Search
  • Follow NativePlanet
Share
» »2022 ലെ റിപ്പബ്ലിക് ദിനാഘോഷം ഒരുങ്ങുന്നത് ഈ കാഴ്ചകളിലേക്ക്

2022 ലെ റിപ്പബ്ലിക് ദിനാഘോഷം ഒരുങ്ങുന്നത് ഈ കാഴ്ചകളിലേക്ക്

2022 ലെ റിപ്പബ്ലിക് ദിനാഘോഷത്തിലെ പ്രധാന കാഴ്ചകള്‍ എന്തൊക്കെയാണെന്നു നോക്കാം

ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന ആഘോഷത്തിന്‍റെ ഏറ്റവും വലിയ ആകര്‍ഷണം പരേഡുകളും ടാബ്ലോകളുമാണ്. രാജ്പഥില്‍ അണിനിരക്കുന്ന ദൃശ്യങ്ങള്‍ ഇന്ത്യയുടെ സൈനിക ശക്തിയേയും നാനാത്വത്തിലെ ഏകത്വത്തെയും ഒക്കെ വിളിച്ചു പറയുന്ന കാര്യങ്ങളാണ്. ഓരോ വര്‍ഷവും വളരെ വ്യത്യസ്തമായ കാഴ്ചകളാണ് പരേഡില്‍ ഉണ്ടാവുക. ഇത്തവണത്തെ ആഘോഷങ്ങള്‍ക്കും വ്യത്യാസമൊന്നുമില്ല.പുന:ർനിർമ്മാണം പൂർത്തിയായ ശേഷം ആദ്യമായ് രാജ്പഥിൽ നടക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡ് എന്ന പ്രത്യേകതയും ഈ വർഷത്തിനുണ്ട് 2022 ലെ റിപ്പബ്ലിക് ദിനാഘോഷത്തിലെ പ്രധാന കാഴ്ചകള്‍ എന്തൊക്കെയാണെന്നു നോക്കാം

റിപ്പബ്ലിക് ദിന പരേഡ് 2022: ഇന്ത്യൻ ആർമി ടാബ്ലോ

റിപ്പബ്ലിക് ദിന പരേഡ് 2022: ഇന്ത്യൻ ആർമി ടാബ്ലോ

കുതിരപ്പടയുടെ ഒരു നിരയായിരിക്കും ഇന്ത്യൻ ആർമി ടാബ്‌ലോയെ പ്രതിനിധീകരിക്കുന്നതില്‍ ആദ്യമുള്ളത്. ആര്‍മയുടെ യന്ത്രവത്കൃത യുദ്ധോപകരണങ്ങളുടെ നിരയില്‍ ഒരു PT-76 ടാങ്ക്, രണ്ട് MBT അർജുൻ MK-I ടാങ്കുകൾ, ഒരു സെഞ്ചൂറിയൻ ടാങ്ക്, ഒരു BMP-I ഇൻഫൻട്രി ഫൈറ്റിംഗ്, ഒരു APS TOPAS കവചിത പേഴ്‌സണൽ കാരിയറുകൾ, രണ്ട് BMP-II കാലാൾപ്പട എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രണ്ട് ധനുഷ് ഹോവിറ്റ്‌സർ, ഒരു 75/24 പാക്ക് ഹോവിറ്റ്സർ, രണ്ട് സർവത്ര ബ്രിഡ്ജ്-ലേയിംഗ് സിസ്റ്റം, രണ്ട് തരൺ ശക്തി ഇലക്ട്രോണിക് വാർഫെയർ സിസ്റ്റം, ഒരു എച്ച്ടി-16 ഇലക്ട്രോണിക് വാർഫെയർ, രണ്ട് ആകാശ് മിസൈൽ സിസ്റ്റം, ഒരു ടൈഗർ ക്യാറ്റ് മിസൈൽ സിസ്റ്റം എന്നിവയും യന്ത്രവൽകൃത നിരില്‍ ഉണ്ടാവും.
ഇത് കൂടാതെ ആറ് മാർച്ചിംഗ് കോണ്ടിംഗ്‌മെന്റുകളും ആര്‍മിയുടെ ഏവിയേഷന്‍ വിഭാഗത്തിന്റെ നൂതന ലൈറ്റ് ഹെലികോപ്റ്ററുകളുടെ ഒരു ഫ്ലൈ പാസ്റ്റും ഉണ്ടായിരിക്കും.


ഇന്ത്യൻ ആർമിയുടെ മാർച്ചിംഗ് കോണ്ടിംഗന്റ്സ്

ഇന്ത്യൻ ആർമിയുടെ മാർച്ചിംഗ് കോണ്ടിംഗന്റ്സ്


അസം റെജിമെന്റ്, രാജ്പുത് റെജിമെന്റ്, സിഖ് ലൈറ്റ് ഇൻഫൻട്രി, ജമ്മു ആൻഡ് കശ്മീർ ലൈറ്റ് ഇൻഫൻട്രി, ആർമി ഓർഡനൻസ് കോർപ്സ് റെജിമെന്റ്, പാരച്യൂട്ട് റെജിമെന്റ് എന്നിവയുടേതാണ് ഇന്ത്യൻ ആർമിയുടെ ആറ് മാർച്ചിംഗ് കോണ്ടിംഗൻറുകൾ.

16 മാർച്ചിംഗ് സംഘങ്ങൾ

16 മാർച്ചിംഗ് സംഘങ്ങൾ

ഇന്ത്യൻ നാവികസേനയുടെയും ഇന്ത്യൻ വ്യോമസേനയുടെയും ഓരോ മാർച്ചിംഗ് സംഘവും 2022 റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കും.


2022ലെ റിപ്പബ്ലിക് ദിന പരേഡിൽ, കേന്ദ്ര അർദ്ധസൈനിക സേനകൾ, സായുധ സേനകൾ, നാഷണൽ കേഡറ്റ് കോർപ്‌സ്, ഡൽഹി പോലീസ്, നാഷണൽ സർവീസ് സ്‌കീം എന്നിവയിൽ നിന്ന് 17 സൈനിക ഡ്രം ബാൻഡുകൾ, പൈപ്പുകൾ, ബാൻഡുകൾ എന്നിവയ്‌ക്കൊപ്പം മൊത്തം 16 മാർച്ചിംഗ് സംഘങ്ങൾ അണിനിരക്കും.

PC:Palácio do Planalto

റിപ്പബ്ലിക് ദിനം 2022 : ‌ടാബ്ലോ വിവരങ്ങള്‍

റിപ്പബ്ലിക് ദിനം 2022 : ‌ടാബ്ലോ വിവരങ്ങള്‍

അശോക് ചക്ര അവാർഡ് ജേതാവും രണ്ട് പരമവീര ചക്ര അവാർഡ് ജേതാക്കളും 2022 റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കും.

വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളുടെയും വകുപ്പുകളുടെയും സായുധ സേനയുടെയും 25 ടാബ്ലോകള്‍ പരേഡില്‍ അണിനിരക്കും.

ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിന്റെ (ബിഎസ്‌എഫ്) ഒരു വനിതാ ടീമും ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസിന്റെ (ഐടിബിപി) ഒരു പുരുഷ ടീമും- മോട്ടോർ സൈക്കിൾ പ്രദർശനം നടത്തും.

ഡൽഹി ഏരിയ കമാൻഡിംഗ് ജനറൽ ഓഫീസർ ജനറൽ വിജയ് കുമാർ മിശ്ര പരേഡ് കമാൻഡറും ഡൽഹി ഏരിയ ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ അലോക് കാക്കർ രണ്ടാം കമാൻഡും ആയിരിക്കും.
PC:Palácio do Planalto

2022 റിപ്പബ്ലിക് ദിന പരേഡ്

2022 റിപ്പബ്ലിക് ദിന പരേഡ്

2022 റിപ്പബ്ലിക് ദിന പരേഡ് ആരംഭിക്കുന്നതിന് മുമ്പ്, ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി മോദി പുഷ്പചക്രം അർപ്പിച്ച് ധീരസൈനികര്‍ക്ക് ആദരാഞ്ജലികൾ അർപ്പിക്കും.

PC:Palácio do Planalto

റിപ്പബ്ലിക് ദിനം 2022: തലസ്ഥാനം അവസാനവട്ട ഒരുക്കത്തിലേക്ക്... വലിയ മാറ്റങ്ങളുമായി ആഘോഷം...റിപ്പബ്ലിക് ദിനം 2022: തലസ്ഥാനം അവസാനവട്ട ഒരുക്കത്തിലേക്ക്... വലിയ മാറ്റങ്ങളുമായി ആഘോഷം...

ഓരോ ഭാരതീയനും അഭിമാനിക്കുന്ന റിപ്പബ്ലിക് ദിനം! അറിയാം ചരിത്രവും പ്രത്യേകതകളുംഓരോ ഭാരതീയനും അഭിമാനിക്കുന്ന റിപ്പബ്ലിക് ദിനം! അറിയാം ചരിത്രവും പ്രത്യേകതകളും

റിപ്പബ്ലിക് ഡേ 2022: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍റിപ്പബ്ലിക് ഡേ 2022: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍

Read more about: republic day celebrations delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X