»കൊത്തുകല്ലില്‍ അത്ഭുതം തീര്‍ത്ത ഇരട്ട ക്ഷേത്രങ്ങള്‍- അമ്മായിയമ്മയുടെയും മരുമകളുടെയും ബന്ധം പറയുന്ന സാസ് ബാഹു
കൊത്തുകല്ലില്‍ അത്ഭുതം തീര്‍ത്ത ഇരട്ട ക്ഷേത്രങ്ങള്‍- അമ്മായിയമ്മയുടെയും മരുമകളുടെയും ബന്ധം പറയുന്ന സാസ് ബാഹു
Travel Guide
oi-Elizabeth Joseph
ഗ്വാളിയോറിലെ പതിനൊന്നാം നൂറ്റാണ്ടിലെ സസ്ബാഹു ക്ഷേത്ര സമുച്ചയം അത്ഭുതകരമായ കൊത്തുപണികളാല്‍ പൂര്‍ത്തിയാക്കപ്പെട്ട ആരാധനാലയമാണ്. സസ്ബാഹു ക്ഷേത്രങ്ങളെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം
ഇന്ത്യയിലെ ക്ഷേത്രവാസ്തുവിദ്യയില്‍ ഏറ്റവും ഉദാത്തമായത് ഏതെന്ന ചോദ്യത്തിന് പെട്ടന്നൊരുത്തരം കണ്ടെത്തുക എന്നത് അസാധ്യമാണ്. പ്രത്യേകിച്ച്, ഓരോരോ കാലങ്ങളിലായി വിവിധ ഭരണങ്ങളുടെ കീഴില്‍ നിര്‍മ്മിക്കപ്പെട്ട ആയിരക്കണക്കിന് ക്ഷേത്രങ്ങളുള്ള രാജ്യം എന്ന നിലയില്‍. ഈ പട്ടികയില്‍ എടുത്തുപറയേണ്ട ഒരു നിര്‍മ്മിതിയെന്നത് ഗ്വാളിയോറിലെ ക്ഷേത്ര സമുച്ചയം ആണ്. ഗ്വാളിയോറിലെ പതിനൊന്നാം നൂറ്റാണ്ടിലെ സസ്ബാഹു ക്ഷേത്ര സമുച്ചയം അത്ഭുതകരമായ കൊത്തുപണികളാല്‍ പൂര്‍ത്തിയാക്കപ്പെട്ട ആരാധനാലയമാണ്. സസ്ബാഹു ക്ഷേത്രങ്ങളെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം