ഒറ്റക്കാഴ്ചയിൽ ജെയിംസ് കാമറൂണിന്റെയോ ആങ്ലീയുടെയോ ഷൂട്ടിങ് ലൊക്കെഷനിലെത്തിയപോലെ തോന്നും ഇവിടെ വന്നാൽ... കഥകളിലും മറ്റും വായിച്ചു മറന്ന രൂപത്തിൽ ഒരു അണക്കെട്ട്... ത്രിഡീ ചിത്രത്തിൽ കാണുന്നതുപോലെ ഡാമിനുള്ളിൽ നിർമ്മിച്ച ഒരു ആർച്ചിലേക്ക് കുത്തിയൊലിച്ചിറങ്ങുന്ന വെള്ളം.... ഇതൊക്ക കാണാൻ ചൈനയിലോ ജപ്പാനിലോ പോകേണ്ടി വരും എന്നല്ലേ...അല്ല...ഇതു നമ്മുടെ തൊട്ടടുത്തു തന്നെയുണ്ട്. ഓടിപോയി കണ്ടുവരുവാൻ മാത്രം ദൂരത്തിൽ....
ഫ്രഞ്ചുകാർ ഐസിട്ടു നിർമ്മിച്ച, ഷട്ടറില്ലാത്ത ഇടുക്കി അണക്കെട്ട്!!

ഒരു സിനിമാ ലൊക്കേഷൻ പോലെ
ചിത്രങ്ങളിൽ കണ്ടാൽ ഒരിക്കലും വിശ്വസിക്കില്ല ഇങ്ങനെയൊരു ഡാം നമ്മുടെ രാജ്യത്തുണ്ട് എന്ന്. ഡാമിനുള്ളിൽ തന്നെ നിർമ്മിച്ചിരിക്കുന്ന ഒരു ഗർത്തത്തിലേക്ക് ചുറ്റിലും നിന്നും വെള്ളം ഇറങ്ങുന്ന രീതിയിൽ നിർമ്മിച്ചിരിക്കുന്ന ഒരു ഡാമാണിത്
PC:Nvvchar

എവിടെ?
സൗത്ത് ഗോവയിൽ ചൊർചൊരം എന്ന സ്ഥലത്തിനു സമീപം സലൗലിം നദിയില്‍ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണിത്. ഈ നദിയിൽ നിന്നാണ് അണക്കെട്ടിന് പേരുലഭിക്കുന്നത്.

24 സ്ക്വയർ കിലോമീറ്റർ
ഏകദേശം 24 സ്ക്വയർ കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന ഈ അണക്കെട്ട് ഗോവയിലെ പ്രശസ്തമായ ഇടങ്ങളിൽ ഒന്നാണ്.
PC: Nvvchar

ഡാമിനുള്ളിലെ കിണർ
ഡാമിന്റെ റിസർവ്വോയറിനുള്ളിൽ മറ്റൊരു കിണർ പോലെ ഒരു നിർമ്മിതിയുണ്ട്. ഭാഗികമായി നിർമ്മിച്ചിരിക്കുന്ന ഒരു ആർച്ചാണിത്. ഇതിനുള്ളിലേക്ക് റിസർവ്വോയറിലെ വെള്ളം താഴേക്ക് പതിക്കും. ഏകദേശം 40 അടി താഴ്ചയിൽ നിർമ്മിച്ചിരിക്കുന്ന ഈ ഭാഗിക റിസർവ്വോയറിൽ നിന്നും വെള്ളം വീണ്ടും ഒരു ഗർത്തത്തിലൂടെ നൂറടി താഴ്ചയിലേക്ക് പോകും.
PC:Portugal Editor Exploration

20 ഗ്രാമങ്ങളെ വെള്ളത്തിനടിയിലാക്കിയ നിർമ്മാണം
1971 ൽ നിർമ്മാണം ആരംഭിച്ച ഡാം വർഷങ്ങളെടുത്താണ് പൂർത്തിയാക്കിയത്. സൗത്ത് ഗോവയിലെ ഗ്രാമീണർക്ക് കൃഷിക്കും മറ്റാവശ്യങ്ങൾക്കുമായുള്ള വെള്ളം ലഭ്യമാക്കുക എന്ന ഉദ്ദേശത്തിലാണ് ഇത് നിർമ്മിക്കുന്നത്. അണക്കെട്ടിൻരെ നിർമ്മാണം പൂർത്തിയായപ്പോഴേക്കും 20 ഗ്രാമങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലായിരുന്നു. 3000 ആളുകളെയാണ് ഇവിടെ നിന്നും മാറ്റിപ്പാർപ്പിച്ചത്.
ഇപ്പോള്‍ ദിവസേന 380 മില്യണ്‍ ലിറ്റര്‍ വെള്ളമാണ് ഇവിടുന്ന് വിതരണം ചെയ്യുന്നത്.
PC:Nvvchar

പൂർണ്ണമായും മാറ്റി നിർമ്മിച്ച ക്ഷേത്രങ്ങൾ
ഗ്രാമങ്ങളെ മാത്രമല്ല, ഇവിടെയുണ്ടായിരുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങളെയും അണക്കെട്ട് വെള്ളത്തിനടയിലാക്കി. പത്താം നൂറ്റാണ്ടിനും 11-ാം നൂറ്റാണ്ടിനും ഇടയിൽ നിർമ്മിക്കപ്പെട്ടു എന്നു വിശ്വസിക്കുന്ന ഒരു പുരാതന ക്ഷേത്രത്തെ അതേ പോലെ തന്നെ 17 കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു ഗ്രാമത്തിലേക്ക് മാറ്റുകയായിരുന്നു. ഏകദേശം 11 വർഷമെടുത്താണ് ഇത് പൂർത്തിയാക്കിയത്.
പ്രശസ്തം, പക്ഷ, സഞ്ചാരികളില്ല
ഗോവയിലെ അറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രമാണെങ്കിലും ഇവിടെ സ‍്ചാരികൾ അധികമായി എത്താറില്ല. എത്തിപ്പെടുവാനുള്ള ബുദ്ധിമുട്ട് തന്നെയാണ് അതിനുള്ള പ്രധാന കാരണം.

എത്തിച്ചേരുവാൻ
സൗത്ത് ഗോവയിലെ സിരിഗ എന്ന സ്ഥലത്തു നിന്നും അഞ്ച് കിലോമീറ്റർ സാൻഗെം നഗരത്തിനോട് ചേർന്നാണ് ഇത് സ്ഥിതി ചെയ്യുന്നത്. സൗത്ത് ഗോവയിലെ മര്‍ഗാവ് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ചുര്‍ചൊരം വഴി 30 കിലോമീറ്റര്‍ സഞ്ചരിച്ചാൽ ഇവിടെ എത്താം.
പ്രളയം പെരിയാറിൽ കൊണ്ടുവന്നത് നദിക്കടിയിലെ ദ്വീപ്...കാണാൻ തിരക്കേറുന്നു!!
ബാംഗ്ലൂരില്‍ നിന്ന് കൂര്‍ഗിലേക്കുള്ള ചെലവ് കുറഞ്ഞ എളുപ്പവഴി! 10 ഇഷ്ട ഇടങ്ങളിലേക്കുള്ള എളുപ്പ വഴി