Search
  • Follow NativePlanet
Share
» »ശബരിമല;അറിഞ്ഞിരിക്കേണ്ട ആചാരങ്ങളും അനുഷ്ഠാനങ്ങളും

ശബരിമല;അറിഞ്ഞിരിക്കേണ്ട ആചാരങ്ങളും അനുഷ്ഠാനങ്ങളും

ശബരിമലയിൽ ഇന്നും നിലനിൽക്കുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും അറിയാം....

ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീകോടതി വിധി വീണ്ടും ശബരിമലയെ വാർത്തകളിൽ നിറച്ചിരിക്കുകയാണ്. വിശ്വാസത്തിൻരെ കാര്യത്തിൽ സ്ത്രീകളോട് വിവേചനം പാടില്ല എന്നു വിലയിരുത്തിയ വിധി വലിയ ചർച്ചകളിലേക്കാണ് പോകുന്നത്. ആ അവസരത്തിൽ ശബരിമലയിൽ ഇന്നും നിലനിൽക്കുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും അറിയാം...

ആത്മത്തെ തേടിയുള്ള യാത്ര

ആത്മത്തെ തേടിയുള്ള യാത്ര

ശബരിമല യാത്ര എന്നത് സ്വന്തം ആത്മത്തെ തേടിയുള്ള യാത്രയാണ്. ഉള്ളിലുറങ്ങുന്ന ഈശ്വരനെ കണ്ടെത്തുവാൻ കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ കഠിന വ്രതത്തിന്റെ ഒടുവിൽ എത്തിച്ചേരുന്ന ഇടമാണിത്.

PC:Avsnarayan

41 ദിവസത്തെ വ്രതം

41 ദിവസത്തെ വ്രതം

ജീവിതത്തിന്റെ സുഖങ്ങളും ആഡംബരങ്ങളുമെല്ലാം ഒഴിവാക്കിയുള്ള 41 ദിവസത്തെ വ്രതമാണ് ശബരിമല യാത്രയ്ക്കായി വേണ്ടത്. ആദ്യമായി ഇവിടെ എത്തുന്ന കന്നിസ്വാമി മുതൽ പരിചയ സമ്പന്നായ ഗുരു സ്വാമിക്ക് വരെ ഒരേ ചിട്ടകളാണ് ഇവിടെയുള്ളത്.
എല്ലാ പ്രായത്തിലുമുള്ള പുരുഷൻമാരും പ്രത്യേക പ്രായവിഭാഗത്തിലുള്ള സ്ത്രീകളുമാണ് ഇവിടെ എത്തിയിരുന്നത്.

PC:Praveenp

സൂര്യോദയത്തിനു മുന്നേയുള്ള സ്നാനം മുതൽ

സൂര്യോദയത്തിനു മുന്നേയുള്ള സ്നാനം മുതൽ

ശബരി മലയിലേക്കുള്ള യാത്രയ്ക്കായി മാലയിട്ടാൽപിന്നെ 41 ദിവസവും കഠിനമായ ചിട്ടകളാണ് പിന്തുടരേണ്ടത്. സൂര്യൻ ഉദിച്ചുയരുന്നതിനു മുന്നേയുള്ള സ്നാനം, ബ്രഹ്മചര്യം, മത്സ്യവും മാസംവും ഒഴിവാക്കിയുള്ള സസ്യാഹാരം, ഒക്കെ മാലയിടുന്നവർ പാലിക്കേണ്ട കാര്യങ്ങളാണ്. മുടിവെട്ടാനും നഖം വെട്ടാനും വ്രതമെടുത്തവർക്ക് അനുവാദമില്ല. കറുപ്പു, കാവി നിറത്തിലുള്ള വസ്ത്രങ്ങളാണ് മാലയിട്ടവർ കൂടുതലും ധരിക്കുക.

PC:rajaraman sundaram

ഇരുമുടിക്കെട്ടേന്തിയുളള യാത്ര

ഇരുമുടിക്കെട്ടേന്തിയുളള യാത്ര

മലചവിട്ടുവാൻ പോകുന്നവരുടെ കയ്യിൽ തീർച്ചയായും കാണുന്ന ഒന്നാണ് ഇരുമുടിക്കെട്ട്. പതിനെട്ടാംപടി ചവിട്ടിക്കയറുവാൻ ഇരുമുടിക്കെട്ട് കൂടിയേ തീരൂ എന്നാണ് വിശ്വാസം. ഇരുമുടി, നെയത്തേങ്ങ, തുളസിമാല, ഭസ്മം, അരി ഉൾപ്പെടെയുള്ള സാധനങ്ങളടങ്ങിയതാണ് ഇരുമുടിക്കെട്ട്. ഇതിലെ മുൻകെട്ടിൽ വഴിപാടിനുള്ള സാധനങ്ങളും പിന്നിലെ കെട്ടിൽ ഭക്ഷണ സാധനങ്ങളുമാണ് കരുതേണ്ടത്.

PC:Kandukuru Nagarjun

ഇറങ്ങും മുൻപ്

ഇറങ്ങും മുൻപ്

ഇരുമുടി കെട്ടു നിറച്ച് ഇറങ്ങും മുൻപ് കറുപ്പോ കാവിയോ വസ്ത്രമാണ് ഉടുക്കേണ്ടത്. പിനനീട് ഗുരുസ്വാമി കെട്ടിത്തന്ന കറുപ്പുകച്ചയിൽ തൊട്ട് ശരണം വിളിച്ച് കെട്ട് കിഴക്കിനഭിമുഖമായി നിന്ന് ശിരസിലേറ്റി വേണം ഇറങ്ങാൻ. ഇറങ്ങുന്നതിനു മുൻപ് പന്തലിനു മൂന്നു പ്രദക്ഷിണം വയ്ക്കുകയും വേണം.

PC:Youtube

നല്ല ശകുനം

നല്ല ശകുനം

ശബരിമലയിലേക്കുള്ള യാത്രയ്ക്ക് പുറപ്പെടുമ്പോൾ നല്ല ശകുനം കമ്ട് ഇറങ്ങണമെന്നാണ് വിശ്വാസം. കത്തിച്ച നിലവിളക്കുമായി നിൽക്കുന്ന അമ്മ, മുത്തശ്ശി തുടങ്ങിയവയാണ് നല്ല ശകുനങ്ങൾ. വീടിന്റെ മുറ്റത്ത് വഴി തുടങ്ങുന്ന ഭാഗത്തു ഇവർ കത്തിച്ച വിളക്കുമായി ശകുനം നില്ക്കണമെന്നാണ് വിശ്വാസം.

PC:Suniltg

യാത്രയിൽ കൂട്ടേണ്ടവ

യാത്രയിൽ കൂട്ടേണ്ടവ

ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന തീർഥാടന യാത്രയിൽ കയ്യിൽ കരുതേണ്ട അത്യാവശ്യ സാധനങ്ങളുടെ ലിസ്റ്റ് സൂക്ഷിക്കു നല്ലതായിരിക്കും. തോൾ സ‍ഞ്ചി, ബെഡ് ഷീറ്റ്, പായ,കുത്തുവിളക്ക്, നെയ്യഭിഷേകം നടത്തുവാനുള്ള പാത്രം, കുടിക്കുവാനുള്ളവെള്ളം, അത്യാവശ്യം മരുന്നുകൾ, വേദയ്ക്കും മറ്റുമുള്ള ഓയിൻമെന്റുകൾ തുടങ്ങിയവ മറക്കാതെ കരുതുക.

PC:Abhilash Pattathil

വെള്ളം ആവശ്യത്തിനു കരുതുക

വെള്ളം ആവശ്യത്തിനു കരുതുക

ശബരിമലയിലും സമീപഇടങ്ങളിലും കുപ്പിവെള്ളത്തിനും പ്ലാസ്റ്റിക്കിനും കർശന വിലക്കുകളുണ്ട്. അതിനാൽ വെള്ളം കൊണ്ടുപോകാനായി സാധിക്കുന്ന വലിയ പാത്രങ്ങളും ഫ്ലാസ്കുകളും മറക്കാതെ കരുതുക. പ്രത്യേകിച്ചും കാൽ നടയായി എത്തുന്നവർക്ക് വെള്ളം ലഭിക്കുവാൻ വലിയ ബുദ്ധിമുട്ടായിരിക്കും. ഇതിനുള്ള സൗകര്യങ്ങൾ നേരത്തെ കരുതുക.

PC:Praveenp

 കല്ലും മുള്ളും താണ്ടിയുള്ള യാത്ര

കല്ലും മുള്ളും താണ്ടിയുള്ള യാത്ര

41 ദിവസം നീണ്ടു നിൽക്കുന്ന കഠിന വ്രതത്തിന്റെ അവസാനമാണ് ശബരിമലയിലേക്കുള്ള യാത്ര. കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ നഗ്നപാദവുമായി നടന്നുമുന്നേറുമ്പോൾ മനസ്സിൽ അയ്യപ്പെന കാണുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമായിരിക്കും ഉണ്ടാവുക.
PC:Praveenp

 മല കയറുമ്പോൾ

മല കയറുമ്പോൾ

ഏതു പ്രായത്തിലുള്ള ആളാണെങ്കിലും മല കയറുമ്പോൾ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. *രോഗാവസ്ഥയിലുള്ളവർ കൃത്യമായി വൈദ്യപരിശോധന നടത്തിയതിനു ശേഷം മാത്രം കയറുക.
* സാവധാനം മാത്രം മലകയറുക
* വയറു നിറയ ഭക്ഷണം കഴിക്കാതെ അല്പം മാത്രം കഴിച്ചിട്ട് പമ്പയിൽ നിന്നും കയറുന്നതായിരിക്കും നല്ലത്.

* പെട്ടന്നു മുകളിലെത്താൻ വേഗം കയറാം എന്നു ചിന്തിക്കാതെ ആവശ്യത്തിനു വിശ്രമിച്ച് സമയമെടുത്ത് മല കയറുക. ക്ഷീണം അനുഭവപ്പെട്ടാൽ വിശ്രമിക്കുക.

* വെള്ളം ധാരാളം കുടിക്കുക. പഴങ്ങളും ഗ്ലൂക്കോസും കൈയ്യിൽ കരുതുക.

* ആവശ്യമെന്നു തോന്നിയാൽ വഴിയിലെ ആശുപത്രികളിൽ ചികിത്സ തേടുവാൻ മറക്കരുത്. പമ്പ, നീലിമല, അപ്പാച്ചിനേട് എന്നിവിടങ്ങളിൽ സർക്കാർ ആശുപത്രിയും അത്യാവശ്യ സൗകര്യങ്ങളും ലഭ്യമാണ്.

ഇവിടെ എത്തുന്നവർ അറിയുവാൻ

ഇവിടെ എത്തുന്നവർ അറിയുവാൻ

പ്രളയത്തിനു ശേഷം കാര്യമായ മാറ്റങ്ങൾ ഇവിടെ വരുത്തിയിട്ടുണ്ട്. തീര്‍ഥാടകരുടെ സുരക്ഷ കണക്കിലെടുത്താണ് മിക്ക മാറ്റങ്ങളും കൊണ്ടു വന്നിരിക്കുന്നത്.

PC:Sailesh

വാഹനം നിലയ്ക്കൽ വരെ മാത്രം

വാഹനം നിലയ്ക്കൽ വരെ മാത്രം

ശബരിമലയിലേക്കുള്ള യാത്രകളിൽ അയ്യപ്പൻമാരുടെ വാഹനങ്ങൾക്ക് ഇപ്പോൾ നിലയ്ക്കൽ വരെ വരാൻ മാത്രമേ അനുമതിയുള്ളൂ. നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് കെഎസ്ആർടിസി സർവ്വീസ് നടത്തും.

PC:Praveenp

നടപ്പാലം വഴി യാത്രയില്ല

നടപ്പാലം വഴി യാത്രയില്ല

പമ്പയിൽ എത്തിയാൽ ത്രിവേണി വഴി അയ്യപ്പസേതു കടന്ന് സർവ്വീസ് റോഢിൽ കയറാം. പമ്പ നടപ്പാലം വഴിയുള്ള യാത്ര അനുവദനീയമല്ല.

മണലിനോട് അകലം പാലിക്കുക

മണലിനോട് അകലം പാലിക്കുക

പമ്പയിലും ത്രിവേണിയുടെ മിക്ക ഭാഗങ്ങളിലും പ്രളയത്തിനു ശേഷം മണലടിഞ്ഞിട്ടുണ്ട്. ആൾപ്പൊക്കത്തിൽ വരെ മണൽ കിടക്കുന്നതിനാൽ ഇതുവഴി കടന്നു പോകുമ്പോൾ അതീവ ശ്രദ്ധയുണ്ടാവണം. നിർദ്ദേശിച്ചിരിക്കുന്ന സ്ഥലത്ത് മാത്രം ഇറങ്ങുവാനും സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത് അനുസരിക്കുവാനും ശ്രദ്ധിക്കുക.

 ഭക്ഷണത്തിനും ശൗചാലയത്തിനും നിലയ്ക്കൽ

ഭക്ഷണത്തിനും ശൗചാലയത്തിനും നിലയ്ക്കൽ

ശബരിമലയിലേക്കുള്ള യാത്രയിൽ ഭക്ഷണം, കുടിവെള്ളം, ശൗചാലയം തുടങ്ങിയ ആവശ്യങ്ങൾക്ക് നിലയ്ക്കലിനെ ആശ്രയിക്കാം. പമ്പയിലെ കുടിവെള്ള കിയോസ്കുകൾ മിക്കവയും തകർന്ന നിലയിലാണ്. പ

പാർക്കിങ്ങില്ല

പാർക്കിങ്ങില്ല

നിലയ്ക്കലിലേക്കും പമ്പയിലേക്കുമുള്ള പാതയിൽ മിക്കയിടങ്ങളിലും റോഡുകൾ മിക്കവാറും തകർന്ന നിലയിലാണുള്ളത്. പ്ലാന്തോട്, കമ്പകത്തും വളവ്, മൈലാടുംപാറ എന്നിവിടങ്ങളിൽ റോഡ് ഭാഗികമായി കൊക്കയിലേക്ക് തകർന്നിറങ്ങിയിരിക്കുകയാണ്. മറ്റ് 16 ഇടങ്ങളിൽ റോഡിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. കൂടാതെ പൂങ്കാവനം ആരംഭിക്കുന്ന ഇടം മുതൽ റോഡിൽ പാർക്കിങ്ങിനും വിശ്രമത്തിനും അനുമതിയില്ല. ഇവിടെ വഴിയരുകിൽ പാചകവും അനുവദിക്കുന്നതല്ല.

ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കും...പക്ഷേ ഇവിടങ്ങളിലോ?!!<br />ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കും...പക്ഷേ ഇവിടങ്ങളിലോ?!!

പമ്പ ഒലിച്ച് പോയൊന്നുമില്ല, അയ്യപ്പനെ കാണാം പക്ഷെ ചില നിയന്ത്രണങ്ങള്‍ ഉണ്ട്പമ്പ ഒലിച്ച് പോയൊന്നുമില്ല, അയ്യപ്പനെ കാണാം പക്ഷെ ചില നിയന്ത്രണങ്ങള്‍ ഉണ്ട്

PC:Adarshjchandran

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X