Search
  • Follow NativePlanet
Share
» »ബീച്ചും പബ്ബും മാത്രമല്ല...കണ്ടൽക്കാട്ടിലെ പക്ഷി സങ്കേതവും ഗോവയിലാണ്!!

ബീച്ചും പബ്ബും മാത്രമല്ല...കണ്ടൽക്കാട്ടിലെ പക്ഷി സങ്കേതവും ഗോവയിലാണ്!!

ഗോവയിലെ ഏറ്റവും മനോഹര പ്രദേശങ്ങളിലൊന്നായ സലിം അലി പക്ഷി സങ്കേതത്തിന്റെ വിശേഷങ്ങൾ

പക്ഷി നിരീക്ഷണം ഒരു ഹോബിയാക്കി മാറ്റിയവർ ഒരുപാടുണ്ട് നമ്മുടെ ചുറ്റിലും... കയ്യാലപ്പുറത്തും പാടത്തും മരത്തിന്റെ മുകളിലും കാടിനുള്ളിലും കടലിന്റെ നടുവിലും ഒക്കെ പോയി പക്ഷികളെ കണ്ട് തിരിച്ചറിഞ്ഞ് തൃപ്തിയടയുന്നവർ. ആരും പോകാത്ത ഇടത്തു പോലും പക്ഷികളെ തേടി എത്തുന്നവർ. അത്തരത്തിൽ പക്ഷി നിരീക്ഷണം തലയ്ക്കു പിടിച്ചവർക്കു പോകുവാൻ പറ്റിയ ഇടമാണ് ഗോവ... പക്ഷി നിരീക്ഷണത്തിനു ഗോവയോ എന്നു കേട്ട് അതിശയപ്പെടേണ്ട. ഇന്ത്യയിലെ പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്ന ഡോ. സാലിം അലിയുടെ പേരിൽ അറിയപ്പെടുന്ന ഗോവയിലെ പക്ഷി സങ്കേതത്തിന്റെ വിശേഷങ്ങളിലേക്ക്!!

 ബീച്ചുകൾ ഒഴിവാക്കി ഒരു ഗോവൻ യാത്ര ബീച്ചുകൾ ഒഴിവാക്കി ഒരു ഗോവൻ യാത്ര

ഡോ. സാലിം അലി പക്ഷി സങ്കേതം, ഗോവ

ആഘോഷങ്ങൾക്കും അടിച്ചുപൊളി ജീവിതത്തിനും ഒക്കെ പേരുകേട്ട ഗോവയിലെ ഏറ്റവും പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ഡോ. സാലിം അലി പക്ഷി സങ്കേതം. വളരെ കുറഞ്ഞ സ്ഥലത്ത് മാത്രം ചുറ്റിക്കിടക്കുന്ന ഇവിടം പക്ഷേ, പക്ഷി നിരീക്ഷകരുടെ സ്വർഗ്ഗം എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ പക്ഷി സങ്കേതത്തിന്റെ വിശേഷങ്ങളിലേക്ക്....

എവിടെയാണിത്?

എവിടെയാണിത്?

ഗോവയുടെ തലസ്ഥാനമായ പനാജിയുടെ പ്രവേശന കവാടത്തിനടുത്താണ് പൊർവോരിം സ്ഥിതി ചെയ്യുന്നത്. ഇതിനു തൊട്ടടുത്തായി ചോഡനേം എന്നു പേരായ ദ്വീപിലാണ് ഡോ. സാലിം അലി പക്ഷി സങ്കേതമുള്ളത്.

പക്ഷി നിരീക്ഷകർക്കും ഫോട്ടോഗ്രാഫർമാർക്കും

പക്ഷി നീരീക്ഷകർ ധാരാളമായി ഇവിടെ എത്താറുണ്ട്. ഇവർക്കു ശേഷം ഈ സ്ഥലത്ത് കൂടുതലായി എത്തുന്നത് ഫോട്ടോഗ്രാഫർമാരാണ്. മാണ്ഡോവി നദിയുടെയും വികസിച്ചു കൊണ്ടിരിക്കുന്ന പൊർവോരിമിന്റെയും ഇടയിലുള്ള പക്ഷി സങ്കേതം ഗോവയുടെ മനോഹരമായ, വ്യത്യസ്തമായ ചിത്രങ്ങൾ പകർത്തുവാൻ സാധിക്കുന്ന ഇടം കൂടിയാണ്. കണ്ടൽക്കാടുകളും അതിനിടയിൽ നിന്നും പറന്നുയരുന്ന പക്ഷികളും ഒക്കെ ചേരുന്ന ഇവിടം മനോഹരമായ ഫ്രെയിമുകൾ സമ്മാനിക്കും.

1.8 ചതുരശ്ര കിലോമീറ്റർ മാത്രം

രാജ്യത്തെ മറ്റു പക്ഷി സങ്കേതങ്ങളെ അപേക്ഷിച്ച് അത്ര വലുതല്ല ഗോവയിലേത്. 1.8 ചതുരശ്ര കിലോമീറ്റർ അഥവാ 178 ഹെക്ടർ സ്ഥലത്തായാണ് ഇത് നിലകൊള്ളുന്നത്.

കണ്ടൽക്കാടുകൾക്കുള്ളിലൂടെ

വ്യത്യസ്ത തരത്തിലുള്ള കണ്ടൽക്കാടുകൊണ്ട് സമ്പന്നമായ ഇടം കൂടിയാണ് ഡോ. സാലം അലി പക്ഷി സങ്കേതം. കണ്ടൽക്കാടുകൾക്കിടയിലൂടെയുള്ള നടപ്പാതകളും ബോട്ടിലൂടെയുള്ള യാത്രയും ഇവിടുത്തെ പ്രത്യേകതകളാണ്.

ഗോവ ഒളിപ്പിച്ചിരിക്കുന്ന ആ എട്ട് രഹസ്യങ്ങള്‍!! ഗോവ ഒളിപ്പിച്ചിരിക്കുന്ന ആ എട്ട് രഹസ്യങ്ങള്‍!!

സ്വദേശികളും ദേശാടകരും

തദ്ദേശീരായ പക്ഷികൾ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു ദേശാടകരായി എത്തിയ പക്ഷികളെയും ഇവിടെ കാണാം. ഞാറ വർഗ്ഗത്തിൽ പെട്ട ചിന്നക്കൊക്ക്, കൊക്കിന്റെ വർഗ്ഗത്തിൽപെട്ട തിരമുണ്ടി, കരിങ്കൊച്ച, അവോസെറ്റ് തുടങ്ങിയവടെ ഇവിടെ എത്തിയാൽ കാണാൻ സാധിക്കും.

ടിക്കറ്റ്

ടിക്കറ്റ്

മിക്ക ദിവസങ്ങളിലും ഇവിടേക്ക് പ്രവേശനം അനുവദിക്കാറുണ്ട്. 50 രൂപയാണ് പ്രവേശനത്തിനുള്ള ചാർജ് . പനാജിയിലെ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അടുത്തു നിന്നും മുൻകൂട്ടിയുള്ള അനുമതി വേണം ഇവിടെ സന്ദർശിക്കുവാൻ.

PC:Shyamal

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

ഡോ. സാംലി അലി പക്ഷി സങ്കേതം എപ്പോൾ വേണമെങ്കിലും സന്ദർശിക്കുവാൻ പറ്റിയ ഒരിട മാണ്. എങ്കിലും ഗോവയുടെ കാലാവസ്ഥയും ഭൂപ്രകൃതിയും ഒക്കെ നോക്കുമ്പോൾ നവംബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്. ഇവിടുത്തെ വാച്ച് ടവറിന്റെ മുകളിൽ നിന്നുള്ള കാഴ്ചയാണ് ഏറ്റവും മനോഹരമായത്.

PC:Shyamal

എങ്ങനെ എത്തിച്ചേരാം

എങ്ങനെ എത്തിച്ചേരാം

ഗോവയുടെ തലസ്ഥാനമായ പനാജിയിൽ നിന്നും ഇവിടേക്ക് എളുപ്പക്കിൽ എത്തിച്ചേരാം. പനാജിയിൽ നിന്നും ഇവിടേക്ക് 6.6 കിലോമീറ്റർ ദൂരമാണുള്ളത്. പൊർവോരിം ആണ് അടുത്തുള്ള പ്രധാനപ്പെട്ട മറ്റൊരിടം.

 ജലമാര്‍ഗ്ഗം

ജലമാര്‍ഗ്ഗം

പക്ഷി സങ്കേതത്തിലേക്ക് എത്തുവാൻ പനാജിയിൽ നിന്നും ആദ്യം റിബാന്ദർ കടവിലാണ് എത്തേണ്ടത്. അതിനു ശേഷം അവിടെ നിന്നും ജലമാർഗ്ഗം പക്ഷി സങ്കേതത്തിലെത്താം.

PC:wikipedia

താമസിക്കുവാൻ

ഗോവിയിൽ തന്നെ കുറഞ്ഞ നിരക്കിൽ താമസ സൗകര്യം ലഭിക്കുന്ന ഇടമാണ് പൊർവോരിം. മുംബൈ-ഗോവ പാതയിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

കാഞ്ചീപുരവും കുത്താമ്പുള്ളിയും ഒക്കെ കേട്ടറിഞ്ഞിട്ടുണ്ടങ്കിലും ഇന്നും പിടിതരാതെ നിൽക്കുന്ന ഒരു നാടാണ് പോച്ചാംപള്ളികാഞ്ചീപുരവും കുത്താമ്പുള്ളിയും ഒക്കെ കേട്ടറിഞ്ഞിട്ടുണ്ടങ്കിലും ഇന്നും പിടിതരാതെ നിൽക്കുന്ന ഒരു നാടാണ് പോച്ചാംപള്ളി

ഓള്‍ഡ് ഗോവയി‌ലെ ക്ലാസിക്ക് കാഴ്ചകളില്‍ തുടങ്ങി പ്രശസ്തമായ ബീച്ചുകളും ‌മാ‌ര്‍ക്കറ്റുകളും സാഹസികവും അല്ലാത്തതുമായ നിരവധി ആക്റ്റിവിറ്റികളും, ഉണ്ണാനും ഉറങ്ങാനുമായി വൈവിധ്യമായ നിരവധി സ്ഥലങ്ങളും അങ്ങനെ പലതുമായി ഗോവ നിങ്ങളെ കാത്തിരിക്കുകയാണ്.ഓള്‍ഡ് ഗോവയി‌ലെ ക്ലാസിക്ക് കാഴ്ചകളില്‍ തുടങ്ങി പ്രശസ്തമായ ബീച്ചുകളും ‌മാ‌ര്‍ക്കറ്റുകളും സാഹസികവും അല്ലാത്തതുമായ നിരവധി ആക്റ്റിവിറ്റികളും, ഉണ്ണാനും ഉറങ്ങാനുമായി വൈവിധ്യമായ നിരവധി സ്ഥലങ്ങളും അങ്ങനെ പലതുമായി ഗോവ നിങ്ങളെ കാത്തിരിക്കുകയാണ്.

Read more about: porvorim goa bird sanctuary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X