Search
  • Follow NativePlanet
Share
» »ഗോഥിക് ഗ്രാമഭംഗിയുമായി സോളാഗ്ര

ഗോഥിക് ഗ്രാമഭംഗിയുമായി സോളാഗ്ര

ഹിമാചൽ പ്രദേശിന് ഒരു പ്രത്യേകതയുണ്ട്. വായിച്ചും കേട്ടുമറിഞ്ഞതിനേക്കാളും മനോഹരമായിരിക്കും ഇവിടുത്തെ ഓരോ ഇടങ്ങളും. ഹിമാലയത്തിന്റെ കാഴ്ചകളും കാടുകളും തടാകങ്ങളും ഒക്കെയായി മറ്റൊരു നാടിനും എളുപ്പത്തിൽ കയ്യടക്കുവാൻ പറ്റാത്ത സൗന്ദര്യം ഹിമാചലിനുണ്ട്. ഹിമാചലിൽ കണ്ടിരിക്കേണ്ട ഇടങ്ങളുടെ പട്ടികയിലേക്ക് പട്ടികയിലേക്ക് കയറി വന്ന ഒരിടമുണ്ട്. സലോഗ്രാ. കൽക്ക-ഷിംല റെയിൽവേ റൂട്ടിലെ ഒരു മനോഹര ഗ്രാമമായ സലോഗ്രയുടെ വിശേഷങ്ങളിലേക്ക്...

ക്രോൽ കാ ടിബ്ബാ

ക്രോൽ കാ ടിബ്ബാ


സലോഗ്രയിൽ നിന്നും 5 കിലോമീറ്റർ അകലെയാണ് ഇവിടുത്തെ പ്രധാന ആകർഷണ കേന്ദ്രമായ ക്രോൽ കാ ടിബ്ബാ സ്ഥിതി ചെയ്യുന്നത്. പർവ്വതങ്ങളുടെ മനോഹരമായ കാഴ്ചയാണ് ഇവിടുത്തെ പ്രത്യേകത. തണുപ്പുകാലങ്ങളിൽ ഇവിടെക്ക് വന്നാൽ ഇംഗ്ലീഷ് സിനിമകളിൽ കാണുന്നതുപോലെയുള്ള ഗോഥിക് ഭംഗി കാണാം. ഇവിടെ ധാരാളം ട്രക്കിങ്ങ് റൂട്ടുകളുമുണ്ട്.

PC:Shyamal

സോളൻ

സോളൻ

സോലാഗ്രയിൽ നിന്നും ഏഴ് കിലോമീറ്റർ അകലെയാണ് സോളൻ സ്ഥിതി ചെയ്യുന്നത്. കൂൺ കൃഷിക്ക് പേരുകേട്ട ഇവിട കൂൺ സിറ്റി എന്നാണ് അറിയപ്പെടുന്നത്. സമുദ്ര നിരപ്പിൽ നിന്നും 1467 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ നിന്നും ഹിമാലയത്തിന്റെ മനോഹരമായ കാഴ്ചകൾ കാണാം. കനത്ത കാടുകളും ഉയരമേറിയ പർവ്വതങ്ങളുമാണ് ഇവിടുത്തെ മറ്റൊരു കാഴ്ച. സോളന്റെ വടക്കു ഭാഗത്തായി കാരോൾ പീക്കുണ്ട്. കസൗലിയും ഇതിനടുത്താണ്.

PC: Bhanu Sharma Solan

ബാരോങ്

ബാരോങ്

സമുദ്ര നിരപ്പിൽ നിന്നും 6000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ബാരോങ് പ്രേതകഥകൾക്ക് പേരുകേട്ട ഇടമാണ്. വിഷാദനായ ആത്മാവ് ആണ് ഇവിടുത്തെ ടണല്‍ 33 ലെ താരം. ബ്രിട്ടീഷ് റെയില്‍വേ എന്‍ജിനീയറായ കേണല്‍ ബാരോങ് ആണ് ഈ കഥയിലെ നായകന്‍ കല്‍ക്ക-ഷിംല റെയില്‍ വേയിലെ മലകള്‍ക്കും കുന്നുകള്‍ക്കും ഇടയിലൂടെ റെയില്‍പാത നിര്‍മ്മിക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. എന്നാൽ കണക്കുകൂട്ടലുകളിൽ വന്ന ഒരു പിഴവുകൊണ്ട് അദ്ദേഹത്തിന് ഉദ്ദേശിച്ച രീതിയിൽ ടണൽ നിർമ്മിക്കുവാനായില്ല. പിന്നീട് സർക്കാരിന്റെ നടപടികളിൽ ഭയന്ന് അദ്ദേഹം ആത്മഹത്യ ചെയ്തു. അതിനുശേഷം അദ്ദേഹത്തിന്റെ ആത്മാവ് ഇവിടെ അലഞ്ഞുതിരിഞ്ഞ് നടക്കുന്നുണ്ടെന്നാണ് വിശ്വാസം.
1143.61 മീറ്റര്‍ നീളമുള്ള ഇവിടുത്തെ തുരങ്കമാണ് കാണാനുള്ളത്. 25 കിലോമീറ്റര്‍ സ്പീഡില്‍ വരുന്ന ട്രെയിനിന് 2.5 മിനിട്ട് സമയമാണ് ക്രോസ് ചെയ്യാന്‍ വേണ്ടത്.

സലോഗ്ര ട്രക്കിങ്ങ്

സലോഗ്ര ട്രക്കിങ്ങ്

ഒരു ഹിൽ സ്റ്റേഷൻ എന്നതിലധികമായി മറ്റൊന്നും ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് ഈ നാടിനെക്കുറിച്ച് അറിയില്ല. അധികമാരും കയറിച്ചെന്നിട്ടില്ലാത്ത കാടുകളും ട്രക്കിങ്ങ് റൂട്ടുകളും ഒക്കെ അലഞ്ഞു തിരിയുവാൻ താല്പര്യമുള്ളവർക്ക് പരീക്ഷിക്കുവാൻ പറ്റിയ ഇടങ്ങളാണ്.

PC:Tabsjuit1995

 സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

എപ്പോൾ വേണമെങ്കിലും ധൈര്യത്തിൽ ബാഗും പാക്ക് ചെയ്ത് പോകുവാൻ സാധിക്കുന്ന ഇടമാണ് ഹിമാചൽ പ്രദേശ്. അതുകൊണ്ടുതന്നെ സലോഗ്രയിലേക്ക് വരുമ്പോളും പ്രത്യേകിച്ചൊന്നും കരുതാനില്ല. എപ്പോൾ വേണമെങ്കിലും ഇവിടെ വരാം. എന്നിരുന്നാലും മാർച്ച് മുതൽ ഒക്ടോബർ വരെയുള്ള സമയമായിരിക്കും കുറച്ചുകൂടി യോജിച്ച സമയം

PC:Bhanu Sharma Solan

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ഹിമാചൽ പ്രദേശിലെ പ്രധാന നഗരങ്ങളിലൊന്നായ സോളനിൽ നിന്നും വെറും 4 കിലോമീറ്റർ അകലെയാണ് സോളാഗ്ര സ്ഥിതി ചെയ്യുന്നത്. ചണ്ഡിഗഡിലാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. 75 കിലോമീറ്ററാണ് ദൂരം. ഷിംലയിലെ വിമാനത്താവളത്തിന്റെ പണി പൂർത്തിയായാൽ സമയം കൂടുതൽ ലാഭിക്കാം.
കൽക്ക-ഷിംല റെയിൽവേ ലൈനിൽ സ്ഥിതി ചെയ്യുന്ന ഇടം കൂടിയാണിത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X