Search
  • Follow NativePlanet
Share
» »ജീവിതം അവിസ്മരണീയമാക്കാൻ ചില നദീയാത്രകൾ

ജീവിതം അവിസ്മരണീയമാക്കാൻ ചില നദീയാത്രകൾ

By Maneesh

ചരിത്രങ്ങൾ വിശ്വസിക്കാമെങ്കിൽ, സംസ്കാരങ്ങൾ രൂപപ്പെട്ടത് നദീതടങ്ങളിലാണ്. നദികളിൽ നിന്നുള്ള ജലലഭ്യത മനുഷ്യരെ കൃഷിചെയ്യാൻ പ്രേരിപ്പിച്ചെന്നും അങ്ങനെ മനുഷ്യർ സമൂഹജീവിയായെന്നും അവിടെ ഒരു സംസ്കാരങ്ങൾ രൂപപ്പെട്ടെന്നും നമ്മൾ പഠിച്ചതാണ്.

അതുകൊണ്ടായിരിക്കാം ഇന്ത്യയിലെ പലനഗരങ്ങളും സ്ഥിതി ചെയ്യുന്നത് നദീതീരങ്ങളിലാണ്. ഇത്തരത്തിൽ നദീതീരങ്ങളിൽ സ്ഥിതി ചെയ്യുന്ന നഗരങ്ങൾ കാണാൻ ഏറ്റവും നല്ലവഴി നദീകളിലൂടെയുള്ള യാത്രയാണ്. റിവർ ക്രൂയ്സ് എന്ന പേരിൽ ഇന്ത്യയിലെ ചിലപ്രധാന നദികളിലൂടെ യാത്ര ചെയ്യാൻ സഞ്ചാരികൾക്ക് അവസരം ലഭിക്കുന്നുണ്ട്.

ഇന്ത്യയിലെ പ്രശസ്തമായ നദീയാത്രകളേക്കുറിച്ച് നമുക്ക് മനസിലാക്കാം.

ബ്രഹ്മപുത്ര നദീയാത്ര

ബ്രഹ്മപുത്ര നദീയാത്ര

കടൽ പോലെ പടർന്ന് കിടക്കുന്ന ബ്രഹ്മപുത്ര നദിയുടെ വിരിമാറിലൂടെ ഒരു കപ്പൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ബ്രഹ്മപുത്ര റിവർ ക്രൂയ്സ് നിങ്ങളുടെ ആഗ്രഹം സഫലമാക്കും. അസാം സഞ്ചരിക്കുമ്പോൾ ലഭിക്കുന്ന ഒരു അസുലഭ അനുഭവമാണ് ഇത്.

പ്രത്യേകതകൾ

  • ഇന്ത്യയിലെ ഏറ്റവും വലിയ തുരുത്തായ മജുലി സന്ദർശിക്കാം
  • ജോർഹട്ടിലെ തേയിലത്തോട്ടങ്ങളൂടെ സൗന്ദര്യം ആസ്വദിക്കാം
  • മേൽത്തരം അസമീസ് സിൽക്ക് വാങ്ങാൻ സൗൾകുച്ചിൽ ഷോപ്പിംഗ് നടത്താം.
  • ഗംഗാ നദീയാത്ര

    ഗംഗാ നദീയാത്ര

    പവിത്രമായ ഗംഗയിലൂടെ ഒരു പര്യടനം നടത്താനുള്ള അവസരമാണ് ഗംഗാ റിവർ ക്രൂയ്സിലൂടെ ലഭിക്കുക. ഗംഗയുടെ തീരത്തെ പ്രശസ്തമായ സ്മാരകങ്ങളും ക്ഷേത്രങ്ങളും കണ്ടുകൊണ്ട് ഒരു യാത്ര തീർച്ചയായും അവിസ്മരണീയമായ ഒന്നായിരിക്കും. ഗംഗ ഒഴുകുന്ന നഗരങ്ങളെക്കുറിച്ച് അറിയാം

    നർമ്മദ ഡേ ക്രൂയ്സ്

    നർമ്മദ ഡേ ക്രൂയ്സ്

    മധ്യപ്രദേശിലെ നിർമ്മാണ വിസ്മയങ്ങൾ കാണാനുള്ള ഏറ്റവും നല്ലവഴി. നർമ്മദാ നദിയിലൂടെയുള്ള യാത്രയാണ്. ജാബാൽപ്പൂരിലെ മാർബിൾപ്പാറയാണ് ഈ യാത്രയിൽ വിസ്മയിപ്പിക്കുന്ന ഒന്ന്.

    ഗോദാവരി നദീയാത്ര

    ഗോദാവരി നദീയാത്ര

    മഹാരാഷ്ട്രയിൽ നിന്ന് ആരംഭിച്ച് ആന്ധ്രാപ്രദേശിൽ എത്തുന്ന നദീയാത്രയാണ് ഗോദാവരി നദീയാത്ര നൽകുന്നത്. നാസിക്, ധർമ്മപുരി, രാജമുൻട്രി തുടങ്ങിയ സ്ഥലങ്ങൾ ഈ യാത്രയിൽ നമുക്ക് സഞ്ചരിക്കാം.

    Photo Courtesy: Hariya1234

    സുന്ദർബൻ നദീയാത്ര

    സുന്ദർബൻ നദീയാത്ര

    നിബിഢവനങ്ങളുടെ ഇടയിലൂടെ ഒരു നദീയാത്ര. യാത്രക്കിടെ നമ്മളെ സ്വാഗതം ചെയ്യുന്നത് സിംഹവും കടവയുമൊക്കെ. കേൾക്കുമ്പോഴെ ആശ്ചര്യം തോന്നുന്നു അല്ലേ. സുന്ദർബൻ നദീയാത്രയുടെ വിശേഷങ്ങളാണ് പറഞ്ഞ് വരുന്നത്. കൂടുതൽ വായിക്കാം

    Photo Courtesy: bri vos

    ഹൂഗ്ലി നദീയാത്ര

    ഹൂഗ്ലി നദീയാത്ര

    ക‌ൽക്കത്തയിൽ ഗംഗാനദിയേ സ്വാഗതം ചെയ്യുന്നത് ഹൂഗ്ലി എന്ന പേരിലാണ്. പശ്ചിമ ബംഗാളിന്റെ സൗന്ദര്യം ആസ്വദിക്കാൻ പറ്റിയ അവസരമാണ് ഹൂഗ്ലി നദീയാത്ര. ക്ഷേത്രനഗരമായ മായാപൂർ, കൽന തുടങ്ങിയ നഗരങ്ങൾ ഈ യാത്രയിൽ കാണാനാകും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X