Search
  • Follow NativePlanet
Share
» »അറബിക്കടലിലേക്ക് 350 രൂപയ്ക്ക് ഒരു പൊളിപ്പൻ യാത്ര

അറബിക്കടലിലേക്ക് 350 രൂപയ്ക്ക് ഒരു പൊളിപ്പൻ യാത്ര

കടലിലൂടെ ഒരു യാത്ര കൊതിക്കാത്തവർ ആരും കാണില്ല. കാറ്റിനൊപ്പം ഗതിമാറി ഊളിയിട്ടു അടിത്തട്ടിലേക്കു പോകുന്ന മത്സ്യങ്ങളെയും കടലിന്റെ അഗാധമായ സൗന്ദര്യവും ആസ്വദിച്ച് സൂര്യാസ്മയകാഴ്ചകളും ഒക്കെ കണ്ട് തിരികെ കരയിലെത്തിക്കുന്ന ഒരു യാത്രയെക്കുറിച്ച് കേട്ടിട്ടുണ്ടോ...

കടലിൻറെ വൈകുന്നേര കാഴ്ചകൾ കണ്ട് കൊച്ചി കായലിൽ കറങ്ങി അറബിക്കടലിൽ എത്തുന്ന മനോഹരമായ കപ്പൽ യാത്രയുടെ വിശേഷങ്ങളിലേക്ക്...

 സാഗരറാണി

സാഗരറാണി

കൊച്ചിയിൽ നിന്നും വളരെ കുറഞ്ഞ ചിലവിൽ കടൽ യാത്രയ്ക്കു പോകുവാൻ സാധിക്കുന്ന ബോട്ടാണ് സാഗര റാണി. കേരള ഷിപ്പിങ്ങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ കീഴിലുള്ള ക്രൂയിസ് വെസ്സലാണ് സാഗരറാണി. എല്ലാ ദിവസവും വൈകിട്ട് മൂന്നു മുതൽ അഞ്ച് വരെയാണ് ഈ യാത്രയുടെ സമയം

PC:sagararani

കൊച്ചിക്കാർക്കുപോലും അറിയാത്ത സാഗരറാണി

കൊച്ചിക്കാർക്കുപോലും അറിയാത്ത സാഗരറാണി

കഴിഞ്ഞ 13 വർഷമായി കടലിലേക്ക് സർവ്വീസുകൾ നടത്തുന്നുണ്ടെങ്കിലും ഇതിനെക്കുറിച്ച് അറിയുന്നവർ വളരെ കുറവാണ്. ആളുകൾ കേട്ടും പറഞ്ഞറിഞ്ഞും മാത്രമാണ് കടലിലേക്കുള്ള യാത്രയ്ക്കായി ഇവിടെ എത്തുന്നത്. എല്ലാ ദിവസവും വൈകിട്ടാണ് സാഗര റാണിയിൽ കടലിലേക്കുള്ള യാത്ര

കായൽ ചുറ്റി കടലിലേക്ക്

കായൽ ചുറ്റി കടലിലേക്ക്

കൊച്ചി കായലിനെ ചുറ്റി കടലിലേക്ക് എത്തുന്ന രീതിയിലാണ് ഇതിന്റെ യാത്ര. എറണാകുളം ബോട്ട് ജെട്ടിയിൽ നിന്നുമാണ് സാഗരറാണിയുടെയാത്ര ആരംഭിക്കുന്നത്. മഴവിൽ പാലത്തിൽ തുടങ്ങി , കെട്ട് വള്ളം പാലം, ബോൾഗാട്ടി പാലസ്, രാമൻ തുരുത്ത്, കൊച്ചി തുറമുഖം, വില്ലിംഗ്ട്ടൺ ഐലൻഡ്, താജ് മലബാർ ഹോട്ടൽ, വൈപ്പിൻ ദ്വീപ്, ഫോർട്ട്കൊച്ചി വഴി പിന്നെ അറബിക്കടലിൽ എത്തുന്ന രീതിയിലാണ് ഇതിന്റെ യാത്രയുള്ളത്. മറ്റൊരു രീതിയിലും കടലിലേക്ക് പോകുവാൻ സാധിക്കാത്തവർക്ക് കടലിന്റെ കാഴ്ചകൾ കാണുവാൻ പറ്റിയ ഏറ്റവും മികച്ച മാർഗ്ഗമാണിത്.

PC: sagararani

ചെലവ് വെറും 350

ചെലവ് വെറും 350

വളരെ കുറഞ്ഞ ചിലവിൽ കായലിന്റെ കാഴ്ചകൾ കണ്ടുപോകാം എന്നതാണ് സാഗരറാണിയുടെ ഏറ്റവും വലിയ ആകർഷണം. അവധി ദിവസങ്ങളിൽ 350 രൂപയും മറ്റുള്ള ദിവസങ്ങളിൽ 300 രൂപയുമാണ് ഇതിലേ യാത്രയ്ക്കായി ഒരാളിൽ നിന്നും ഈടാക്കുന്നത്. ഒരുമിച്ച് ടിക്കറ്റുകൾ ബുക്ക് ചെയ്താൽ ഇതിലും കുറഞ്ഞ തുകയ്ക്ക് പോകാന്‍ സാധിക്കും.

PC:sagararani

മുൻകൂട്ടിയുള്ള ബുക്കിങ്ങ്

മുൻകൂട്ടിയുള്ള ബുക്കിങ്ങ്

കൊച്ചിയിലെത്തി എന്നാൽ പിന്നെ വൈകുന്നേരം കടലിലേക്ക് പോയേക്കാം എന്നു വിചാരിച്ചാൽ നടക്കില്ല. സാഗര റാണിയിലെ യാത്രയ്ക്ക് പോകുന്നുണ്ടെങ്കിൽ ടിക്കറ്റുകൾ മുന്‍കൂട്ടി തന്നെ ബുക്ക് ചെയ്യണം. വിദ്യാർഥികൾക്ക് ഒരുമിച്ച് ബുക്ക ചെയാൽ ചെറിയ ഇളവ് ലഭിക്കും. വലിയ ട്രിപ്പ് ആയാണ് വരുന്നതെങ്കിൽ ബോട്ട് മുഴുവനായും ബുക്ക് ചെയ്യാൻ സൗകര്യമുണ്ട്.

രണ്ട് ബോട്ടുകളാണ് കടലിലേക്ക് സർവ്വീസ് നടത്തുന്നത്. അതിൽ ഒന്നിൽ 92 പേർക്കും മറ്റേതിൽ 75 പേർക്കും സഞ്ചരിക്കാൻ സാധിക്കും.

http://www.sagararani.in/book.php ൽ മുൻകൂട്ടി ബുക്ക് ചെയ്യാം

കടലും കായലും കാണാം

കടലും കായലും കാണാം

കൊച്ചി കായലിൽ നിന്നും തുടങ്ങി അറബിക്കടലിൽ എത്തി അവിടുന്ന് പിന്നെയും കായലിലേക്ക് തിരിക്കുന്ന ഒരു യാത്രയാണിത്. ബോട്ടിന്റെ മുകളിലത്തെയും താഴത്തെയും നിലകൾ മുഴുവനായും സഞ്ചാരികൾക്കു നല്കിയിരിക്കുകയാണ്. ഇഷ്ടപ്പെട്ട സീറ്റുകൾ വേണമെന്നുണ്ടെങ്കിൽ നേരത്തെ എത്തിയാൽ സ്വന്തമാക്കാം.

PC: sagararani

വ്യത്യസ്ത യാത്രാനുഭവം

വ്യത്യസ്ത യാത്രാനുഭവം

കൊച്ചിയിലെത്തുന്നവർക്ക് വൈകുന്നേരം ചെയ്യുവാൻ പറ്റിയ ഏറ്റവും മികച്ച കാര്യങ്ങളിലൊന്നാണ് ഈ യാത്ര. കടലിന്റെയും കായലിന്റെയും വ്യത്യസ്തമായ കാഴ്ചകൾ കണ്ട് വൈകുന്നേരം ചിലവഴിക്കുവാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. ഇത് കൂടാതെ വെസ്സലിനുള്ളിൽ അടിച്ചുപൊളിക്കുവാനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പാട്ടു പാടാനും ഡാൻസ് കളിക്കുവാനും ഒക്കെ താല്പര്യമുള്ളവർക്ക് യാത്ര അടിച്ചുപൊളിക്കാം എന്നതിൽ സംശയമില്ല.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

എറണാകുളം ഹൈക്കോടതിയ്ക്ക് സമീപത്തെ ബോട്ട് ജെട്ടിയിൽ നിന്നുമാണ് സാഗരറാണിയുടെ യാത്ര ആരംഭിക്കുന്നത്. വൈകുന്നേരമാണ് യാത്ര ആരംഭിക്കുന്നത്. കേരള ഷിപ്പിങ്ങ് ആൻഡ് ഇൻലാൻഡ് നാവിഗേഷന്റെ കീഴിലെ രണ്ടു ബോട്ടുകൾക്കാണ് കടലിലേക്ക് യാത്ര നടത്തുവാൻ അനുമതിയുള്ളത്.

കൊച്ചി-മുസരിസ് ബിനാലെ..ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയെക്കുറിച്ച് അറിയേണ്ടതെല്ലാം...

റോഡിലൂടെ കാണുന്ന ആലപ്പുഴയും കൊച്ചിയുമല്ല..ഇത് കായൽയാത്രയിലെ കാഴ്ചകൾ!

മനസ്സു നിറയ്ക്കുന്ന കാഴ്ചകളും വയറു നിറയ്ക്കുന്ന രുചിയുമായി ഒരിടം!

Read more about: kochi travel fort kochi adventure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more