Search
  • Follow NativePlanet
Share
» »കണ്ണുംപൂട്ടി പറയാം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങള്‍...ഇന്ത്യയ്ക്കും അഭിമാനിക്കാം!!

കണ്ണുംപൂട്ടി പറയാം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങള്‍...ഇന്ത്യയ്ക്കും അഭിമാനിക്കാം!!

ഇന്ത്യയില്‍ നിന്നും രണ്ട് നഗരങ്ങളും സുരക്ഷിത നഗരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഡല്‍ഹിയും മുംബൈയുമാണ് ഇന്ത്യയിലെ സുരക്ഷിത നഗരങ്ങള്‍

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമേതായിരിക്കും... അങ്ങ് സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ മുതല്‍ ഇങ്ങ് ഇന്ത്യ വരെ നാടുകള്‍ നിരവധിയുണ്ടെങ്കിലും തിരഞ്ഞെടുക്കപ്പെട്ട നഗരം കോപ്പൻഹേഗനാണ്. ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് നടത്തിയ സര്‍വ്വേയിലാണ് കോപ്പന്‍ഹേഗന്‍ തിരഞ്ഞെടുക്കപ്പെട്ടത്. പട്ടികയിലെ സ്ഥിര സാന്നിധ്യമായിരുന്ന ടോക്കിയോയെയും സിംഗപ്പൂരിനെയും അട്ടിമറിച്ചാണ് കോപ്പൻഹേഗൻ ഒന്നാമതെത്തിയത്. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ടൊറന്റോയും മൂന്നാം സ്ഥാനത്ത് സിംഗപ്പൂരും എത്തി. ഇന്ത്യയില്‍ നിന്നും രണ്ട് നഗരങ്ങളും സുരക്ഷിത നഗരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഡല്‍ഹിയും മുംബൈയുമാണ് ഇന്ത്യയിലെ സുരക്ഷിത നഗരങ്ങള്‍

76 സൂചകങ്ങള്‍

76 സൂചകങ്ങള്‍

2015 മുതൽ ഓരോ രണ്ട് വർഷം കൂ‌ടുമ്പോഴും ആണ് ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് സര്‍വ്വേ നടത്തുന്നത്. ഡിജിറ്റൽ, ആരോഗ്യം, വ്യക്തിഗത സുരക്ഷ, പരിസ്ഥിതി, അടിസ്ഥാന സൗകര്യ മേഖല എന്നിങ്ങനെ വ്യത്യസ്തങ്ങളായ 76 സൂചകങ്ങള്‍ വിലയിരുത്തിയാണ് നഗരങ്ങളെ കണ്ടെത്തിത്. 60 നഗരങ്ങളെയാണ് സര്‍വ്വേയില്‍ ഉള്‍പ്പെടുത്തി ആകെ മാര്‍ക്ക് 100 ല്‍ നിശ്ചയിച്ചാണ് തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കിയത്.

കോപ്പൻഹേഗൻ

കോപ്പൻഹേഗൻ

ഡെന്മാര്‍ക്കിന്റെ തലസഥാനമായ കോപ്പൻഹേഗൻ ലോകത്തില്‍ ഏറ്റവും സന്തോഷവാന്മാരായ ആളുകള്‍ വസിക്കുന്ന രാജ്യത്തിന്റെ തലസ്ഥാനമാണ്. ഏറെ സവിശേഷതകളുള്ള നഗരമാണിത്. സൈക്ലിംഗ് സംസ്കാരം, ശക്തമായ സമ്പദ്‌വ്യവസ്ഥ, സന്തോഷകരമായി ജീവിക്കുന്ന ആളുകള്‍, നവാലുകള്‍ എന്നിവയെല്ലാം ഈ പ്രദേശത്തിന്‍റെ ഭാഗമാണ്. ചുരുങ്ങിയ പ്രവൃത്തിദിനങ്ങൾ, സൗജന്യ കോളേജ് ട്യൂഷൻ, കൂടുതൽ അവധിക്കാല ദിനങ്ങൾ, ആളുകള്‍ തമ്മിലുള്ല സന്തോഷപൂര്‍ണ്ണമായ ഇടപെടലുകള്‍ എന്നിവയെല്ലാമാണ് ഈ നഗരത്തിനെ വേറിട്ടതാക്കുന്നത്.

ടൊറന്‍റോ

ടൊറന്‍റോ

അംബരചുംബികളായ കെട്ടിടങ്ങളുടെ നാടാണ് കാനഡയിലെ നഗരമായ ടൊറന്‍റോ കാനഡയുടെ സാമ്പത്തിക തലസ്ഥാനമായ ഇവിടം വൈവിധ്യമാര്‍ന്ന സംസ്കാരങ്ങളെ വളര്‍ത്തുന്ന നാട് കൂടിയാണ്. ലോകപ്രശസ്ത പ്രൊഫഷണൽ സ്പോർട്സ് ടീമുകൾ, സർവകലാശാലകൾ ,സാംസ്കാരികവുമായ വൈവിധ്യം എന്നിവയ്ക്കെല്ലാമാണ് ഇവിടം പ്രസിദ്ധമായിരിക്കുന്നത്. ഹോട്ട് ഡോഗ്, സോസേജ്, വഴിയോരങ്ങളിലെ ഭക്ഷമം എന്നിവയ്ക്കും ഇവിടം പേരുകേട്ടതാണ്,

സിംഗപ്പൂര്‍

സിംഗപ്പൂര്‍

മുന്‍ വര്‍ഷത്തെ സര്‍വ്വേയില്‍ രണ്ടാം സ്ഥാനത്തായിരുന്ന സിംഗപ്പൂര്‍ ഇത്തവണ മൂന്നാം സ്ഥാനത്തേയ്ക്ക് മാറി. ശക്തവും സുരക്ഷിതവുമായ നഗരമായ സിംഗപ്പൂര്‍ കൊറോണയുടെ പിടിയില്‍ നിന്നും തിരിച്ചുവരവിന്‍റെ പാതയിലാണ്.
വൃത്തിക്കും ശുചിത്വത്തിനും ഏറെ പേരുകേട്ടതാണ് സിംഗപ്പൂര്‍. ആധുനികവും ഉയരമുള്ളതുമായ കെട്ടിടങ്ങൾ ആണ് സിംഗപ്പൂരിന്ഡ‍റെ മുഖച്ഛായ നിര്‍ണ്ണയിക്കുന്നത്. പച്ചപ്പ്, സംസ്കാരം, കല എന്നിവയ്ക്കെല്ലാം അതിന്‍റേതായ സ്ഥാനം നല്കിയാണ് ഈ രാജ്യം വളര്‍ന്നിട്ടുള്ളത്. ധാരാളം തൊഴിൽ അവസരങ്ങൾ ഉള്ളതുകാരണം വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇവിടെ ജീവിതം കെട്ടിപ്പടുക്കുന്നുമുണ്ട്.

സിഡ്നി

സിഡ്നി

ഏറ്റവും പഴയതും വലുതുമായ ഓസ്ട്രേലിയൻ നഗരമാണ് സിഡ്നി. ലോകത്തിലെ ഏറ്റവും അതിശയകരമായ തുറമുഖങ്ങളിലൊന്നായ സിഡ്നി ലോകപ്രശസ്ത ലാൻഡ്മാർക്കുകളുടെ ആസ്ഥാനമാണ് സിഡ്നി ഹാർബർ ബ്രിഡ്ജ്, സിഡ്നി ഓപ്പറ ഹൗസ്, സിഡ്നി ടവർ തുടങ്ങിയവയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍. വ്യത്യസ്ത തരത്തിലുള്ള ഭക്ഷണങ്ങള്‍ക്ക് ഇവിടം എന്നും പ്രസിദ്ധമാണ്.

ടോക്കിയോ

ടോക്കിയോ

വൈദ്യുത വിളക്കുകളുടെയും നിറങ്ങളുടെയും നാടാണ് ടോക്കിയോ. രാത്രീജീവിതം ഇതുപോലെ ആസ്വദിക്കുവാന്‍ പറ്റിയ വേറൊരു നഗരം ജപ്പാനിലില്ല, ആനിമേഷൻ, ഇലക്ട്രോണിക്സ്, മാംഗ, വീഡിയോ ഗെയിമുകൾ എന്നിവയ്ക്ക് ടോക്കിയോ പ്രശസ്തമാണ്. ഉത്സവങ്ങൾ; അന്താരാഷ്ട്ര ശ്രദ്ധ നേടിയ പാചകരീതി; കൂടാതെ പ്രൊഫഷണൽ സ്പോർട്സ് ക്ലബ്ബുകൾ, ബേസ്ബോൾ, ഫുട്ബോൾ, സുമോ റെസ്ലിംഗ് പോലെയുള്ള പരമ്പരാഗത ജാപ്പനീസ് രീതികള്‍ എന്നിവയ്ക്കെല്ലാം ടോക്കിയോ പേരുകേട്ടിരിക്കുന്നു.

ആംസ്റ്റര്‍ഡാം

ആംസ്റ്റര്‍ഡാം

പോയിന്റുമായി ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനത്താണ് ആംസ്റ്റര്‍ഡാം ഉള്ളത്. കനാലുകൾക്കും മനോഹരമായ വീടുകൾക്കും 'കോഫി' ഷോപ്പുകൾക്കും റെഡ് ലൈറ്റ് ഡിസ്ട്രിക്റ്റിനും പേരുകേട്ടതാണ് ഇവിടം. ചരിത്രപരമായ കനാലുകൾ, റിജ്ക്സ്മ്യൂസിയം, വാൻ ഗോഗ് മ്യൂസിയം, സ്റ്റെഡെലിക് മ്യൂസിയം, ഹെർമിറ്റേജ് ആംസ്റ്റർഡാം, കൺസേർട്ട്ബൗ, ആനി ഫ്രാങ്ക് ഹൗസ്, തുടങ്ങിയവയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍.

വെല്ലിങ്ടണ്‍

വെല്ലിങ്ടണ്‍

ന്യൂസിലാന്‍ഡിലെ നഗരമായ വെല്ലിങ്ടണ്‍ ലോകത്തിലെ ഏറ്റവും വാസയോഗ്യമായ നഗരങ്ങളിലൊന്നാണ്. ജീവിക്കുവാനായി ജോലി ചെയ്യുന്ന ആളുകളാണ് ഇവിടെയുള്ളത്. ജോലി ചെയ്യുവാനായി ജീവിക്കുന്ന ആളുകളെ നിങ്ങള്‍ക്ക് ഇവി‌ടെ കാണുവാനേ സാധിക്കില്ല. ന്യൂസിലാന്റിന്റെ പാചക തലസ്ഥാനമായി അറിയപ്പെടുന്ന വെല്ലിംഗ്ടൺ അതിന്റെ ടേക്ക്-എവേ ബാറുകൾ, രസകരമായ കഫേകൾ, അവാർഡ് നേടിയ റെസ്റ്റോറന്റുകൾ, മികച്ച കാപ്പി എന്നിവയ്ക്ക് പ്രസിദ്ധമാണ്.

ഹോങ് കോങ്

ഹോങ് കോങ്


ഹോങ്കോംഗ് പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ നിയന്ത്രണത്തിലുള്ള ഒരു പ്രത്യേക അഡ്മിനിസ്ട്രേറ്റീവ് റീജിയണായി നിലനിൽക്കുന്നു, കൂടാതെ അടിസ്ഥാന നിയമം നിർവചിച്ചിരിക്കുന്നതുപോലെ പരിമിതമായ സ്വയംഭരണാവകാശം ആസ്വദിക്കുന്നു. ... കുറഞ്ഞ നികുതി നിരക്കുകൾ, സ്വതന്ത്ര വ്യാപാരം, കുറഞ്ഞ സർക്കാർ ഇടപെടലുകൾ എന്നിവയാണ് ഹോങ്കോംഗ് സമ്പദ്‌വ്യവസ്ഥയുടെ സവിശേഷത.

മെൽബൺ

മെൽബൺ

ഓസ്ട്രേലിയയിലെ ഏറ്റവും പ്രശസ്തമായ സ്ഥലങ്ങളാണ് മെൽബൺ. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട്, നാഷണൽ ഗാലറി ഓഫ് വിക്ടോറിയ, വേൾഡ് ഹെറിറ്റേജ് ലിസ്റ്റുചെയ്ത റോയൽ എക്സിബിഷൻ ബിൽഡിംഗ് തുടങ്ങിയ കാര്യങ്ങള്‍ ഇവിടെയുണ്ട്. ലോകത്തിന്റെ കാപ്പി തലസ്ഥാനമെന്ന നിലയിലും ലോകത്തിലെ ഏറ്റവും ജീവിക്കാൻ കഴിയുന്ന നഗരമായി പതിവായി തിരഞ്ഞെടുക്കപ്പെടുന്നതിനും ഇവിടം പ്രസിദ്ധമാണ്.

 മുംബൈയും ഡല്‍ഹിയും

മുംബൈയും ഡല്‍ഹിയും

48-ാം സ്ഥാനത്ത് ഡൽഹിയും 50-ാം സ്ഥാനത്ത് മുംബൈയും പട്ടികയില്‍ ഇ‌ടം നേടിയിട്ടുണ്ട്.

പ്രവര്‍ത്തനനഹിതമാകുന്ന ജിപിഎസും വഴിതെറ്റിക്കുന്ന നിശബ്ദതയും... കാറ്റുപോലും കയറാത്ത കാട്!പ്രവര്‍ത്തനനഹിതമാകുന്ന ജിപിഎസും വഴിതെറ്റിക്കുന്ന നിശബ്ദതയും... കാറ്റുപോലും കയറാത്ത കാട്!

മത്സ്യാവതാരം മുതല്‍ കൃഷ്ണാവതാരം വരെ..ധര്‍മ്മസ്ഥാപനത്തിനായെത്തിയ ദശാവതാര ക്ഷേത്രങ്ങളിലൂ‌ടെമത്സ്യാവതാരം മുതല്‍ കൃഷ്ണാവതാരം വരെ..ധര്‍മ്മസ്ഥാപനത്തിനായെത്തിയ ദശാവതാര ക്ഷേത്രങ്ങളിലൂ‌ടെ

Read more about: world mumbai delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X