Search
  • Follow NativePlanet
Share
» »കോട്ടകളുടെ സ്വന്തം നാടായ രത്നഗിരിയിലേക്ക് ഒരു യാത്ര

കോട്ടകളുടെ സ്വന്തം നാടായ രത്നഗിരിയിലേക്ക് ഒരു യാത്ര

ഒരേസമയം ദൃശ്യഭംഗിയും ചരിത്രത്തിന്റെ ബാക്കിപത്രങ്ങളും നൽകുന്നവയാണ് കോട്ടകൾ. അത്തരത്തിൽ ഒരുകൂട്ടം കോട്ടകളാൽ നിറഞ്ഞുനിൽക്കുന്ന രത്നഗിരിയെ പരിചയപ്പെടുത്തുകയാണ് ഇന്നിവിടെ.

ഒരുഭാഗത്ത് പശ്ചിമഘട്ടത്തിനാലും മറുഭാഗത്ത് അറബിക്കടലിനാലും ചുറ്റപ്പെട്ടു കിടക്കുന്ന രത്നഗിരി ഏറെ ചരിത്രപ്രാധാന്യമുള്ള എന്നാൽ ഒപ്പം തന്നെ മനോഹരമായ കോട്ടകൾ ഉൾപ്പെടെ ഒരുപിടി കാഴ്ചകളാലും ഏതൊരു സഞ്ചാരിയെയും ആകർഷിക്കുന്ന ഒരിടമാണ്. മഹാരാഷ്ട്രയിലാണ് കോട്ടകളുടെ നാടായ ഈ രത്നഗിരി സ്ഥിതിചെയ്യുന്നത്. അധികമാരും കടന്നു ചെന്നിട്ടില്ലാത്ത ഇവിടം ഇന്ത്യയുടെ പല ചരിത്ര സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുള്ള ഒരു സ്ഥലം കൂടിയാണ്.

ഏറെ ചരിത്രപ്രാധാന്യമുള്ള ഇവിടം ഒരേപോലെ വിനോദസഞ്ചാരികളെയും ചരിത്രവിദ്യാർത്ഥികളെയും ആകർഷിക്കുന്ന ഒന്നാണ്. ഇനി നിങ്ങൾ ഒരു ചരിത്രസ്‌നേഹി അല്ലെങ്കിൽ കൂടെ ഇവിടത്തെ കോട്ടകൾ നിങ്ങളുടെ യാത്രാനുഭവങ്ങളുടെ ലിസ്റ്റിലേക്ക് എഴുതിച്ചേർക്കാൻ കെൽപ്പുള്ള അനുഭവം തരുന്ന ഒന്നാകും. അതിനാൽ തന്നെ ഇവിടെ സന്ദർശിക്കുക എന്നത് കൊണ്ട് ഒരിക്കലും നഷ്ടം വരില്ല. ഇവിടെയുള്ള പ്രധാന കോട്ടകളിലൂടെ ഒരു യാത്ര...

ജയ്ഗഡ് ഫോർട്ട്

ജയ്ഗഡ് ഫോർട്ട്

അറബിക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ജയ്ഗഡ് ഫോർട്ട് ഈ പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന കോട്ടകളിലൊന്നാണ്. തുറന്ന കടലിന്റെ മനോഹാരിതയാണ് ഈ കോട്ട സന്ദർശിക്കുന്ന ഏതൊരാൾക്കും കാണാൻ സാധിക്കുന്ന പ്രധാന കാഴ്ച. പതിനാറാം നൂറ്റാണ്ടിൽ ബിജാപൂർ രാജാക്കന്മാർ പണികഴിപ്പിച്ചതാണ് ഇത്. പിന്നീട് പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ ബ്രിട്ടീഷ് സൈന്യത്തിന്റെ നിയന്ത്രണത്തിലാകുന്നതുവരെ സംഗമേശ്വർ ഭരണാധികാരികൾ ഉൾപ്പെടെ നിരവധി രാജാക്കന്മാർ ഭരിക്കുകയും ചെയ്തു.

പിന്നീട് കോട്ട തകർന്നടിഞ്ഞെങ്കിലും കോട്ടകളുടെയും പുറം ഭിത്തികളുടെയും ബാക്കിപത്രങ്ങൾ നിങ്ങൾക്ക് ഇപ്പോഴും കാണാം. ഗണേശഭഗവാന് വേണ്ടി സമർപ്പിച്ച ഒരു ചെറിയ ക്ഷേത്രവും ഇവിടെയുണ്ട്.
രത്നഗിരിയുടെ ചരിത്രം പരിശോധിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ കോട്ട നിങ്ങളുടെ ലിസ്റ്റിൽ തീർച്ചയായും ഉൾപ്പെടുത്തിയിരിക്കണം. ജയ്ഗഢ് ലൈറ്റ് ഹൌസ്, കുൻബീവാഡി ബീച്ച്, ജുമാ മസ്ജിദ് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളും നിങ്ങൾക്ക് വേണ്ടി ഇവിടെ കാത്തിരിപ്പുണ്ട്.

PC:Nilesh2 str

ബാങ്കോട്ട് കോട്ട

ബാങ്കോട്ട് കോട്ട

ഒരു ചെറിയ കുന്നിന്റെ മുകളിലാണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. സമീപത്തുള്ള തീരപ്രദേശവും കടലിൻറെ മനോഹരമായ കാഴ്ചയും ഈ കോട്ട സന്ദർശകർക്ക്നൽകുന്നു. കോട്ടയുടെ കൃത്യമായ ചരിത്രം വ്യക്തമല്ലെങ്കിലും പതിനഞ്ചാം നൂറ്റാണ്ടിനും പതിനേഴാം നൂറ്റാണ്ടിനും ഇടയിലാണ് ആദിൽ ഷാഹി രാജവംശം ഈ കോട്ട സ്ഥാപിച്ചത് എന്ന് കരുതപ്പെടുന്നു.
എന്നാലും ഈ കോട്ടയുടെ പല രേഖകളും ഒന്നാം നൂറ്റാണ്ടിലേതായാണ് പലയിടങ്ങളിൽ കാണപ്പെടുന്നത്. പിന്നീട് കോട്ട ബ്രിട്ടീഷുകാരുടെ ഔദ്യോഗിക വസതിയായി മാറിയിരുന്നു എന്നും ചരിത്രരേഖകൾ പറയുന്നു. ഇന്ന് ഈ കോട്ട ആ പഴയ കാലത്തെ ചരിത്രം വിവരിക്കുന്ന എന്നാൽ ഒപ്പം തന്നെ നാശത്തിന്റെ വക്കിൽ എത്തിനിൽക്കുന്ന ഒന്നായാണ് നമുക്ക് അനുഭവപ്പെടുക. നിങ്ങൾ ഒരു ചരിത്ര സ്‌നേഹി ആണെങ്കിൽ ധൈര്യമായും ഇവിടേക്ക് ഒരിക്കൽ പോയിനോക്കാം.

PC:Khalil Sawant

റാസൽഗഡ് ഫോർട്ട്

റാസൽഗഡ് ഫോർട്ട്

രത്നഗിരിയിൽ നിന്നും 140 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന റസാൽഗഡ് കോട്ട ഏറെ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരു സ്ഥലമാണ്. അതുപോലെതന്നെ ട്രെക്കിങ്ങ് പ്രേമികൾക്കും പ്രിയപ്പെട്ടതാണ് ഈ കോട്ട. മനോഹരമായ പുൽമേടുകളാൽ ചുറ്റപ്പെട്ട് കിടക്കുന്ന തണുപ്പുള്ള സുഖകരമായ കാലാവസ്ഥയാണ് റാസൽഗഡിലേക്കുള്ള യാത്രയിൽ നമുക്ക് ലഭിക്കുക. ചരിത്രരേഖകൾ പ്രകാരം പതിനാറാം നൂറ്റാണ്ടിൽ മറാത്ത വംശജരുടെ കീഴിലായിരുന്നു ഈ കോട്ട.

പിന്നീട് പേഷ്വാമാരും അവരെ തുടർന്ന് പിന്നീട് ബ്രിട്ടീഷുകാരുംഇവിടം ഒരു പട്ടാള ആസ്ഥാനമായി ഉപയോഗിച്ചു എന്നും ചരിത്ര രേഖകൾ പറയുന്നു. ഇന്ന് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലാണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. പ്രാദേശിക വിനോദ സഞ്ചാരികളെയും ട്രക്കിങ്ങ് പ്രേമികളെയും ആകർഷിക്കുന്ന ഈ കോട്ട സമുച്ചയത്തിനകത്ത് ഏതാനും ക്ഷേത്രങ്ങളുണ്ട്.

PC:Ccmarathe

മഹിപട്ഗഡ് ഫോർട്ട്

മഹിപട്ഗഡ് ഫോർട്ട്

ആദിൽ ഷാഹി രാജവംശത്തിലെ രാജാക്കന്മാർ 15-ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണ് മഹാപത് ഗദ് കോട്ട. ചരിത്രപരമായ പലതും ഇവിടെയുണ്ട് എന്നതിനോടൊപ്പം പ്രകൃതിഭംഗിയും ഇവിടെയെത്തുന്നവർക്ക് അനുഭവിക്കാൻ കഴിയും. ഖേഡ് നഗരത്തിന് സമീപത്ത് 3000 അടി ഉയരമുള്ള ഒരു കുന്നിൻ മുകളിലാണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. സംസ്ഥാനത്തിലെ തന്നെഏറ്റവും വലിയ കോട്ടകളിലൊന്നാണ് ഇത് എന്നതും ശ്രദ്ധേയമാണ്.

ട്രെക്കിംങിന് പറ്റിയ സ്ഥലം തേടിയാണ് നിങ്ങൾ രത്നഗിരിയിൽ എത്തുന്നതെങ്കിൽ ഈ മഹിപട്ഗഡ് കോട്ട തീർച്ചയായും സന്ദർശിക്കുക. ഇടതൂർന്ന വനങ്ങളാലും സമ്പന്നമായ സസ്യജാലങ്ങളാലും ചുറ്റപ്പെട്ട ഈ കോട്ട പുരാതന ക്ഷേത്രങ്ങൾ, കിണർ, നശിച്ച കൊട്ടാരങ്ങൾ എന്നിങ്ങനെ പലതിനാലും നമ്മെ ആകർഷിക്കും. കോട്ട സന്ദർശിക്കുക മുതൽ ട്രെക്കിങ്ങ്, ചുറ്റുമുള്ള ഓരോന്നിന്റെയും ചരിത്രം മനസ്സിലാക്കൽ തുടങ്ങി വിശാലമായ യാത്രാനുഭവം ഈ സ്ഥലം നിങ്ങൾക്ക് നൽകുമെന്ന് തീർച്ച.

PC:Ccmarathe

രത്നദുർഗ് കോട്ട

രത്നദുർഗ് കോട്ട

രത്നഗിരിയിൽ നിന്ന് 5 കിലോമീറ്റർ അകലെയുള്ള രത്നഗർഗ് കോട്ടയാണ് ഇവിടെ ഏറ്റവും അടുത്തുള്ള കോട്ട. തീരദേശ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ കോട്ട ബഹാമാനി കാലഘട്ടത്തിലാണ് നിർമിച്ചത് എന്ന് കരുതപ്പെടുന്നു. മറാഠികൾ, പെഷവാസ് തുടങ്ങി നിരവധി രാജവംശങ്ങൾ ഇത് പിന്നീട് പിടിച്ചെടുത്തു എന്നും ചരിത്രരേഖകൾ പറയുന്നു. ദിവസവും നൂറുകണക്കിനാളുകൾ ഇവിടെ എത്താറുണ്ട് എന്നത് ഈ കോട്ടയും സഞ്ചാരികളുടെ ലിസ്റ്റിൽ നിലനിൽക്കുന്നു എന്നതിന്റെ തെളിവാണ്. ഇവിടത്തെ ഭഗവതി ക്ഷേത്രവും ഏറെ പ്രസിദ്ധമാണ് എന്നതിനാൽ നിറയെ ഭക്തജനങ്ങളും ഇവിടെ എത്താറുണ്ട്.

വിസ്മയിപ്പിക്കുന്ന ചരിത്രമുള്ള അറിയപ്പെടാത്ത കോട്ടകള്‍വിസ്മയിപ്പിക്കുന്ന ചരിത്രമുള്ള അറിയപ്പെടാത്ത കോട്ടകള്‍

<br />ഇന്ത്യയിലെ ഏറ്റവും ശക്തമായ കോര്‍ലായ് കോട്ടയെ അറിയുമോ?
ഇന്ത്യയിലെ ഏറ്റവും ശക്തമായ കോര്‍ലായ് കോട്ടയെ അറിയുമോ?

PC:Vrushali19

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X