Search
  • Follow NativePlanet
Share
» »യഥാര്‍ത്ഥ 'കണ്‍ജ്യൂറിങ് ഹൗസി'ലേക്ക് പോകാം... പേടിപ്പിക്കുന്ന ഒരു രാത്രിക്ക് പതിനായിരം!

യഥാര്‍ത്ഥ 'കണ്‍ജ്യൂറിങ് ഹൗസി'ലേക്ക് പോകാം... പേടിപ്പിക്കുന്ന ഒരു രാത്രിക്ക് പതിനായിരം!

അതും ലോകത്തെ ഒന്നാകെ ഞെട്ടിച്ച കണ്‍ജ്യൂണിങ് സിനിമയില്‍ കാണിച്ച സംഭവങ്ങള്‍ യഥാര്‍ത്ഥത്തില്‍ നടന്ന വീട്.

ഇരുട്ടില്‍ അപ്രതീക്ഷിതമായി എത്തുന്ന ആത്മാക്കളും പകയുടെ കഥ പറയുന്ന പ്രേതസിനിമകളും കാണുന്നവരാണ് നമ്മളില്‍ മിക്കവരും. പേടിച്ചു വിറച്ചാണ് കാണുന്നതെങ്കില്‍ പോലും കണ്ണിമ ചിമ്മാതെ പുതപ്പിനുള്ളിലും മറ്റുമിരുന്ന് കണ്ടു തീര്‍ക്കും. ഇങ്ങനെ പ്രേതസിനിമകളുടെ രസകരമായ അനുഭവങ്ങള്‍ പലര്‍ക്കും പറയുവാനുണ്ടാവും. എന്നാല്‍ കണ്ടുപേടിച്ച പ്രേതകഥകള്‍ക്ക് യഥാര്‍ത്ഥത്തില്‍ സാക്ഷ്യം വഹിച്ച വീടുകളിലേക്ക് ഒന്നു പോയാലോ? അതും ലോകത്തെ ഒന്നാകെ ഞെട്ടിച്ച കണ്‍ജ്യൂണിങ് സിനിമയില്‍ കാണിച്ച സംഭവങ്ങള്‍ യഥാര്‍ത്ഥത്തില്‍ നടന്ന വീട്. റോഡ് ഐലന്‍ഡ് ഫാം ഹൗസ് എന്ന ഈ ഭവനം ഇപ്പോള്‍ സഞ്ചാരികള്‍ക്കായി തുറന്നിരിക്കുകയാണ്. പേടിപ്പിക്കുന്ന അനുഭവങ്ങള്‍ നേരിട്ട് അറിയുവാന്‍ സാധിക്കുന്ന പദ്ധതിയാണിത്.

ലോകത്തിലെ ഏറ്റവും പേടിപ്പിക്കുന്ന ഭവനം

ലോകത്തിലെ ഏറ്റവും പേടിപ്പിക്കുന്ന ഭവനം

ലോകത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന ഇടം എന്നാണ് റോഡ് ഐലന്‍ഡ് ഫാം ഹൗസ് അറിയപ്പെടുന്നത്. പാരാനോര്‍മല്‍ ആക്റ്റിവിസ്റ്റുകളുടെയും അന്വേഷകരുടെയും താവളമാണ്. ഇപ്പോഴിതാ അവരുടെ കൂടെ ഈ ഭവനത്തില്‍ കഴിയുവാനും എന്തിനധികം പ്രേതത്തെ കണ്ടെത്തുന്നതില്‍ പങ്കാളികളാക്കുവാനുമുള്ള ഓഫറാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

പതിനെട്ടാം നൂറ്റാണ്ടില്‍

പതിനെട്ടാം നൂറ്റാണ്ടില്‍


റിയല്‍ ലൈഫ് കണ്‍ജ്യൂറിങ് ഹൗസ് എന്നാണ് റോഡ് ഐലന്‍ഡ് ഫാം ഹൗസിനെ ആളുകള്‍ വിളിക്കുന്നത്. 18-ആം നൂറ്റാണ്ടില്‍ ഒരു കുടുംബത്തിലെ ഏഴ് കുട്ടികളാണ് ഇവിടെ താമസിക്കവെ മരണത്തിന് കീഴടങ്ങിയത്. 1971-ൽ പെറോൺ കുടുംബം 14 മുറികളുള്ള ഈ ഫാം ഹൗസിലേക്ക് മാറിത്താമസിച്ചത് ഭയാനകമായ സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ മാത്രമാണ്. അവയെല്ലാം കണ്‍ജ്യൂറിങ് സിനിമയില്‍ കണ്ടത് തന്നെയാണ്. പാരാനോര്‍മല്‍ ആക്റ്റിവിറ്റുകളായ എഡ്, ലോറൻ വാറൻ എന്നിവരാണ് ഫാം ഹൗസിലെ ഭീതിജനകമായ സംഭവങ്ങളെക്കുറിച്ച് ലോകത്തെ അറിയിച്ചത്.

മരണങ്ങള്‍

മരണങ്ങള്‍

തനിയെ തുറക്കുന്ന വാതിലുകള്‍, എവിടെ നിന്ന് എന്നറിയാതെ ചെവിയിലെത്തുന്ന കാലടികള്‍, എല്ലാ ദിവസവും പുലര്‍ച്ചെ 5.15ന് തനിയെ ഇളകുന്ന കിടക്കകള്‍, ചീഞ്ഞ മത്സ്യത്തിന്റെ മണം എന്നിങ്ങനെ പേടിപ്പിക്കുവാനും ഓടിപ്പോകുവാനും വേണ്ടതെല്ലാം ഇവിടെ സംഭവിക്കാറുണ്ടത്രെ. കൊലപാതകം, മുങ്ങിമരണം, തൂങ്ങി മരണം എന്നിങ്ങനെ വ്യത്യസ്ത രീതികളിലാണി ഇവിടെ താമസിച്ചിരുന്നവര്‍ മരണത്തിന് കീഴടങ്ങിയത്രെ!

മന്ത്രവാദവും കോപിഷ്ഠരായ ആത്മാക്കളും

മന്ത്രവാദവും കോപിഷ്ഠരായ ആത്മാക്കളും

ഈ വീടിന്റെ ഉടമയാണെന്ന് സ്വയം കരുതിയ ബത്ത്ഷെബ എന്ന സ്ത്രീയുടെ കോപാകുലനായ ആത്മാവാണ് ഈ വീടിനെ വേട്ടയാടുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. 1800 കളുടെ മധ്യത്തിലാണ് ഈ സ്ത്രീ യഥാർത്ഥത്തിൽ താമസിച്ചിരുന്നത്. അവര്‍ മന്ത്രവാദം അഭ്യസിച്ചുവെന്നും ഒരു പ്രാദേശിക ശിശുവിന്റെ മരണത്തിൽ അവര്‍ക്ക് പങ്കുണ്ടെന്നും അക്കാലത്ത് പ്രചരിക്കപ്പെട്ടിരുന്നു. ദി കൺ‌ജുറിംഗ് ഹൗസിനടുത്താണ് ബത്‌ഷെബയെ അടക്കം ചെയ്തിരിക്കുന്നത്. അതിനാലാണത്രെ ഇവിടെ വിചിത്ര സംഭവങ്ങള്‍ അരങ്ങേറുന്നതത്രെ!

 ആത്മാവിന്റെ രഹസ്യങ്ങള്‍ തേടുന്നവരുടെ വീട്

ആത്മാവിന്റെ രഹസ്യങ്ങള്‍ തേടുന്നവരുടെ വീട്

ഇന്ന് ഈ ഭവനം ആത്മാക്കളുടെ രഹസ്യങ്ങള്‍ കണ്ടെത്തുന്ന ഒരു കുടുംബത്തിന്‍റെ ഉടമസ്ഥതയിലാണ്.
കോറി ഹെൻസനാണ് വീട് വാങ്ങിയത്. 10 വർഷത്തെ പരിചയമുള്ള ഒരു പാരാനോര്‍മല്‍ അന്വേഷകനാണ് ഇദ്ദേഹം. കോറി ഹെൻ‌സെൻ‌, ഭാര്യ ജെന്നിഫർ‌, മക്കളായ മാഡിസൺ‌, കൈലർ‌ എന്നിവരാണ് ഇവിടെ വസിക്കുന്നത്. നിരവധി പാരാനോര്‍മല്‍ ആക്ടിവിറ്റികളില്‍ ഇവര്‍ പങ്കാളികളായിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഇവര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കാറുമുണ്ട്.

കൺജുറിംഗ് വീട്ടിൽ താമസിക്കാം

കൺജുറിംഗ് വീട്ടിൽ താമസിക്കാം

ധൈര്യമുണ്ടെങ്കില്‍ ഈ പ്രേതഭവനത്തില്‍ താമസിക്കുവാനുള്ള അവസരം ഹെൻ‌സെൻ‌ കുടുംബം സഞ്ചാരികള്‍ക്കായി ഒരുക്കുന്നു. ഒരു രാത്രി താമസത്തിനുള്ള നിരക്കുകൾ ഒരാൾക്ക് 125 ഡോളർ ( 9307 രൂപ), വെള്ളി, ശനി ദിവസങ്ങളിൽ ആറ് പേർക്ക് 750 ഡോളർ (55,845 രൂപ) ഉം നിങ്ങള്‍ ചിലവഴിക്കേണ്ടി വരും.

ഫോട്ടോ എടുക്കുവാന്‍ അറിയുമോ എങ്കില്‍ പോകാം ഐസ്ലാന്‍ഡിന്! യാത്രയും ചിലവും ഹോട്ടല്‍വക!ഫോട്ടോ എടുക്കുവാന്‍ അറിയുമോ എങ്കില്‍ പോകാം ഐസ്ലാന്‍ഡിന്! യാത്രയും ചിലവും ഹോട്ടല്‍വക!

യുനസ്കോ പട്ടികയില്‍ നാല്പതാമതായി ധോളാവീര...ചരിത്രശേഷിപ്പുകളുടെ വിശേഷങ്ങളിലേക്ക്യുനസ്കോ പട്ടികയില്‍ നാല്പതാമതായി ധോളാവീര...ചരിത്രശേഷിപ്പുകളുടെ വിശേഷങ്ങളിലേക്ക്

ഇറ്റലിയിലേക്ക് താമസം മാറാം.. വെറുതേയല്ല! 24.75 ലക്ഷം ഇങ്ങോട്ട് തരും!!ഇറ്റലിയിലേക്ക് താമസം മാറാം.. വെറുതേയല്ല! 24.75 ലക്ഷം ഇങ്ങോട്ട് തരും!!

Read more about: world haunted places
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X