Search
  • Follow NativePlanet
Share
» »സക്രേബൈലുവിലെ ആനക്കഥകൾ

സക്രേബൈലുവിലെ ആനക്കഥകൾ

കർണ്ണാടകയിലെ ഷിമോഗയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന സക്രേബൈലു എലിഫന്‍റ് ക്യാംപിന്റെ വിശേഷങ്ങൾ.....

എത്ര കണ്ടാലും മടുക്കാത്തവയാണ് ആനക്കാഴ്ചകൾ. തലയെടുപ്പും അഴകൊത്ത കൊമ്പും നീട്ടിയിട്ടാൽ താഴെമുട്ടുന്ന തുമ്പിക്കൈയ്യും ഒക്കെയായി ലക്ഷണമൊത്ത ആനകൾ ഒരുപാടുണ്ട്. എന്നാൽ ഉത്സവ സമയമല്ലെങ്കിൽ ഇവിടെ ഒന്നു കാണാനും തൊടാനും ഇത്തിരി പാടു തന്നെയാണ്. അതുകൊണ്ടുതന്നെ ആനകളെ ഒരു കൈയ്യകലത്തിൽ കാണാനുള്ള അവസരങ്ങൾ ആരും കളയാറില്ല. അങ്ങനെ നോക്കിയാൽ ആനപ്രേമികൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒരിടമുണ്ട്...കർണ്ണാടകയിലെ ഷിമോഗയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന സക്രേബൈലു എലിഫന്‍റ് ക്യാംപിന്റെ വിശേഷങ്ങൾ.....

സക്രേബൈലു

സക്രേബൈലു

കർണ്ണാടകയിലെ ഷിമോഗയ്ക്ക് സമീപമാണ് സക്രേബൈലു എന്ന പ്രശസ്തമായ ആന ക്യാംപ് സ്ഥിതി ചെയ്യുന്നത്. ആനകളെ അടുത്തു കാണുവാനും അറിയുവാനും അവയോടൊത്ത് സമയം ചിലവഴിക്കുവാനും ആഗ്രഹിക്കുന്നവരാണ് ഇവിടെ എത്തുന്നത്.

 സക്രേബൈലു ഇക്കോ ടൂറിസം സെന്റർ

സക്രേബൈലു ഇക്കോ ടൂറിസം സെന്റർ

കർണ്ണാടകയിലെ ഏറ്റവും പ്രശസ്തമായ ഇക്കോ ടൂറിസം സെന്‍ററുകളിൽ ഒന്നാണ് സക്രേബൈലു ഇക്കോ ടൂറിസം സെന്റർ. കാട്ടിൽ നിന്നും കൊണ്ടുവരുന്ന ആനകളെയ വിദഗ്ധരായ പാപ്പാന്മാരുടെ കീഴിൽ ഇവിടെ പരിശീലിപ്പിക്കും. തുംഗാ നദിയുടെ തീരത്താണ് ഈ ആന ക്യാംപ് ഉള്ളത്.

പരിശിലനം മാത്രമല്ല, വിരുന്നും!

പരിശിലനം മാത്രമല്ല, വിരുന്നും!

കാട്ടിൽ നിന്നും കൊണ്ടുവരുന്ന ആനകളെ പരിശീലിപ്പിക്കുന്ന ഇവിടെ ചിലപ്പോൾ കാട്ടാനകൾ വിരുന്നെത്താറുമുണ്ട്. തുംഗാ നദിയുടെ അക്കരെ നിന്നും കാടിറങ്ങി വരുന്ന കാട്ടാനകൾ ഇവിടെയെത്തി അർമ്മാദിച്ച് സമയം പോല തിരിച്ചു കയറുന്നത് ഇവിടുള്ളവർക്ക് ഒരു പുതിയ കാഴ്ചയല്ല. ആനകളടെ അവയുടെ സ്വാഭാവീക പരിസ്ഥിതിയിൽ ജീവിക്കുവാൻ അനുവദിക്കുകയാണ് ഇവിടെ ചെയ്യുന്നത്.

ആന പരിശീലനം

ആന പരിശീലനം

കാടുകളിൽ നിന്നും കൊണ്ടുവരുന്ന ആനകളെ പരിശീലിപ്പിക്കുന്ന ഇടം കൂടിയാണിത്. കുട്ടിയാനകളടക്കം നിരവധിയാനകളെ ഇവിടെ കാണാം. കർണ്ണാടക സംസ്ഥാന സർക്കാരിൻറെ കീഴിയാണ് ഇത് പ്രവർത്തിക്കുന്നത്. ഇവിടെ എത്തിക്കഴിഞ്ഞാൻ ആനകൾ പൂർണ്ണ സുരക്ഷിതരാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. കൂടാതെ നിയന്ത്രിക്കുവാൻ ബുദ്ധിമുട്ടുള്ള ആനകളെ ചട്ടം പഠിപ്പിക്കുവാനും ഇവിടെ കൊണ്ടുവരുന്നുണ്ട്.
ആനകളെ വളരെ അടുത്തു കാണാം എന്നതു മാത്രമല്ല, കുട്ടിയാനകളുടെ കളികൾ ആസ്വദിക്കുവാനും അവയോടൊത്ത് കളിക്കുവാനുമൊക്കെ ഇവിടെ സൗകര്യമുണ്ട് എന്നത് ഇവിടേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നു.

സന്ദർശന സമയം

സന്ദർശന സമയം

രാവിലെ 8.30 മുതൽ 6.00 വരെയാണ് സക്രേബൈലു എലിഫന്റ് ക്യാംപ് പ്രവർത്തിക്കുന്നത്. ഇവിടെ പ്രവേശിക്കുവാനായി രാവിലെ 8.30 മുതൽ 11.30 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. 11.30 ന് പ്രവേശനം അവസാനിക്കും. രണ്ട് മുതൽ 3 മണിക്കൂർ വരെ ഇവിടെ ചിലവഴിക്കാം.
രാവിലെ 7.30 മുതൽ 9.30 വരെ ആനകൾക്ക് കുളിക്കുവാനുള്ള സമയവും 10.30 വരെ ഭക്ഷണം കഴിക്കുവാനുള്ള സമയവുമാണ്.
വർഷത്തിൽ എപ്പോൾ വേണമെങ്കിലും ഇവിടം സന്ദർശിക്കാം.

 പ്രവേശന ഫീസ്

പ്രവേശന ഫീസ്

ഇന്ത്യക്കാർക്ക് 30 രൂപയും പുറത്തു നിന്നുള്ളവർക്ക് 100 രൂപയുമാണ് ഇവിടുത്തെ പ്രവേശന നിരക്ക്. ആനപ്പുറത്ത് കയറിയുള്ള സഫാരിക്ക് മുതർന്നവർ 75 രൂപയും 5 മുതല്‍ 13 വയസ്സ് വരെയുള്ള കുട്ടികൾ 38 രൂപയും നല്കണം. ആനകളെ കുളിപ്പിക്കുന്നിടത്തേയ്ക്ക് പോകുവാൻ 100 രൂപയാണ് ഈടാക്കുന്നത്. ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുവാനുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്.
ട്രക്കിങ്ങ്, പക്ഷി നിരീക്ഷണം, ക്യാംപിങ്ങ് തുടങ്ങിയവയാണ് ഇവിടുത്തെ മറ്റ് ആകർഷണങ്ങൾ.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ഷിമോഗ-തീർഥഹള്ളി റോഡിൽ ഷിമോഗയിൽ നിന്നും 14 കിലോമീറ്റർ അകലെയാണ് സക്രേബൈലു എലിഫന്റ് ക്യാംപ് സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്തുള്ള വിമാനത്താവളം മംഗലാപുമാണ്. എലിഫന്റ് ക്യാംപിൽ നിന്നും 165 കിലോമീറ്റർ അകലെയാണിത്.
ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ഷിമോഗയിൽ (13.7) കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.

അടുത്തുള്ള മറ്റിടങ്ങൾ

അടുത്തുള്ള മറ്റിടങ്ങൾ

താവരെക്കൊപ്പ ലയൺ ആൻഡ് ടൈഗർ റിസർവ്വ് (23 കിമീ), മൺഗദ്ദേ പക്ഷി സങ്കേതം (16 കിമീ) ഷിമോഗ (14കിമീ), കൊടചാദ്രി (110 കിമീ), ഗുഡാവി പക്ഷി സങ്കേതം (134 കിമീ), ജോഗ് വെള്ളച്ചാട്ടം( 121കിമീ), അഗുംബെ(79കിമീ), കുണ്ടാദ്രി ഹിൽസ് (79കിമീ)തുടങ്ങിയവയാണ് ഇവിടെ അടുത്തുള്ള സന്ദർശിക്കുവാൻ പറ്റിയ ഇടങ്ങൾ.

PC:Abhay kulkarni wiki

മാട്ടൂർ- സംസ്കൃതം സംസാരിക്കുന്ന ഗ്രാമം

മാട്ടൂർ- സംസ്കൃതം സംസാരിക്കുന്ന ഗ്രാമം

മാതൃഭാഷ പോലെ തന്നെ ദേവഭാഷയായ സംസ്കൃതത്തെ സ്നേഹിക്കുന്ന മാട്ടൂർ എന്ന കർണ്ണാടക ഗ്രാമം ലോകത്തിലെ സംസ്കൃത ഗ്രാമം എന്നാണ് അറിയപ്പെടുന്നത്. ഇംഗ്ലീഷും വിദേശ ഭാഷകളും കുട്ടികളെ പഠിപ്പിച്ച് അവരെ ആധുനിക പൗരന്മാരാക്കാൻ ശ്രമിക്കുന്ന നമ്മുടെ ആളുകൾക്കിടയിലും ഭാഷയെയും സംസ്കാരത്തെയും കൈവിടാതെ കൊണ്ടു നടക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന നാടാണ് മറ്റൂർ. ലോകത്തിലെ സംസ്കൃത ഗ്രാമം എന്നാണ് മറ്റൂർ അറിയപ്പെടുന്നത്. പൗരാണിക സംസ്കൃതം സംഭാഷണത്തിനായി ഉപയോഗിക്കുന്ന ഇവിടെ വെറും 1500 ഓളം ആളുകൾ മാത്രമാണ് താമസിക്കുന്നത്
ഷിമോഗയിൽ തന്നെയാണ് ഇവിടവും സ്ഥിതി ചെയ്യുന്നത്.

ശിവൻ ധ്യാനം ചെയ്ത ഈ നാടിന്റെ പ്രത്യേകത മറ്റൊന്നാണ്! ശിവൻ ധ്യാനം ചെയ്ത ഈ നാടിന്റെ പ്രത്യേകത മറ്റൊന്നാണ്!

മോദി താമസിച്ച ഗുഹയിൽ താമസിക്കാം വെറും 990 രൂപയ്ക്ക് മോദി താമസിച്ച ഗുഹയിൽ താമസിക്കാം വെറും 990 രൂപയ്ക്ക്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X