Search
  • Follow NativePlanet
Share
» »വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ ഡാം ഇന്ത്യയിലാണ്

വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ ഡാം ഇന്ത്യയിലാണ്

കംപ്യൂട്ടറില്‍ ഡിസൈന്‍ ചെയ്ത ത്രി-ഡി ചിത്രം പോലെ മനോഹരമായ സലൗലി ഡാമിന്റെ വിശേഷങ്ങള്‍

By Elizabath

പാര്‍ട്ടിയും പബ്ബും ബീച്ചുമല്ലാത്ത ഒരു ഗോവ.... വിശ്വസിക്കാന്‍ ഇത്തിയി അധികം ബുദ്ധിമുട്ടാണെങ്കിലും സംഭവം സത്യമാണ്. കാണാനും കണ്ടുതീര്‍ക്കാനുമുള്ള കാഴ്ചകള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത നാടായ ഗോവയില്‍ വിസ്മയിപ്പിക്കുന്ന ആരും കാണാത്ത കാഴ്ചകളാണ് അധികവും.

ബീച്ചും പാര്‍ട്ടിയുമില്ലാത്ത ഗോവയുടെ മറ്റൊരു മുഖംബീച്ചും പാര്‍ട്ടിയുമില്ലാത്ത ഗോവയുടെ മറ്റൊരു മുഖം

ബീച്ചും പബ്ബും മാത്രം ആസ്വദിക്കാന്‍ ഇവിടെയെത്തുന്നവര്‍ നഷ്ടമാക്കുന്നത് സുന്ദരമായ ഗോവയുടെ മറ്റൊരു വശമാണ്. അതിശയിപ്പിക്കുന്ന കുറേയധികം കാഴ്ചകളുമായി കാത്തിരിക്കുന്ന തികച്ചും മറ്റൊരു രൂപമുള്ള ഗോവ.

സലൗലി ഡാം
PC:Portugal Editor Exploration

ത്രി-ഡി ഡാം
ഹോളിവുഡ് സിനിമാ സെറ്റോ എന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള അതിശയിപ്പിക്കുന്ന നിര്‍മ്മിതി. ആദ്യമായി കാണുന്നവര്‍ക്ക് ഇങ്ങനെയൊരു ഡാം ഇന്ത്യയിലോ എന്നു തോന്നിയാല്‍ അത്ഭുതമില്ല. അത്രയ്ക്കുണ്ട് ഗോവയിലെ സലൗലി ഡാമിന്റെ വിശേഷങ്ങള്‍.
കംപ്യൂട്ടറില്‍ ഡിസൈന്‍ ചെയ്‌തെടുത്ത ഒരു ത്രി-ഡി ചിത്രം പോലെ മനോഹരമാണ് ഈ ഡാം. സലൗലിം എന്ന പേരിലും ഇത് അറിയപ്പെടുന്നു.

സലൗലി ഡാം

PC: Nvvchar

മൂടല്‍മഞ്ഞില്‍ നിറഞ്ഞ്...
24 സ്‌ക്വയര്‍ കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന ഈ ഡാമില്‍ റിവര്‍വോയറിലെ വെള്ളം ഒരു വലിയ കിണര്‍ പോലെയുള്ള ഭാഗികമായ ആര്‍ച്ചിലേക്കു പോകും. അന്‍പതടി താഴ്ചയില്‍ പതിക്കുന്ന വെള്ളം വീണ്ടും അവിടുന്ന് ഒരു ഗര്‍ത്തത്തിലൂടെ നൂറടി താഴ്ചയിലേക്ക് പോകും. വെള്ളം പതിക്കുമ്പോള്‍ ഉണ്ടാകുന്ന ശക്തിയില്‍ ഡാമിനു ചുറ്റും വെള്ളത്തുള്ളികള്‍ മൂടല്‍ മഞ്ഞ് തീര്‍ക്കുന്നത് ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട കാഴ്ചയാണ് എന്നതില്‍ യാതൊരു സംശയവും ഇല്ല. ഭാഗികമായ എര്‍ത്ത് ഡാം ആണിത്.

ഇതാ ഗോവയിലെ ഒരു രസികൻ ബീച്ച്; നിങ്ങൾക്ക് ചെയ്യാൻ ഏഴ് കാര്യങ്ങളുംഇതാ ഗോവയിലെ ഒരു രസികൻ ബീച്ച്; നിങ്ങൾക്ക് ചെയ്യാൻ ഏഴ് കാര്യങ്ങളും

സലൗലി ഡാം

PC: Nvvchar

ഗോവയിലെ സുവാരി പുഴയില്‍ സ്ഥിതി ചെയ്യുന്ന ഈ ഡാം അവിടുത്തെ ഒരു ജലസേചന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ചതാണ്. ഗ്രാമീണരുടെ കൃഷി ആവശ്യത്തിനായും കുടിവെള്ളത്തിനുമായാണ് 1975 ല്‍ ഈ ഡാം നിര്‍മ്മിക്കുന്നത്. നിര്‍മ്മാണ സമയത്ത് പത്തുകോടിയോളം രൂപയായിരുന്നു ഇതിന്റെ നിര്‍മ്മാണ ചെലവ്. ഇപ്പോള്‍ ദിവസേന 380 മില്യണ്‍ ലിറ്റര്‍ വെള്ളമാണ് ഇവിടുന്ന് വിതരണം ചെയ്യുന്നത്.

സലൗലി ഡാം

PC: Nvvchar

ഫോട്ടോജെനിക് ഡാം

എങ്ങനെ ഫോട്ടോയെടുത്താലും എത് ആംഗിളില്‍ എടുത്താലും സലൗലി ഡാം സുന്ദരിയാണ്. അതിനാല്‍ തന്നെ ഫോട്ടോഗ്രാഫേഴ്‌സിന്റെ സ്ഥിരം സ്ഥലമാണിത്. റിസര്‍വോയറിലെ വെള്ളം ആര്‍ച്ചിലേക്കു പതിക്കുന്ന കാഴ്ചയാണ് പ്രധാന ആകര്‍ഷണം. ഗോവയിലെ സ്വീറ്റ് വാട്ടർ തടാകം!

എത്തിച്ചേരാന്‍

സ്വന്തമായി വാഹനസൗകര്യം ഇല്ലെങ്കില്‍ സലൗലി ഡാമില്‍ എത്തിച്ചേരാന്‍ പാടാണ്. സൗത്ത് ഗോവയിലെ മര്‍ഗാവ് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ചുര്‍ചൊരം വഴി 30 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടെയെത്താന്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X