Search
  • Follow NativePlanet
Share
» »ക്ഷമയും ധൈര്യവുമുണ്ടെങ്കിൽ വണ്ടിയെടുത്തോ...പോകാം റോഘിയിലേക്ക്

ക്ഷമയും ധൈര്യവുമുണ്ടെങ്കിൽ വണ്ടിയെടുത്തോ...പോകാം റോഘിയിലേക്ക്

അതി സാഹസികർ മാത്രം തിരഞ്ഞെടുക്കുന്ന റൂട്ട് എന്ന പ്രിവിലേജുണ്ടെങ്കിലും പറ്റിയാൽ കണ്ടിരിക്കേണ്ട ഒരിടം തന്നെയാണ് റോഘി...

പ്രകൃതി സ്നേഹികൾക്ക് ഇവിടം സ്വർഗ്ഗം.... റൈഡേഴ്സിന് ലോകത്തിലെ തന്നെ ഏറ്റവും മികച്ച കാഴ്ചകൾ നല്കുന്ന റൂട്ട്...സഞ്ചാരികൾക്കാവട്ടെ ഏതു നിമിഷവും ജീവനെടുക്കാൻ പാകത്തിന് അപകടങ്ങൾ പതിയിരിക്കുന്ന നാട്... ഇത് റോഘി..
ഓരോ തവണയും പുതിയ ഓരോ കാഴ്ചകൾ കൊണ്ടമ്പരപ്പിക്കുന്ന നാടാണ് ഹിമാചൽ പ്രദേശിലെ മറഞ്ഞിരിക്കുന്ന ഒരിടം.. എത്ര തവണ വന്നാലും എത്രയൊക്കെ കറങ്ങിയാലും കാഴ്ചകൾ ഇവിടെ പിന്നെയും ബാക്കിയായിരിക്കും. അങ്ങനെ നോക്കുമ്പോൾ ബാക്കിയായ ഇടങ്ങളിലൊന്നാണ് റോഘി ഗ്രാമം. അതി സാഹസികർ മാത്രം തിരഞ്ഞെടുക്കുന്ന റൂട്ട് എന്ന പ്രിവിലേജുണ്ടെങ്കിലും പറ്റിയാൽ കണ്ടിരിക്കേണ്ട ഒരിടം തന്നെയാണ് റോഘി...

റോഘി ഗ്രാമം

റോഘി ഗ്രാമം

കുളുവും മണാലിയും പാർവ്വതി വാലിയും കല്പയും മാത്രം തേടി ചെല്ലുന്ന സഞ്ചാരികളെ അതിനുമപ്പുറത്തെ കാഴ്ചകൾ കാണിച്ച് ഹൃദയത്തിൽ കയറ്റുന്ന ഹിമാചൽ പ്രദേശിലെ മനംമയക്കുന്ന ഗ്രാമങ്ങളിലൊന്നാണ് റോഘി. സാഹസികതയും പ്രകൃതി ഭംഗിയും ഒരുപോലെ ചേരുന്ന ഇവിടം സഞ്ചാരികൾ അധികമൊന്നും എത്തിയിട്ടില്ലാത്ത ഇടം കൂടിയാണ്.

PC:Himalayan Trails

ഹൈവേയിലെ കൽപയിൽ നിന്നും അകലെ

ഹൈവേയിലെ കൽപയിൽ നിന്നും അകലെ

സമുദ്ര നിരപ്പിൽ നിന്നും 9035 അടി ഉയരത്തിൽ ഹിമാചൽ പ്രദേശിലെ കിന്നൗർ ജില്ലയിലാണ് റോഘി സ്ഥിതി ചെയ്യുന്നത്. ഹിമാചലിലെ പ്രശസ്ത സ്ഥലമായ കല്പയിൽ നിന്നും 18 കിലോമീറ്റർ അകലെയാണ് ഇവിടം.

PC:Harvinder Chandigarh

ഹിമാചലിന്റെ പാരമ്പര്യം കാണാൻ

ഹിമാചലിന്റെ പാരമ്പര്യം കാണാൻ

കുളുവും മണാലിയും സ്പിതിയും ഒക്കെ മോഡേണ്‍ ആയപ്പോഴും ഹിമാചലിന്റെ പാരമ്പര്യത്തിന് ഒരു കോട്ടവും തട്ടാതെ കാക്കുന്ന ഇടമാണ് റോഘി. ആപ്പിൾ തോട്ടങ്ങളും ഗ്രാമീണ ജീവിതങ്ങളും പ്രകൃതിയോട് ചേർന്നുള്ള ജീവിത രീതികളും ഒക്കെയാണ് ഇവിടെ കാണുവാനുള്ളത്.

PC:Gerd Eichmann

ശ്രദ്ധയൊന്നു പാളിയാൽ

ശ്രദ്ധയൊന്നു പാളിയാൽ

കാഴ്ചയിൽ എത്ര ഭംഗിയുണ്ട് എന്നു പറഞ്ഞാലും ജീവനെടുക്കുന്ന ഒരിടം കൂടിയാണ് റോഘി. കൽപയിൽ നിന്നും റോഘിയിലേക്കുള്ള പാതയാണ് അപകടകാരി. അശ്രദ്ധമായി ഇതുവഴി വാഹനം ഓടിക്കുന്നത് ജീവിതത്തിന്റെ ദൈർഘ്യമാണ് കുറക്കുന്നത് എന്നതിൽ ഒരു സംശയവും ഇല്ല. ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ പാതയാണ് ഇവിടുത്തേത്. പാറക്കെട്ടുകൾ നിറഞ്ഞ വഴിയും അപകടകരമായ വളവുകളും ഇതിനെ പേടിപ്പിക്കുന്ന ഇടമാക്കി മാറ്റുന്നു. വണ്ടിയെ കൈപ്പിടിയിൽ നിർത്താം എന്നുറപ്പുണ്ടെങ്കിൽ മാത്രം ഇവിടെ ഡ്രൈവ് ചെയ്താൽ മതി. ക്ഷമയും ധൈര്യവും ഉണ്ടെങ്കിൽ മാത്രം ഈ വഴി തിരഞ്ഞെടുക്കാം.

PC: Michael Scalet

ഓരോ നിമിഷവും കരുതലോടെ

ഓരോ നിമിഷവും കരുതലോടെ

ഇവിടെ ഈ റോഡിലൂടെ യാത്ര ചെയ്യുമ്പോൾ ഓരോ നിമിഷവും വളരെ കരുതലോടെ മാത്രമേ മുന്നോട്ട് പോകാവൂ. കണ്ണെത്താ ദൂരത്തോളം ആഴത്തിലുള്ള കൊക്കയാണ് സൈഡിലുള്ളതെങ്കിലും സുരക്ഷാ കാര്യങ്ങൾ അധികമൊന്നും ഇവിടെ കാണില്ല.

PC: Nupgong6

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

മേയ് മുതൽ ഓഗസ്റ്റ് പകുതി വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ചത്. എപ്പോൾ ഇവിടെ എത്തിയാലും സ്വന്തം ആളുകളെ പോലെയാണ് ഗ്രാമീണർ സന്ദർശകരെ കാണുന്നത്. എല്ലാ അർഥത്തിലും സുരക്ഷിതമായ ഒരിടം തന്നെയാണിത്.

PC:Rjt Thakur

എങ്ങനെ എത്തിച്ചേരാം

എങ്ങനെ എത്തിച്ചേരാം

ഹിമാചൽ പ്രദേശിലെ കല്പയിൽ നിന്നും 18 കിലോമീറ്റർ അകലെയാണ് റോഘി സ്ഥിതി ചെയ്യുന്നത്,. ആത്മഹത്യാ മുനമ്പിന് അടുത്താണ് ഈ സ്ഥലം. ഷിംലയില്‍ നിന്നും ഇങ്ങോട്ട് 210 കിലോമീറ്ററാണ് ദൂരം.

ജിസ്പാ...കണ്ടു തീർക്കുവാന്‍ ബാക്കിയായ ഹിമാലയൻ ഗ്രാമം ജിസ്പാ...കണ്ടു തീർക്കുവാന്‍ ബാക്കിയായ ഹിമാലയൻ ഗ്രാമം

കാടിനുള്ളിലെ ബരോറ്റും മഞ്ഞുമരുഭൂമിയും..ഇത് ഹിമാചലിന്റെ മാത്രം പ്രത്യേകതകാടിനുള്ളിലെ ബരോറ്റും മഞ്ഞുമരുഭൂമിയും..ഇത് ഹിമാചലിന്റെ മാത്രം പ്രത്യേകത

</a><a class=കണ്ണൂരിലെ കാണാത്ത വെള്ളച്ചാട്ടങ്ങൾ തേടിയൊരു യാത്ര!" title="കണ്ണൂരിലെ കാണാത്ത വെള്ളച്ചാട്ടങ്ങൾ തേടിയൊരു യാത്ര!" />കണ്ണൂരിലെ കാണാത്ത വെള്ളച്ചാട്ടങ്ങൾ തേടിയൊരു യാത്ര!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X