Search
  • Follow NativePlanet
Share
» »പ്രണയ ദിനത്തിൽ റൊമാന്‍റിക്കാകുവാൻ 10 വഴികൾ

പ്രണയ ദിനത്തിൽ റൊമാന്‍റിക്കാകുവാൻ 10 വഴികൾ

കേരളത്തിൽ വാലന്‍റൈൻസ് ഡേയിൽ ചെയ്യാൻ പറ്റിയ കാര്യങ്ങൾ

വാലന്‍റൈൻസ് ഡേ എന്ന പ്രണയദിനം അടുത്തു വരികയാണ്. എങ്ങനെയൊക്കെ ആ ദിവസം പ്രിയപ്പെട്ടവരുമൊത്ത് അടിച്ചു പൊളിക്കാം എന്നു ആലോചിക്കാത്ത പ്രണയിതാക്കൾ കാണില്ല. ഈ ദിവസം ആഘോഷിക്കുവാൻ പലരും യാത്രകളായിരിക്കും തിരഞ്ഞെടുക്കുക എന്നതിൽ സംശയമില്ല. കുറച്ചുകൂടെ കാര്യങ്ങളൊക്കെ മുൻകൂട്ടി കണ്ടവർ സൂപ്പർ യാത്രകളൊക്കെ പ്ലാൻ ചെയ്ത് ഇപ്പോൾ അവിടെ എത്തിയിട്ടുണ്ടാവും... പക്ഷേ, നമ്മുടെ കേരളത്തിൽ തന്നെ കിടിലൻ കാര്യങ്ങൾ ചെയ്യുവാനുള്ളപ്പോൾ പുറത്തേയ്ക്ക് പോകേണ്ട ആവശ്യമേയില്ല. ഈ പ്രണയ ദിനത്തിൽ കേരളത്തിൽ പ്രണയിക്കുന്നവർക്കൊപ്പം അടിച്ചു പൊളിക്കുവാൻ പറ്റിയ കുറച്ച് കാര്യങ്ങൾ നോക്കാം...

വഞ്ചിവീട്ടിലെ സവാരി

കേരളത്തിലെ പ്രണയ ദിനാഘോഷത്തിന് ഏറ്റവും പറ്റിയ ഒന്നാണ് വഞ്ചിവീട്. കാടലിലൂടെയ കാഴ്ചകളും കണ്ട് അടിപൊളി ഭക്ഷണവും ഒക്കെയായി മണിക്കൂറുകൾ സഞ്ചരിക്കുവാൻ കഴിയുന്ന വഞ്ചിവീട് തന്നെയാണ് ഇത്തവണത്തെ വാലന്‍റൈൻദ് ദിനത്തിലെ ഏറ്റവും മികച്ച ആകർഷണം. സൂര്യനുദിച്ചു വരുന്ന കാഴ്ച മുതൽ കടവിലെ ജീവിതങ്ങളും കാഴ്ചകളും ഒക്കെയായി മുന്നോട്ട് നീങ്ങുന്ന വഞ്ചിവീട് വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും.

കേരളത്തിലെ ബീച്ചുകളിലൂടെ

വാലന്‍റൈൻസ് ഡേ ആഘോഷിക്കുന്നവർ സാധാരണയായി പോവുക ഗോവയിലെയും ഗോകർണ്ണയിലെയും ഒക്കെ ബീച്ചുകളിലേക്കാണ്. എന്നാൽ അതിലും മികച്ച കാഴ്ചകളും അനുഭവങ്ങളും ഒക്കെ ലഭിക്കുക കേരളത്തിലെ ബീച്ചുകളിലാണ്. കോവളം മുതൽ ശംഖുമുഖവും വർക്കലയും ആലപ്പുഴയും ഫോർട്ട് കൊച്ചിയും തിരുമുല്ലവാരവും മാരാരിയും പയ്യാമ്പലവും ബേകക്ൽ ബീച്ചും കോഴിക്കോടും ബേപ്പൂരും സ്നേഹതീരവും ഒക്കെയുള്ളപ്പോൾ വേറെ ബീച്ച് എന്തിനാണ് നമുക്ക്

അതിരാവിലെയ ഒരു യാത്രയാവാം

ഒരുപാട് യാത്രകൾ ചെയ്തിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായ അനുഭവമായിരിക്കും പ്രണയിക്കുന്നവർക്കൊപ്പമുള്ള യാത്ര. ഇങ്ങനെയൊരു പ്ലാൻ ഉണ്ടെങ്കിൽ തീർച്ചായായും പോകുവാൻ പറ്റിയ ഒരിടമുണ്ട്. വയനാട്ടിലെ ചെമ്പ്ര മല. അതിരാവിലെ തുടങ്ങുന്ന ട്രക്കിങ്ങിനൊടുവിൽ ഹൃദയ രൂപത്തിലുള്ള തടാകത്തിന്റെ അടുത്തെത്തുമ്പോൾ കിട്ടുന്ന സുഖവും സന്തോഷവും മറ്റൊരു യാത്രയ്ക്കും നല്കുവാൻ കഴിയില്ല. ഇത് കൂടാതെ വയനാട്ടിലെ ഏതൊരു സ്ഥലത്തേക്കുമുള്ള യാത്ര വ്യത്യസ്തമായ അനുഭവങ്ങൾ സമ്മാനിക്കുന്ന ഒന്നായിരിക്കും.

ആയുർവ്വേദത്തിലേക്ക് ഒരു മടങ്ങിപ്പോക്ക്

എല്ലാ ദിവസവും ഒരുപോലെ ജീവിച്ച് മടുത്തവർക്ക് ഒരു മാറ്റം വേണ്ടെ. അതിനു പറ്റിയ കുറേ കാര്യങ്ങളിൽ ഒന്നാണ് ആയുർവ്വേദ റിസോർട്ടിലേക്കുള്ള യാത്ര. മനസ്സും ശരീരവും പുതുക്കിപ്പണിയുന്ന, പുതിയൊരു ആളായി തിരിച്ചെത്തിക്കുന്ന ഇടങ്ങള്‍ ഒരുപാടുണ്ട്. അത്തരത്തിൽ ഒരു യാത്ര ആഗ്രഹിക്കുന്ന ദമ്പതികളാണെങ്കിൽ ഇവിടുത്തെ ആയുർവ്വേദ റിസോർട്ടകൾ തിരഞ്ഞെടുക്കാം.

സൂര്യോദയവും സൂര്യാസ്തമവും

പങ്കാളിയൊടൊപ്പം കാത്തിരുന്നു കാണുന്ന സൂര്യോദയത്തിന്റെ അത്രയും ഭംഗി അതുവരെ കണ്ട ഉദയത്തിനൊന്നും കാണില്ല. എങ്കിൽ ഈ വാലന്റൈൻസ് ദിനത്തിൽ ഇതാവട്ടെ...പങ്കാളിയെ ഞെട്ടിക്കുവാനായി ഒരു കിടിലൻ സൂര്യോദയ കാഴ്ച. കൊളക്കുമലയും മൂന്നാറും ബേക്കൽ കോട്ടയും പയ്യാമ്പലം ബീച്ചും ശംഖുമുഖവും കോവളവും ഒക്കെ ഇതിനു പറ്റിയ ഇടങ്ങളാണ്.

മലമുകളിലേക്ക് ഒരു യാത്ര

യാത്രകൾ ഇഷ്ടപ്പെടുന്ന ആളാണ് കൂടെയുള്ളതെങ്കിൽ ഇത്തവണ മലമുകളിലേക്കാവട്ടെ യാത്രകൾ. കേരളത്തിൽ ഫെബ്രുവരി മാസത്തിൽ സഞ്ചരിക്കുവാൻ പറ്റിയ ഇടങ്ങൾ നാട്ടിലെ മലമേടുകളും ട്രക്കിങ്ങ് പോയിന്റുകളും ഒക്കെയാണ്. മൂന്നാർ, വെള്ളരിമല, ചെമ്പ്ര പീക്ക്, ഫാന്റം റോക്ക്, മാട്ടുപെട്ടി, നെല്ലിയാംപതി,വയനാട്, ഇടുക്കി, റാണിപുരം, ഉടുമ്പൻചോല, പൊന്മുടി, ലക്കിടി, വാഗമൺ, രാമക്കൽമേട്, ദേവികുളം, പീരുമേട് തുടങ്ങിയ സ്ഥലങ്ങൾ ഇഷ്ടത്തിനനുസരിച്ച് തിരഞ്ഞെടുക്കാം.

ഇഷ്ടഭക്ഷണത്തിനായി ഒരു ദിനം

ചില സന്തോഷങ്ങൾ പങ്കുവയ്ക്കപ്പെടുന്നത് ഭക്ഷണത്തിലൂടെയാണ്. ഇഷ്ടഭക്ഷണം അതെന്തുമായിക്കോട്ടെ, പങ്കാളിയോടൊപ്പം പങ്കു വച്ചു കഴിക്കുന്നത് ഇതുവരെയില്ലാത്ത ഒരു അനഭവമായിരിക്കും നല്കുക. മസാല ദോശയും പുട്ടും കടലയും ചിക്കൻ ബിരിയാണിയും ഒക്കെയുള്ള വിഭവങ്ങൾ ഇഷ്ടംപോലെ പരീക്ഷിക്കുവാൻ പറ്റിയ അവസരം കൂടിയാണിത്.

ക്ഷേത്രത്തിലേക്ക് പോകാം ഈ ദിനം

ക്ഷേത്രത്തിലേക്ക് പോകാം ഈ ദിനം

നല്ല കാര്യങ്ങൾ നല്കിയ ദൈവത്തിന് നന്ദി പറയുന്ന ആളുകളാണെങ്കിൽ ഈ ദിവസം ക്ഷേത്ര സന്ദർശനത്തിനായി മാറ്റി വയ്ക്കാം. ക്ഷേത്രം മാത്രല്ല, വിശ്വാസത്തിനനുസരിച്ചുള്ള ഏതു ദേവാലയങ്ങളും സന്ദർശിക്കാം
മലയാറ്റൂരും ഭരണങ്ങാനവും എടപ്പള്ളി പള്ളിയും അർത്തുങ്കലും സാന്റാ ക്ലോസ് ബസലിക്കയും ലൂർദ്ദ് പള്ളിയും വടക്കുംനാഥൻ ക്ഷേത്രവും പത്മനാഭ സ്വാമി ക്ഷേത്രവും പറശ്ശിനിക്കടവും ഒക്കെ പോകാം.

അല്പം സാഹസികതയാവാം

സാഹസികതയിലാണ് തല്പര്യമെങ്കിൽ സിപ് ലൈനും പാരാഗ്ലൈഡിങ്ങും ഒക്കെ പരീക്ഷിക്കാൻ പറ്റിയ അവസരം കൂടിയാണിത്. ബോട്ടിങ്ങും കയാക്കിങ്ങും ഒക്കെ ആ സാഹസികതയുടെ ഭാഗം തന്നെയാണ്. പാരാഗ്ലൈഡിങ്ങിനു വാഗമണ്ണും സിപ് ലൈനിന് കർലാടും ബാണാസുറ സാഗറും ഒക്കെയാണ് ബെസ്റ്റ്. തെന്മലയിലും ഒട്ടേറെ സാഹസിക വിനോദങ്ങളിൽ പങ്കെടുക്കുവാനുള്ള അവസരമുണ്ട്. വയനാട്ടിലെ കുറുവാ ദ്വീപിൽ ബാംബൂ റാഫ്ടിങ്ങും സാഹസിക വിനോദത്തിൽ ഉൾപ്പെടുത്താം.

ട്രീ ഹൗസിലെ താമസം

ട്രീ ഹൗസിലെ താമസം

പ്രണയ ദിനം മൊത്തത്തിൽ ആഘോഷിക്കുവാനാണ് പ്ലാൻ എങ്കിൽ ട്രീ ഹൗസുകൾ തിരഞ്ഞെടുക്കാം. കാടിനു നടുവിൽ പ്രകൃതിയോട് ചേർന്ന് മരത്തിനു മുകളിൽ നിർമ്മിച്ചിരിക്കുന്ന ഏറുമാടം അല്ലെങ്കിൽ ട്രീ ഹൗസുകളിലെ താമസം മികച്ച ഒരു തീരുമാനമായിരിക്കും.

ഭയക്കാതെ പ്രണയിക്കാന്‍ ചില ഏദന്‍തോട്ടങ്ങള്‍ ഭയക്കാതെ പ്രണയിക്കാന്‍ ചില ഏദന്‍തോട്ടങ്ങള്‍

പ്രണയദിനം കളറാക്കുവാൻ പോയിരിക്കേണ്ട സ്ഥലങ്ങൾപ്രണയദിനം കളറാക്കുവാൻ പോയിരിക്കേണ്ട സ്ഥലങ്ങൾ

PC:vythiriresort

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X