Search
  • Follow NativePlanet
Share
» »റിപ്പബ്ലിക് ദിനം 2023: രാജ്യം ഒരുങ്ങുന്നത് ഏറ്റവും മികച്ച ആഘോഷങ്ങള്‍ക്ക്, 50 യുദ്ധ വിമാനങ്ങളുമായി വ്യോമസേന

റിപ്പബ്ലിക് ദിനം 2023: രാജ്യം ഒരുങ്ങുന്നത് ഏറ്റവും മികച്ച ആഘോഷങ്ങള്‍ക്ക്, 50 യുദ്ധ വിമാനങ്ങളുമായി വ്യോമസേന

രാജ്യത്തിന്‍റെ ഐക്യവും ശക്തിയും വിളിച്ചു റിപ്പബ്പിക് ദിനാഘോഷത്തിൽ ഈ വർഷത്തെ കാഴ്ചകളും പ്രത്യേകതകളും എന്തൊക്കെയാണെന്നു നോക്കാം

റിപ്പബ്ലിക് ദിനം 2023: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ അവസാനവട്ട ഒരുക്കത്തിലാണ് രാജ്യതലസ്ഥാനം. റിഹേഴ്സലുകളും പരിശീലനങ്ങളും തിരക്കിട്ട പരിപാടികളും എല്ലാമുള്ള ദിവസങ്ങള്‍. ഇതുവരെ കണ്ട ഏറ്റവും മികച്ച ഒരു റിപ്പബ്ലിക് ദിനമായി ഇതിനെ മാറ്റുവാനുള്ള ശ്രമത്തിലാണ് രാജ്യം. രാജ്യത്തിന്‍റെ ഐക്യവും ശക്തിയും വിളിച്ചു റിപ്പബ്ലിക് ദിനാഘോഷത്തിൽ ഈ വർഷത്തെ കാഴ്ചകളും പ്രത്യേകതകളും എന്തൊക്കെയാണെന്നു നോക്കാം

റിപ്പബ്ലിക് ദിനം 2023: മുഖ്യാതിഥി

റിപ്പബ്ലിക് ദിനം 2023: മുഖ്യാതിഥി

ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ മുഖ്യാതിഥി ഈജിപ്ത് പ്രസിഡന്‍റ് അബ്ദുൽ ഫത്താഹ് അൽ-സിസി ആണ്. ഇരു രാജ്യങ്ങളും നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 76-ാം വാർഷികം കൂടിയാണ് ഈ വർഷം. ഈജിപ്തിൽ നിന്നുള്ള 120 അംഗ മാർച്ചിംഗ് സംഘവും പരേഡിൽ പങ്കെടുക്കും. റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്തിന്റെ പ്രസിഡന്‍റ് റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയാകുന്നത്.
1952, 1953, 1966 എന്നീ വർഷങ്ങളിലൊഴികെ, 1950 മുതൽ വിദേശരാഷ്ട്രങ്ങളിലെ നേതാക്കൾ രാജ്യത്തിന്‍റെ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥികളായി പങ്കെടുക്കാറുണ്ട്. 2021 ലും 2022 ലും കൊവിഡ് സാഹചര്യങ്ങളെത്തുടർന്ന് ക്ഷണിച്ച വിശിഷ്ടാതിഥികൾക്ക് പങ്കെടുക്കുവാൻ സാധിച്ചിരുന്നില്ല.

PC:PTI Images

പ്രത്യേക ഔദ്യോഗിക ക്ഷണിതാക്കൾ

പ്രത്യേക ഔദ്യോഗിക ക്ഷണിതാക്കൾ

ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ റിക്ഷാ വലിക്കുന്നവർ മുതൽ പച്ചക്കറി കച്ചവടക്കാർ വരെ, തീർത്തും സാധാരണക്കാരെ പ്രത്യേക ഔദ്യോഗിക ക്ഷണിതാക്കളായി ഉൾപ്പെടുത്തും. സാധാരണക്കാരുടെ പങ്കാളിത്തം എന്നതാണ് ഇത്തവണത്തെ ആഘോഷങ്ങളുടെ തീം.
സെൻട്രൽ വിസ്ത നിർമ്മിക്കാൻ സഹായിച്ച തൊഴിലാളികൾ), അവരുടെ കുടുംബങ്ങൾ, കാർത്തവ്യ പാതയിലെ നിർമ്മാണ തൊഴിലാളികൾ,റിക്ഷാ വലിക്കുന്നവർ, ചെറുകിട പലചരക്ക് വ്യാപാരികൾ, പച്ചക്കറി കച്ചവടക്കാർ തുടങ്ങിയവരെ പരേഡ് സമയത്ത് പ്രധാന വേദിക്ക് മുന്നിൽ ഇരിക്കും.

PC:PTI Images

കർത്തവ്യ പാതയിലെ ആദ്യ പരേഡ്

കർത്തവ്യ പാതയിലെ ആദ്യ പരേഡ്

നവീകരിച്ച സെൻട്രൽ വിസ്റ്റയുടെ ഉദ്ഘാടനത്തിന് ശേഷമുള്ള ആദ്യത്തെ റിപ്പബ്ലിക് ദിന പരേഡാണ് ഈ വര്‍ഷം നടക്കുവാൻ പോകുന്നത്. നേരത്തെ രാജ്പഥ് എന്നറിയപ്പെട്ടിരുന്ന പാത കർത്തവ്യ പാത എന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്. 2022 സെപ്റ്റംബറിൽ ആണ് നവീകരിച്ച സെൻട്രൽ വിസ്ത അവന്യൂവിന്റെ ഉദ്ഘാടനം നടന്നത്.

PC:PTI Images

42,000 ആളുകൾ

42,000 ആളുകൾ


ഈ വർഷത്തെ റിപ്പബ്ലിക് ദിന ചടങ്ങുകളിൽ 42,000 ആളുകൾ പങ്കെടുക്കുമെന്നാണ് കരുതുന്നത്. കൊവിഡിന് മുൻപുള്ള വർഷങ്ങളിൽ ഒരു ലക്ഷത്തിലധികം ആളുകൾ ഡല്‍ഹിയിലെ റിപ്പബ്ലിക് ദിന പരിപാടികളിൽ പങ്കെടുത്തിരുന്നു ഈ വർഷത്തെ ആഘോഷങ്ങളുടെ 32,0000 ടിക്കറ്റുകളാണ് ഓൺലൈൻ വഴി വിൽപനയ്ക്കുള്ളത്. വേഗത്തില്‍ ടിക്കറ്റുകൾ വിറ്റഴിയുകയാണ്.
PC:PTI Images

സ്ത്രീകളും ബിഎസ്എഫിന്റെ ഒട്ടക സവാരി സംഘവും

സ്ത്രീകളും ബിഎസ്എഫിന്റെ ഒട്ടക സവാരി സംഘവും

ആർ-ഡേ പരേഡിന്റെ ചരിത്രത്തിൽ ആദ്യമായി ബിഎസ്എഫിന്റെ ഒട്ടക സവാരിക്കാരുടെ സംഘത്തിൽ സ്ത്രീകളും പങ്കെടുക്കും. ബിഎസ്എഫിന്റെ വനിതാ സംഘമായ മഹിളാ പ്രഹാരിസ് ഒട്ടകപ്പുറത്ത് പങ്കെടുക്കുന്നത്. ഇന്ത്യയില്‍ ഒട്ടകങ്ങളെ ഉപയോഗിക്കുന്ന ഏക സേനയാണ് ബിഎസ്എഫ്. താർ മരുഭൂമിയിൽ ഇന്ത്യ-പാക്ക് അതിര്‍ത്തിയോട് ചേർന്നുള്ള പട്രോളിങ്ങിനാണ് സേന ഒട്ടകങ്ങളെ ഉപയോഗിക്കുന്നത്.

PC:PTI Images

കരുത്തുതെളിയിക്കുവാൻ വ്യോമസേനയും നാവികസേനയും

കരുത്തുതെളിയിക്കുവാൻ വ്യോമസേനയും നാവികസേനയും

എല്ലാ വർഷത്തെയും പോലെ ഇത്തവണയും കരുത്തു തെളിയിക്കുവാൻ വ്യോമസേനയും നാവികസേനയും എത്തും. IAF-ന്‍റെ 50 യുദ്ധ വിമാനങ്ങൾ പരേഡിൽ പങ്കെടുക്കും.ഇവയിൽ വലതും ആദ്യമായും ഒരുപക്ഷേ, അവസാനമായും ആയിരിക്കാം പ്രദർശിപ്പിക്കുകയെന്ന് ഇന്ത്യൻ എയർഫോഴ് നേരത്തെ പറഞ്ഞിരുന്നു. ഇതിൽ നാവികസേനയുടെ IL-38 ഉം ഉണ്ടായിരിക്കും.
44 വർഷത്തോളം നാവികസേനയുടെ ഭാഗമായിരുന്ന സമുദ്ര നിരീക്ഷണ വിമാനമാണ് ഐഎൽ-38. സീ ഡ്രാഗൺ എന്നാണ് ഇതിനെ വിളിക്കുന്നത്.

PC:PTI Images

പുതിയ പരിപാടികള്‍

പുതിയ പരിപാടികള്‍

ഈ വർഷത്തെ ആഘോഷങ്ങളുടെ ഭാഗമായി നിരവധി പുതിയ പരിപാടികളും ഒരുക്കിയിട്ടുണ്ട്. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ജനുവരി 23, 24 തീയതികളിൽ നടക്കുന്ന മിലിട്ടറി ടാറ്റൂ ആന്‍ഡ് ട്രൈബൽ ഡാൻസ് ഫെസ്റ്റിവൽ, വന്ദേ ഭാരതം നൃത്തമത്സരം, സായുധ സേനയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്ന വീർ ഗാഥ 2.0 എന്നിവയാണവ

PC:PTI Images

ടാബ്ലോകൾ

ടാബ്ലോകൾ

റിപ്പബ്ലിക് ദിന പരേഡിന്റെ എല്ലാ വർഷത്തെയും പ്രധാന ആകർഷണം ടാബ്ലോകൾ ആണ്. ഈ വർഷം ആകെ 23 ടാബ്ലോകളാണ് പരേഡിൽ പങ്കെടുക്കുന്നത്. ഇതിൽ 17 എണ്ണം വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും മറ്റു മന്ത്രാലയങ്ങളിൽ നിന്നും വകുപ്പുകളിൽ നിന്നുമാണ് ആറെണ്ണവും ആണുള്ളത്.

PC:PTI Images

റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ! നീണ്ട വാരാന്ത്യം ആഘോഷമാക്കാന്‍ പോകാംറിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ! നീണ്ട വാരാന്ത്യം ആഘോഷമാക്കാന്‍ പോകാം

റിപ്പബ്ലിക് ദിനം 2023: പരേഡും ചടങ്ങുകളും കാണുവാൻ ബുക്ക് ചെയ്യാം, വിശദവിവരങ്ങൾറിപ്പബ്ലിക് ദിനം 2023: പരേഡും ചടങ്ങുകളും കാണുവാൻ ബുക്ക് ചെയ്യാം, വിശദവിവരങ്ങൾ

Read more about: republic day delhi celebrations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X