Search
  • Follow NativePlanet
Share
» »സ്വാന്ത്ര്യത്തിൻറെ വില മനസ്സിലാക്കി തരുന്ന ഇടങ്ങൾ

സ്വാന്ത്ര്യത്തിൻറെ വില മനസ്സിലാക്കി തരുന്ന ഇടങ്ങൾ

സ്വാതന്ത്ര്യത്തിനു വേണ്ടി നടത്തിയ പോരാട്ടത്തിന്റെ ഓർമ്മകളിൽ ‍ ജ്വലിച്ചു നിൽക്കുന്ന, കുറച്ചിടങ്ങൾ പരിചയപ്പെടാം.

റിപ്പബ്ലിക് ഡേ...ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടി, ഭരണഘടനയുള്ള, ഒരു പരമോന്നത രാജ്യമായി ഇന്ത്യ മാറിയതിന്റെ ഓർമ്മയാണ് ജനുവരി 26 റിപ്പബ്ലിക് ഡേ ആയി ആചരിക്കുന്നത്. കഠിനമായ പോരാട്ടത്തിലൂടെയും സ്വാതന്ത്ര്യ സമരത്തിലൂടെയും സ്വാതന്ത്ര്യം നേടി എടുത്തെങ്കിലും അതിനനുഭവിച്ച വേദനകൾ ചെറുതല്ല. രാജ്യം നിലനിൽക്കുന്നിടത്തോളം കാലം, രാജ്യസ്നേഹം ഉള്ളിൽ കത്തുന്നിടത്തോളം സമയം ഒരിക്കലും മറക്കുവാന്‍ പറ്റാത്ത കാര്യങ്ങളായിരുന്നു ഇവിടെ നടന്നത്. ഇന്ത്യ റിപ്പബ്ലിക്കായിട്ട് നീണ്ട 60 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഈ സ്വാതന്ത്ര്യത്തിനു വേണ്ടി നടത്തിയ പോരാട്ടത്തിന്റെ ഓർമ്മകളിൽ ‍ ജ്വലിച്ചു നിൽക്കുന്ന, കുറച്ചിടങ്ങൾ പരിചയപ്പെടാം.

ജാലിയൻ വാലാബാഗ്

ജാലിയൻ വാലാബാഗ്

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും കറുത്തിരുണ്ട അധ്യായങ്ങളിലൊന്നാണ് പഞ്ചാബിലെ അമൃത്സറിലെ ജാലിയൻ വാലാബാഗിൽ നടന്ന കൂട്ടക്കൊല. ബ്രിട്ടീഷ് ആർമിയിലെ ജനറലായിരുന്ന ഡയറിന്റെ നേതൃത്വത്തിൽ ആയിരത്തിയഞ്ഞൂറോളം നിരപരാധികളെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവമാണ് ജാലിയൻ വാലാബാഗ് കൂട്ടക്കൊല എന്നറിയപ്പെടുന്നത്. 1919 ഏപ്രിൽ 13 നാണ് ഈത് നടക്കുന്നത്. ബ്രിട്ടീഷ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട സംഭവമായാണ് ഇതിനെ വിലയിരുത്തുന്നത്.

PC:Dr Graham Beards

സ്മാരകം

സ്മാരകം

ഈ വെടിവെപ്പിൽ മറണമടഞ്ഞവരുടെ ഓർമ്മയ്ക്കായി ഇവിടെ ഒരു സ്മാരകം നിർമ്മിച്ചിട്ടുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റം നേതൃത്വത്തിലാണ് അത് നിർമ്മിച്ചത്. പട്ടാളക്കാരുടെ വെടിയുണ്ടകൾ പതിഞ്ഞ ഭാഗങ്ങൾ ഇവിടെ പ്രത്യേകം അടയാളപ്പെടുത്തിയിരിക്കുന്നത് കാണാം. കൂടാത, വെടിവെപ്പുണ്ടായപ്പോൾ രക്ഷപെടാനായി ജനങ്ങൾ ചാടിയ ഒരു കിണറും ഇവിടെയുണ്ടായിരുന്നു. അതിനെയും ഇവിടെ ഒരു സ്മാരകമായി സംരക്ഷിച്ചിട്ടുണ്ട്. രക്തസാക്ഷികളുടെ കിണർ എന്നാണതിന്റെ പേര്.

PC:wikipedia

റെഡ് ഫോർട്ട്, ഡെൽഹി

റെഡ് ഫോർട്ട്, ഡെൽഹി

ചരിത്ര സ്മാരകങ്ങൾ കൊണ്ട് സമ്പന്നമാണ് ഡെൽഹി. എന്നാൽ അതിൽ നിന്നൊക്കെയും വ്യത്യസ്തമാണ് റെഡ് ഫോർട്ട് എന്നറിയപ്പെടുന്ന ചെങ്കോട്ട. സ്വാതന്ത്ര്യം ലഭിച്ച് കഴിഞ്ഞ് രാജ്യത്തിന്റെ ആദ്യ പ്രധാന മന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു തന്റെ ഐതിഹാസികമായ പ്രസംഗം നടത്തിയ ഇടം കൂടിയാണിത്. ഇന്ത്യയുടെ ഭൂതകാലത്തിന്റെ അടയാളമായി ഇന്നും തലയുയർത്തി നിൽക്കുന്ന നിർമ്മിതിയാണിത്.

PC:Alex Furr

ലോകപൈതൃക സ്ഥാനം

ലോകപൈതൃക സ്ഥാനം

യുനസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കുന്ന ചെങ്കോട്ടയ്ക്ക് വേറെയും പ്രത്യേകതകളുണ്ട്. മുഗൾ ചക്രവർത്തിയാ ഷാജഹാനാണ് രണ്ടു കിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ചു കിടക്കുന്ന ഈ കോട്ട നിർമ്മിച്ചത്. തിങ്കളാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും വൈകുന്നേരം നടക്കുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോയും ഉള്ളിലെ മ്യൂസിയവും ഇവിടെ കാണേണ്ടതു തന്നെയാണ്.

PC:Anjisnu Raha

നേതാജി ഭവൻ, കൊൽക്കത്ത

നേതാജി ഭവൻ, കൊൽക്കത്ത

സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും പ്രധാന നേതാക്കളിൽ ഒരാളായിരുന്നു സുഭാഷ് ചന്ദ്ര ബോസ് എന്ന നേതാജി. അദ്ദേഹം വർഷങ്ങളോളം താമസിച്ച നേതാജി ഭവനാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. ബ്രിട്ടീഷുകാർ അറസ്റ്റ് ചെയ്യുമെന്ന ഘട്ടത്തിൽ അദ്ദേഹം ഇവിടെ നിന്നാണ് രക്ഷപെട്ടതും. ഇന്ന് ഇവിടം നേതാജി ഭവൻ എന്നാണ് അറിയപ്പെടുന്നത്. കൂടാതെ നേതാജി റിസർച്ച് ബ്യൂറോയും ഒരു മ്യൂസിയവും ഇന്നിവിടെ പ്രവർത്തിക്കുന്നു. ഇവിടുത്തെ ചില മുറികൾ ഇന്നും 1940 കളിൽ എങ്ഹനെയാണോ ഉമ്ടായിരുന്നത് അതുപോലെ തന്നെയാണ് സൂക്ഷിക്കുന്നത്. കൂടാതെ നേതാജി അന്നു പുറത്തിറങ്ങുവാൻ ഉപയോഗിച്ച സ്റ്റെയർകേസും കാറും അതുപോലെ തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്.

PC:Ashlyak

സബർമതി ആശ്രമം

സബർമതി ആശ്രമം

ഗാന്ധിജിയുടെ മാത്രമല്ല, ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അടയാളപ്പെടുത്തലുകളിൽ ഒന്നായിരുന്നു ദണ്ഡി യാത്ര. ഇന്ത്യയിൽ ഉപ്പ്നിർമ്മാണത്തിന്‌ നികുതി ചുമത്തിയതിൽ പ്രതിഷേധിച്ച് ഗാന്ധിയിയുടെ നേതൃത്വത്തിൽ 1930 മാർച്ച് 12ന് -ന്‌ ആരംഭിച്ച അക്രമ രഹിത സത്യാഗ്രഹമാണ്‌ ഉപ്പു സത്യാഗ്രഹം എന്നറിയപ്പെടുന്നത്. ദണ്ഡിയിലേക്ക് നടത്തിയ യാത്രയോടെയാണ്‌ ഇതാരംഭിച്ചത്.

കാളയെ കൊമ്പിൽ തൂക്കി നിർത്തുന്ന ഒളിമ്പിക്സ് മുതൽ വൈൻ ഫെസ്റ്റിവൽ വരെ..ഫെബ്രുവരിയിലെ ആഘോഷങ്ങൾ ഇതാ!! കാളയെ കൊമ്പിൽ തൂക്കി നിർത്തുന്ന ഒളിമ്പിക്സ് മുതൽ വൈൻ ഫെസ്റ്റിവൽ വരെ..ഫെബ്രുവരിയിലെ ആഘോഷങ്ങൾ ഇതാ!!

പ്രണയിനിക്കായി നദിയെ വഴിതിരിച്ചൊഴുക്കിയ രാജാവിന്റെ നാട്... കപ്പിലിന്റെ രൂപത്തിൽ ഒഴുകുന്ന കൊട്ടാരവും പ്രണയിനിക്കായി നദിയെ വഴിതിരിച്ചൊഴുക്കിയ രാജാവിന്റെ നാട്... കപ്പിലിന്റെ രൂപത്തിൽ ഒഴുകുന്ന കൊട്ടാരവും

PC:Yann

Read more about: history monuments punjab delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X