Search
  • Follow NativePlanet
Share
» »സ്ത്രീകൾക്കു പ്രവേശനമില്ലാത്ത ഇന്ത്യയിലെ ആരാധനാലയങ്ങൾ

സ്ത്രീകൾക്കു പ്രവേശനമില്ലാത്ത ഇന്ത്യയിലെ ആരാധനാലയങ്ങൾ

സ്ത്രീകൾക്കു പ്രവേശനം അനുവദിക്കാത്ത ഇന്ത്യയിലെ പ്രധാനപ്പെട്ട ആരാധനാലയങ്ങളെ അറിയാം.

By Elizabath Joseph

ദൈവത്തിനു മുന്നിൽ എല്ലാവരും ഒന്നാണെന്നും സമൻമാരാണെന്നുമാണ് പറയുന്നത്. എന്നാൽ പല ക്ഷേത്രങ്ങളിലും സ്ത്രീകൾക്ക് പ്രവേശിക്കുന്നതിന് അപ്രഖ്യാപിതമായ പലവിലക്കുകളും നിലനിൽക്കുന്നുണ്ട്. കേരളത്തിലെ ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ സ്ത്രീ പ്രവേശനം ഇപ്പോൾ വൻ വിവാദമായിക്കൊണ്ടിരിക്കുകയാണല്ലോ? സ്ത്രീകൾക്കു പ്രവേശനം അനുവദിക്കാത്ത ഇന്ത്യയിലെ പ്രധാനപ്പെട്ട ആരാധനാലയങ്ങളെ അറിയാം...

ശബരിമല

ശബരിമല

കേരളത്തിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് ശബരിമല ധർമ്മശാസ്താ ക്ഷേത്രം. പത്തനംതിട്ട ജില്ലയിൽ പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിന്‍റെ ഭാഗമായി, പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഇന്ത്യയിൽ തന്നെ ഏറ്റവും അധികം വിശ്വാസികൾ എത്തുന്ന ക്ഷേത്രങ്ങളിലൊന്നാണ്. ഒരു വർഷം പത്തുകോടിയിലധികം ആളുകൾ ഇവിടെ എത്തുന്നുണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്.

PC:Saisumanth532

സ്ത്രീകൾക്കു പ്രവേശനമില്ല

സ്ത്രീകൾക്കു പ്രവേശനമില്ല

ഒരു പ്രത്യേക പ്രായവിഭാഗത്തിലുള്ള സ്ത്രീകൾക്ക് ശബരിമലയിൽ ഇതുവരെയും പ്രവേശനം അനുവദിച്ചിട്ടില്ല. 10 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള സ്ത്രീകളെ ഇവിടെ പ്രവേശിപ്പിക്കാറില്ല. എന്നാൽ ബാക്കി പ്രായക്കാർക്ക് ഇവിടെ ജാതിമതഭേതമന്യേ പ്രവേശിക്കാനാവും.

PC:Aruna

ലോകത്തിലെ ഏറ്റവും തിരക്കേറിയ തീർഥാടന കേന്ദ്രം

ലോകത്തിലെ ഏറ്റവും തിരക്കേറിയ തീർഥാടന കേന്ദ്രം

ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ തീർഥാടന കേന്ദ്രം എന്നാണ് ഇവിടം അറിയപ്പെടുന്നത്. 41 ദിവസത്തെ കഠിനവൃതമെടുത്താണ് ആളുകൾ ഇവിടെ എത്തുന്നത്. കനത്ത കാടിനു നടുവിൽ സമുദ്ര നിരപ്പിൽ നിന്നും 1535 അടി ഉയരത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

PC:ragesh ev

എത്തിച്ചേരാൻ

എത്തിച്ചേരാൻ

തീർഥാടനത്തോടൊപ്പെ തന്നെ കാനനയാത്രയുടെ അനുഭവങ്ങളും പകർന്നു തരുന്ന ഒന്നാണ് ശബരിമല യാത്ര. പമ്പയിൽ നിന്നുമാണ് ശബരിമലയിലേക്കുള്ള കാനനയാത്ര ആരംഭിക്കുന്നത്. പമ്പ വരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ബസുകളു ട്രെയിനുകളും ഒക്കെ ലഭ്യമാണ്.

ത്രികംബേശ്വർ ക്ഷേത്രം, നാസിക്

ത്രികംബേശ്വർ ക്ഷേത്രം, നാസിക്

നാസിക്കിൽ നിന്നും 30 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ത്രികംബേശ്വർ ക്ഷേത്രം സ്ത്രികൾക്ക് പ്രവേശനം അനുവദിക്കാത്ത മറ്റൊരു ക്ഷേത്രമാണ്. ക്ഷേത്രത്തിന്റെ ഏറ്റവും ഉള്ളിലുള്ള ഗർഭഗൃഹത്തിലാണ് ഇവിടെ സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നത്. എന്നാൽ ഈ ക്ഷേത്രത്തിന്റെ മറ്റു ചില ഭാഗങ്ങളിൽ പുരുഷൻമാർക്കും പ്രവേശനമില്ല.

PC:Niraj Suryawanshi

കാർത്തികേയ ക്ഷേത്രം, പുഷ്കർ

കാർത്തികേയ ക്ഷേത്രം, പുഷ്കർ

യുദ്ധത്തിന്‍റെ ദേവനായ കാർത്തികേയനെയാണ് രാജസ്ഥാനിലെ പുഷ്കറിലെ കാർത്തികേയ ദേവാലയത്തിൽ ആരാധിക്കുന്നത്. കാർത്തികേയനെ ബ്രഹ്മചാരിരായി ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നതിനാലാണ് സ്ത്രീകൾക്കു പ്രവേശനം അനുവദിക്കാത്തത്. ഇവിടെ സ്ത്രീകൾ പ്രവേശിച്ചാൽ അവർക്ക് അനുഗ്രഹത്തിനു പകരം ശാപം ലഭിക്കുമെന്നാണ കരുതപ്പെടുന്നത്.
ഹരിയാനയിലെ പെഹോവയിലും ഇത്തരത്തിലൊരു ക്ഷേത്രമുണ്ട്.ഇവിടെയും കാർത്തികേയനെ ബ്രഹ്മചാരിയായി പ്രതിഷ്ഠിച്ചിരിക്കുന്നതിനാൽ സ്ത്രീകൾക്കു പ്രവേശനം അനുവദിക്കാറില്ല.

PC:Pankaj Oudhia

ഭവാനി ദീക്ഷ മണ്ഡപം

ഭവാനി ദീക്ഷ മണ്ഡപം

സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാത്ത മറ്റൊരു പ്രസിദ്ധ ക്ഷേത്രമാണ് ആന്ധ്രയിലെ വിജയവാഡയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഭവാനി ദീക്ഷ മണ്ഡപം. ഈ ക്ഷേത്രം വിചിത്രമായ ഒരു കാര്യത്തിന്റെ പേരിൽ നാളുകളോളം വാർത്തകളിൽ നിറ‍ഞ്ഞു നിന്നിരുന്നു. ഇവിടുത്തെ പൂജരി മരിച്ചപ്പോൾ കോടവി വിധി അനുസരിച്ച് അടുത്ത അവകാശി അദ്ദേഹത്തിന്‍റെ മകളായിരുന്നുവത്രെ. എന്നാൽ സ്ത്രീകൾക്ക് ഇവിടെ പ്രവേശനമില്ലാത്തതിനാൽ അവർക്ക് ഇവടെ കയറാൻ കഴിഞ്ഞിട്ടില്ല.

PC:Srikar Kashyap

ഹാജി അലി ദർഗ

ഹാജി അലി ദർഗ

മുബൈയിൽ സ്ഥിതി ചെയ്യുന്ന ഹാജി അലി ദര്‍ഗയും സ്ത്രീകളെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ വിരുദ്ധ നിലപാട് എടുത്തിരിക്കുന്ന ഒരു ക്ഷേത്രമാണ്. പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ച സൂഫിവര്യൻ പീർ ഹാജി അലി ഷാ ബുഖാരിയുടെ ശവകുടീരമാണ് ഇവിടെയുള്ളത്. 1431 ലാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കുന്നത്. കടലിൽ സ്ഥിതി ചെയ്യുന്ന ഏക ഏഷ്യയിലെ ഏക ദർഗ്ഗയെന്ന പേരും ഇതിനു സ്വന്തമാണ്. 2012 വരെ ഇവിടെ സ്ത്രീകൾക്ക് പ്രവേശനം ഉണ്ടായിരുന്നുവെങ്കിലും അതിനുശേഷം ഇവിടെ സ്ത്രീകൾക്ക് പ്രേവശനം അനുവദിക്കാറില്ല.

PC:Humayunn Peerzaada

റണക്പൂർ ജൈന ക്ഷേത്രം

റണക്പൂർ ജൈന ക്ഷേത്രം

സാധാരണ ജൈനക്ഷേത്രങ്ങൾ എല്ലായ്പ്പോളും സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാറുണ്ടെങ്കിലും റണക്പൂരിലെ ഈ ജൈന ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശനമില്ല. ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് ക്ഷേത്രത്തിലെ പ്രവേശന കവാടത്തിനരികിലുള്ള ബോർഡിലാണ്. അതിൽ പറയുന്നതനുസരിച്ച് ആർത്തവമുളള സ്ത്രീകൾ ആ കാലയളവിൽ ക്ഷേത്രത്തിൽ പ്രവേശിക്കരുത് എന്നാണ്.

PC:Nagarjun Kandukuru

Read more about: temples shiva temples pilgrimage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X