Search
  • Follow NativePlanet
Share
» »ശിവൻ തന്‍റെ ഭക്തരെ നേരിട്ട് കാണാനെത്തുന്ന ക്ഷേത്രങ്ങൾ ഇതാണ്

ശിവൻ തന്‍റെ ഭക്തരെ നേരിട്ട് കാണാനെത്തുന്ന ക്ഷേത്രങ്ങൾ ഇതാണ്

By Elizabath

ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങള്‍ -ഭാരതീയ സംസ്‌കാരത്തിലും ഹൈന്ദവ വിശ്വാസത്തിലും ഏറെ പ്രധാന്യമര്‍ഹിക്കുന്ന ഒന്നാണ് ജ്യോതിര്‍ലിംഗം. അഗ്നിപോലെ ജ്വലിക്കുനന സ്തംഭത്തിന്റെ മാതൃകയില്‍ പരമശിവന്‍ പ്രത്യക്ഷപ്പെട്ട സ്ഥലങ്ങളെയാണ് ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളായി കണക്കാക്കുന്നത്. ഏറെ വലുതും അളക്കാനാവാത്തതുമായ ശക്തി സ്രോതസ്സുകളുടെ ഉറവിടമാണ് ഈ ജ്യോതിര്‍ലിംഗങ്ങള്‍ എന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ഇവിടെ സന്ദര്‍ശിക്കുന്നതും പ്രാര്‍ഥിക്കുന്നതും ഏറെ പുണ്യകരമായിട്ടാണ് വിശ്വാസികള്‍ കണക്കാക്കുന്നത്. ആയിരക്കണക്കിനു വര്‍ഷം പഴക്കമുണ്ടെങ്കിലും അവിടുത്തെ ഓരോ അണുവില്‍ നിന്നും പ്രസരിക്കുന്ന ഊര്‍ജ്ജത്തിന് കണക്കില്ല എന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യം. ലോകത്താകമാനം 12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ശൈവപുരാണവുമായി ഏരെ ബന്ധപ്പെട്ടു നില്‍ക്കുന്ന ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളുടെ വിശേഷങ്ങള്‍

എവിടെയാണ് ഈ ക്ഷേത്രങ്ങള്‍

എവിടെയാണ് ഈ ക്ഷേത്രങ്ങള്‍

തെക്കേ അറ്റത്ത് രാമേശ്വരം ക്ഷേത്രവും വടക്കേ അറ്റത്തെ കേദാര്‍നാഥ് ക്ഷേത്രത്തിനും ഇടയിലായാണ് ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്. 12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളില്‍ രണ്ടെണ്ണം കടല്‍ത്തീരത്തും മൂന്നെണ്ണം നദിയുടെ തീരത്തും നാലെണ്ണം പര്‍വ്വതങ്ങളിലും മൂന്നെണ്ണം ഗ്രാമങ്ങളിലും ആയാണ് സ്ഥിതി ചെയ്യുന്നത്.

സോമനാഥ ക്ഷേത്രം, സൗരാഷ്ട്ര, ഗുജറാത്ത്

സോമനാഥ ക്ഷേത്രം, സൗരാഷ്ട്ര, ഗുജറാത്ത്

പുരാതന ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നായ ഗുജറാത്തിലെ സോമനാഥ ക്ഷേത്രം ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളില്‍ പ്രധാന സ്ഥാനമുള്ള ഒന്നാണ്. രുദ്രമാല എന്ന സോളങ്കി വാസ്തുകലാ രീതിയില്‍ പത്താം നൂറ്റാണ്ടില്‍ സോളങ്കി രാജാക്കന്‍മാരാണ് ക്ഷേത്രം നിര്‍മ്മിച്ചത്.

മഹാദേവക്ഷേത്രം 'അനശ്വര ദേവാലയം' എന്നാണ് അറിയപ്പെടുന്നത്. സ്വര്‍ണ്ണത്തിലും, വെള്ളിയിലും, മരത്തിലും കല്ലിലും നിര്‍മ്മിച്ച നാലുക്ഷേത്രങ്ങള്‍ കൂടിച്ചേര്‍ന്നതാണ് സോംനാഥ് മഹാദേവക്ഷേത്രം. ഇതില്‍ സ്വര്‍ണ്ണക്ഷേത്രം ചന്ദ്രദേവനും, വെള്ളി ക്ഷേത്രം സൂര്യദേവനും, മരം കൊണ്ടുള്ളത് ഭഗവാന്‍ കൃഷ്ണനും കരിങ്കല്‍ ക്ഷേത്രം പതിനൊന്നാം നൂറ്റാണ്ടിലെ സോളങ്കി രാജവംശവും പണി കഴിപ്പിച്ചതാണെന്നാണ് വിശ്വാസം.
കൊത്തുപണികളാണ് ഇവിടുത്തെ മറ്റൊരാകര്‍ഷണം.

PC:Anhilwara

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നും 411 കിലോമീറ്റര്‍ അകലെയാണ് സോമനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സമീപ നഗരങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് ബസ് സര്‍വ്വീസുകള്‍ ലഭ്യമാണ്.

മഹാകാലേശ്വര്‍ ക്ഷേത്രം

മഹാകാലേശ്വര്‍ ക്ഷേത്രം

ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളില്‍ ഏക സ്വയംഭൂ ശിവലിംഗം സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് മധ്യപ്രദേശിലെ ഉജ്ജയിനിലുള്ള പ്രശസ്തമായ മഹാകാലേശ്വര്‍ ക്ഷേത്രം. അഞ്ച് നിലകളിലായുള്ള ക്ഷേത്രത്തില്‍ മൂന്നാം നിലയിലുള്ള
നാഗചന്ദ്രേശ്വരനെ നാഗപഞ്ചമി ദിനം മാത്രമേ ദര്‍ശിക്കാന്‍ കഴിയൂ.
ഭസ്മ ആരതിയാണ് മഹാകാലേശ്വര ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. എല്ലാ ദിവസവും പുലര്‍ച്ചെ ശിവലിംഗത്തില്‍ ആരതി നടത്തും. അഭിഷേകത്തിനു ശേഷം ശിവലിംഗം ശ്മശാനങ്ങളില്‍ നിന്നെടുക്കുന്ന ചിതാഭസ്മം കൊണ്ട് പൊതിയും.

PC:LRBurdak

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

മധ്യപ്രദേശിന്റെയും ഗുജറാത്തിന്റെയും വിവിധ ഭാഗങ്ങളില്‍ നിന്നായി ദിവസേന ഇവിടേക്ക് ബസുകള്‍ സര്‍വ്വീസ് നടത്താറുണ്ട്.
ഭോപ്പാല്‍, ഇന്‌ഡോര്‍, അഹ്മദാബാദ്, ഗ്വാളിയോര്‍ എന്നിവടങ്ങളില്‍ നിന്ന് സ്ഥിരം ബസ് സര്‍വീ്‌സുകളുമുണ്ട്.
അഹമ്മദാബാദില്‍ നിന്നും മഹാകാലേശ്വര്‍ ക്ഷേത്രത്തിലേക്ക് 391 കിലോമീറ്റര്‍ ദൂരമുണ്ട്.

 ഭീമശങ്കര്‍ ക്ഷേത്രം

ഭീമശങ്കര്‍ ക്ഷേത്രം

മഹാരാഷ്ട്രയില്‍ പൂനെയ്ക്ക സമീപമാണ് ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളിലൊന്നായ ഭീമാശങ്കര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സഹ്യാദ്രിക്കുന്നുകളില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിനു സമീപത്തു നിന്നുമാണ് ഭീമാനദി ഉദ്ഭവിക്കുന്നത്. ഇവിടുത്തെ ഭീമന്‍ മണിയും അതിന്റെ പ്രകമ്പനങ്ങളും ഏറെ പ്രശസ്തമാണ്യ

PC:ସୁରଥ କୁମାର ପାଢ଼ୀ

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

മഹാരാഷ്ട്രയിലെ പൂനെയില്‍ നിന്നും 110 കിലോമീറ്റര്‍ അകലെയാണ് ഭീമശങ്കര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ത്രയംബകേശ്വര്‍ ക്ഷേത്രം

ത്രയംബകേശ്വര്‍ ക്ഷേത്രം

ത്രിമൂര്‍ത്തികള്‍ മൂന്നുപേരും വസിക്കുന്ന ജ്യോതിര്‍ലിംഗമെന്ന അപൂര്‍വ്വ ബഹുമചി സ്വന്തമായുള്ള ജ്യോതിര്‍ലിംഗ ക്ഷേത്രമാണ് മഹാരാഷ്ട്രയിലെ നാസിക്കില്‍ സ്ഥിതി ചെയ്യുന്ന ത്രയംബകേശ്വര്‍ ക്ഷേത്രം. ഗോദാവരിയുടെ ഉത്ഭവ സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഹേമാത്പന്തി എന്ന വാസ്തു വിദ്യ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. കരിങ്കല്ലില്‍ തീര്‍ത്തിരിക്കുന്ന ഈ ക്ഷേത്രത്തില്‍ ധാരാളം ശില്പങ്ങള്‍ കാണാന്‍ സാധിക്കും.

PC:Nilesh.shintre

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

താനെ കസാര്‍ ഇഗട്പുരി വഴി എന്‍ എച്ച് 3 ലൂടെ മുംബായില്‍ നിന്നും നാസിക്കിലെത്താന്‍ കഴിയും. നാസിക്കില്‍ നിന്നും പൂനെയിലേക്ക് ഏകദേശം 220 കിലോമീറ്ററുണ്ട്.
നാസിക്കില്‍ നിന്നും 30 കിലോമീറ്ററാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം.

രാമേശ്വരം രാമനാഥ സ്വാമി ക്ഷേത്രം

രാമേശ്വരം രാമനാഥ സ്വാമി ക്ഷേത്രം

തമിഴ്‌നാട്ടിലെ രാമേശ്വരം ദ്വീപിനുള്ളില്‍ സ്ഥിതി ചെയ്യുന്ന രാമേശ്വരം രാമനാഥ സ്വാമി ക്ഷേത്രം ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള ജ്യോതിര്‍ലിംഗ ക്ഷേത്രവും ചോര് ധാമുകളില്‍ ഒന്നുമാണ്. രാമ-രാവണ യുദ്ധത്തില്‍ രാവണനെ വധിച്ച രാമന്‍ തന്റെ തെറ്റുകള്‍ക്ക് ഇവിടെ വെച്ച് ശിവനോട് മാപ്പ് അപേക്ഷിച്ചു പ്രാര്‍ഥിച്ചു എന്നാണ് വിശ്വാസം.

PC:Sugeesh

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ചെന്നൈയില്‍ നിന്നും രാമേശ്വരത്തേക്ക് 560 കിലോമീറ്ററാണ് ദൂരം. ചെന്നൈയില്‍ നിന്നും ഇവിടേക്ക് ധാരാളം ബസുകളും ട്രയിനുകളും ലഭ്യമാണ്.

ഓംകാരേശ്വര്‍ ക്ഷേത്രം

ഓംകാരേശ്വര്‍ ക്ഷേത്രം

മധ്യപ്രദേശിലെ നര്‍മ്മദയ്ക്ക് സമീപമുള്ള ശിവപുരി എന്ന ദ്വീപിലാണ് ഓംകാരേശ്വര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഓംകാരത്തിന്റെ ആകൃതിയിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്.

PC:Ssriram mt

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

നര്‍മ്മദയില്‍ നിന്നും 184 കിലോമീറ്റര്‍ അകലെയാണ് ഓംകാരേശ്വര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

വൈദ്യനാഥ ജ്യോതിര്‍ലിംഗം

വൈദ്യനാഥ ജ്യോതിര്‍ലിംഗം

ജാര്‍ഘണ്ഡിലെ ദേവഘര്‍ എന്ന സ്ഥലത്താണ് 12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളില്‍ ഒന്നായ വൈദ്യനാഥ ജ്യോതിര്‍ലിംഗ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ബാബാ ധാം, ബൈദ്യനാഥ് ധാം എന്നീ പേരുകളിലും ക്ഷേത്രം അറിയപ്പെടുന്നു. പ്രധാന ക്ഷേത്രത്തെ കൂടാതെ ആകെ 21 ക്ഷേത്രങ്ങള്‍ ചേര്‍ന്നതാണ് വൈദ്യനാഥ ക്ഷേത്രസമുച്ചയം. രാവണന്‍ ശിവനെ ആരാധിച്ചിരുന്നത് ഇവിടെവെച്ചാണ് എന്നാണ് വിശ്വാസം.

PC:Bijay chaurasia

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ജാര്‍ഘണ്ഡിലെ ദേവഘര്‍ എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ജാര്‍ഘണ്ഡില്‍ നിന്നും 258 കിലോമീറ്റര്‍ അകലെയാണിത് സ്ഥിതി ചെയ്യുന്നത്.

മല്ലികാര്‍ജ്ജുന ക്ഷേത്രം

മല്ലികാര്‍ജ്ജുന ക്ഷേത്രം

ആന്ധ്രപ്രദേശിലെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് ശ്രീശൈലത്തു സ്ഥിതി ചെയ്യുന്ന മല്ലികാര്‍ജ്ജുന ക്ഷേത്രം.

PC:wikipedia

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ശ്രീലൈലത്തിനു തൊട്ടടുത്തായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

കേദര്‍നാഥ് ക്ഷേത്രം

കേദര്‍നാഥ് ക്ഷേത്രം

ഹിമാലയത്തിലെ ഗര്‍വാള്‍ പ്രവിശ്യയിലാണ് ശിവക്ഷേത്രമായ കേദാര്‍നാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏപ്രില്‍ മാസം മുതല്‍ നവംബര്‍ മാസം വരേ മാത്രമേ ഇവിടെ എത്താന്‍ കഴിയു. മറ്റുകാലങ്ങളില്‍ കടുത്ത തണുപ്പും മഞ്ഞുമായിരിക്കും. മന്ദാകിനി നദിയുടെ സാമിപ്യമാണ് ഈ ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത്. ഗൗരികുണ്ഡില്‍ നിന്ന് 14 കിലോമീറ്റര്‍ ട്രെക്ക് ചെയ്താല്‍ ഈ ക്ഷേത്രത്തില്‍ എത്തിച്ചേരാം. ആയിരത്തോളം വര്‍ഷം പഴക്കം ഈ ക്ഷേത്രത്തിനുണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്.

PC:Shaq774

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഹരിദ്വാര്‍,ഋഷികേശ്,കോട്ദ്വാര,ഗൗരികുണ്ട് എന്നിവിടുന്നെല്ലാം കേതാര്‍നാഥിലേക്ക് ബസ് സര്‍വീസുകളുണ്ട്. ഋഷികേശ്,ഗൗരികുണ്ട്ബദ്രിനാഥ് റൂട്ടിലായി ഓടുന്ന പ്രൈവറ്റ് ബസ്,ടാക്‌സി സര്‍വീസുകള്‍ ധാരാളമുണ്ട്. ഗൗരികുണ്ടില്‍ നിന്നും കേദാര്‍നാഥിലേക്ക് യാത്രികരുടെ സാധങ്ങളും മറ്റും എത്തിക്കാന്‍ കുതിരകള്‍ വാടകയ്ക്ക് ലഭ്യമാണ്.

കാശി വിശ്വനാഥ ക്ഷേത്രം

കാശി വിശ്വനാഥ ക്ഷേത്രം

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ജ്യോതിര്‍ലിംഗ ശിവക്ഷേത്രമാണ് കാശി വിശ്വനാഥ ക്ഷേത്രം.
ശിവന്‍ ഇവിടെ വിശ്വനാഥന്‍ അഥവാ വിശ്വേശ്വരന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്

PC:Franklin Price Knott

 എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

അലഹാബാദില്‍ നിന്നും 121 കിലോമീറ്റര്‍ അകലെയാണ് കാശി വിശ്വനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

നാഗേശ്വര്‍ ജ്യോതിര്‍ലിംഗ ക്ഷേത്രം

നാഗേശ്വര്‍ ജ്യോതിര്‍ലിംഗ ക്ഷേത്രം

ഭൂമിയിലെ ആദ്യ ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളില്‍ ഒന്നാണ് എന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണ് നാഗേശ്വര്‍ ജ്യോതിര്‍ലിംഗ ക്ഷേത്രം. എന്നാല്‍ നാഗേശ്വര്‍ എന്ന പേരില്‍ മൂന്നു ക്ഷേത്രങ്ങളാണ് ഇന്ത്യയില്‍ ഉള്ളത്.
ഉത്തരാഘണ്ഡിലെ അല്‍മോറയിലെ ജാഗേശ്വര്‍ ക്ഷേത്രം, ഗുജറാത്തിലെ ദ്വാരകയിലെ നാഗേശ്വര്‍, മഹാരാഷ്ട്രയിലെ ഔംഢയിലുള്ള നാഗ്‌നാഥ് എന്നിവയാണ് ആ മൂന്ന് ക്ഷേത്രങ്ങള്‍.

pc:Zhyusuf

ഘൃഷ്‌ണേശ്വര്‍ ജ്യോതിര്‍ലിംഗ ക്ഷേത്രം

ഘൃഷ്‌ണേശ്വര്‍ ജ്യോതിര്‍ലിംഗ ക്ഷേത്രം

മഹാരാഷ്ട്രയിലെ ഔറംഗാബാദ് നഗരത്തില്‍നിനുസമീപം സ്ഥിതി ചെയ്യുന്ന പന്ത്രണ്ടാമത്തെ ജ്യോതിര്‍ലിംഗ ക്ഷേത്രമാണ് ഘൃഷ്‌ണേശ്വര്‍ ജ്യോതിര്‍ലിംഗ ക്ഷേത്രം. ഘുശ്‌മേശ്വര്‍ എന്ന പേരിലും ഈ ക്ഷേത്രം അറിയപ്പെടുന്നു. ഔറംഗാബാദിനു സമീപത്തുള്ള ദൗലത്താബാദില്‍ നിന്നും 11 കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

PC: sowrirajan s

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഔറംഗാബാദിനു സമീപത്തുള്ള ദൗലത്താബാദില്‍ നിന്നും 11 കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X