Search
  • Follow NativePlanet
Share
» »വലുപ്പത്തില്‍ പ്ലൂട്ടോയേക്കാള്‍ വമ്പന്‍...അതിര്‍ത്തിയില്‍ 14 രാജ്യങ്ങള്‍..സംസാരിക്കുന്നത് 200ലധികം ഭാഷകള്‍...

വലുപ്പത്തില്‍ പ്ലൂട്ടോയേക്കാള്‍ വമ്പന്‍...അതിര്‍ത്തിയില്‍ 14 രാജ്യങ്ങള്‍..സംസാരിക്കുന്നത് 200ലധികം ഭാഷകള്‍...

ഇതാ റഷ്യയെക്കുറിച്ചുള്ള രസകരമായ കുറച്ച് വിവരങ്ങള്‍ പരിചയപ്പെടാം....

ലോകത്തില്‍ മനുഷ്യവാസ യോഗ്യമായ പ്രദേശത്തിന്‍റെ എട്ടിലൊന്നു ഭാഗവും സ്വന്തമാക്കിയിരിക്കുന്ന ഒരു രാജ്യം...11 വ്യത്യസ്ത ടൈം സോണുകള്‍ വേണം രാജ്യത്തിന്‍റെ മുഴുവന്‍ ഭാഗത്തെയും ഉള്‍ക്കൊള്ളുവാന്‍... അതിര്‍ത്തി പങ്കിടുന്നതാവട്ടെ, 16 രാജ്യങ്ങളോടും.... ഇത്രയൊക്കെ കേള്‍ക്കുമ്പോള്‍ ഇതിനോട് ചേര്‍ത്തു വയ്ക്കുവാന്‍ പറ്റിയ ഒരൊറ്റ രാജ്യം മാത്രമേ നമ്മുടെ മനസ്സിലെത്തൂ... റഷ്യ! കിഴക്കന്‍ യൂറോപ്പിലും വടക്കന്‍ ഏഷ്യയിലുമായി വ്യാപിച്ചു കിടക്കുന്ന റഷ്യയെ സഞ്ചാരികള്‍ക്കിടയില്‍ അത്ര അറിയപ്പെടാത്ത രാജ്യമെന്നു വേണമെങ്കില്‍ പറയാം.... എന്നാല്‍ കാലാവസ്ഥ മുതല്‍ ഭക്ഷണ രീതികളും സംസ്മകാരവും ചരിത്രവും എല്ലാമായി യാത്രക്കാരെ ആകര്‍ഷിക്കുന്ന നിരവധി കാര്യങ്ങള്‍ റഷ്യയിലുണ്ട്. ഇതാ റഷ്യയെക്കുറിച്ചുള്ള രസകരമായ കുറച്ച് വിവരങ്ങള്‍ പരിചയപ്പെടാം....

പ്ലൂട്ടോയേക്കാള്‍ വലിയ രാജ്യം

പ്ലൂട്ടോയേക്കാള്‍ വലിയ രാജ്യം

വലുപ്പത്തിന്‍റെ കാര്യത്തില്‍ റഷ്യ ഒരു ഭീമാകാരന്‍ തന്നെയാണ്. ലോകത്തിലെ ഏറ്റവും വിസ്തൃതിയേറിയ രാജ്യമായ റഷ്യ രണ്ടു ഭൂഖണ്ഡങ്ങളിലായാണ് വ്യാപിച്ചു കിടക്കുന്നത്. 17,125,191 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയാണ് റഷ്യയ്ക്കുള്ളത്. ഇത് തൊട്ടുപിന്നില്‍ നില്‍ക്കുന്ന കാനഡയുടെ ഇരട്ടിയോളമുണ്ട് എന്നു മനസ്സിലാക്കുമ്പോഴേ റഷ്യയുടെ യഥാര്‍ത്ഥ വലുപ്പം അറിയാന്‍ സാധിക്കൂ. പഴയ സോവ്യറ്റ്‌ യൂണിയനിലെ പ്രധാന റിപബ്ലിക്കായിരുന്ന റഷ്യ ഏറ്റവുമധികം രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യം കൂടിയാണ്. നോർവേ, ഫിൻലാന്റ്, എസ്തോണിയ, ലാത്‌വിയ, ലിത്വാനിയ, പോളണ്ട്, ബെലാറസ്,യുക്രൈൻ, ജോർജിയ, അസർബൈജാൻ, ഖസാഖ്‌സ്ഥാൻ, ചൈന, മംഗോളിയ, ഉത്തര കൊറിയ എന്നിവയാണ്‌ അതിര്‍ത്തിയിലെ രാജ്യങ്ങള്‍.

സൈബീരിയയും റഷ്യയും

സൈബീരിയയും റഷ്യയും

വടക്കേ ഏഷ്യയുടെ ഭൂരിഭാഗവും ഉൾക്കൊള്ളുന്ന ഒരു വലിയ റഷ്യൻ പ്രവിശ്യയാണ് സൈബീരിയ. റഷ്യയുടെ ആകെ ഭൂവിസ്തൃതിയുടെ 77 ശതമാനവും സൈബീരിയുടെ ഭാഗമാണ്. എന്നാല്‍ ഇവിടുത്തെ സങ്കീര്‍ണ്മണായ കാലാവസ്ഥ കാരണം ആകെ ജനസംഖ്യയുടെ വൈറം 20 ശതമാനം ആളുകള്‍ക്ക് മാത്രമേ ഇവിടെ വസിക്കുവാന്‍ സാധിക്കുന്നുള്ളൂ. കാനഡയെ പോലെ തോന്നിപ്പിക്കുന്നതാണ് ഇവിടുത്തെ ഭൂപ്രകൃതി.

റഷ്യയും കാടുകളും

റഷ്യയും കാടുകളും

ലോകത്തിന്‍റെ ആകെ വനവിസ്തൃതിയുടെ അഞ്ചിലൊന്നും റഷ്യയിലാണുള്ളത്. 2015 ല്‍ പുറത്തിറങ്ങിയ കണക്കനുസരിച്ച് റഷ്യയിലെ ആകെ വിസ്തൃതിയുടെ 45 ശതമാനവും വനപ്രദേശമാണ്. 885 മില്യണ്‍ ഹെക്ടര്‍ വനമാണ് റഷ്യയ്ക്കുള്ളത്. വടക്കൻ റഷ്യയിലെ വൈല്‍ഡ് ടൈഗ ഫോറസ്റ്റ് ആണേ റഷ്യയിലെ ഏറ്റവും വലിയ വനം. ടൈഗ അല്ലെങ്കിൽ ബോറിയൽ വനം, ലോകത്തിലെ അവശേഷിക്കുന്ന വനമേഖലയുടെ മൂന്നിലൊന്ന് വരും.

 റഷ്യയും അമേരിക്കയും തമ്മില്‍

റഷ്യയും അമേരിക്കയും തമ്മില്‍

ആശയപരമായി ഏറെ ഭിന്നിച്ചു നില്‍ക്കുന്ന രണ്ട് ലോക ശക്തികളാണ് അമേരിക്കയും റഷ്യയും. എന്നാല്‍ ഭൂമിശാസ്ത്രപരമായി നോക്കുമ്പോള്‍ ഇരുകൂട്ടരും വളരെ അടുത്താണുള്ളത്. വെറും നാലു കിലോമീറ്റര്‍ മാത്രം ജല അകലത്തിലാണ് രണ്ടു രാജ്യങ്ങളുമുള്ളത്. ബെറിംഗ് കടലിടുക്കാണ് ഇവരെ വേര്‍തിരിക്കുന്നത്. ബെറിംഗ് കടലിടുക്കിന്റെ മധ്യത്തിൽ രണ്ട് ദ്വീപുകളുണ്ട്, ലിറ്റിൽ ഡയോമെഡ്, ബിഗ് ഡയോമെഡ്. ലിറ്റിൽ ഡയോമെഡ് യുഎസിൽ നിന്നുള്ളതാണ്, അതേസമയം ബിഗ് ഡയോമെഡ് (ഒസ്‌ട്രോവ് റാറ്റ്മാനോവ, ഓസ്ട്രോവ് രത്മാനോവ) റഷ്യയുടേതാണ്. ദ്വീപുകൾ അന്തർദേശീയ തീയതി രേഖയിൽ കടന്നുപോകുന്നു, അതായത് ബിഗ് ഡയോമെഡ് ഏതാണ്ട് ഒരു ദിവസം മുന്നിലാണ്.

ലോകസാഹിത്യവും റഷ്യയും

ലോകസാഹിത്യവും റഷ്യയും


ലോകസാഹിത്യത്തിന് റഷ്യ നല്കിയ സംഭാവനകള്‍ക്ക് കണക്കില്ല. ലോകത്തിലെ തന്നെ ഏറ്റവും അംഗീകരിക്കപ്പെട്ട സാഹിത്യകാരന്മാരുടെ നാടാണ് റഷ്യ. അലക്‌സാണ്ടർ പുഷ്‌കിൻ, ഫിയോഡർ ദസ്തയേവ്‌സ്‌കി (കുറ്റവും ശിക്ഷയും) ലിയോ ടോൾസ്റ്റോയ് (യുദ്ധവും സമാധാനവും), ആന്റൺ ചെക്കോവ് (ദി സീഗൾ എന്ന പ്രശസ്ത നാടകകൃത്ത്) എന്നിവരുടെ സാഹിത്യ സംഭാവനകള്‍ ലോകചരിത്രത്തെ തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്. അലക്‌സാണ്ടർ സോൾഷെനിറ്റ്‌സിൻ, ഇവാൻ തുർഗനേവ്, വ്‌ളാഡിമിർ നബോക്കോവ് എന്നിവരും മികച്ച റഷ്യൻ എഴുത്തുകാരിൽ ചിലരാണ്.

ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ

ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ


ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ റെയില്‍വേ റഷ്യയുടേതാണ്. ട്രാൻസ്-സൈബീരിയൻ റെയിൽവേല റഷ്യ മുഴുവനായി ഏകദേശം വ്യാപിച്ചു കിടക്കുന്നു എന്നു പറയാം. 9200 കിലോമീറ്റർ (അല്ലെങ്കിൽ 5700 മൈൽ) ആണ് ഇതിന്റെ ആകെ ദൂരം. റെയിൽവേ മോസ്കോയിൽ നിന്ന് (യൂറോപ്യൻ റഷ്യയിൽ സ്ഥിതിചെയ്യുന്നു) പുറപ്പെട്ട് ഏഷ്യയിലേക്ക് കടക്കുന്ന വിധത്തിലാണ് ഇതുള്ളത്. പിന്നീട് അത് പസഫിക് സമുദ്രത്തിലെ വ്ലാഡിവോസ്റ്റോക്കിലെ തുറമുഖത്തേക്ക് പോകുന്നു. നിർത്താതെയുള്ള മുഴുവൻ യാത്രയും പൂർത്തിയാക്കാൻ നിങ്ങൾക്ക് 152 മണിക്കൂറും 27 മിനിറ്റും ആവശ്യമാണ്. റഷ്യയെ അറിയുവാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളിലൊന്ന് ആ യാത്രയാണ്.

 ലോകത്തിലെ ഏറ്റവും തിരക്കേറിയ മെട്രോയിലൊന്ന്

ലോകത്തിലെ ഏറ്റവും തിരക്കേറിയ മെട്രോയിലൊന്ന്


ലോകത്തിലെ ഏറ്റവും തിരക്കേറിയ മെട്രോകളിലൊന്ന് സ്ഥിതി ചെയ്യുന്നത് റഷ്യയിലാണ്. മോസ്കോയിലെ മെട്രോ സ്റ്റേഷൻ ലോകത്തിലെ ഏറ്റവും തിരക്കേറിയ നാലാമത്തെ മെട്രോ സ്റ്റേഷനാണ്. ഇവിടെ ഓരോ വര്‍ഷവും സിയോൾ, ഷാങ്ഹായ്, ടോക്കിയോ എന്നിവയാണ് റഷ്യയ്ക്ക് മുന്നിലുള്ള മൂന്ന് തിരക്കേറിയ മെട്രോകള്‍.

റഷ്യയും ഭാഷകളും

റഷ്യയും ഭാഷകളും

ഭാഷകളുടെ നാട് എന്നു വേണമെങ്കില്‍ റഷ്യയെ വിളിക്കാം. റഷ്യൻ ജനസംഖ്യ കുറഞ്ഞത് 270 ഭാഷകളും ഭാഷകളും സംസാരിക്കുന്നു എന്നാണ് ഇവിടുത്തെ ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. ജർമ്മൻ, ഇംഗ്ലീഷ് തുടങ്ങിയ പ്രധാന വിദേശ ഭാഷകളും റഷ്യയിൽ നിന്നുള്ള ടാറ്റർ, ചുവാഷ്, കരേലിയൻ, ചെചെൻ തുടങ്ങിയ ഭാഷകളും ഇതിൽ ഉൾപ്പെടുന്നു. വോട്ടിക്, ഘോഡോബെരി തുടങ്ങിയ വംശനാശഭീഷണി നേരിടുന്ന നിരവധി ഭാഷകളുമുണ്ട്.

ചിരിക്കാത്ത റഷ്യക്കാര്‍

ചിരിക്കാത്ത റഷ്യക്കാര്‍


നമ്മുടെ സന്തോഷവും പരിചയും മറ്റൊരാളോട് കാണിക്കുന്നതിന്‍റെ അടയാളങ്ങളിലൊന്നാണല്ലോ നമുക്ക് ചിരി. എന്നാല്‍ റഷ്യക്കാര്‍ക്ക് ഈ ചിന്താഗതിയോട് ഒട്ടും താല്പര്യമില്ല. റഷ്യക്കാരെ സംബന്ധിച്ചെടുത്തോളം ചിരി എന്നത് അവരുടെ ബലഹീനതയുടെ അടയാളമാണ്. അത് ഒരാളുടെ യഥാര്‍ത്ഥ വികാരങ്ങള്‍ കാണിക്കുന്നില്ല എന്നാണിവര്‍ പറയുന്നത്. ഇവര്‍ തങ്ങള്‍ക്ക് നന്നായി പരിചയമുള്ളവരെയും തങ്ങള്‍ നന്നായി കരുതുന്നവരെയും നോക്കി മാത്രമേ ചിരിക്കാറുള്ളൂ. അപരിചിതരെ ചിരിച്ചു കാണിക്കുക എന്നത് ഇവര്‍ക്ക് സങ്കല്പിക്കുവാന്‍ പോലും സാധിക്കില്ല!

 ലോകത്തിലെ ഏറ്റവും വലിയ കോട്ട

ലോകത്തിലെ ഏറ്റവും വലിയ കോട്ട


ലോകത്തിലെ ഏറ്റവും വിലയ കോട്ട സ്ഥിതി ചെയ്യുന്ന രാജ്യങ്ങളിലൊന്ന് റഷ്യയാണ്. മോസ്കോയിലെ ക്രെംലിൻ ലോകത്തിലെ ഏറ്റവും വലിയ സജീവ മധ്യകാല കോട്ടയാണ്. 27 ഹ ഹെക്ടര്‍, അതായത് 67 ഏക്കര്‍ പ്രദേശത്തായാണ് ഇത് വ്യാപിച്ചു കിടക്കുന്നത്. ഭിത്തികൾക്ക് 2.5 കിലോമീറ്ററിലധികം (1.5 മൈൽ) നീളമുണ്ട്. മൊത്തത്തില്‍ ഇതിന് ഇരുപത് ടവറുകൾ കാണാം.

പുരുഷന്മാരേക്കാള്‍ ആയുര്‍ദൈര്‍ഘ്യം കൂടുതല്‍ സ്ത്രീകള്‍ക്ക്

പുരുഷന്മാരേക്കാള്‍ ആയുര്‍ദൈര്‍ഘ്യം കൂടുതല്‍ സ്ത്രീകള്‍ക്ക്

റഷ്യൻ സ്ത്രീകൾക്ക് 78 വയസ്സ് വരെ ആയുസ്സ് പ്രതീക്ഷിക്കാം, അതേസമയം റഷ്യയിലെ ഒരു പുരുഷന്റെ ശരാശരി ആയുർദൈർഘ്യം 68 ആണ്. 2009-ൽ, റഷ്യൻ സ്ത്രീകൾ അവരുടെ പുരുഷന്മാരേക്കാൾ 12 വർഷം കൂടുതൽ ജീവിക്കുമെന്ന് പൊതുവെ പ്രതീക്ഷിച്ചിരുന്നുപുരുഷന്മാർ പ്രതിവർഷം ശരാശരി 18 ലിറ്റർ മദ്യം കുടിക്കുമ്പോൾ സ്ത്രീകൾ നാലെണ്ണം മാത്രമേ കഴിക്കുന്നുള്ളൂ.

ലോകത്തിലെ ഏറ്റവും തണുപ്പുള്ള നാട്

ലോകത്തിലെ ഏറ്റവും തണുപ്പുള്ള നാട്

റഷ്യയിൽ കഠിനമായ ശൈത്യകാല സാഹചര്യങ്ങൾ ഉള്ളതിനാൽ, ലോകത്തിലെ ഏറ്റവും തണുപ്പുള്ള ഗ്രാമം റഷ്യയിലാണെന്നുള്ളത് അതിശയിപ്പിക്കുന്ന ഒരു വസ്തുതയല്ല. റഷ്യയിലെ ഒയ്‌മാകോണിലെ ശൈത്യകാലം ശരാശരി -58 ഡിഗ്രി ഫാരൻഹീറ്റ് ആണ്. -96 ഡിഗ്രി ഫാരൻഹീറ്റാണ് ഒയ്‌മാകോണിൽ രേഖപ്പെടുത്തിയ ഏറ്റവും തണുപ്പുള്ള താപനില.

റഷ്യ അമേരിക്കയ്ക്കു വിറ്റ അലാസ്ക

റഷ്യ അമേരിക്കയ്ക്കു വിറ്റ അലാസ്ക

അമേരിക്കയുടെയും റഷ്യയുടെയും ചരിത്രം നോക്കുമ്പോള്‍ രസകരമായ പല വസ്തുകളും ഇവിടെ കാണാം.
1897-ൽ റഷ്യ അലാസ്കയെ അമേരിക്കയ്ക്ക് വിറ്റത് അതിലൊന്നാണ്. 7.2 ദശലക്ഷം ഡോളറിന് ആയിരുന്നു ഈ വില്പന നടത്തിയത്. . പണപ്പെരുപ്പത്തിനൊപ്പം, നോക്കുമ്പോള്‍ ഇന്നത്തെ 120 ദശലക്ഷം ഡോളറിനു സമമാണ് ആ തുക . ആ സമയത്ത്, റഷ്യയ്ക്ക് പണം ആവശ്യമായിരുന്നു, അലാസ്കയിൽ ധാരാളം റഷ്യൻ കുടിയേറ്റക്കാർ ഉണ്ടായിരുന്നില്ല. എന്നീ കാരണങ്ങളായിരുന്നു അലാസ്ക വില്‍ക്കുവാനുണ്ടായിരുന്നത്.

ഏക്കറിനു രണ്ട് സെന്‍റ് നല്കി അമേരിക്ക വാങ്ങിയ നാ‌ട്,റോഡില്ലാത്ത തലസ്ഥാനംഏക്കറിനു രണ്ട് സെന്‍റ് നല്കി അമേരിക്ക വാങ്ങിയ നാ‌ട്,റോഡില്ലാത്ത തലസ്ഥാനം

ഒന്നും രണ്ടുമല്ല!! കയ്യില്‍ കിട്ടുന്നത് ലക്ഷങ്ങള്‍.. താമസം ഇവിടേക്ക് മാറ്റിയാല്‍ മാത്രം മതി!ഒന്നും രണ്ടുമല്ല!! കയ്യില്‍ കിട്ടുന്നത് ലക്ഷങ്ങള്‍.. താമസം ഇവിടേക്ക് മാറ്റിയാല്‍ മാത്രം മതി!

യുകെയുടെ മൂന്നിരട്ടി വലുപ്പമുള്ള യുക്രെയ്ന്‍...യൂ‌റോപ്പിലെ വിദ്യാസമ്പന്നരുടെ നാട്യുകെയുടെ മൂന്നിരട്ടി വലുപ്പമുള്ള യുക്രെയ്ന്‍...യൂ‌റോപ്പിലെ വിദ്യാസമ്പന്നരുടെ നാട്

Read more about: world interesting facts travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X