Search
  • Follow NativePlanet
Share
» »രാത്രിയിലെ ബസ് യാത്രകൾ സുരക്ഷിതമാക്കാം...ഈ കാര്യങ്ങൾ നോക്കിയാൽ മതി

രാത്രിയിലെ ബസ് യാത്രകൾ സുരക്ഷിതമാക്കാം...ഈ കാര്യങ്ങൾ നോക്കിയാൽ മതി

ഇതാ രാത്രി സമയത്തുള്ള ബസ് യാത്രകളിൽ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ പരിചയപ്പെടാം...

യാത്രകളുടെ എളുപ്പവും സൗകര്യവും നോക്കുമ്പോൾ തമ്മിൽ കേമൻ ബസ് യാത്ര തന്നെയാണ്. കുറഞ്ഞ ചിലവില്‍ പോയി വരുവാൻ ട്രെയിനാണ് ബെസ്റ്റ് എങ്കിലും സൗകര്യം മിക്കപ്പോഴും ബസിനാണ്. കൈനീട്ടിയാൽ നിർത്തുന്നതു മുതൽ നേരത്തെ ടിക്കറ്റ് എടുക്കണ്ട, സീറ്റുണ്ടെങ്കിൽ കയറി പോകാം അങ്ങനെ അങ്ങനെ നൂറുകൂട്ടം കാര്യങ്ങളുണ്ട് ബസിനെ പ്രിയപ്പെട്ടതാക്കുവാൻ. സമയവും പണവും ലാഭിക്കുവാൻ ബസ് നല്ലൊരു ഓപ്ഷൻ കൂടിയാണ്. എന്നാൽ സുരക്ഷിതമായി ബസ് യാത്ര പൂർത്തിയാക്കണമെങ്കിൽ ശ്രദ്ധിക്കേണ്ട കുറേയധികം കാര്യങ്ങളുണ്ട്. ഇതാ രാത്രി സമയത്തുള്ള ബസ് യാത്രകളിൽ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ പരിചയപ്പെടാം...

വഴി നോക്കാം

വഴി നോക്കാം

രാത്രി യാത്രകളുടെ ഏറ്റവും മികച്ച കാര്യം എന്നത് രാത്രിയിലെ ഉറക്കം ബസിലാക്കാം എന്നതും ഹോട്ടലിനായി വേറെ പണം ചിലവഴിക്കേണ്ട, നേരം വെളുക്കുമ്പോൾ ലക്ഷ്യ സ്ഥാനത്തെത്താം എന്നതുമാണ്. ഒരേ സ്ഥലത്തേയ്ക്ക് തന്നെ പല റൂട്ടുകളുള്ളപ്പോൾ ബസ് തിരഞ്ഞെടുക്കുന്ന കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. സുരക്ഷിതമെന്നു തോന്നുന്ന പാത മാത്രം തിരഞ്ഞെടുക്കുക. വളഞ്ഞു തിരിഞ്ഞുപോകുന്ന ബസ് ഒഴിവാക്കാം.

പണം അധികം കൊടുത്താലും കുഴപ്പമില്ല

പണം അധികം കൊടുത്താലും കുഴപ്പമില്ല

രാത്രി യാത്രകളിൽ ഏറ്റവും കുറഞ്ഞ തുകയുടെ ടിക്കറ്റ് നോക്കി അധികം പോകേണ്ട. അത്യാവശ്യം പണം മുടക്കി മികച്ച സേവനം ലഭിക്കും എന്നു വിശ്വസിക്കുന്ന ബസ് തിരഞ്ഞെടുക്കുക. കുറച്ചധികം പണം ചിലവാക്കിയാലും സൗകര്യങ്ങളും സുരക്ഷിതത്വവും ഉറപ്പുണ്ടെങ്കിൽ ടെൻഷൻ അടിക്കാതെ ലക്ഷ്യസ്ഥാനത്തെത്താം.

സീറ്റ് തിരഞ്ഞെടുക്കാം ശ്രദ്ധയോടെ!

സീറ്റ് തിരഞ്ഞെടുക്കാം ശ്രദ്ധയോടെ!

ബസ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ മിക്കപ്പോഴും ടെൻഷൻ വരുന്ന കാര്യമാണ് ഏത് സീറ്റ് വേണം എന്നത്. ആദ്യം കൺഫ്യൂഷൻ വരിക ജനാലയ്ക്കടുത്തുള്ള സീറ്റാണോ അതോ ഐൽ സീറ്റാണോ എന്നത്. ചിലർക്ക് ജനാലയിൽ ചാരി ഉറങ്ങുവാൻ കഴിയുന്നതിനാൽ അങ്ങനെയുള്ളവർക്ക് അത് തിരഞ്ഞെടുക്കാം. ഐൽ സൈഡാണ് വേണ്ടതെങ്കിൽ അതിന്റെ സൗകര്യം കുറച്ചധികം ഇട ലഭിക്കും എന്നതാണ്. സ്ത്രീകൾ തനിച്ചാണ് യാത്രയെങ്കിൽ അവർക്കായി മാറ്റി വെച്ചിരിക്കുന്ന സീറ്റുകൾ തിരഞ്ഞെടുക്കാം.
അടുത്ത സംശയം എവിടെ സീറ്റ് വേണമെന്നാണ്. ടറിനു തൊട്ടു മുകളിലായുള്ള സീറ്റുകൾ ഒഴിവാക്കുകയായിരിക്കും നല്ലത്. റോഡുകൾ പേടിയുള്ള ആളാണെങ്കിൽ ഏറ്റവും മുന്നിൽ വണ്ടി പോകുന്നത് കാണുന്ന പോലുള്ള സീറ്റുകൾ വേണ്ടന്ന് വയ്ക്കാം. വിദഗ്ദരുടെ അഭിപ്രായം അനുസരിച്ച് നടുവിലുള്ള സീറ്റുകളാണ് കൂടുതൽ സുരക്ഷിതം എന്നാണ്.

രാത്രിയിലെ ബസ് യാത്രകൾ സുരക്ഷിതമാക്കാം...ഈ കാര്യങ്ങൾ നോക്കിയാൽ മതി

ബസിൽ പോകുമ്പോൾ മിക്കവരും സീറ്റിനു മുകളിലുള്ള റാക്കിലാണ് ബാഗ് സൂക്ഷിക്കുക. അപ്രതീക്ഷിതമീായി ഉണ്ടാരുന്ന കവർച്ചകളിലും മറ്റും ബാഗ് നഷ്ടപ്പെടുവാൻ സാധ്യതയുള്ളതിനാൽ ഒരേയിടത്തു തന്നെ പണവും കാർഡുകളും സൂക്ഷിക്കാതിരിക്കുവാൻ നോക്കുക. പലയിടത്തായി വച്ചാൽ അനിഷ്ട സംഭവങ്ങൾ നടന്നാൽ അതെങ്കിലും ബാക്കിയുണ്ടാവും എന്ന് ആശ്വസിക്കാം.

ലഘുഭക്ഷണം കയ്യിൽ കരുതാം

ലഘുഭക്ഷണം കയ്യിൽ കരുതാം

ദീര്‍ഘദൂര രാത്രി ബസ് യാത്രകളിൽ രാത്രി സമയങ്ങളിൽ ബസ് മിക്കപ്പോഴും ഭക്ഷണം കഴിക്കാനായി നിർത്തുക അത്രയൊന്നും തൃപ്തി തോന്നാത്ത ഇടങ്ങളിലായിരിക്കും. രാത്രിയായതുതൊണ്ട് ബസുകാർ നിർത്തുന്ന ഇടങ്ങൾ മാത്രമായിരിക്കും ഭക്ഷണത്തിനുള്ള ആശ്രയം. കയ്യിൽ അല്പം ഭക്ഷണവും വെള്ളവും കരുതുവാണെങ്കിൽ ഇതൊഴിവാക്കി ബസിലിരുന്നും കഴിക്കാം.

മറക്കാതെ എടുക്കാം ഹെഡ്സെറ്റ്

മറക്കാതെ എടുക്കാം ഹെഡ്സെറ്റ്

ബസിലെയും പുറത്തെയും ബഹളങ്ങൾ മിക്കപ്പോളും രാത്രിയാത്രയിലെ ഉറക്കത്തെ നശിപ്പിക്കാറുണ്ട്. മിക്കപ്പോളും ക്ഷീണിച്ച് കയറി ഒന്നുറങ്ങിയാൽ മതി എന്നു കരുതുന്നവർക്കായിരിക്കും പണി കിട്ടുക. അതുകൊണ്ടു തന്നെ അനാവശ്യ ശബ്ദങ്ങൾ ഒഴിവാക്കുവാൻ ഒരു ഹെഡ്സെറ്റ് കരുതാം. പാട്ടുകേട്ടുറങ്ങാനും ഇത് ഉപകാരപ്പെടും.

നെക്ക് പില്ലോയും ഐ മാസ്കും

നെക്ക് പില്ലോയും ഐ മാസ്കും

ബസുകളിലെ സീറ്റിങ്ങും ലൈറ്റിങ്ങും മിക്കവർക്കും പിടിച്ചു എന്നു വരില്ല. അങ്ങനെയുള്ളഴ സാഹചര്യങ്ങൾ ഒഴിവാക്കുവാൻ കരുതാവുന്ന രണ്ടു വസ്തുക്കളുണ്ട്. നെക്ക് പില്ലോയും ഐ മാസ്കും. നെക്ക് പില്ലോ വെച്ചാൽ കഴുത്ത് വലിയ ആയാസം കൂടാതെ വയ്ക്കുവാനും ഉറങ്ങുവാനും കഴിയും. ഐ മാസ്കുണ്ടെങ്കിൽ രാത്രി മുഴുവൻ ബസിൽ ലൈറ്റുണ്ടെങ്കിലും അതൊന്നും ബാധിക്കാതെ ഉറങ്ങാം.

ഹോട്ടൽ മുറിയിൽ നിന്നും ഈ സാധനങ്ങൾ നിങ്ങൾക്കെടുക്കാം....പക്ഷേ ഈ ബാക്കി ഈ സാധനങ്ങൾ?! ഹോട്ടൽ മുറിയിൽ നിന്നും ഈ സാധനങ്ങൾ നിങ്ങൾക്കെടുക്കാം....പക്ഷേ ഈ ബാക്കി ഈ സാധനങ്ങൾ?!

എന്തുകൊണ്ട് യാത്ര ചെയ്യണം എന്നല്ലേ.. ഇതാണ് കാരണം എന്തുകൊണ്ട് യാത്ര ചെയ്യണം എന്നല്ലേ.. ഇതാണ് കാരണം

എയർപോർട്ടിലെ സുരക്ഷാ പരിശോധനക്കായി സമയം കളയേണ്ട..ഈ കാര്യങ്ങള്‍ അറിഞ്ഞാൽ എളുപ്പത്തിൽ തീർക്കാം എയർപോർട്ടിലെ സുരക്ഷാ പരിശോധനക്കായി സമയം കളയേണ്ട..ഈ കാര്യങ്ങള്‍ അറിഞ്ഞാൽ എളുപ്പത്തിൽ തീർക്കാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X