Search
  • Follow NativePlanet
Share
» »ട്രാം യാത്ര മുതല്‍ രസഗുള വരെ... കൊല്‍ക്കത്തയ്ക്ക് മാത്രം നല്കുകാന്‍ കഴിയുന്ന സന്തോഷങ്ങള്‍

ട്രാം യാത്ര മുതല്‍ രസഗുള വരെ... കൊല്‍ക്കത്തയ്ക്ക് മാത്രം നല്കുകാന്‍ കഴിയുന്ന സന്തോഷങ്ങള്‍

എത്രതവണ പോയാലും പിന്നെയും പിന്നെയും കാണുവാന്‍ തോന്നുന്ന നാടാണ് കൊല്‍ക്കത്ത. സിനിമകളിലൂടെയും ഡോക്യുമെന്‍ററികളിലൂടെയും കണ്ട് പരിചയിച്ച് നെഞ്ചില്‍ കയറിപ്പറ്റിയ ഈ നാട് എന്നും പ്രത്യേകമായ ഒരു സംസ്കാരത്തിന്റെ കേന്ദ്രം കൂടിയാണ്. സാഹിത്യത്തിനും കലകള്‍ക്കും മറ്റേതു നാടിനേക്കാളധികവും കൊല്‍ക്കത്ത പ്രാധാന്യം നല്കുന്നു. അത്രമാത്രം അവരുടെ ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്നവയാണിവ. നൂറ്റാണ്ടുകളുടെ ചരിത്രത്തോട് ചേര്‍ന്നു നില്‍ക്കുന്ന കൊല്‍ക്കത്തയിലേക്കുള്ള യാത്രയില്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഹൗറ പാലത്തിലെ കാഴ്ചകള്‍ക്കും കാളിഘട്ടിലെ പൂജകള്‍ക്കും അപ്പുറം കൊല്‍ക്കത്തയ്ക്ക് മാത്രം നല്കുവാന്‍ കഴിയുന്ന ചില പ്രത്യേകാനുഭവങ്ങള്‍

സ്ഥിരം കാഴ്ചകളല്ല

സ്ഥിരം കാഴ്ചകളല്ല

കൊല്‍ക്കത്തയെന്നാല്‍ മിക്കപ്പോഴും ഹൗറാ പാലത്തിലും വിക്ടോറിയ മെമ്മോറിയലിലുമൊക്കെയായി കാഴ്ചകള്‍ കണ്ടുതീര്‍ക്കുകയാണ് സഞ്ചാരികള്‍ ചെയ്യുന്നത്. കടുംമഞ്ഞ നിറത്തില്‍ വിശ്രമമില്ലാതെ ഓടിത്തീരുന്ന ടാക്സികളും ദൈവങ്ങളു‌ടെ രൂപങ്ങള്‍ കല്ലിലും സിമന്‍റിലും തീര്‍ക്കുന്ന തെരുവുകളും മധുരപലഹാരങ്ങളുമെല്ലാം കൊല്‍ക്കത്തയുടെ പ്രത്യേകതകളാണ്. സുരക്ഷിതമായി യാത്ര ചെയ്യാം എന്നതു തന്നെയാണ് സഞ്ചാരികളെ ഈ നഗരത്തിലേക്ക് ആകര്‍ഷിക്കുന്നത്.

രുചിയു‌ടെ മറ്റൊരു ലോകം

രുചിയു‌ടെ മറ്റൊരു ലോകം

രുചികള്‍ തേടിയുള്ള യാത്രയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഇടങ്ങളിലൊന്നാണ് കൊല്‍ക്കത്ത.ഒന്നിനൊന്ന് മികച്ചു നില്‍ക്കുന്ന വ്യത്യസ്തങ്ങളായ രുചികളാണ് ഈ നഗരത്തിന്റെ പ്രത്യേകത. ഓരോ തെരുവുകളും രുചികള്‍ കൊണ്ടും വായില്‍ കപ്പലോ‌ടിക്കുന്ന തരത്തിലുള്ല മണങ്ങള്‍ കൊണ്ടും സഞ്ചാരികളെ ആകര്‍ഷിച്ചുകൊണ്ടേയിരിക്കും. ജുഗ്നി ചാട്ട്, പുച്ക, ജല്‍ മുരി, കൊല്‍ക്കത്ത സ്പെഷ്യല്‍ കാത്തി റോള്‍ തുടങ്ങിയവ തെരുവുകളില്‍ വളരെ സുലഭമാണ്. ഇതിനെല്ലാം മുന്‍പ് ഇവി‌ടം അറിഞ്ഞിരിക്കേണ്ട രുചി രസഗുളയുടേതാണ്.

കൊല്‍ക്കത്തയിലെ ട്രാം

കൊല്‍ക്കത്തയിലെ ട്രാം

കൊല്‍ക്കത്ത യാത്രകളില്‍ ഏറെ കേ‌ട്ടിരിക്കുന്നതും തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതുമായ കാര്യങ്ങളിലൊന്നാണ് ഇവിടുത്തെ ‌ട്രാം. റോഡില്‍ ചേര്‍ത്തു നിര്‍മ്മിച്ചിരിക്കുന്ന പാളങ്ങളിലൂടെ ഇളകിയും കുലുങ്ങിയും പോകുന്ന ‌ട്രാമുകള്‍ കൊല്‍ക്കത്തയുടെ അടയാളം കൂടിയാണ്. കാഴ്ചയില്‍ റോഡിലൂ‌ടെ പോകുന്ന ട്രെയിനായി തോന്നുന്ന ട്രാമുകളിലൂടെയുള്ള യാത്ര വ്യത്യസ്തമായ അനുഭവമാണ് നല്കുന്നത്. നഗരത്തിലെ വിവിധ റൂട്ടുകളിലേക്ക് ട്രാം സര്‍വ്വീസുകളുണ്ട്. ഇന്ത്യയില്‍ ട്രാം സര്‍വ്വീസുള്ള ഏക സിറ്റിയും കൊല്‍ക്കത്തയാണ്.

PC:shankar s.

കൊളേജ് സ്‌ട്രീറ്റിലൂടെയുള്ള കറങ്ങിന‌ടത്തം

കൊളേജ് സ്‌ട്രീറ്റിലൂടെയുള്ള കറങ്ങിന‌ടത്തം

കൊല്‍ക്കത്തയിലെ പ്രശസ്തമായ കോളേജുകള്‍ സ്ഥിതി ചെയ്യുന്ന കോളേജ് സ്ട്രീറ്റ് സഞ്ചാരികള്‍ക്ക് പ്രത്യേകിച്ച് അറിവ് തേ‌ടി യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേകമായ അനുഭവങ്ങള്‍ നല്കുന്ന ഇ‌ടമാണ്. പ്രസിഡന്‍സി കോളേജ്. തിയസോഫിക്കല്‍ സൊസൈറ്റി, സംസ്കൃത കോളേജ്, കൊല്‍ക്കത്ത യൂണിവേഴ്സിറ്റി തു‌‌ടങ്ങിയവയെല്ലാം ഇവിടെയാണുള്ളത്. ഇരുവശത്തും നിറഞ്ഞു നില്‍ക്കുന്ന പുസ്തകക്കടകളും അവിടെയെത്തുന്ന വിജ്ഞാന പ്രേമികളും നഗരത്തിന് മറ്റൊരു മുഖം നല്കുന്നു. ഇന്ത്യന്‍ കോഫി ഹൗസണ് ഇവിടുത്തെ മറ്റൊരു പ്രധാന കേന്ദ്രം . ഒരു കാലത്ത് സത്യജിത്ത് റേയും രവീന്ദ്രനാഥ ‌ടാഗോറും സുഭാഷ് ചന്ദ്ര ബോസും സുനില്‍ ഗംഗോപാധ്യയും അ‌ടക്കമുള്ളവര്‍ തങ്ങളുടെ സമയം ചിലവഴിച്ചിരുന്ന ഇടം കൂടിയാണിത്.

PC:commons.wikimedia

ഇന്ത്യയിലെ ചൈനാ ടൗണ്‍

ഇന്ത്യയിലെ ചൈനാ ടൗണ്‍

കൊല്‍ക്കത്തയുടെ പടിഞ്ഞാറന്‍ ഭാഗച്ച് താന്‍ഗ്ര നഗരത്തോട് ചേര്‍ന്നു കിടക്കുന്ന ചൈനാ ടൗണ്‍ ഇന്ത്യയിലെ ഏക ചൈനാ‌ടൗണ്‍ കൂടിയാണ്. ചൈനീസ് ക്ഷേത്രങ്ങളു‌ടെ മാതൃകയിലുള്ള പഗോഡകളും പുരാതനങ്ങളായ പേസ്‌ട്രി ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും ഒക്കെയായി വ്യത്യസ്തമായ ഒരു സംസ്കാരമാണ് ചൈനാ ടൗണിനുള്ളത്. ചൈനീസ് -ഇന്ത്യന്‍ വിഭവങ്ങളുടെ ധാരാളിത്തം ഇവിടുത്തെ വലിയൊരു പ്രത്യേകതയും ആകര്‍ഷണവുമാണ്. ചൈനീസ് ന്യൂ ഇയര്‍ ഇവിടെ വലിയ രീതിയില്‍ ആഘോഷിക്കാറുണ്ട്.

PC:Indrajit Das

ദൈവങ്ങളെ സൃഷ്ടിക്കുന്നവരു‌ടെ കുമാര്‍തുലി

ദൈവങ്ങളെ സൃഷ്ടിക്കുന്നവരു‌ടെ കുമാര്‍തുലി

ഹൂഗ്ലി നദിക്ക് സമീപം സ്ഥിതി ചെയ്യുന്ന കുമാര്‍തുലി കൊല്‍ക്കത്തയിലെ അതിമനോഹരമായ കണ്ടിരിക്കേണ്ട മറ്റൊരു പ്രദേശമാണ്. ദുര്‍ഗ്ഗാദേവിയുടെയും മറ്റു ദൈവങ്ങളുടെയും പ്രതിമ നിര്‍മ്മിക്കുന്നവരാണ് ഇവിടെയുള്ളവര്‍. നൂറ്റാണ്ടുകളായി ഈ തൊഴിലാണ് ഇവിടെയുള്ള പ്രത്യേക വിഭാഗക്കാര്‍ ചെയ്യുന്നത്. ദുര്‍ഗ്ഗാ പൂജയ്ക്ക് തൊട്ടുമുന്‍പായി സന്ദര്‍ശിച്ചാല്‍ ഈ പ്രദേശത്തിന്റെ എല്ലാ ഭംഗിയും തിരക്കുകളും കാണാം.

PC: P.K.Niyogi

 ചോക്രോ റെയില്‍

ചോക്രോ റെയില്‍

ഹൂഗ്ലി നദിക്ക് സമാന്തരമായി പോകുന്ന ചോക്രോ റെയില്‍ അഥവാ സര്‍ക്കുലാര്‍ റെയില്‍വേ കൊല്‍ക്കത്തയില്‍ ചെയ്തിരിക്കേണ്ട മറ്റൊരു കാര്യമാണ്. കൊല്‍ക്കത്തയിലെ ഏറ്റവും പഴയ റെയില്‍വേ റൂട്ടാണിത്. പണ്ട് സാധനങ്ങള്‍ ക‌ടത്തുവാനായിരുന്നു ഇത് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്നത് യാത്രക്കാരിലേക്ക് മാറിയിട്ടുണ്ട്.

PC:Biswarup Ganguly

ലോകത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ‌ട്രക്കിങ്ങുകള്‍

പുതുവര്‍ഷം മൗനത്തിന്‍റെ ദിനം, ഭക്ഷണം കഴിച്ചാല്‍ അല്പം ബാക്കിയാവാം,വിചിത്രം ഈ ബാലി വിശേഷങ്ങള്‍

അംഗോര്‍വാ‌ട്ട്- വിഷ്ണുവിനായി നിര്‍മ്മിച്ച് ബുദ്ധവിശ്വാസം കയ്യടക്കിയ ക്ഷേത്രം

Read more about: kolkata west bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X