Search
  • Follow NativePlanet
Share
» »38 ബാൽക്കണികളും ഒരൊറ്റ കൊട്ടാരവും! മറഞ്ഞു കിടക്കുന്ന ചരിത്രമിതാ!

38 ബാൽക്കണികളും ഒരൊറ്റ കൊട്ടാരവും! മറഞ്ഞു കിടക്കുന്ന ചരിത്രമിതാ!

നിർമ്മാണത്തിലെ പ്രത്യേകതകൾ കൊണ്ട് ഇന്നും സഞ്ചാരികളെയും ചരിത്രകാരന്മാരെയും അമ്പരപ്പിക്കുന്ന സലിം കി ഹവേലിയുടെ വിശേഷങ്ങളിലേക്ക്!

ഥാർ മരുഭൂമിയുടെ ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ജയ്സാൽമീർ രാജസ്ഥാന്റെ ഇന്നു വരെയുള്ള ചരിത്രത്തോട് നീതി പുലർത്തി നിൽക്കുന്ന നാടാണ്. മരുഭൂമിയിലെ തിളക്കമുള്ള മണ്ണിൽതട്ടി തിളങ്ങുന്ന ഈ നാട് സ്വര്‍ണ്ണ നഗരി എന്നാണ് അറിയപ്പെടുന്നത്. ഇവിടെ കാണുന്ന സ്മാരകങ്ങളും ചരിത്രങ്ങളും ഒക്കെ രാജസ്ഥാന്റെ സമ്പന്നമായ ഇന്നലകളെയാണ് കുറിക്കുന്നത്.

എത്ര പറഞ്ഞാലും ചരിത്രത്തിലെ ചിലയിടങ്ങൾ അറിയാതെ തന്നെ വിട്ടുപോകാറുണ്ട്. എത്ര മഹത്വവും പ്രൗഢിയും ഒക്കെ നിറഞ്ഞതാണെങ്കിലും പെട്ടന്നായിരിക്കും വിസ്മൃതിയിൽപെട്ടു പോവുക. അത്തരത്തിലൊരിടമാണ് സലിം സിങ് കി ഹവേലി. നിർമ്മാണത്തിലെ പ്രത്യേകതകൾ കൊണ്ട് ഇന്നും സഞ്ചാരികളെയും ചരിത്രകാരന്മാരെയും അമ്പരപ്പിക്കുന്ന സലിം കി ഹവേലിയുടെ വിശേഷങ്ങളിലേക്ക്!

സലിം കി ഹവേലി

സലിം കി ഹവേലി

ഇന്ന് ഇന്ത്യയിൽ ചരിത്രത്തിൽ ഇടം നേടാതെ മറ‍ഞ്ഞു കിടക്കുന്ന സ്മാരകങ്ങളുടെ കൂടെയാണ് ഒരു കാലത്ത് രാജസ്ഥാന്‍റെ അഭിമാന നിർമ്മിതിയിയായിരുന്ന സലിം കി ഹവേലിയുടെ സ്ഥാനം. വായിച്ചറിഞ്ഞു മാത്രം എത്തിച്ചേരുന്ന ആളുകളാണ് ഇവിടെയുള്ളത്. എന്നാൽ അങ്ങനെ അറിയപ്പെടാതെ കിടക്കേണ്ട ഒരിടമല്ല ഇതെന്നതാണ് മറ്റൊരു യാഥാർഥ്യം.
PC: Ashwin Kumar

1815 ലെ അത്ഭുത നിർമ്മിതി

1815 ലെ അത്ഭുത നിർമ്മിതി

1815 ലാണ് സലിം സിംഗ് കി ഹവേലിയുടെ നിർമ്മാണത്തിന് തുടക്കം കുറിക്കുന്നത്. അന്ന് നിലനിന്നിരുന്ന മറ്റൊരു ഹവേലിയുടെ അവശിഷ്ടങ്ങൾക്കു മുകളിലാണ് ഇത് ഉയർന്നു വന്നത്. അന്നു നിലനിന്നിരുന്ന പല നിർമ്മാണ രീതികളിൽ നിന്നും വ്യത്യസ്തമായി പണിതീർത്ത ഒന്നായിരുന്നു ഇത്. നിർമ്മാണത്തിലെ വ്യത്യസ്തത മാത്രമല്ല, ഇതിന്റെ ചരിത്രവും കൂടിയാണ് ഈ ഹവേലിയെ ഇന്ന് ആളുകൾക്ക് പ്രിയപ്പെട്ടതാക്കുന്നത്. 300 വർഷത്തെ വഴക്കമുണ്ട് ഈ പടവ് കിണറിന്. ജയ്സാൽമീർ യാത്രയിൽ ഇവിടം സന്ദർശിച്ചില്ലെങ്കിൽ ആ യാത്ര ഒരിക്കലും പൂർണ്ണമാകില്ല. തീർച്ചയായും കണ്ടിരിക്കേണ്ടതാണ് സലിം സിംഗ് ഹവേലി എന്നതു തന്നെയാണ് കാരണം.

ചരിത്രത്തിലേക്ക്

ചരിത്രത്തിലേക്ക്

സലിം സിംഗിന്റെ ഭരണ കാലത്താണ് ഈ കൊട്ടാരം നിർമ്മിക്കുന്നത് ജയ്സാൽമീറിന്റെ പ്രധാനമന്ത്രിയായി ഭരിക്കുന്ന സമയത്തായിരുന്നു ഇതിന്റെ നിർമ്മാണം എന്നത് ഇതോട് ചേർത്തു വായിക്കേണ്ടതാണ്. ഇതിനകം സന്ദർശിച്ചാൽ അക്കാലത്തുള്ളവയിൽ നിന്നും എത്ര വ്യത്യസ്തമായിരുന്നു അദ്ദേഹത്തിന്റെ ചിന്താരീതികളും നിർമ്മാണ രംഗത്തെക്കുറിച്ചുള്ള അറിവുകളും എന്നു മനസ്സിലാക്കാൻ സാധിക്കും.

കാണുവാൻ

കാണുവാൻ

ആരെയും ആകർഷിക്കുന്ന തരത്തിലുള്ള നിർമ്മാണ രീതിയാണ് ഈ ഹവേലിയുടേത്. കല്ലുകളിൽ മനോഹരമായി അലങ്കരിച്ചിരിക്കുന്ന ഒരു മടുകമാണ് ആദ്യം കണ്ണിൽപ്പെടുക. പിന്നെ താഴേക്ക് നോക്കി വരുമ്പോൾ ചിത്രപ്പണികൾ നിറഞ്ഞ ചുവരുകളും പെയിൻറിംഗുകളും കാലമിത്രയുമായെങ്കിലും പുതുമയോടെ നിൽക്കുന്ന ചുവരുകളും ഒക്കെ ഇതിന്റെ മാത്രം പ്രത്യേകതയാണ്. കൂടാതെ യഥാർഥ ആനയുടെ വലുപ്പത്തിലുള്ള കവാടത്തിലെ കൂറ്റൻ രൂപങ്ങളും ഒന്നിനൊന്ന് വ്യത്യസ്തത പുലർത്തുന്ന 38 ബാൽക്കണികളും ഒക്കെ ഈ ഹവേലിയുടെ പ്രത്യേകതകളാണ്. ബാൽക്കണികളുടെ കാഴ്ചയാണ് ഏറ്റവും അധികം ആളുകളെ ആകർഷിക്കുന്നത്.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

രാജസ്ഥാനിലെ ജയ്സാൽമീറിലാണ് സലിം സിങ് കി ഹവേലി സ്ഥിതി ചെയ്യുന്നത്. ജയ്സാൽമീർ റെയിൽവേ സ്റ്റേഷനു തൊട്ടടുത്തായതിനാൽ പെട്ടന്ന് എത്തിച്ചേരാം. എങ്കിലും ട്രാഫിക് ബ്ലോക്ക് ഒഴിവാക്കുവാൻ ഓട്ടോയെ ആശ്രയിക്കുന്നതായിരിക്കും നല്ലത്. പുലർച്ചെ മുതൽ വൈകിട്ട് 5.00 മണിവരെ ഇവിടേക്ക് പ്രവേശനം ഉണ്ട്.

ബുദ്ധമതത്തിൽ നിന്നും ഹിന്ദുമതത്തിലേക്ക് മാറിയ ക്ഷേത്രം....പിന്നിൽ പെരുന്തച്ചൻബുദ്ധമതത്തിൽ നിന്നും ഹിന്ദുമതത്തിലേക്ക് മാറിയ ക്ഷേത്രം....പിന്നിൽ പെരുന്തച്ചൻ

യാത്രയിൽ ഒഴിവാക്കരുത് ട്രാവൽ ഇൻഷുറൻസ്...കാരണം ഇങ്ങനെ! <br />യാത്രയിൽ ഒഴിവാക്കരുത് ട്രാവൽ ഇൻഷുറൻസ്...കാരണം ഇങ്ങനെ!

ഈ കൊട്ടാരം കെട്ടിയിരിക്കുന്നത് ഇങ്ങനെയൊക്കെയാണത്രെ! ഈ കൊട്ടാരം കെട്ടിയിരിക്കുന്നത് ഇങ്ങനെയൊക്കെയാണത്രെ!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X