിപ്പബ്ലിക് ദിനം 2023: ഡല്‍ഹിയിൽ കാണണം ഈ പരിപാടികൾ, ഡ്രോണ്‍ ഷോ മുതൽ മിലിട്ടറി ടാറ്റൂ ഫെസ്റ്റിവൽ വരെ

റിപ്പബ്ലിക് ദിനം 2023: ഡല്‍ഹിയിൽ കാണണം ഈ പരിപാടികൾ, ഡ്രോണ്‍ ഷോ മുതൽ മിലിട്ടറി ടാറ്റൂ ഫെസ്റ്റിവൽ വരെ

ഈ റിപബ്ലിക് ദിനത്തിൽ ഡൽഹിയിലെത്തുന്നവർ കണ്ടിരിക്കേണ്ട പ്രധാന പരിപാടികൾ എന്തൊക്കെയാണെന്നു നോക്കാം..

റിപ്പബ്ലിക് ദിനം 2023: ഒരുപാട് വ്യത്യസ്തതകളും അതിലേറെ ഉൾപ്പെടുത്തലുകളുമായുള്ള ഒരു റിപ്പബ്ലിക് ദിനാഘോഷത്തിനാണ് രാജ്യം കാത്തിരിക്കുന്നത്. പതിവിൽക്കവിഞ്ഞ് പുതിയ ചില പരിപാടികളും ഇത്തവണയുണ്ട്. ട്രഡീഷണൽ ഡാൻസ് ആൻഡി മിലിട്ടറി ഷോ കേസ്, വീര്‍ ഗാഥ 2.0, തുടങ്ങിവ ഡല്‍ഹിയിൽ റിപ്പബ്ലിക് ദിനാഘോഷത്തിനെത്തുന്നവർ കണ്ടിരിക്കണം. ഈ റിപബ്ലിക് ദിനത്തിൽ ഡൽഹിയിലെത്തുന്നവർ കണ്ടിരിക്കേണ്ട പ്രധാന പരിപാടികൾ എന്തൊക്കെയാണെന്നു നോക്കാം..

റിപ്പബ്ലിക് ദിനം 2023: പതാക ഉയർത്തൽ

റിപ്പബ്ലിക് ദിനം 2023: പതാക ഉയർത്തൽ

റിപ്പബ്ലിക് ദിനാഘോഷങ്ങളുട ഏറ്റവം പ്രധാന പരിപാടിയാണ് ദേശീയപതാക ഉയർത്തുന്ന ചടങ്ങ്. പതാകയുയർത്തൽ ചടങ്ങ് രാവിലെ 8.00 മണിക്ക് തുടങ്ങുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. അതിനു ശേഷം കൃത്യം 9.00 മണിക്ക് പരേഡ് ആരംഭിക്കും.

PC: PTI Image

മിലിട്ടറി ടാറ്റൂ ആൻഡ് ട്രൈബൽ ഡാൻസ് ഫെസ്റ്റിവൽ

മിലിട്ടറി ടാറ്റൂ ആൻഡ് ട്രൈബൽ ഡാൻസ് ഫെസ്റ്റിവൽ

ഇത്തവണത്തെ റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ് മിലിട്ടറി ടാറ്റൂ ആൻഡ് ട്രൈബൽ ഡാൻസ് ഫെസ്റ്റിവൽ. ജനുവരി 23,24 തിയതികളിൽ ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചാണ് ഈ പരിപാടി നടക്കുന്നത്. 1,200-ലധികം കലാകാരന്മാർ രണ്ട് ദിവസത്തെ മേളയിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 126-ാം ജന്മവാർഷികവും ചടങ്ങിൽ ആഘോഷിക്കും. സുഭാഷ് ചന്ദ്ര ബോസ് സ്വാതന്ത്ര്യ പോരാട്ടത്തിന് നല്കിയ സംഭാവനകൾ ലോകത്തിനു മുന്നിലെത്തിക്കുകയാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം.
ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഏകോപനത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രാലയവും ട്രൈബൽ അഫയേഴ്‌സ് മന്ത്രാലയവും ചേർന്നാണ് ഇത് സംഘടിപ്പിക്കുന്നത്.

PC: PTI Image

വന്ദേ ഭാരതം 2.0

വന്ദേ ഭാരതം 2.0

റിപ്പബ്ലിക് ദിന ചടങ്ങുകളുടെ ഭാഗമായി നടത്തുന്ന നൃത്തമത്സരത്തിന്റെ രണ്ടാം പതിപ്പ് ആണ് വന്ദേ ഭാരതം 2.0. സാംസ്കാരിക മന്ത്രാലയത്തിന്റെ കീഴിലുള്ള ഏഴ് സോണൽ കൾച്ചറൽ സെന്‍ററുകളിൽ നിന്നും ഗാർൻ ഫിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 980 നർത്തകർ തിരഞ്ഞെടുക്കപ്പെട്ടു. ഇതിൽനിന്നു വീണ്ടും 503 നർത്തകരെ അടുത്ത ഘട്ടത്തിലേക്ക് തിരഞ്ഞെടുത്തു. 'നാരി ശക്തി' എന്ന വിഷയത്തിൽ റിപ്പബ്ലിക് ദിന പരേഡിൽ പ്രദർശനം നടത്തും.

PC: PTI Image

വീർ ഗാഥ 2.0

വീർ ഗാഥ 2.0

സായുധ സേനയുടെ കർത്തവ്യങ്ങളെക്കുറിച്ചും അവരുടെ പ്രവർത്തികളെയും ത്യാഗങ്ങളെയുംകുറിച്ചും കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ആരംഭിച്ച പരിപാടിയാണിത്.രാജ്യമെമ്പാടും മൂന്നാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെ ഉള്ള വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവരെ ജനുവരി 25-ന് രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ന്യൂഡൽഹിയിൽ വെച്ച് ആദരിക്കും. ഇവരും റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കും.

PC: PTI Image

ഭാരത് പർവ്

ഭാരത് പർവ്

കേന്ദ്ര ടൂറിസം മന്ത്രാലയം 2023 ജനുവരി 26 മുതൽ 31 വരെ ചെങ്കോട്ടയ്ക്ക് മുന്നിലുള്ള ജ്ഞാനപഥിൽ നടത്തുന്ന പ്രത്യേക പ്രദർശനമാണ് ഭാരത് പർവ്. റിപ്പബ്ലിക് ദിന ടാബ്ലോകൾ, സൈനിക ബാൻഡുകളുടെ പ്രകടനങ്ങൾ, സാംസ്കാരിക പ്രകടനങ്ങൾ, പാൻ ഇന്ത്യ ഫുഡ് കോർട്ടുകൾ, ക്രാഫ്റ്റ്സ് ബസാർ തുടങ്ങിയ ഇവിടെ പ്രദർശിപ്പിക്കും.

PC: PTI Image

ടാബ്ലോ

ടാബ്ലോ

റിപ്പബ്ലിക് ദിന പരേഡിലെ ഏറ്റവും രസകരവും പ്രധാനപ്പെട്ടതുമാണ് ടാബ്ലോ. സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള 17 എണ്ണവും വിവിധ മന്ത്രാലയങ്ങളിൽ നിന്നും വകുപ്പുകളിൽ നിന്നുമുള്ള ആറെണ്ണവും അടക്കം ആകെ 23 ടാബ്ലോകൾ ആണ് ഇത്തവണ പങ്കെടുത്തുന്നത്.

PC: PTI Image

നീണ്ടവാരാന്ത്യത്തിലെ നാല് അവധികൾ, ഇഷ്ടംപോലെ യാത്രകൾ, നോക്കിവയ്ക്കാം ഈ സ്ഥലങ്ങളുംനീണ്ടവാരാന്ത്യത്തിലെ നാല് അവധികൾ, ഇഷ്ടംപോലെ യാത്രകൾ, നോക്കിവയ്ക്കാം ഈ സ്ഥലങ്ങളും

റിപ്പബ്ലിക് ദിനം 2023: രാജ്യം ഒരുങ്ങുന്നത് ഏറ്റവും മികച്ച ആഘോഷങ്ങള്‍ക്ക്, 50 യുദ്ധ വിമാനങ്ങളുമാി വ്യോമസേനറിപ്പബ്ലിക് ദിനം 2023: രാജ്യം ഒരുങ്ങുന്നത് ഏറ്റവും മികച്ച ആഘോഷങ്ങള്‍ക്ക്, 50 യുദ്ധ വിമാനങ്ങളുമാി വ്യോമസേന

Read more about: republic day delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X