Search
  • Follow NativePlanet
Share
» »ഊട്ടി കാണാനൊരു പുലർകാല യാത്ര

ഊട്ടി കാണാനൊരു പുലർകാല യാത്ര

അടിപൊളി വളാഞ്ചേരി-ഊട്ടി യാത്രയുടെ വിശേഷങ്ങൾ!!

പശ്ചിമഘട്ട മലനിരകളിലെ നീലഗിരിക്കുന്നിലൂടെ ചുരങ്ങൾ താണ്ടി ചെറിയൊരു ബൈക്ക് റൈഡ്.
കാലത്ത് 8 മണിക്ക് വീട്ടിൽ നിന്നും നിലമ്പൂർ വഴി നാടുകാണിയിലെ ഉയരങ്ങളിലേക്ക് ബൈക്ക് കുതിച്ചു കൊണ്ടിരുന്നു .. വഴിക്കടവ് ചെക്ക് പോസ്റ്റും കടന്ന് തമിഴ് നാട്ടിലേക്ക്. ബൈക്ക് റൈഡ് ആയതു കൊണ്ട് ഭംഗിയേറിയ ഇടങ്ങളിലൊക്കെ ഒന്ന് നിറുത്തി പതിയെ യാത്ര തുടരുന്നത് ...
പ്രളയം തകർത്തെറിഞ്ഞ നാടുകാണി ചുരത്തിലൂടെ ചെറിയൊരു ചാറ്റൽ മഴയും കൊണ്ട് യാത്ര മുമ്പോട്ട് നീങ്ങി.... അബു വികെ നടത്തിയ അടിപൊളി വളാഞ്ചേരി-ഊട്ടി യാത്രയുടെ വിശേഷങ്ങൾ!!

തകർന്ന റോഡിലൂടെ ഗൂഡല്ലൂരിലേക്ക്

തകർന്ന റോഡിലൂടെ ഗൂഡല്ലൂരിലേക്ക്

ഉരുൾപൊട്ടലിൽ തകർന്നു തരിപ്പണമായ റോഡും, മലകളുമെല്ലാം ഭീതിപെടുത്തുന്ന കാഴ്ചകളേകി കൊണ്ടിരുന്നു.
ചുരത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളും നല്ല രീതിയിൽ വിള്ളൽ സംഭവിച്ചിട്ടുണ്ട്. ഇപ്പോൾ ചെറു വാഹനങ്ങൾ മാത്രമേ ഇതു വഴി കടന്നു പോകുന്നൊള്ളൂ..അങ്ങിനെ യാത്ര നീലഗിരിക്കുന്നിന്റെ പ്രധാന പട്ടണമായ ഗൂഡല്ലൂരിലെത്തി.

പാതിയെത്തിയ മഴ

പാതിയെത്തിയ മഴ

തകർത്തു പെയ്യുന്ന മഴയിൽ റെയിൻ കോട്ടില്ലാതെയുള്ള യാത്ര മൈസൂർ റോഡിലെ തൊറപ്പള്ളിയിൽ അവസാനിപ്പിക്കേണ്ടി വന്നു.
റൂമെടുത്തു അല്പസമയത്തെ വിശ്രമത്തിനു ശേഷം മഴ മേഘങ്ങൾ തെളിഞ്ഞു വന്നു. വൈകിട്ടോടെ ഊട്ടി റോഡിലെ സൂയിസൈഡ് പോയിന്റിലേക്ക് വിട്ടു . കോടമഞ്ഞു തൊട്ടുരുമ്മി പോകുന്ന നീലഗിരി മലനിരകളിലെ കാഴ്ചകളിൽ മുഴുകി ഒത്തിരി സമയം അവിടെ ചിലവഴിച്ചു. നേരം ഇരുട്ടി തുടങ്ങും മുൻപ് തിരികെ റൂമിലെത്തി.

ബന്ദിപ്പൂർ വനത്തിലൂടെ

ബന്ദിപ്പൂർ വനത്തിലൂടെ

പിറ്റേന്ന് പുലർച്ചെ 7 മണിക്ക് ബന്ദിപ്പൂർ വനത്തിലൂടെ റൈഡ് തുടർന്നു. പോകുന്ന വഴി ധാരാളം മാൻ കൂട്ടങ്ങളും, മയിൽ കൂട്ടങ്ങളും കാണാനിടയായി...തൊപ്പക്കാടും കഴിഞ്ഞു മൈസൂർ റോഡിലൂടെ ഒത്തിരി ദൂരം മുമ്പോട്ട് നീങ്ങി നിർഭാഗ്യവശാൽ ആനയെയും കടുവയെയും ഈ റൈഡിൽ കാണാൻ കഴിഞ്ഞില്ല.
തിരികെ തെപ്പക്കാടിലേക്ക് വണ്ടി തിരിച്ചു, മൈസൂർ നിന്നും ഗൂഡല്ലൂരിലേക്ക് വരുമ്പോൾ തൊപ്പക്കാട് നിന്നും ഇടത്തേക്ക് പോകുന്ന മസിനഗുഡി റോഡും
ഗൂഡല്ലൂർ - ബന്ദിപ്പൂർ - മൈസൂർ റോഡിൽ തെപ്പക്കാട് എന്ന സ്ഥലത്തു നിന്നും വലത്തോട്ട് തിരിഞ്ഞാൽ മസിനഗുഡി ഊട്ടി റോഡിലൂടെയായി യാത്ര.
ഇടുങ്ങിയ പാലം കയറി ചെല്ലുന്നത് വളരെ മനോഹരമായ ഒരു പാതയിലേക്കാണ് ...
നേരം പുലർന്നു മണിക്കൂറുകൾ പിന്നിടാത്ത മുതുമല ടൈഗർ റിസേർവിലെ നീണ്ടുവളഞ്ഞ്, പടർന്നു കിടക്കുന്ന വൃത്തിയുള്ള റോഡിലൂടെയാണ് ഇനി യാത്ര.

അവസാനമില്ലാത്ത കാഴ്ചകളിലേക്ക്

അവസാനമില്ലാത്ത കാഴ്ചകളിലേക്ക്

അഞ്ച് റേഞ്ചുകളായി തിരിച്ചിട്ടുള്ള ഈ വന്യജീവിസങ്കേതത്തിന്റെ ഒരു പ്രധാന റേഞ്ച് മസിനഗുഡിയാണ്. ബംഗാൾ കടുവകളുടെയും , ഇന്ത്യൻ ആനകളുടെയുമൊക്കെ സംരക്ഷണ മേഖലയായ ഈ ദേശീയോദ്യാനത്തിലൂടെ വേഗത കുറച്ച്, കാടിനെ ആസ്വദിച്ച് പതിയെ മുന്നോട്ട് നീങ്ങി....
കാട്ടുപോത്തും, ആനയും, മാനുകളും, കുരങ്ങുകളും യഥേഷ്ടം ഈ വഴിയിൽ കാണാനാകും .എങ്കിലും വാഹനങ്ങൾ നിറുത്താനോ ഫോട്ടോ എടുക്കാനോ പാടില്ല.
പാതക്ക് ഇരുവശവും ഇന്നലെ പെയ്ത മഞ്ഞു തുള്ളികൾ തളം കെട്ടിക്കിടപ്പുണ്ട്...
ആനപ്പിണ്ടം വീണു കിടക്കുന്ന റോഡിലൂടെ സഞ്ചരിക്കുമ്പോൾ തെല്ല് ഭയം ഇല്ലാതില്ല-താനും.

ഭയം തത്കാലത്തേക്കുള്ളതാണ് .. കാഴ്ചകളോ അതിനു അവസാനമില്ല

ഭയം തത്കാലത്തേക്കുള്ളതാണ് .. കാഴ്ചകളോ അതിനു അവസാനമില്ല

Fear is only Temporary, The views are endless "
‌ഭയം തത്കാലത്തേക്കുള്ളതാണ് .. കാഴ്ചകളോ അതിനു അവസാനമില്ല-താനും .
വിജനമായ കാനന പാതയിലൂടെ സഞ്ചരിക്കുമ്പോൾ വളരെ അപൂർവ്വമായി കാണുന്ന #francolin പക്ഷിയെ മസിനഗുഡി വഴിയിൽ ഒത്തിരി കാണാം. അതിലേറെ മൈനകളും, തത്തകളും യഥേഷ്ടം ഉണ്ട് ഇവിടെ .
കേരളത്തിലെ ഉഷ്ണമേഖലാ മഴക്കാടുകളേക്കാൾ വളരെ വിഭിന്നമാണ് മസിനഗുഡിയിലേക്ക്
പോകുന്ന കാട്. വലിയ വൻമരങ്ങളോ, സൂര്യപ്രകാശം കടന്നു ചെല്ലാത്ത ഇടങ്ങളോ ഇവിടെയില്ല. ഇട വിട്ടു നിൽക്കുന്ന ഇല പൊഴിയും മരങ്ങളും, ചെറിയ കുറ്റിക്കാടുകളും, പച്ച വിരിച്ച പുല്മേടുകളുമായി ഓരോ സീസണിലും വിത്യസ്തമായ അഴക് സമ്മാനിക്കുന്നുണ്ട് ഈ കാനന പാത. അതിലുപരി കാടിന്റെ സ്വച്ഛതയിൽ നിന്നു റോഡിലേക്ക് ഇറങ്ങി വരുന്ന ചെറുജീവികൾ പോലും നമ്മിൽ കൗതുകം ജനിപ്പിക്കുമെന്നതിൽ സംശയമില്ല .

മസിനഗുഡിയിൽ

മസിനഗുഡിയിൽ

കാഴ്ച്ചകളൊക്കെ കണ്ടുകൊണ്ട് യാത്ര മസിനഗുഡിയിലെത്തി.
കാടിനുള്ളിൽ കുറച്ചു കടകള്‍, പോലീസ് സ്റ്റേഷന്‍, റിസോര്‍ട്ടുകള്‍
മാരിയമ്മന്‍ ക്ഷേത്രം,ഒക്കെ ഉള്ള ഒരു വന സുന്ദര ഗ്രാമമാണ് മസിനഗുഡി. കാടും മലയും ചേർന്നൊരു സ്വർഗഭൂമിയായ മസിനഗുഡിയിൽ നിറയെ കൃഷിയിടങ്ങളാണ്
ഗുഡല്ലൂരിൽ നിന്ന് തെപ്പക്കാട് വഴി മുതുമല നാഷണല്‍പാര്‍ക്കിലൂടെ ഏകദേശം 26 KM സഞ്ചരിച്ചാൽ മസിനഗുഡിയിലെത്താം .
ജസ്റ്റ്‌ ഒരു റൈഡ് ആയതു കൊണ്ട് തന്നെ മസിനഗുഡിയിലെ കാഴ്ചകളിലേക്കൊന്നും ആഴ്ന്നിറങ്ങാൻ തുനിഞ്ഞില്ല.

ഇനി ഊട്ടിയിലേക്ക്

ഇനി ഊട്ടിയിലേക്ക്

മസിനഗുഡിയിൽ നിന്നും വേഗം ഊട്ടിയിലേക്ക് യാത്ര തിരിച്ചു. ചുരത്തിലെ വളവുകൾ ഓരോന്നായി കണ്ടു തുടങ്ങി.. പോരാത്തതിന് നല്ല രീതിയിൽ കാഴ്ചകൾ മറക്കുന്ന തരത്തിൽ കോട മഞ്ഞുവന്നു വ്യാപിക്കാൻ തുടങ്ങി.
36 ഹെയർ പിൻ വളവോടു കൂടിയ ഈ റോഡ് മസിനഗുഡി ഊട്ടി റോഡാണ് . വളരെ അപകടം പിടിച്ചതും എന്നാൽ മനസ്സിന് കുളിർമയേകുന്നതുമായ കാനന പാതയിൽ കോട മഞ്ഞു കൂടി വന്നാലുണ്ടല്ലോ ഒരു രക്ഷയുമില്ല. കിടുവേ...... കിടു ആകും.
ചുരമിറങ്ങി രാമർ കോവിലെത്തി ഇനി ഇവിടുന്നു നേരെ പോയാൽ ബ്രിട്ടിഷ് കളക്ടർ ജോൺ സള്ളിവന്റെ ഉദക മണ്ഡലത്തിലെത്താം ( ഊട്ടിയിലെത്താം ).
ഒത്തിരി തവണ ഊട്ടിയെല്ലാം ചുറ്റിയടിച്ചിട്ടുള്ളതിനാൽ ഊട്ടിയിൽ നിന്നും മഞ്ചൂർ മുള്ളി റോഡ് പിടിച്ചു.
ലവ്ഡാൽ എത്തിയപ്പോൾ മേട്ടുപ്പാളയം കൂനൂര് ടോയ് ട്രെയിൻ വന്നു കൊണ്ടിരിക്കുകയായിരുന്നു...
അതും കണ്ടു നേരെ 43 ഹെയർ പിൻ വളവുകളുള്ള മുള്ളി, മഞ്ചൂരി ലേക്ക് വെച്ചു പിടിച്ചു. പോകുന്ന വഴി ഉച്ചഭക്ഷണവും കഴിച്ചു മഞ്ചൂർ ചുരവും ഇറങ്ങി മുള്ളിയിലോട്ട്.

മുള്ളി ചെക്പോസ്റ്റ് കടക്കാം

മുള്ളി ചെക്പോസ്റ്റ് കടക്കാം

കിടിലൻ കാഴ്ചകൾ ഒരുക്കിവെച്ച മുള്ളി കാനന ചുരത്തിലൂടെ ഹെയർ പിൻ വളവുകളും താണ്ടി തമിഴ് നാടിന്റെ മുള്ളി ചെക്ക് പോസ്റ്റ്‌ കടന്നു. ഹെയര്‍ പിന്നുകളും കയറ്റിറക്കങ്ങളും ഇരുവശവും തിങ്ങിനിറഞ്ഞ കാടുകളുമൊക്കെയാണ് ഈ റൂട്ടിനെ മാറ്റ് കൂട്ടുന്നുണ്ട്. ചിലയിടങ്ങളിൽ റോഡിന്റെ അവസ്ഥ മാറ്റിനിറുത്തിയാൽ ഇതിലൂടെയുള്ള റൈഡിന് ഒരു പ്രത്യേക തരം ഫീലാ.
കുറച്ചു കിലോമീറ്റർ കൂടി കഴിഞ്ഞാൽ തമിഴ് നാടിന്റെ അടുത്ത ചെക്ക് പോസ്റ്റ്‌ എത്തും അവിടെ 30 രൂപയും അടച്ചു ചെക്ക് പോസ്റ്റ്‌ എൻട്രി ചെയ്തു.... കേരത്തിന്റെ ചെക്ക് പോസ്റ്റിലെത്തി അവിടെയും ചെക്കിന് ചെയ്തു നേരെ താവളം വഴി സൈലന്റ് വാലിയും കീഴടക്കി മണ്ണാർക്കാട് അവിടുന്ന് നേരെ പെരിന്തൽമണ്ണ, വളാഞ്ചേരി എത്തിയപ്പഴേക്കും നേരം ഇരുട്ടിയിരുന്നു.

ഊട്ടി കാണാനൊരു പുലർകാല യാത്ര

വഴിയാത്രയിൽ തന്നെ ഒത്തിരി കാഴ്ച്ചകൾ നുകർന്ന ആ റൈഡിന് പരിസമാപ്തി കുറിച്ചു.
"ലക്ഷ്യമില്ലാത്ത വഴികളും ആ വഴികളിലെ കണ്ടകാഴ്ചകളും മനോഹരം".
നിർലഗിരിക്കുന്നിലെ റൈഡേഴ്‌സിന്റെ ഇഷ്ടറൂട്ടുകളില്‍ ഒന്നാണ് ഗൂഡല്ലൂര്‍-മുതുമല-മസിനഗുഡി വഴിയുള്ള പാതയും
മഞ്ചൂർ മുള്ളി പാതയുമെല്ലാം.
രാത്രി 7.30 ന് ബന്ദിപ്പൂർ ചെക്ക്പോസ്റ്റ്‌ അടക്കും. രാത്രിയില്‍ മൃഗങ്ങളെ കാണണമെങ്കില് 7.30.ന് ഉള്ളില്‍ ചെക്ക്പോസ്റ്റ്‌ കടന്ന് മസിനഗുഡിക്ക് പോകുക.
കാലത്ത് 6.30 നും ചെക്ക്പോസ്റ്റ്‌ തുറക്കും.

ദൂരം ഇങ്ങനെ

വളാഞ്ചേരി ഗുഡല്ലൂർ 115 കിമീ.
ഗുഡല്ലൂർ തെപ്പക്കാട് 18 കിമീ.
തെപ്പക്കാട് മസിനഗുഡി 8 കിമീ.
മസിനഗുഡി ഊട്ടി 29 കിമീ.
ഊട്ടി മഞ്ചൂർ 34 കിമീ.
മഞ്ചൂർ മുള്ളി 29 കിമീ.
മുള്ളി മണ്ണാർക്കാട് 56 കിമീ.
മണ്ണാർക്കാട് വളാഞ്ചേരി 53കിമീ.

കൂടുതൽ ചിത്രങ്ങൾ കാണാം

കൂടുതൽ ചിത്രങ്ങൾ കാണാം

കൂടുതൽ ചിത്രങ്ങൾ കാണാം

കൂടുതൽ ചിത്രങ്ങൾ കാണാം

കൂടുതൽ ചിത്രങ്ങൾ കാണാം

കൂടുതൽ ചിത്രങ്ങൾ കാണാം

കൂടുതൽ ചിത്രങ്ങൾ കാണാം

കൂടുതൽ ചിത്രങ്ങൾ കാണാം

കൂടുതൽ ചിത്രങ്ങൾ കാണാം

കൂടുതൽ ചിത്രങ്ങൾ കാണാം

കൂടുതൽ ചിത്രങ്ങൾ കാണാം

കൂടുതൽ ചിത്രങ്ങൾ കാണാം

കൂടുതൽ ചിത്രങ്ങൾ കാണാം

കൂടുതൽ ചിത്രങ്ങൾ കാണാം

കൂടുതൽ ചിത്രങ്ങൾ കാണാം

Read more about: ooty യാത്ര
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X