Search
  • Follow NativePlanet
Share
» »തകര്‍പ്പന്‍ ട്രിപ്പ്; തലശ്ശേരി - കൂര്‍ഗ് - ബേക്കല്‍

തകര്‍പ്പന്‍ ട്രിപ്പ്; തലശ്ശേരി - കൂര്‍ഗ് - ബേക്കല്‍

By Maneesh

സഞ്ചാരികള്‍ക്ക് ഇതാ ഒരു തകര്‍പ്പന്‍ യാത്ര. തലശ്ശേരിയില്‍ നിന്ന് കൂര്‍ഗിലേക്ക്. അവിടെ നിന്ന് തലക്കാവേരി, റാണിപുരം വഴി ബേക്കലില്‍ എത്തിച്ചേര്‍ന്ന് വീണ്ടും തലശ്ശേരിയിലേക്ക്. യാത്ര ചെയ്യാന്‍ രണ്ട് ദിവസം കയ്യിലുണ്ടെങ്കില്‍ ഈ യാത്രയുടെ ത്രില്‍ അനുഭവിക്കാം.

ഡൊമസ്റ്റിക് ഫ്ലൈറ്റ് ബുക്കിംഗ്, 2000 രൂപ വരെ ലാഭം നേടു !

യാത്ര ഇങ്ങനെ

തലശ്ശേരിയിൽ നിന്ന് അതിരാവിലെ ഇരിട്ടി, വീരാജ്‌പേട്ട വഴി കൂർഗിലേക്ക് യാത്ര തിരിക്കുക. തലശ്ശേരിയിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ യാത്രയുണ്ട് കൂർഗിലേക്ക്. രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ യാത്ര ചെയ്താൽ കൂർഗിൽ എത്തിച്ചേരാം. തലശ്ശേരിയിൽ നിന്ന് രാവിലെ അഞ്ച് മണിക്ക് യാത്ര പുറപ്പെട്ടാൽ രാവിലെ എട്ടുമണിക്ക് ഉള്ളിൽ കൂർഗിൽ എത്തിച്ചേരാം. അവിടെ ഒരു ഹോട്ടലിൽ തങ്ങി, സമീപ സ്ഥലങ്ങൾ സഞ്ചാരിച്ച്, പിറ്റേദിവസം തലക്കാവേരി, റാണിപുരം വഴി ബേക്കലിലേക്ക് യാത്ര ചെയ്യാം.

കൂർഗിൽ നിന്ന് ഏകദേശം 160 കിലോമീറ്റർ യാത്ര ചെയ്യണം ഇവിടെ എത്തിച്ചേരാൻ. തലക്കാവേരിയും റാണിപുരവും സന്ദർശിച്ച് കൊണ്ടുള്ള യാത്ര ആയതിനാൽ അഞ്ച് മണിക്കൂറിൽ കൂടുതൽ എടുക്കും ബേക്കലിൽ എത്തിച്ചേരം. ബേക്കലിൽ ഒരു ദിവസം തങ്ങുകയാണെങ്കിൽ രാവിലെ സൂര്യോദയം കണ്ട് തലശ്ശേരിയിലേക്ക് തിരിച്ച് പോകാം.

യാത്ര വിശദമായി

തലശ്ശേരിയിൽ നിന്ന് ആരംഭം

തലശ്ശേരിയിൽ നിന്ന് ആരംഭം

തലശ്ശേരിയിൽ നിന്ന് രാവിലെ അഞ്ച് മണിക്കാണ് നമ്മൾ യാത്ര പുറപ്പെടുന്നത്. തലശ്ശേരിയിൽ നിന്ന് തലശ്ശേരി കൂർഗ് അന്തർ‌സംസ്ഥാന പാതയിലൂടെ ഇരിട്ടിയിൽ എത്തിച്ചേരുക. ഇരിട്ടിയിൽ നിന്ന് കൂട്ടുപുഴ വഴി വീരാജ്പേട്ടയിൽ എത്തിച്ചേരുന്നു. അവിടെ നിന്ന് മടിക്കേരിയിലേക്ക്.
Photo Courtesy: Hoxel

റോഡിന്റെ അവസ്ഥ

റോഡിന്റെ അവസ്ഥ

തലശ്ശേരിയിൽ നിന്ന് ഇരിട്ടിവരെ സാമാന്യം തരക്കേടില്ലാത്ത റോഡാണ്. യാത്ര അതിരാവിലെ ആയതിനാൽ അധികം റോഡിൽ അധികം തിരക്ക് കാണില്ലാ. തലശ്ശേരിയിൽ നിന്ന് ഇരിട്ടിയിലേക്ക് 41 കിലോമീറ്റർ ആണ് ദൂരം ഏകദേശം മുക്കൽ മണിക്കൂർ കൊണ്ട് ഇരിട്ടിയിൽ എത്തിച്ചേരാം.
Photo Courtesy: Vinayaraj

കൂട്ടുപുഴ പാലം

കൂട്ടുപുഴ പാലം

ഇരിട്ടിയിൽ നിന്ന് കൂട്ടുപുഴയിലേക്കുള്ള റോഡ് താരതമ്യേന വീതി കുറഞ്ഞ റോഡാണ്. കൂട്ടുപുഴയിൽ നിന്ന് ഒരു ഇടുങ്ങിയ പാലം കടക്കണം. ചെറിയ വാഹനങ്ങളിൽ അനായാസം ഈ പാലം കടക്കാം. കൂട്ടുപുഴപ്പാലം കഴിഞ്ഞാൽ പിന്നെ കർണാടക സംസ്ഥാനമായി.

മാക്കൂട്ടം ചുരം

മാക്കൂട്ടം ചുരം

കൂട്ടുപുഴ കഴിഞ്ഞാൽ മാക്കൂട്ടം എന്ന സ്ഥലത്ത് എത്തിച്ചേരും. വനത്തിന്റെ നടുവിലൂടെ ഇവിടെ നിന്ന് ഒരു ചുരം കയറണം. ചുരം കയറി കുറച്ച് യാത്ര ചെയ്താൽ വീരാജ്പേട്ടയായി.

വീരാജ്‌പേട്ടയിൽ നിന്ന് മടിക്കേരിയിലേക്ക്

വീരാജ്‌പേട്ടയിൽ നിന്ന് മടിക്കേരിയിലേക്ക്

വീരാജ്‌പേട്ടയിൽ നിന്ന് മടിക്കേരിയിലേക്കാണ് ഇനി നമ്മുടെ യാത്ര. ഇവിടെ നിന്ന് മടിക്കേരിക്ക് 31 കിലോമീറ്റർ ആണ് ദൂരം. കുന്നുകയറിപോകേണ്ടതുകൊണ്ട് ഏകദേശം ഒരു മണിക്കൂർ വരെ സമയമെടുക്കും ഇവിടെ എത്തിച്ചേരാൻ.

മടിക്കേരിയിൽ

മടിക്കേരിയിൽ

മടിക്കേരി എത്തിച്ചേർന്നാൽ പിന്നെ കൂർഗായി കൂർഗിലെ വിശേഷങ്ങൾ അടുത്ത സ്ലൈഡുകളിൽ വായിക്കാം.

Photo Courtesy: Rameshng

കുശാൽ നഗർ

കുശാൽ നഗർ

മടിക്കേരിയിൽ നിന്ന് 31 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന, കാവേരി തീരത്തെ ഒരു ടൗൺ ആണ് കുശാൽ നഗർ. കുശാൽ നഗറിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ ഇത് വായിക്കാം.

Photo Courtesy: Akshayprabhu2005

നിസർഗധാമ

നിസർഗധാമ

കര്‍ണാടകയില്‍ കൂര്‍ഗ് ജില്ലയില്‍ കുശാല്‍ നഗറിന് സമീപത്തായാണ് നിസര്‍ഗധാമ സ്ഥിതി ചെയ്യുന്നത്. കര്‍ണാടക വനം വകുപ്പാണ് മുളംകാടുകള്‍ നിറഞ്ഞ ഈ ദ്വീപ് പരിപാലിക്കുന്നത്. കൂടുതൽ അറിയാം

Photo Courtesy: Rameshng

ദുബാരെ

ദുബാരെ

കർണാടകയിലെ കൂർഗ് ജില്ലയിൽ കാവേരി നദിയുടെ തീരത്തായാണ് ദുബാരെ സ്ഥിതി ചെയ്യുന്നത്. ടിബറ്റൻ സെറ്റിൽമെന്റായ കുശാൽ നഗറിന് അടുത്തായാണ് ദുബാരെ സ്ഥിതി ചെയ്യുന്നത്. മടിക്കേരിയിൽ നിന്ന് 30 കിലോമീറ്റർ അകലെയായിട്ടാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കാം

Photo Courtesy: Manigandan Selvarajan

മറ്റു സ്ഥലങ്ങൾ

മറ്റു സ്ഥലങ്ങൾ

കുശാൽനഗറും. നിസർഗധാമും, ദുബാരെയും കൂടാതെ നിരവധി സ്ഥലങ്ങൾ വേറേയുമുണ്ട് കൂർഗിൽ. കൂർഗിലെ മറ്റുസ്ഥലങ്ങൾ പരിചയപ്പെടാം.

Photo Courtesy: Lingeswaran Marimuthukum

തലക്കാവേരിയിലേക്ക്

തലക്കാവേരിയിലേക്ക്

പിറ്റേദിവസം പുലർച്ചേ തലക്കാവേരിയിലേക്കാണ് യാത്ര. മടിക്കേരിയിൽ നിന്ന് 43 കിലോമീറ്റർ ആണ് തലക്കാവേരിയിലേക്കുള്ള ദൂരം രാവിലെ അഞ്ച് മണിക്ക് യാത്ര പുറപ്പെട്ടാൽ ആറുമണിയോടെ തലക്കാവേരിയിൽ എത്തിച്ചേരാം. തലക്കാവേരിയേക്കുറിച്ച് കൂടുതൽ വായിക്കാം

Photo courtesy: Akarsh Simha

റാണിപുരത്തേക്ക്

റാണിപുരത്തേക്ക്

തലക്കാവേരിയിൽ നിന്ന് റാണിപുരത്തേക്കാണ് നമ്മുടെ അടുത്ത യാത്ര. തലക്കാവേരിയിൽ നിന്ന് ഏകദേശം 52 കിലോമീറ്റർ യാത്ര ചെയ്താൽ റാണിപുരത്ത് എത്തിച്ചേരാം. ഭാഗമണ്ഡല - പാണത്തൂർ അന്തർ സംസ്ഥാന പാതയിലൂടെ പാണത്തൂരിൽ എത്തിച്ചേർന്ന് അവിടെ നിന്ന് റാണിപുരത്ത് എത്തിച്ചേരാം. റാണിപുരത്തേക്കുറിച്ച് വായിക്കാം

Photo Courtesy: Bhavith21

ബേക്കലിലേക്ക്

ബേക്കലിലേക്ക്

റാണിപുരത്ത് നിന്ന് ബേക്കലിലേക്കാണ് നമ്മുടെ അടുത്ത യാത്ര. റാണിപുരത്ത് നിന്ന് ഏകദേശം 55 കിലോമീറ്റർ യാത്രയുണ്ട് ബേക്കലിലേക്ക്. റാണിപുരത്ത് നിന്ന് പണത്തൂർ - കാഞ്ഞങ്ങാട് റോഡിലൂടെ കാഞ്ഞങ്ങാട് എത്തിച്ചേരുക. കാഞ്ഞങ്ങാട് നിന്ന് 11 കിലോമീറ്റർ യാത്ര ചെയ്താൽ ബേക്കലിൽ എത്തിച്ചേരാം

Photo Courtesy: Vinayaraj

ബേക്കലിൽ നിന്ന്

ബേക്കലിൽ നിന്ന്

ബേക്കലിൽ നിന്ന് നേരെ കണ്ണൂർ വഴി തലശ്ശേരിയിലേക്ക് തിരികെ വരാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X