Search
  • Follow NativePlanet
Share
» »ക്രിസ്മസ് ആഘോഷങ്ങള്‍ സുരക്ഷിതമാക്കുവാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

ക്രിസ്മസ് ആഘോഷങ്ങള്‍ സുരക്ഷിതമാക്കുവാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

വീട്ടിലിരുന്നാണെങ്കിലും ക്രിസ്മസിന്റെ സന്തോഷങ്ങള്‍ നഷ്ടപ്പെടുത്തുവാന്‍ ആരും ഒരുക്കമല്ല.

കൊവിഡിന്‍റെ ഭീതിയിലും ലോകം ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ഒരുങ്ങുകയാണ്. വലിയ കൂടിച്ചേരലുകള്‍ക്കും ആഘോഷങ്ങള്‍ക്കും വിലക്കുകള്‍ നിലനില്‍ക്കുന്നതിനാല്‍ വീടുകളില്‍ തന്നെയാവും ഇത്തവണത്തെ ക്രിസ്മസ്. നക്ഷത്രങ്ങള്‍ തെളിയിച്ചും പുല്‍ക്കൂടുകളൊരുക്കിയും രക്ഷകന്‍റെ ജനനത്തെ ഓര്‍മ്മിക്കുമ്പോള്‍ പാതിരാ കുര്‍ബാനയും ക്രിസ്മസ് കൂടിച്ചേരലുകളുമെല്ലാം ഇത്തവണ വെറും ചടങ്ങുകള്‍ മാത്രമായി മാറിയേക്കാം. വീട്ടിലിരുന്നാണെങ്കിലും ക്രിസ്മസിന്റെ സന്തോഷങ്ങള്‍ നഷ്ടപ്പെടുത്തുവാന്‍ ആരും ഒരുക്കമല്ല.
വീടുകളില്‍ നിന്നും ചെറിയ യാത്രകള്‍ നടത്തിയും അടുത്ത ബന്ധുക്കളെ സന്ദര്‍ശിച്ചുമൊക്കെ ഇത്തവണത്തെ ക്രിസ്മസ് കടന്നു പോകും. ക്രിസ്മസ് ആഘോഷങ്ങളിലും യാത്രകളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം....

യാത്ര പോകുമ്പോള്‍

യാത്ര പോകുമ്പോള്‍

ക്രിസ്മസ് വൈകുന്നേരങ്ങളില്‍ കുടുംബവുമായി യാത്രയ്ക്കിറങ്ങുന്നത് മിക്ക ഭവനങ്ങളിലും പതിവാണ്. എന്നാല്‍ സാഹചര്യം ഇത്തവണ അനുകൂലമല്ലാത്തതിനാല്‍ പുറത്തിറങ്ങുമ്പോള്‍ വളരെ ശ്രദ്ധിക്കണം. 10 വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളും 60 വയസ്സിനു മുകളിലുള്ളവരും പരമാവധി പുറത്തിറങ്ങാത്തതു തന്നെയാണ് നല്ലത്

ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാം

ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാം


ആള്‍ക്കൂട്ടങ്ങള്‍ക്കു നിയന്ത്രണങ്ങളുണ്ടെങ്കിലും കടകളിലും മറ്റും തിരക്ക് അപ്രതീക്ഷിതമാണ്. അങ്ങനെയുള്ള സമയങ്ങളില്‍ ഇത് ഒഴിവാക്കുക എന്നത് തന്നെയാണ് നല്ലത്.

മുന്‍കരുതലുകളെടുക്കാം

മുന്‍കരുതലുകളെടുക്കാം

പുറത്തിറങ്ങുമ്പോള്‍ എല്ലാ തരത്തിലും സുരക്ഷിതരായിരിക്കുവാന്‍ ശ്രദ്ധിക്കുക. മാസ്ക് ധരിച്ച് കൃത്യമായ ഇടവേളകളില്‍ സാനിറ്റൈസര്‍ ഉപയോഗിക്കണം. ഗ്ലൗസോ ഫേസ് ഷീല്‍ഡോ ധരിക്ക‌േണ്ട സ്ഥിതി ആണെങ്കില്‍ അതും ചെയ്യാം.

ഭവന സന്ദര്‍ശനം ഒഴിവാക്കാം

ഭവന സന്ദര്‍ശനം ഒഴിവാക്കാം

കൂടിച്ചേരലുകളുടെ സമയമാണ് ക്രിസ്മസ്.വീടുകളിലെ മുതിര്‍ന്നവരെ സന്ദര്‍ശിക്കുവാനെത്തുന്നത് ക്രിസ്മസ് പാരമ്പര്യങ്ങളിലൊന്നാണ്. എന്നാല്‍ ഇത്തവണ അത് വേണ്ടന്നു വയ്ക്കാം. കൊവിഡ് ഭീതി നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ സന്ദര്‍ശനങ്ങള്‍ വിര്‍ച്വലാക്കാം. പ്രായമായവരെ സന്ദര്‍ശിച്ച് രോഗഭീതിയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്നതിനേക്കാള്‍ നല്ലത് സന്ദര്‍ശനങ്ങള്‍ അനുയോജ്യമായ മറ്റൊരു സമയത്തേയ്ക്ക് മാറ്റിവയ്ക്കുന്നതാണ്.

തിരക്കില്ലാത്ത ഇടങ്ങള്‍

തിരക്കില്ലാത്ത ഇടങ്ങള്‍


ക്രിസ്മസ് ദിനത്തില്‍ പുറത്തുപോകണം എന്നുള്ളവര്‍ക്ക് തിരക്കില്ലാത്ത ഇടങ്ങള്‍ തിരഞ്ഞെടുക്കാം. ബീച്ചുകള്‍, ഹില്‍ സ്റ്റേഷനുകള്‍ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയെല്ലാം പരമാവധി ഒഴിവാക്കാം. തിരക്കില്ലാത്തതും പരിചിതമായതുമായ സ്ഥലങ്ങള്‍ വേണം തിരഞ്ഞെടുക്കുവാന്‍

 ഭക്ഷണം കരുതാം

ഭക്ഷണം കരുതാം

ചെറിയ യാത്രയാണെങ്കിലും പുറമേ നിന്നുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കാം. കുടിവെള്ളം ആവശ്യത്തിനു കരുതാം. പുറത്തു നിന്നും ഭക്ഷണം വാങ്ങുകയാണെങ്കില്‍ തന്നെ സുരക്ഷിതമെന്നു തോന്നുന്ന ഇടത്തില്‍ നിന്നു മാത്രം വാങ്ങുക.

ക്രിസ്മസ് ആഘോഷങ്ങളേയില്ലാത്ത രാജ്യങ്ങള്‍ക്രിസ്മസ് ആഘോഷങ്ങളേയില്ലാത്ത രാജ്യങ്ങള്‍

ഈ രാജ്യങ്ങളിലും ക്രിസ്മസ് ആഘോഷിക്കും, പക്ഷെ, ഡിസംബര്‍ 25ന് അല്ലെന്നുമാത്രം!!ഈ രാജ്യങ്ങളിലും ക്രിസ്മസ് ആഘോഷിക്കും, പക്ഷെ, ഡിസംബര്‍ 25ന് അല്ലെന്നുമാത്രം!!

ക്രിസ്മസ് ലോ‌ട്ടറി മുതല്‍ ബീച്ച് ബാര്‍ബിക്യു വരെ...ക്രിസ്മസ് ആഘോഷങ്ങളിലെ വ്യത്യസ്തതകള്‍ക്രിസ്മസ് ലോ‌ട്ടറി മുതല്‍ ബീച്ച് ബാര്‍ബിക്യു വരെ...ക്രിസ്മസ് ആഘോഷങ്ങളിലെ വ്യത്യസ്തതകള്‍

2020 പോലെ ആകില്ല 2021 ലെ യാത്രകൾ..അടിമുടി മാറ്റം .. അറിയാം2020 പോലെ ആകില്ല 2021 ലെ യാത്രകൾ..അടിമുടി മാറ്റം .. അറിയാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X