Search
  • Follow NativePlanet
Share
» »അയ്യപ്പൻ ഹിന്ദു ദേവനാക്കപ്പെട്ട ബുദ്ധനോ?!! അപ്പോൾ ശബരിമലയോ?

അയ്യപ്പൻ ഹിന്ദു ദേവനാക്കപ്പെട്ട ബുദ്ധനോ?!! അപ്പോൾ ശബരിമലയോ?

ഒരു കാലത്ത് ശബരിമല ഒരു ബുദ്ധ ക്ഷേത്രമായിരുന്നുവെന്നും പിന്നീട് ഒരു ഹൈന്ദവ ക്ഷേത്രം ആയെന്നുമാണ് ചില ചരിത്രകാരൻമാർ പറയുന്നത്.

ശബരിമല ക്ഷേത്രത്തിലെ ധർമ്മശാസ്ത്രാവിനെക്കുറിച്ചും അതിൻറെ ഉല്പത്തിയെക്കുറിച്ചും നിരവധി കഥകളാണ് പ്രചാരത്തിലുള്ളത്. അതിലൊന്നാണ് ശബരിമല ശാസ്താവ് ഹിന്ദു ദേവനാക്കപ്പെട്ട ബുദ്ധനാണെന്നത്!!

ശബരിമല ക്ഷേത്രം

ശബരിമല ക്ഷേത്രം

കേരളത്തിലെ എന്നല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ തീർഥാടന കേന്ദ്രങ്ങളിലൊന്നാണ് പത്തനംതിട്ട ജില്ലയിൽ പശ്ചിമഘട്ടത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന ശബരിമല ധർമ്മ ശാസ്താ ക്ഷേത്രം. വർഷത്തിൽ ഏകദേം പത്തു കോടിയിലധികം ആളുകൾ എത്തിച്ചേരുന്ന ഇടമാണ്. മണ്ഡലകാലം എന്നറിയപ്പെടുന്ന 41 ദിവസങ്ങളാണ് ഇവിടുത്തെ ഏറ്റവും പ്രധാന തീർഥാടന സമയം.

ഏറ്റവും കൂടുതൽ ഭക്തരെത്തുന്ന ക്ഷേത്രം

ഏറ്റവും കൂടുതൽ ഭക്തരെത്തുന്ന ക്ഷേത്രം

ലോകത്തിൽ ഏറ്റവും അദികം ഭക്തർ ഒരു പ്രത്യേക കാലയളവിൽ മാത്രം എത്തിച്ചേരുന്ന ക്ഷേത്രം എന്ന ബഹുമതിയും ശബരിമല ക്ഷേത്രത്തിനുണ്ട്. നവംബർ-ഡിസംബർ മാസങ്ങളിൽ, വൃശ്ചികം ഒന്നുമുതൽ ധനു പതിനൊന്നുവരെ നീളുന്ന, മണ്ഡലക്കാലം എന്നറിയപ്പെടുന്ന 41 ദിവസങ്ങളിലാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി വിശ്വാസികൾ എത്തുന്നത്.

PC:Avsnarayan

ഹിന്ദു ദേവനാക്കപ്പെട്ട ബുദ്ധൻ

ഹിന്ദു ദേവനാക്കപ്പെട്ട ബുദ്ധൻ

ക്ഷേത്രത്തിന്റെ ചരിത്രത്തെക്കുറിച്ചും ഉൽപ്പത്തിയെക്കുറിച്ചും നിരവധി കഥകളാണ് പ്രചാരത്തിലുള്ളത്. ചരിത്രകാരൻമാർ പറയുന്നതനുസരിച്ച് ശാസ്താവ് എന്നത് ആദിവാസികൾ ആരാധിച്ചിരുന്ന ദ്രാവിഡ ദൈവമായിരുന്നുവത്രെ

ബുദ്ധമതാനുയായി ആയിരുന്ന അയ്യപ്പൻ

ബുദ്ധമതാനുയായി ആയിരുന്ന അയ്യപ്പൻ

വിശ്വാസം മാറ്റി നിർത്തിയാൽ അയ്യപ്പനെക്കുറിച്ചും ശാസ്താവിനെക്കുറിച്ചും ഇവിടുത്തെ ക്ഷേത്രത്തെക്കുറിച്ചും ധാരാളം കഥകളുണ്ട്. ആദ്യകാലത്ത് ശബരിമല ക്ഷേത്രം ഒരു ബുദ്ധക്ഷേത്രം ആയിരുന്നുവെന്നുവെന്നും പഠനങ്ങളുണ്ട്.

PC:Benjamín Preciado

ശാസ്താ എന്നാൽ ബുദ്ധൻ

ശാസ്താ എന്നാൽ ബുദ്ധൻ

പേരിൽ നിന്നും തുടങ്ങുകയാണെങ്കിൽ ചരിത്രം പറയുന്നതനുസരിച്ച് ശാസ്താ എന്നാൽ ബുദ്ധന്റെ പര്യായങ്ങളിലൊന്നാണെന്നാണ്. അമരകോശം എന്ന കൃതിയിൽ ഇതിനെപ്പറ്റി സൂചിപ്പിക്കുന്നുണ്ട് .
ബുദ്ധമതഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ശാസ്താ ക്ഷേത്രങ്ങൾ ബുദ്ധന് സമർപ്പിക്കപ്പെട്ടിട്ടുള്ളവയാണെന്നും ശബരിമലയും തിരുവിതാംകൂറിലെ പലഭാഗങ്ങളിലുള്ള ശാസ്താ ക്ഷേത്രങ്ങളും യഥാർഥത്തിൽ ബുദ്ധക്ഷേത്രങ്ങളാണെനനുമാണ് ചരിത്രകാരൻമാർ പറയുന്നത്.
1922 ൽ പ്രസിദ്ധീകരിച്ച ഡോ. കുഞ്ഞൻപിള്ളയുടെ ട്രാവൻകൂർ സെൻസസ് റിപ്പോർട്ടിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്.

41 ദിവസത്തെര വ്രതവും ബുദ്ധമതത്തിൽ നിന്നും

41 ദിവസത്തെര വ്രതവും ബുദ്ധമതത്തിൽ നിന്നും

ശബരിമലയിൽ ഇന്നു കാണുന്ന മിക്ക ആചാരങ്ങൾക്കും പിന്നിൽ ബുദ്ധമതത്തിന്റ സ്വാധീനം ഉണ്ട് എന്നാണ് പറയപ്പെടുന്നത്. അതിൽ പ്രധാനപ്പെട്ടതാണ് 41 ദിവസത്തെ വ്രതം.
ലോകത്തിന്‍റെ സുഖങ്ങളിൽ നിന്നും ആഡംബരങ്ങളിൽ നിന്നും ഒക്കെ മാറി ലളിത ജീവിതം നയിച്ചിരുന്ന രീതി ബുദ്ധമതത്തിൻറേതായിരുന്നുവത്രെ. അതിൽ നിന്നും കടംകൊണ്ടതാണ് 41 ദിവസത്തെ കഠിനവ്രതം എന്നാണ് കണക്കാക്കുന്നത്.

സ്വാമി ശരണവും ബുദ്ധം ശരണം ഗച്ചാമിയും

സ്വാമി ശരണവും ബുദ്ധം ശരണം ഗച്ചാമിയും

ശബരിമല തീർഥാടനത്തിന്റെ മറ്റൊരു സവിശേഷതയാണ് മുഴങ്ങിക്കേൾക്കുന്ന ശരണം വിളികൾ. സ്വാമി ശരണമെന്നും അയ്യപ്പശരണമെന്നുമുള്ള വിളികൾ ഇവിടെ മുഴങ്ങാത്ത ഒരു ദിവസവും കാണില്ല. എന്നാൽ ഇതിന്റെയും വേരുകൾ കിടക്കുന്നത് ബുദ്ധമതത്തോട് ചേർന്നാണ് എന്നാണ് പറയപ്പെടുന്നത്.
ബുദ്ധം ശരണം ഗച്ചാമി എന്ന വിളിയിൽ നിന്നും രൂപപ്പെട്ടതാണത്രെ സ്വാമി ശരണം എന്ന വിളിയും.

 ക്ഷേത്രത്തിന്റെ സ്ഥാനം

ക്ഷേത്രത്തിന്റെ സ്ഥാനം

സാധാരണ ഹൈന്ദവ ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി കാടിന്റെ നടുവിലാണല്ലോ ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇതുതന്നെ ഇതൊരു ബുദ്ധക്ഷേത്ര ആയിരുന്നു എത്തിന്റെ തെളിവാണെന്നും ചരിത്രകാരൻമാർ വാദിക്കുന്നു. സാധാരണയായി അധികം ആളുകൾക്ക് എത്തിപ്പെടുവാൻ ബുദ്ധിമുട്ടുള്ള ഇടങ്ങളിലാണ് ബുദ്ധവിശ്വാസികൾ ക്ഷേത്രം അല്ലെങ്കിൽ ആരാധനാ സ്ഥാനങ്ങൾ നിർമ്മിക്കാറുള്ളത്. ഒരിക്കലും ഹിന്ജു മതത്തിന് അങ്ങനെയൊരു പാരമ്പര്യമില്ലത്രെ. ഈ വാദവും ശബരിമല ഒരിക്കൽ ഒരു ബുദ്ധ ക്ഷേത്രം ആയിരുന്നു എന്നതിന്റെ തെളിവായാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
PC:Sailesh
https://en.wikipedia.org/wiki/Sabarimala#/media/File:Sabaripeedam_at_sabarimala.jpg

ഇരിക്കുന്ന രീതി

ഇരിക്കുന്ന രീതി

ബുദ്ധനും അയ്യപ്പനും ഇരിക്കുന്ന രീതികൾ ഒന്നാണത്രെ. ഇവിടെ എത്തുന്ന വിശ്വാസികൾ പരസ്പരം സ്വാമി എന്നാണല്ലോ വിളിക്കുന്നത്. ഇത് അത് ബഹുമാനത്തെയും തുല്യതയെയും സൂചിപ്പിക്കാനാണെന്നും അത് ബുദ്ധമതത്തിൽ നിന്നും സ്വീകരിച്ച ഒന്നാണെന്നുമാണ് പറയുന്നത്.

ഹുയാങ് സാങ്ങിൻരെ വാക്കുകൾ

ഹുയാങ് സാങ്ങിൻരെ വാക്കുകൾ

ലോക പ്രശസ്ത ചൈനീസ് സ‍ഞ്ചാരിയായിരുന്ന ഹുയാങ് സാങ് തന്റെ കൃതികളിലും ശബരിമല ഒരു ബുദ്ധ ക്ഷേത്രമായിരുന്നു എന്നു പറഞ്ഞിട്ടുണ്ട്.

PC:Unknown

മുദ്ര

മുദ്ര

അയ്യപ്പൻരെ രൂപം ശ്രദ്ധിച്ചാൽ കൈ ഒരു പ്രത്യേക രീതിയിലിലാണ് പിടിച്ചിരിക്കുന്നത് എന്നു കാണാം. തള്ളവിരലിനടിൽ ചൂണ്ടു വിരൽ വെച്ച് ബാക്കി മൂന്നു വിരലുകളെയും സ്വതന്ത്രമായി വിട്ടിരിക്കുന്ന രീതിയലാണ് അയ്യപ്പനുള്ളത്. ഇത് ബുദ്ധന്റെ നിർവ്വാണവുമായി ബന്ധപ്പെടുത്തിയാണ് പറയുന്നത്. നിർവ്വാണം പ്രാപിക്കുവാനായുള്ള ബുദ്ധ ധർമ്മ സംഘ എന്നീ മൂന്നു കാര്യങ്ങളെയാണ് ഇതുകൊണ്ട് പ്രതിനിധാനം ചെയ്യുന്നത് എന്നാണ് കരുതപ്പെടുന്നത്.

എതിർക്കുന്ന തെളിവുകൾ

എതിർക്കുന്ന തെളിവുകൾ

ഈപറഞ്ഞതിനെയെല്ലാം എതിർക്കുന്ന തെളിവുകളും ലഭ്യമാണ്. ശാസ്താ എന്നാല്‍ ബുദ്ധൻ എന്നാണല്ലോ പറയുന്നത്. അമരകോശ കൃതിയിൽ തന്നെ മർജിത്, ഭഗവാൻ, ദശബാല,മുനി, ശാസ്താ, വിനായക തുടങ്ങിന നാമങ്ങളും ബുദ്ധനു പറയുന്നുണ്ട്. വിനായകൻ എന്നും ബുദ്ധനെ വിശേഷിപ്പിക്കുന്നതിനാല്‍ ആരും വിനായകൻ ബുദ്ധനാണെന്ന് പറയുന്നില്ല എന്നാണ് ഇവരുടെ വാദം. അതുകൊണ്ടു തന്നെ ശാസ്താ എന്ന പേര് ബുദ്ധന് മാത്രമുള്ളതല്ല എന്നാണ് ഇവര്‍ പറയുന്നത്.

അനുഷ്ഠാനങ്ങൾ

അനുഷ്ഠാനങ്ങൾ

41 ദിവസം വ്രതമെടുക്കുന്നത് മുതലുള്ള അനുഷ്ഠാനങ്ങൾ ബുദ്ധമതത്തിൽ നിന്നു കടംകൊണ്ടത് എന്നായിരുന്നുവല്ലോ വാദം. എന്നാൽ ബുദ്ധൻ തന്റെ സത്യം തേടിയുള്ള യാത്രകളിൽ ഇത്തരത്തിലുള്ള പല കാര്യങ്ങളും ചെയ്തിരുന്നതായും പല വ്രതങ്ങളും അനുഷ്ഠാനങ്ങളും നടത്തിയിരുന്നതായും തെളിവുകളുണ്ട്. അതുകൊണ്ടുതന്നെ ഇതൊക്കെ ബുദ്ധൻരെ കാലത്തിനും മുന്നേ ഉണ്ടായിരുന്നതാണെന്നും ശബരിമലയിൽ ഇത് സ്വീകരിച്ചതിനോട് ബുദ്ധമതത്തിന് യാതൊരു ബന്ധവും ഇല്ല എന്നതാണ് വാദം.

PC:Kandukuru Nagarjun

കൈയ്യിലെ മുദ്ര

കൈയ്യിലെ മുദ്ര

അയ്യപ്പന്റെ കയ്യിലെ മുദ്ര ചിന്മുദ്ര എന്നാണ് അറിയപ്പെടുന്നത്. ഹിന്ദു മതത്തിൻരെ തുടക്കത്തിൽ തന്നെ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഹിന്ദു വിശ്വാസത്തിന്റെ ആദി ഗുരു എന്നറിയപ്പെടുന്ന ആദി ദക്ഷിണാമൂർത്തി വേദങ്ങളും മറ്റും ചിന്മുദ്രയിലൂടെയാണത്രെ പഠിപ്പിച്ചത്

 ഹുയാങ് സാങ്ങ് വന്നിട്ടില്ല

ഹുയാങ് സാങ്ങ് വന്നിട്ടില്ല

ഹുയാങ് സാങ്ങിന്റെ കൃതികളിൽ ശബരിമല ഒരു ബുദ്ധക്ഷേത്രം ആണെന്ന് പറയുന്നുണ്ടെന്നാണല്ലോ വാദം. എന്നാൽ ഹുയാങ് സാങ് കേരളം മാത്രമല്ല, കേരളത്തിന്റെ സമീപത്തുകൂടി പോലും കടന്നുപോയിട്ടില്ല എന്നാണ് മറുവശത്തുള്ളവർ പറയുന്നത്.

PC:wikipedia

 എന്നാണ് ബുദ്ധക്ഷേത്രം ഹൈന്ദവ ക്ഷേത്രമായത്

എന്നാണ് ബുദ്ധക്ഷേത്രം ഹൈന്ദവ ക്ഷേത്രമായത്

എന്തൊക്കെ പറഞ്ഞാലും ശബരിമലയിലേത് ബുദ്ധ ക്ഷേത്രമായിരുന്നുവെന്നും കാലക്രമത്തിൽ അത് ഹൈന്ദവവത്ക്കരിക്കപ്പെട്ടതുമാണെന്ന് വിശ്വസിക്കുന്ന ധാരാളം ചരിത്രകാരൻമാരുണ്ട്. എന്നാൽ ഇതുവരെയ്ക്കും കിട്ടിയ തെളിവുകൾ അനുസരിച്ച് 15-16 നൂറ്റാണ്ടുകൾക്കു ശേഷമാണ് ഇതം സംഭവിച്ചത് എന്നാണ് കരുതപ്പെടുന്നത്.

PC:Tonynirappathu

സ്ത്രീകൾക്ക് പ്രവേശനം

സ്ത്രീകൾക്ക് പ്രവേശനം

ബ്രഹ്മചാരിയായ അയ്യപ്പനെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു എന്ന കാരണത്താൽ 10 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ഇവിടെ പ്രവേശനം അനുവദിക്കില്ലായിരുന്നു. എന്നാൽ 2018 സെപ്റ്റംബർ 28ന് സുപ്രീകോടയുടെ ചരിത്രവിധിയിലൂടെ ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും ഇവിടെ പ്രവേശിക്കുവാൻ അനുമതി ലഭിച്ചു.

സ്ത്രീകളെ കയറ്റിയാൽ പമ്പ ഒലിച്ചുപോകും എന്നു പറഞ്ഞവർ വായിക്കാൻ!! സ്ത്രീകളെ കയറ്റിയാൽ പമ്പ ഒലിച്ചുപോകും എന്നു പറഞ്ഞവർ വായിക്കാൻ!!

യേശു ഭാരതത്തില്‍ എത്തിയോ? ബുദ്ധ മതം പഠിക്കാന്‍ യേശു എത്തിയെന്ന്! ആ കഥയുടെ ചുരുളഴിയുന്നത് ഇങ്ങനെയേശു ഭാരതത്തില്‍ എത്തിയോ? ബുദ്ധ മതം പഠിക്കാന്‍ യേശു എത്തിയെന്ന്! ആ കഥയുടെ ചുരുളഴിയുന്നത് ഇങ്ങനെ

അ‍ഞ്ചേ അഞ്ച് പകൽ...ഇതാ ഇന്ത്യയെ കാണാൻ ഒരു സൂപ്പർ പ്ലാൻ!!അ‍ഞ്ചേ അഞ്ച് പകൽ...ഇതാ ഇന്ത്യയെ കാണാൻ ഒരു സൂപ്പർ പ്ലാൻ!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X